Breaking NewsKeralaNEWS

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആളുകളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടര്‍ന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടക്കുന്നതിനിടയിലാണ് സംഭവം. ഇതോടെ നാല്, അഞ്ച്, ആറ് നിലകളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്‌നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് ആശുപത്രിയിലെത്തി.

ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയാണ് ആറാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ പ്രവര്‍ത്തനം നാളെ പുനഃരാരംഭിക്കാനിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജ് പിഎംഎസ് എസ്വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ പൊട്ടിത്തെറി ഉണ്ടായത്. തുടര്‍ന്നു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക വ്യാപിച്ചു. ഇതോടെ മെഡിക്കല്‍ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്നു രോഗികളെ പുറത്തേക്കു മാറ്റി.

Signature-ad

അടിയന്തരമായി ആംബുലന്‍സുകള്‍ വിളിച്ചുവരുത്തി നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കു രോഗികളെ മാറ്റുകയായിരുന്നു. വെള്ളിമാടുകുന്നില്‍നിന്നും ബീച്ചില്‍നിന്നും 3 യൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രിച്ചത്.

 

Back to top button
error: