Breaking NewsLead NewsNEWSPravasi

പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങേണ്ടിവന്നേക്കും! സ്വദേശിവല്‍ക്കരണം കടുപ്പിക്കുന്നു, ലംഘിച്ചാല്‍ പിഴ

അബുദാബി: പ്രവാസികള്‍ക്ക് കടുത്ത തിരിച്ചടിയായി യുഎഇ സ്വദേശിവല്‍ക്കണം കൂടുതല്‍ ശക്തമാക്കുന്നു. സ്വദേശിവല്‍ക്കരണ പദ്ധതിയായ നാഫിസിന്റെ അര്‍ദ്ധവാര്‍ഷിക ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ഈ മാസം മുപ്പതിനാണ്. ഈ സമയം നിശ്ചിത എണ്ണം സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി അടുത്തമാസം ഒന്നുമുതല്‍ പരിശോധന കര്‍ശനമാക്കും. വീഴ്ചവരുത്തുന്നവര്‍ക്ക് ആദ്യതവണ ഒരുലക്ഷം ദിര്‍ഹം പിഴചുമത്താനാണ് തീരുമാനം. ആവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നുലക്ഷവും വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം ദിര്‍ഹം വീതം പിഴ ചുമത്തും.

അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷത്തില്‍ രണ്ടുശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം. എന്നാല്‍ കമ്പനികളുടെ സൗകര്യാര്‍ത്ഥം ആറുമാസത്തില്‍ ഒരിക്കല്‍ ഒരുശതമാനം വീതം സ്വദേശികളെ നിയമിച്ചാല്‍ മതിയെന്നാക്കി. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇങ്ങനെ നിയമം നടത്തേണ്ടത്. ഈ ജൂണില്‍ ഒരുശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയോ എന്നറിയാണ് അടുത്തമാസംമുതല്‍ പരിശോധന നടത്തുന്നത്.

Signature-ad

2026ലെ രണ്ടുശതമാനം കൂടി ചേര്‍ത്താല്‍ പദ്ധതിയുടെ ആദ്യഘട്ടമായ 10ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാകും. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് സ്വകാര്യമേഖലയിലെ 28,000 കമ്പനികളിലായി 1.41 ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. സ്വദേശിവല്‍ക്കണം വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

സ്വദേശിവല്‍ക്കരണം കൂടുതല്‍ പ്രോത്സാഹിക്കുന്നതിനായി സമയബന്ധിതമായി സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസില്‍ എണ്‍പതുശതമാനമാണ് ഇളവ് അനുവദിച്ചത്. ഇതിനുപുറമേ ടെന്‍ഡറുകളില്‍ മുന്‍ഗണനയും നല്‍കും. അതിനാല്‍ വളരെ വേഗം സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: