
ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ വര്‍ധിക്കും. എസി കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്.
തിരക്ക് അതിരൂക്ഷം: കൊല്ലം – എറണാകുളം മെമുവില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കു വര്‍ധന ഉണ്ടാകില്ല. അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്.
നിരക്ക് വര്‍ധന കിലോമീറ്ററിന് ഇങ്ങനെ:
സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി50 പൈസ
ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി50 പൈസ
സെക്കന്‍ഡ് ക്ലാസ് (മെയില്‍/എക്‌സ്പ്രസ്) ഒരു പൈസ
സ്ലീപ്പര്‍ ക്ലാസ് (മെയില്‍/എക്‌സ്പ്രസ്) ഒരു പൈസ
ഫസ്റ്റ് ക്ലാസ് (മെയില്‍/എക്‌സ്പ്രസ്) ഒരു പൈസ
എസി ചെയര്‍ കാര്‍2 പൈസ
എസി 3 ടയര്‍/3 ഇ2 പൈസ
എസി 2 ടയര്‍2 പൈസ
എസി ഫസ്റ്റ് ക്ലാസ്/ഇസി/ഇഎ2 പൈസ