Month: May 2025
-
Crime
വിളിക്കാത്ത വിവാഹത്തിനെത്തിയ യുവാവ് മദ്യം ചോദിച്ചു, പുറത്താക്കിയ പിന്നാലെ കത്തിയാക്രമണം; പ്രതി പിടിയില്‍
കോഴിക്കോട്: കല്ലായിയില്‍ വിവാഹ വീട്ടില്‍ വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി മുബീന്‍ പിടിയില്‍. കോഴിക്കോട് കോതിപ്പാലത്ത് വെച്ചാണ് മുബീനെ പന്നിയങ്കര പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി മംഗലാപുരത്തേക്ക് കടന്നിരുന്നു. ശേഷം തിരിച്ച് കോഴിക്കോട് എത്തി കല്ലായി റെയില്‍വെ സ്റ്റേഷനില്‍വെച്ച് ഭാര്യയെ ഫോണില്‍ വിളിക്കുകയായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പന്നിയങ്കര സ്വദേശി വിഷ്ണുവിന്റെതായിരുന്നു വിവാഹം. പുലര്‍ച്ചെ രണ്ട് മണിയോടെ മുബീന്‍ അതിക്രമിച്ച് വിഷ്ണുവിന്റെ വീടിനുള്ളിലേക്ക് കയറി മദ്യം ചോദിച്ചു. വിഷ്ണു സുഹൃത്തുകളുടെ സഹായത്തോടെ മുബീനെ വീട്ടില്‍ നിന്ന് പിടിച്ചു മാറ്റി. എന്നാല്‍ മുബീന്‍ വീണ്ടും തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. കല്യാണപ്പുരയ്ക്ക് അടുത്തുള്ള റോഡില്‍ വച്ചാണ് മുബീന്‍ വിഷ്ണുവിന്റെ സുഹൃത്ത് ഇന്‍സാഫിനെ ആക്രമിച്ചത്. ബാര്‍ബര്‍ ഷോപ്പിലെ കത്തി കൊണ്ടായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയ വിഷ്ണുവും മറ്റു സുഹൃത്തുകളും ചേര്‍ന്നാണ് ഇന്‍സാഫിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിനു…
Read More » -
Breaking News
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആളുകളെ ഒഴിപ്പിക്കുന്നു
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടര്‍ന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടക്കുന്നതിനിടയിലാണ് സംഭവം. ഇതോടെ നാല്, അഞ്ച്, ആറ് നിലകളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്‌നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് ആശുപത്രിയിലെത്തി. ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയാണ് ആറാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ പ്രവര്‍ത്തനം നാളെ പുനഃരാരംഭിക്കാനിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജ് പിഎംഎസ് എസ്വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ പൊട്ടിത്തെറി ഉണ്ടായത്. തുടര്‍ന്നു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക വ്യാപിച്ചു. ഇതോടെ മെഡിക്കല്‍ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്നു രോഗികളെ പുറത്തേക്കു മാറ്റി. അടിയന്തരമായി ആംബുലന്‍സുകള്‍ വിളിച്ചുവരുത്തി നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കു രോഗികളെ മാറ്റുകയായിരുന്നു. വെള്ളിമാടുകുന്നില്‍നിന്നും ബീച്ചില്‍നിന്നും 3 യൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രിച്ചത്.
Read More » -
Breaking News
‘വരുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്; അങ്കണവാടിയിലെ ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പല്ല’; കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്; പാലക്കാടിനു പിന്നാലെ സുധാകരനെ പിന്തുണച്ച് കൂടുതല്‍ പോസ്റ്ററുകള്‍
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പടലപിണക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പക്വതയില്ലെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കേരളത്തിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന അച്ചടക്കം തലയെടുപ്പുള്ള മുതിര്‍ന്ന നേതാക്കന്‍മാര്‍ കൂടി കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയില്‍ നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം അവസാനിപ്പിക്കണം. സാധാരണ പ്രവര്‍ത്തകന്റെ ധാര്‍മികതയെ തകര്‍ക്കുന്നതായിരിക്കരുത് നേതൃത്വത്തിന്റെ പ്രവര്‍ത്തി. നേതാക്കള്‍ക്ക് പ്രത്യേക ജാഗ്രത വേണം. പാര്‍ടി നേതൃത്വത്തിലേക്ക് ഹൈക്കമാന്‍ഡ് ഒരാളെ തീരുമാനിക്കുമ്പോള്‍ മറ്റുള്ളവര്‍ അഭിപ്രായം പറയണ്ട കാര്യമില്ല. വരാന്‍ പോകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. അങ്കണവാടിയില്‍ ക്ലാസ് ലീഡര്‍ക്കായുള്ള തെരഞ്ഞെടുപ്പല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന് രാവിലെ പത്രമെടുക്കുമ്പോള്‍ നെറ്റിചുളിക്കേണ്ടിയും വിയര്‍ക്കേണ്ടിയും വരുന്ന അവസ്ഥയാണുള്ളതെന്നും പത്ത് വര്‍ഷത്തിനിടെ ഒരു യുവ നേതാവും പാര്‍ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് തീരുമാനം പുറത്തു…
Read More » -
Crime
എല്ലാം കൃത്യമായി തിരുത്തി, ഒന്നുമാത്രം വിട്ടുപോയി; നീറ്റിന്റെ വ്യാജ ഹാള്‍ ടിക്കറ്റുണ്ടാക്കിയ ഗ്രീഷ്മയ്ക്ക് പിടിവീണത് ഇങ്ങനെ
തിരുവനന്തപുരം: വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവത്തില്‍ അറസ്റ്റിലായ അക്ഷയ സെന്റര്‍ ജീവനക്കാരിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഗ്രീഷ്മയെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയത് താനാണെന്ന് ഗ്രീഷ്മ മുന്‍പ് തന്നെ കുറ്റം സമ്മതിച്ചിരുന്നു. അക്ഷയ സെന്ററില്‍ വച്ചാണ് ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ‘വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. ഇതിനായി 1850 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം അപേക്ഷിക്കാന്‍ മറന്നുപോയി. ഹാള്‍ ടിക്കറ്റുകള്‍ വന്നതറിഞ്ഞ് വിദ്യാര്‍ത്ഥി പലവട്ടം അക്ഷയയില്‍ എത്തിയിരുന്നു. ഇതോടെയാണ് വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയത്. പരീക്ഷാ കേന്ദ്രം പത്തനംതിട്ട ആയതിനാല്‍ പരീക്ഷ എഴുതാന്‍ പോകില്ലെന്നാണ് ആദ്യം കരുതിയത്. ഗൂഗിളില്‍ സര്‍ച്ച് ചെയ്താണ് പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിന്റെ വിലാസം ഹാള്‍ ടിക്കറ്റില്‍ വച്ചത്. എന്നാല്‍ ബാര്‍കോഡും സാക്ഷ്യപത്രവും തിരുത്താന്‍ വിട്ടുപോയി. ബാക്കിയെല്ലാം…
Read More » -
India
സഭയില്‍ ചോദ്യം ചോദിക്കാതിരിക്കാന്‍ കൈക്കൂലി; MLA-യെ കൈയോടെ പൊക്കി, സഹായി പണവുമായി ഓടി
ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ എംഎല്‍എ അറസ്റ്റില്‍. ഭാരത് ആദിവാസി പാര്‍ട്ടി എംഎല്‍എ ജയ്കൃഷന്‍ പട്ടേലിനെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റുചെയ്തത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍വെച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു റെയ്ഡ്. എംഎല്‍എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിഎപി കണ്‍വീനറും എംപിയുമായ രാജ്കുമാര്‍ റോത്ത് അറിയിച്ചു. അതേസമയം, ബിജെപിയുടെ ഗൂഢാലോചന ഇതിനു പിന്നിലുണ്ടാവാമെന്ന് സംശയിക്കുന്നതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബന്‍സ്വാര ജില്ലയിലെ ബഗിദോര മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് പട്ടേല്‍. കഴിഞ്ഞവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് അദ്ദേഹം എംഎല്‍എയാകുന്നത്. തന്റെ മണ്ഡല പരിധിയിലുള്ളതല്ലാത്ത ഒരു ഖനനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിക്കാന്‍ മൂന്ന് ചോദ്യങ്ങള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നു. ഇവ ചോദിക്കാതിരിക്കാന്‍ ഖനിയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് പത്തുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വിലപേശി ഒടുവില്‍ രണ്ടരക്കോടി തന്നാല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാമെന്ന് എംഎല്‍എ സമ്മതിച്ചു. ആദ്യ പടിയെന്നോണം ഒരു ലക്ഷം…
Read More » -
Kerala
കോളടിച്ചത് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക്; പിങ്ക്, നീല കാര്‍ഡുള്ളവര്‍ക്കും സന്തോഷിക്കാന്‍ വകുപ്പുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മ്മിറ്റുള്ള മത്സ്യബന്ധനയാനങ്ങള്‍ക്കും ഈമാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 5088 കിലോ ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകള്‍ വഴിയും ബാക്കിയുള്ള വിഹിതം ജൂണ്‍ മാസത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. നിലവില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കുന്നത്. കുറഞ്ഞ അളവില്‍ എത്തിക്കുന്നത് നഷ്ടമാണെന്ന്…
Read More » -
Breaking News
അണികള്‍ സുധാകരനൊപ്പം, നേതാക്കള്‍ ഗ്രൂപ്പുകളിയിലും; കെ. മുരളീധരന്റെ തോല്‍വിയുടെ ക്ഷീണം മാറുംമുമ്പേ കെ. സുധാകരനെ തെറിപ്പിക്കുന്നത് കോണ്‍ഗ്രസിനെ പിളര്‍ത്തും; പാലക്കാട് പിന്തുണച്ച് പോസ്റ്ററുകള്‍; എല്ലാ ജില്ലകളിലും സമാന സാഹചര്യം
പാലക്കാട്: കെ.സുധാകരനെ അനുകൂലിച്ച് പാലക്കാട് പോസ്റ്റര്‍ ഡിസിസി ഓഫിസ് പരിസരത്താണ് പോസ്റ്റര്‍ പതിച്ചത്. കെ.സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് ഏജന്റുമാരെന്നും പിണറായിയെ അടിച്ചിടാന്‍ സുധാകരന് മാത്രമാണ് സാധിക്കുകയെന്നും എല്‍ഡിഎഫിനെ തടുക്കാന്‍ സുധാകരന് മാത്രമേ സാധിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. ‘എല്‍ഡിഎഫിനെ തടുക്കാന്‍, സിപിഎമ്മിനെ നിലക്ക് നിര്‍ത്താന്‍,പിണറായിയെ അടിച്ചിടാന്‍ കെ. സുധാകരന് മാത്രമേ കഴിയൂ’.. എന്നാണ് മറ്റൊരു പോസ്റ്ററിലുള്ളത്. കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, കെ. സുധാകരന്റെ എതിര്‍പ്പ് മുഖവിലയ്‌ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് നീക്കം. പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്. സുധാകരനുമായി ഹൈക്കമാന്‍ഡ് ഒരുതവണകൂടി ആശയവിനിമയം നടത്തിയേക്കും. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ എത്തിയശേഷം ഫോണില്‍ ബന്ധപ്പെടാനാണ് സാധ്യത. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയശേഷം സുധാകരന്‍ നിലപാട് മാറ്റിയതും ഹൈക്കമാന്‍ഡ് പരിശോധിക്കും. സുധാകരന്റെ പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍, കേരളത്തില്‍നിന്നുള്ള നേതൃതലത്തിലടക്കം കെ. സുധാകരനു വലിയ പിന്തുണയുള്ളത് ഭാവിയിലെ പൊട്ടിത്തെറിയിലേക്കു വഴിവച്ചേക്കും. കെ.…
Read More » -
Kerala
സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ സെക്രട്ടറി; ക്ഷണിക്കാതെ എത്തിയെന്ന് വിമര്‍ശനം
കണ്ണൂര്‍: മുഖ്യമന്ത്രി ഉദ്ഘാടകനായ സര്‍ക്കാര്‍ പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി വേദിയില്‍ ഇടം പിടിച്ച സംഭവത്തില്‍ വിവാദം. മുഴപ്പിലങ്ങാട് – ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പങ്കെടുത്തത്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രക്കുറിപ്പ് പ്രകാരം മുന്‍ എംപി എന്ന നിലയിലാണ് കെ കെ രാഗേഷിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തതിനെ പരിഹസിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിലാണു രാഗേഷും ഇടംപിടിച്ചത്. രാഗേഷിന്റെ സാന്നിധ്യം ഇതിനോടകം ചൂടുള്ള ചര്‍ച്ചയ്ക്കും വഴി തുറന്നിട്ടുണ്ട്. സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ക്ഷണിക്കാതെയാണ് കെ കെ രാഗേഷ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് ബിജെപി വിമര്‍ശനം. കണ്ണൂര്‍ എംപി കെ സുധാകരന്‍, വി ശിവദാസന്‍, പി സന്തോഷ്‌കുമാര്‍ എന്നിവരുടെ പേരുകളും മുഖ്യാതിഥികളായി പരിപാടിയില്‍…
Read More » -
Crime
മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍കവര്‍ച്ച; മോഷണ വിവരം അറിഞ്ഞത് കുടുംബം വിദേശത്ത് നിന്നെത്തിയപ്പോള്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 22 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി. കുടുംബം വിദേശത്ത് നിന്ന് മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അവധി ആഘോഷിക്കുന്നതിനായി കുടുംബം ഗള്‍ഫിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിന്റെ പിന്‍വാതില്‍ കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയതെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം ബീച്ച് റോഡിലുള്ള നവീന്‍ മൊന്തേരയുടെ വീട്ടിലായിരുന്നു മോഷണം. വിവാഹച്ചടങ്ങിന് ശേഷം ആഭരണങ്ങള്‍ അലമാരയില്‍ വച്ചു; നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയി ഏപ്രില്‍ 21-നാണ് കുടുംബം വിദേശത്തേക്ക് പോയത്. ശനിയാഴ്ചയാണ് കുടുംബം മടങ്ങി എത്തിയത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിര്‍ത്തി പ്രദേശമായതിനാല്‍ കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
Read More » -
Breaking News
മാത്യു തോമസും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു
മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. അന്‍വര്‍ റഷീദിന്‍റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ് എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരിക്കുന്നത്. ഒരു ഓഫീസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ചുകൊണ്ട് കൗതുകം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പോസ്റ്റർ എത്തിയിരുന്നത്. മാത്യുവിനേയും ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മലയാളത്തിൽ ആദ്യമായാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ,…
Read More »