LIFELife Style

‘ആറ് മണി കഴിഞ്ഞാല്‍ മദ്യപാനം, സെറ്റില്‍ നില്‍ക്കില്ല’! വിജയ്ക്കത് പറ്റില്ല, ആരോഗ്യ സ്ഥിതി അങ്ങനെയെന്ന്

ടന്‍ ശ്രീകാന്ത് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് ശേഷം തമിഴകത്ത് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ലഹരി മാഫിയയുടെ ഭാഗമായ താരങ്ങള്‍ സിനിമാ രംഗത്തുണ്ടെന്ന വാദം ശക്തമാണ്. ഇതിനിടെ നടന്‍ വിജയിനെക്കുറിച്ചും ചില ആരോപണങ്ങള്‍ വന്നു. വിജയ് മദ്യപാനിയാണെന്നും ആറ് മണി കഴിഞ്ഞാല്‍ മദ്യപിക്കാന്‍ വേണ്ടി സെറ്റില്‍ നിന്നും പോകുമെന്നും ട്രിച്ചി സൂര്യ ശിവ എന്ന രാഷ്ട്രീയക്കാരന്‍ ആരോപിച്ചു.

ആറ് മണിക്ക് ശേഷം വിജയിനെ ഷൂട്ടിംഗ് സ്‌പോട്ടില്‍ കാണില്ല, കാരണം മദ്യപിക്കാതെ വിജയ്ക്ക് നില്‍ക്കാന്‍ പറ്റില്ലെന്ന് ഇയാള്‍ വാദിച്ചു.
ഇതിനെതിരെ സംസാരിക്കുകയാണ് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് അന്തനന്‍. ഇയാളുടെ വാദം തെറ്റാണെന്ന് അന്തനന്‍ പറയുന്നു. വിജയിനെക്കുറിച്ച് എപ്പോഴെങ്കിലും അങ്ങനെയാെരു പരാതി വന്നിട്ടുണ്ടോ. ഇവിടെ പലരെക്കുറിച്ചും വന്നിട്ടുണ്ട്. അരുണ്‍ വിജയ് പാര്‍ട്ടിക്ക് പോയി മദ്യപിച്ച് കാറോടിച്ചത് പ്രശ്‌നമായി. ധ്രുവ് വിക്രമിന്റെ കാര്‍ ഒരാളെയിടിച്ചു.

Signature-ad

ആ കേസ് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പിന്നീട് സംവിധായകന്‍ പി വാസുവിന്റെ മകനെയും നമ്മള്‍ കണ്ടു. ഇങ്ങനെ പല നടന്‍മാരുമുണ്ട്. ഒരു നടന്‍ മ?ദ്യപിച്ച് ഓട്ടോയില്‍ കയറി. ഇത്രയും വലിയ നടന്‍ ഓട്ടോയില്‍ കയറിയതെന്തിനെന്ന് ചോദിക്കരുത്.

വലിയ നടനില്‍ നിന്നു ചെറിയ റോളുകളിലേക്ക് വന്ന നടനാണ്. ഓട്ടോക്കാരനോട് വീട്ടിലിറക്കാന്‍ പറഞ്ഞു. വീട് എവിടെയാണെന്ന് ഓട്ടോക്കാരന്‍ ചോദിച്ചു. നീ പൊയ്‌ക്കോ, ഞാന്‍ പറയാം എന്ന് ഈ നടന്‍. അങ്ങനെ മൂന്ന് മണിക്കൂര്‍ മദ്രാസില്‍ ചുറ്റിത്തിരിഞ്ഞു. സ്വന്തം വീട് ആ നടന്‍ മറന്നു. അത്രമാത്രം മദ്യപിച്ച നടനാണത്. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ഇതാണ് സര്‍ നിങ്ങളുടെ വീടെന്ന് പറഞ്ഞ് ആരുടെയോ വീടിന് മുന്നില്‍ ഇറക്കി തടി തപ്പി.

അങ്ങനെ ഒരിക്കല്‍ പോലും വിജയ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിട്ടില്ല. മദ്യപിച്ച് ആറാടുന്ന നടീനടന്‍മാരുണ്ട്. ഇന്ന് പലരും വീട്ടില്‍ തന്നെ ബാര്‍ വെച്ചു. വിജയ് ക്ലീനാണ്. മദ്യപിക്കാറില്ല. മറ്റൊന്ന് ആരോ?ഗ്യ സ്ഥിതി കാരണം വിജയ്ക്ക് മദ്യപിക്കാന്‍ പറ്റില്ല. ഷുഗറുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഷുഗര്‍ ഒരുഘട്ടത്തില്‍ കൂടുതലായിരുന്നു. ഇതോടെ ഭക്ഷണക്രമം കൊണ്ട് വന്നു. രാവിലെ രണ്ട് ഇഡ്ഡലിയില്‍ കൂടുതല്‍ ഒന്നും കഴിക്കില്ലെന്നും അന്തനന്‍ പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ 51 ാം പിറന്നാള്‍ ദിനം. നിരവധി പേര്‍ വിജയ്ക്ക് ആശംസകള്‍ അറിയിച്ചു. വിജയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി തമിഴകത്ത് പ്രചരിക്കുന്നുണ്ട്. നടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷമാണ് അഭ്യൂഹങ്ങള്‍ കൂടിയത്. ഭാര്യ സംഗീതയ്‌ക്കൊപ്പം വിജയിനെ ഇപ്പോള്‍ കാണാറേയില്ല. ഭര്‍ത്താവുമായി അകന്ന സംഗീതയിന്ന് ലണ്ടനില്‍ സ്വന്തം കുടുംബത്തിനൊപ്പമാണുള്ളതെന്നും മാറി നില്‍ക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിനിടെ നടി തൃഷയും വിജയും പ്രണയത്തിലാണെന്ന ഗോസിപ്പുകളും പ്രചരിക്കുന്നു.

നടന് പിറന്നാള്‍ ആശംസയറിയിച്ച് കൊണ്ട് തൃഷ പങ്കുവെച്ച ഫോട്ടോ വലിയ ചര്‍ച്ചയായി. വിജയുമായി ബന്ധത്തിലാണെന്ന് തൃഷ പല തവണയായി സൂചന നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം. തൃഷയോ വിജയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മകന്‍ ജേസണ്‍ സഞ്ജയും വിജയില്‍ നിന്ന് അകലം കാണിക്കുന്നെന്നാണ് മറ്റൊരു വാദം. ജേസണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ വിജയിനെയും മകനെയും ഇപ്പോള്‍ ഒരുമിച്ച് കാണാറേയില്ല. ?ഗോസിപ്പുകള്‍ക്ക് വിജയ് മറുപടി നല്‍കാറില്ല. ഇവ അവ?ഗണിക്കുന്നതാണ് പണ്ട് മുതലേ വിജയുടെ രീതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: