Month: May 2025
-
Breaking News
‘എനിക്ക് ഖേദമോ നിരാശയോ ഇല്ല, അവർ പോകേണ്ട സമയം വന്നിരുന്നു, പക്ഷേ ദൈവം അവരെ കൊന്നില്ല, സംസ്കാരത്തിൽ പങ്കെടുക്കാൻ എല്ലാവരും വരണം-ബന്ധുക്കളുടെ മരണത്തിൽ ജെയ്ഷെ തലവൻ മസൂദ് അസ്ഹർ, കുടുംബത്തിലെ 10 പേരും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
ഇസ്‍ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടതായി ജെയ്ഷെ തലവൻ മസൂദ് അസ്ഹർ അവകാശപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെതന്നെ അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ 5 കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു. അസ്ഹറിന്റെ പ്രസ്താവന ഇങ്ങനെ- ‘എന്റെ കുടുംബത്തിലെ 10 അംഗങ്ങൾ രാത്രിയിലുണ്ടായ ആക്രമണത്തിൽ മരിച്ചു. അതിൽ 5 പേർ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, എന്റെ അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവൾ ഫസില, എന്റെ സഹോദരൻ ഹുസൈഫയും അദ്ദേഹത്തിന്റെ അമ്മയും. പിന്നെ എന്റെ 2 തോഴരും കൊല്ലപ്പെട്ടു’. അവരുടെ മരണത്തിൽ തനിക്ക് ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ…
Read More » -
Breaking News
ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ; പുതിയ ക്യാപ്റ്റനെ കണ്ടെത്തല്‍ ബിസിസിഐയ്ക്ക് തലവേദനയാകും; പരിഗണിക്കുന്നവര്‍ക്ക് കളിയില്‍ സ്ഥിരതയില്ല; ഇടക്കാല ക്യാപ്റ്റന്‍സി വേണ്ടെന്ന് ഗംഭീറും; പിന്നെയാര്?
ബംഗളുരു: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് വിരമിക്കല്‍ പുറത്തുവിട്ടത്. ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിമാനമെന്ന് രോഹിത് കുറിച്ചു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് പറഞ്ഞ രോഹിത് ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 67 ടെസ്റ്റുകളില്‍ നിന്ന് 4301 റണ്‍സാണ് 38കാരനായ രോഹിത് ശര്‍മ നേടിയത്. 12 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും നേടിയ താരത്തിന്റെ ടെസ്റ്റ് ശരാശരി 40.57 ആണ്. 2024 ല്‍ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രോഹിത് വിരമിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഹോം സീരിസിലും ഓസീസിനെതിരെ അവരുടെ നാട്ടിലും മോശം ഫോമിലായിരുന്നു രോഹിത് ശര്‍മ. എട്ട് ടെസ്റ്റ് മല്‍സരങ്ങളില് നിന്നായി 10.93 ആയിരുന്നു രോഹിതിന്റെ…
Read More » -
Breaking News
ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല, അതിരുകളില്ലാതെ നാം കരുത്തരാകും, ഇന്ത്യയുടെ രക്ഷാകവചം അവളുടെ ജനങ്ങളാണ്- സച്ചിൻ, ഭീകരതയെ വേരോടെ പിഴുതെറിയും- അമിത് ഷാ, ഭീകരതക്കെതിരായ പോരാട്ടത്തിൽ സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിൽക്കുന്നു- ഖർഗെ
ന്യൂഡൽഹി: പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ‘ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ രക്ഷാകവചം അവളുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നമ്മൾ ഒരൊറ്റ ടീമാണ്.’ സച്ചിൻ തെണ്ടുൽക്കർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. സമാന രീതിയിൽ പ്രതികരണവുമായി പലരും രംഗത്തെത്തിയിട്ടുണ്ട് ’നമ്മുടെ സായുധ സേനയിൽ അഭിമാനമുണ്ട്. പഹൽഗാമിൽ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകുമെന്ന് മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ വേരൊടെ പിഴുതെറിയും’, അമിത് ഷാ എക്‌സിൽ കുറിച്ചു. അതേസമയം പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…
Read More » -
Breaking News
ബങ്കറുകള്‍ തകര്‍ക്കുന്ന ഹാമര്‍ ബോംബുകള്‍; സ്ഥലം ലൊക്കേറ്റ് ചെയ്ത് ഉചിത സമയത്ത് ആക്രമിക്കുന്ന ലോയിറ്റിംഗ് മ്യൂണീഷന്‍; സ്‌കാല്‍പ് ക്രൂയിസ് മിസൈലുകള്‍ക്കും അഗ്നി, ബ്രഹ്‌മോസിനും അപ്പുറമാണ് ഇന്ത്യയുടെ ആവനാഴി; യുദ്ധ തന്ത്രത്തിലും അടിമുടി മാറ്റം
ന്യൂഡല്‍ഹി: പാക് ഭീകരക്യാമ്പുകള്‍ ആക്രമിക്കാന്‍ ഇന്ത്യ ഉപയോഗിച്ചത് ആവനാഴിയിലെ ഏതാനും ആയുധങ്ങള്‍ മാത്രമാണ്. ഇവയൊക്കെ ലക്ഷ്യം ഭേദിക്കുന്നതില്‍ അതീവഭദ്രവുമാണ്. നേരിട്ടു ശത്രു രാജ്യത്തു പ്രവേശിക്കുന്നതിനു പകരം ജിപിഎസ് അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയും. കണ്ണടച്ചുള്ള വെടിവയ്പിനു പകരം ഇന്ത്യയും മറ്റ് ആധുനിക രാജ്യങ്ങളെപ്പോലെ ആളപായം കുറച്ചുള്ള ആക്രമണങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇതു വ്യക്തമാക്കുന്നു. ഇന്ത്യയുടെ പക്കല്‍ സ്‌കാല്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ ബോംബുകളും ലോയിറ്ററിങ് മ്യൂണിഷന്‍സും ഉണ്ടെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ആക്രമണത്തില്‍ എന്തൊക്കെയാണ് ഇന്ത്യന്‍ ആവനാഴിയിലെ ആയുധങ്ങള്‍. 1. സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ ഠ 250 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധി ഠ ഭൂഗര്‍ഭ നിലകള്‍ തകര്‍ക്കാന്‍ ശേഷി ഠ ജിപിഎസ്, ഐഎന്‍എസ് ഗൈഡന്‍സ് സംവിധാനം ഠ കൃത്യതയും സൂഷ്മതയും മുഖമുദ്ര. ഠ റഫാലില്‍നിന്ന് പ്രയോഗിച്ചെന്ന് വിവരം ഠ ഓരോ റഫാലിലും പരമാവധി രണ്ട് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വഹിക്കാം…
Read More » -
Breaking News
ഇപ്പോഴുണ്ടായ ആക്രമണത്തിന് തിരിച്ചടിക്കാനിറങ്ങിയാൽ പാക് സൈനിക കേന്ദ്രങ്ങളടക്കം തകർക്കും – വിദേശ നയതന്ത്ര പ്രതിനിധികളെ ഓർമപ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൻറെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രത്യാക്രമണത്തിനു മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദേശ രാജ്യങ്ങളോടാണ് ഇക്കാര്യത്തിൽ ഇന്ത്യ തങ്ങളുടെ നിലപാടറിയിച്ചത്. പാക്കിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാക്കിസ്ഥാൻറെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു. അതേപോലെ പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് ചുട്ട മറുപടിയാണ് ഇന്ത്യ നൽകിയത്. ഇന്ന് പുലർച്ചെ ഒന്ന് അഞ്ചിന് നടന്ന ആക്രമണത്തിൽ പാക്കിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻറെ 10 കുടുംബാംഗങ്ങളും നാല് അനുയായികളും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നൽകിയതെന്നും, പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ ഇങ്ങനെ- പുലർച്ചെ 1.05 മുതൽ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ…
Read More » -
Breaking News
ട്രംപിന്റെ താരിഫ്: ഇന്ത്യന്‍ സിനിമകളുടെ ഓവര്‍സീസ് വരുമാനം 40 ശതമാനംവരെ ഇടിയും; വന്‍ തിരിച്ചടിയാകുമെന്ന് നിര്‍മാതാക്കള്‍; ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കു സിനിമ മാറ്റേണ്ടി വരും; കൂടുതല്‍ ബാധിക്കുക ബോളിവുഡ് സിനിമകളെ; യുഎസില്‍ നിന്നുള്ള പുറം കരാര്‍ കുറയുന്നത് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും തിരിച്ചടി
ബംഗളുരു: സിനിമകള്‍ക്കു താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യന്‍ സിനിമകളുടെ വരുമാനത്തെയും ബാധിക്കും. ഇന്ത്യന്‍ സിനിമകളുടെ വിദേശ വരുമാനത്തിന്റെ 40 ശതമാനവും അമേരിക്കയില്‍നിന്നാണ്. അമേരിക്കയ്ക്കു പുറത്തുനിര്‍മിക്കുന്ന സിനിമകള്‍ക്കു 100 ശതമാനം നികുതിയേര്‍പ്പെടുത്തിയത് വരുമാനത്തില്‍ വന്‍ തിരിച്ചടിയുണ്ടക്കുമെന്ന് നിര്‍മതാക്കള്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സിനിമ നിര്‍മാണങ്ങളുടെ പട്ടികയിലുള്ള ഇന്ത്യയില്‍ വ്യവസായം ചെലവുയര്‍ന്നതിനെത്തുടര്‍ന്നു പിടിച്ചു നില്‍ക്കാനുള്ള പെടാപ്പാടിലാണ്. എന്നാല്‍, ട്രംപിന്റെ നികുതി ചുമത്തല്‍ നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ‘വിദേശത്തു നിര്‍മിക്കുന്ന’ ചിത്രങ്ങള്‍ എന്ന പ്രയോഗം എങ്ങനെ വിശദീകരിക്കപ്പെടുമെന്നാണ് ആദ്യ ചോദ്യം. അതുവരെ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയില്ലെന്നു നെറ്റ്ഫ്‌ളിക്‌സില്‍ ഹിറ്റായ ഐസി 814, ദി കാണ്ഡഹാര്‍ ഹൈജാക്ക് സീരീസുകളുടെ നിര്‍മാതാവായ അനുഭവ് സിന്‍ഹ പറഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ പോലുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമോ എന്നും വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സിനിമ മേഖല നിലവില 272,000 ആളുകള്‍ക്കാണു ജോലി നല്‍കുന്നത്. 20 ബില്യണ്‍ ഓവര്‍സീസ് ബിസിനസാണു കഴിഞ്ഞവര്‍ഷം നടന്നത്. ഇത് ആകെ ബിസിനസിന്റെ…
Read More » -
Crime
ഉയിരെടുത്ത സ്വത്ത് തര്‍ക്കം: ബിജെപി വനിതാ നേതാവിനെ തലവെട്ടി കൊലപ്പെടുത്തി; പ്രതി ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകന്‍
ചെന്നൈ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തഞ്ചാവൂരിലെ ബിജെപി നേതാവ് ബി ശരണ്യയുടെ (38) തലവെട്ടിയ സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. ശരണ്യയുടെ രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളുമാണ് മധുര പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്. ആദ്യ ഭാര്യയുടെ മക്കള്‍ക്ക് സ്വത്ത് നല്‍കുന്നത് ശരണ്യ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബി കപിലന്‍, പാര്‍ത്ഥിബന്‍, ഗുഗന്‍ എന്നിവരാണ് കുറ്റം സമ്മതിച്ചത്. മധുര സ്വദേശിയായ ശരണ്യ ഭര്‍ത്താവ് ബാലനൊപ്പം തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്തുള്ള ഉദയസൂരിയപുരം ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ശരണ്യ ഒരു ഫോട്ടോസ്റ്റാറ്റ് കട നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 2022ല്‍ മധുരയ്ക്ക് സമീപം മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ കാറിന് നേരെ ചെരുപ്പ് എറിഞ്ഞ കേസില്‍ പ്രതിയായിരുന്നു ബി ശരണ്യ. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണോ എന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ കീഴടങ്ങിയത്. പിന്നാലെ കൊലപാതകത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് തഞ്ചാവൂര്‍ എസ്പി ആര്‍ രാജാറാം…
Read More » -
Kerala
പാര്‍ക്ക് ചെയ്ത ആംബുലന്‍സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു; രോഗിയുമായി വന്ന ആംബുലന്‍സ് ബൈക്കുകളില്‍ കൂട്ടിയിടിച്ചു; പരുക്കേറ്റവരെ വഴിയിലിട്ടിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു
തിരുവനന്തപുരം: നടുറോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിച്ച രോഗിയുമായി വന്ന ആംബുലന്‍സ്, ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് അപകടം. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പനച്ചമൂട് ജംഗ്ഷനില്‍ നടന്ന സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒടുവില്‍ പരുക്കേറ്റവരെ വഴിയിലിട്ടിരുന്ന ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. വെള്ളറടയില്‍ നിന്ന് രോഗിയുമായി കാരക്കോണം മെഡിക്കല്‍ കോളെജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് എതിര്‍ ദിശയില്‍ നിന്ന് വന്ന രണ്ടംഗസംഘം സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു മറിഞ്ഞത്. പനച്ചമൂട്ടില്‍ നടുറോഡില്‍ ആംബുലന്‍സ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നിട്ടും വെള്ളറട പൊലീസോ, ആര്‍ടിഒ അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ കിടന്ന ആംബുലന്‍സില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് രോഗിയുമായി വന്ന ആംബുലന്‍സും ബൈക്കുകളും അപകടത്തില്‍പ്പെട്ടത്. ഏറെ തിരക്കുള്ള പനച്ചമൂട്ടില്‍ പതിവായി റോഡില്‍ പാര്‍ക്ക് ചെയ്യാറുള്ള ആംബുലന്‍സ് വെള്ളറട പഞ്ചായത്ത് ഓഫീസിന് മുന്നിലോ, മാര്‍ക്കറ്റിന് ഉള്ളിലോ, പനച്ചമൂട് പള്ളിക്ക് മുന്നിലോ നിര്‍ത്തണമെന്ന് പലയാവര്‍ത്തി പ്രദേശവാസികള്‍…
Read More » -
Breaking News
കാശ്മീരിലെ വനത്തില്‍ മലയാളിയുവാവിന്റെ മൃതദേഹം കണ്ടെത്തി; പത്തു ദിവസത്തെ പഴക്കം, കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു
പാലക്കാട്: ജമ്മു കാശ്മീരിലെ പുല്‍വാമ വനത്തില്‍ മലപ്പുറം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി കരുവന്തോടി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്നും ബന്ധുക്കള്‍ക്ക് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ നിന്നും ആകാശദൂരം 25 കിലോമീറ്റര്‍ അകലെയാണ് പ്രദേശം. പുല്‍വാമയിലെ വനമേഖലയില്‍ ഷാനിബ് എന്തിനു വേണ്ടി എത്തിയെന്നതില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു ബെംഗളൂവില്‍ വയറിംഗ് ടെക്‌നിഷ്യന്‍ ആണ് ഷാനിബ് എന്നാണ് വിവരം. വീട്ടില്‍ നിന്നും ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ യുവാവ് എങ്ങനെ കശ്മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള കാര്യവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
Read More » -
Local
പാകിസ്ഥാന്‍മുക്ക്, പാകിസ്ഥാന്‍ കവല, പാകിസ്ഥാന്‍ പീടിക… കേരളത്തിലെ പാകിസ്ഥാനുകള്‍
ഭീകരാക്രമണം, യുദ്ധം, തെരഞ്ഞെടുപ്പ് ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളില്‍ എല്ലാം പാകിസ്ഥാന്‍ എന്ന പേരിന് വലിയ പ്രാധാന്യമുണ്ട്. സ്വന്തം മണ്ണില്‍ ഭീകരരെ വളര്‍ത്തുകയും ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുപക്ഷത്ത് കാലങ്ങളായി നിലകൊള്ളുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയെങ്കിലും ചില കാര്യങ്ങള്‍കൊണ്ട് വ്യത്യസ്തരാകുകയാണ് മലയാളികള്‍. പാകിസ്ഥാന്‍ എന്നാല്‍ ശത്രു എന്ന വികാരം വളരുമ്പോഴും കേരളത്തില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് അഞ്ചോളം സ്ഥലപ്പേരുകളെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍കവല, പാകിസ്ഥാന്‍മുക്ക് തുടങ്ങിയവയാണ് കേരളത്തിലെ പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുകള്‍. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ വെഞ്ഞാറമൂടിന് സമീപമാണ് പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലമുള്ളത്. അതിവേഗം വളരുന്ന കേരളത്തിന്റെ ചെറു പട്ടണങ്ങളുടെ കൂട്ടത്തിലുള്ള പ്രദേശം കൂടിയാണ് പാകിസ്ഥാന്‍മുക്ക്. കാലങ്ങളായി ഈ പ്രദേശം പാകിസ്ഥാന്‍ മുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ വാഴൂര്‍ പഞ്ചായത്തിലാണ് പാകിസ്ഥാന്‍ കവലയുള്ളത്. കണ്ണൂര്‍ ജില്ലയിലെ കണ്ണവത്തെ ഒരു സ്ഥലത്തിന്റെ പേര് പാകിസ്ഥാന്‍ പീടിക എന്നാണ്. ഇതിന് പുറമെ തിരുവനന്തപുരം ജില്ലയില്‍ തന്നെ…
Read More »