Month: May 2025

  • Breaking News

    യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു.., കത്തിക്കൊണ്ട് കുത്തി..; യുവാവ് അറസ്റ്റിൽ

    കോട്ടയം: യുവതിക്കെതിരെ ജാതി അധിക്ഷേപവും കത്തിക്കുത്തും നടത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി ദീപുവിഹാര്‍ വീട്ടില്‍ പ്രഹ്‌ളാദന്റെ മകന്‍ ദീപു പ്രഹ്ലാദ് (34) ആണ് റിമാൻഡിൽ ആയിരിക്കുന്നത്. കോട്ടയം തിരുവഞ്ചൂരാണ് സംഭവം നടന്നത്. പട്ടികജാതിക്കാരിയായ വിവാഹം കഴിക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് യുവതിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ യുവാവ് തട്ടിയെടുക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തോളം യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് കംപ്യൂട്ടര്‍ സര്‍വീസ് സെന്ററായ സ്ഥാപനത്തിന്റെ ആവശ്യത്തിലേയ്ക്കാണ് പലപ്പോഴും യുവതിയില്‍ നിന്നും പണം കൈപ്പറ്റിയത്. പിന്നീട് പണം തിരികെ ചോദിക്കുമ്പോഴൊക്കെ അവധി പറഞ്ഞ് യുവതിയെ കബളിപ്പിക്കുകയും യുവതി വിളിക്കാതിരിക്കാന്‍ ഫോണ്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീട് യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് ഭുവനേശ്വറില മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പല പെണ്‍കുട്ടികളേയും ഇയാള്‍ സമാനമായ രീതിയില്‍ കബളിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തിട്ടുള്ളതും അറിഞ്ഞു. കൂടാതെ ഇയാള്‍ രണ്ട് വിവാഹം കഴിച്ചയാളാണെന്നും രണ്ടാമത്തെ ഭാര്യ ഗാര്‍ഹിക…

    Read More »
  • Kerala

    കശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങി മലയാളി സഞ്ചാരികള്‍; വിമാനത്താവളങ്ങള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ബദല്‍ സംവിധാനങ്ങള്‍ തേടുന്നു; എല്ലാവരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

    കൊച്ചി: കശ്മീരില്‍ കുടുങ്ങി മലയാളി വിനോദ സഞ്ചാരികള്‍. യുദ്ധ ഭീതിയുടെ സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി വിനോദ സഞ്ചാരത്തിനു പോയ നിരവധി മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെല്ലാം നാട്ടിലെത്താനാവാതെ വിഷമത്തിലാണ്. യുദ്ധ സാഹചര്യത്തില്‍ ശനിയാഴ്ച വരെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നാട്ടിലെത്താനുള്ള ബദല്‍ ഗതാഗത സംവിധാനങ്ങള്‍ തേടി സഞ്ചാരികള്‍ അധികൃതരെയും ഏജന്‍സികളേയും സമീപിച്ചു. പഹല്‍ഗാം സംഭവത്തിന് പിന്നാലെ കശ്മീരിലേക്കുള്ള യാത്ര ബുക്കിങ് കൂട്ടത്തോടെ റദ്ദാക്കപ്പെട്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര പുറപ്പെട്ടവരാണ് കശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. അതേസമയം, യുദ്ധ ഭീതിയില്‍ യാത്ര ദിനങ്ങള്‍ വെട്ടിക്കുറച്ച് നേരത്തെ തന്നെ നാട്ടിലേക്ക് തിരിച്ചവര്‍ക്ക് പ്രയാസം നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം പാക് ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായതിന് പിന്നാലെ ധര്‍മ്മശാല, ലേ, ജമ്മു, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡീഗണ്ഡ് വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പലരും കശ്മീരില്‍ കുടുങ്ങിയയത്. വിമാനത്താവളങ്ങള്‍ അടച്ചതോടെ സഞ്ചാരികളില്‍ ചിലര്‍ ശ്രീനഗറില്‍ തന്നെ തുടരാനും…

    Read More »
  • Kerala

    ഉമ്മന്‍ചാണ്ടിയുടെ ‘പിള്ളേര്‍’ പാര്‍ട്ടി നേതൃപദവിയിലേക്ക്; സണ്ണി ജോസഫിന് തുണയായത് സുധാകരന്റെ പിന്തുണ; കോണ്‍ഗ്രസിലെ നേതൃമാറ്റം സാമുദായിക സമവാക്യങ്ങള്‍ പാലിച്ച്

    തിരുവനന്തപുരം: യുദ്ധാന്തരീക്ഷത്തില്‍ രാജ്യം കടന്നു പോകുമ്പോഴാണ് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റം നടന്നത്. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി പകരം വിശ്വസ്തനായ സണ്ണി ജോസഫിനെ അധ്യക്ഷനാക്കി. ഇവര്‍ക്കൊപ്പം പടനയിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെയാണ് നിയോഗിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ ഭാവിയില്‍ നയിക്കുന്ന ടീം ആരൊക്കെയാകും എന്ന ധാരണയിലേക്കാണ് പാര്‍ട്ടി നീങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായിരുന്ന രണ്ട് പേരാണ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കോണ്‍ഗ്രസിന്റെ ജനകീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കണ്ടെടുത്ത് വളര്‍ത്തിയെടുത്ത നേതാക്കളാണ് ഇരുവരും. പി സി വിഷ്ണുനാഥ് കെഎസ്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഹൈബി ഈഡന്‍ പ്രസിഡന്റായി. അതിന് ശേഷം പ്രസിഡന്റായി ഷാഫി പറമ്പില്‍ എത്തി. അതേ പോലെ തന്നെ വിഷ്ണുനാഥ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഡീന്‍ കുര്യാക്കോസ് അദ്ധ്യക്ഷനായി. തുടര്‍ന്ന് ഷാഫി പറമ്പിലുമെത്തി. ഈ സ്ഥാനങ്ങളിലേക്കെല്ലാം ഇരുവരും…

    Read More »
  • India

    അഭിമാനദിനത്തില്‍ പിറന്ന കുഞ്ഞിന് പേര് ‘സിന്ദൂര്‍’; വളരുമ്പോള്‍ മനസിലാകുമെന്ന് പിതാവ്

    ജമ്മുകശ്മീരിലെ പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനെതിരേ ഇന്ത്യ സ്വീകരിച്ച സൈനിക നടപടിയാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ ജനിച്ച കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരു നല്‍കിയിരിക്കുകയാണ് പിതാവ്. പാകിസ്ഥാനെതിരേ ഇന്ത്യ നടത്തിയ പ്രതികാര നടപടികള്‍ക്ക് ഇന്ത്യക്കാര്‍ കൈയ്യടിച്ച ദിവസമായിരുന്നു മേയ് 7. ഇതില്‍ വളരെധികം സന്തോഷവനായ പിതാവ് കുന്ധന്‍ കുമാര്‍ മണ്ഡല്‍ അന്നു ജനിച്ച തന്റെ മകള്‍ക്ക് ‘സിന്ദൂര്‍’ എന്ന പേര് നല്‍കുകയായിരുന്നു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്തിയ, രാജ്യത്തെ ആക്രമിക്കാന്‍ ശ്രമിച്ച തീവ്രവാദികളെ ലക്ഷ്യമിട്ട് പ്രതികാരം ചെയ്ത ഇന്ത്യന് സൈനികരുടെ പ്രവര്‍ത്തിയില്‍ താന്‍ അഭിമാനം കൊള്ളുന്നതായി മണ്ഡല്‍ പറഞ്ഞു. കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേര് നല്‍കിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബന്ധു പറഞ്ഞു. ഇപ്പോള്‍ തന്റെ പേരിന്റെ പ്രധാന്യം മനസ്സിലാക്കാന്‍ കുഞ്ഞിന് കഴിയില്ലെങ്കിലും വളരുമ്പോള്‍ അതിന്റെ പൂര്‍ണമായ അര്‍ത്ഥം അവള്‍ മനസ്സിലാക്കുമെന്ന് മണ്ഡലും കുടുംബവും വ്യക്തമാക്കി. വിവാഹിതരായ സ്ത്രീകള്‍ നെറ്റിയില്‍ ധരിക്കുന്ന…

    Read More »
  • Kerala

    മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം; വധു വിവാഹത്തില്‍നിന്ന് പിന്മാറി

    ആലപ്പുഴ: സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച് വധു കല്യാണത്തില്‍നിന്നു പിന്മാറി. വിവാഹത്തലേന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ സംസാരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ പിന്‍മാറ്റം. വ്യാഴാഴ്ച ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം. 15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വാങ്ങിയത്. അതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍, മുക്കുപണ്ടം അണിയിച്ച് കല്യാണം വേണ്ടെന്ന രീതിയില്‍ വരന്റെ വീട്ടുകാര്‍ സംസാരിച്ചെന്നാണ് ആക്ഷേപം. വിവാഹത്തിനു മൂന്നുദിവസം മുന്‍പ് വധുവിന്റെ വീട്ടില്‍ ഹല്‍ദി ആഘോഷം നടന്നപ്പോള്‍ വരന്റെ ബന്ധുക്കളില്‍ ചിലര്‍ ‘പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ’ന്ന രീതിയില്‍ ആക്ഷേപിച്ചെന്നും ആരോപണമുണ്ടായി. തുടര്‍ന്ന്, വധുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹത്തിനു സമ്മതമാണെന്ന നിലപാടാണ് വരനും ബന്ധുക്കളും സ്വീകരിച്ചത്. എന്നാല്‍, ആഭരണത്തിന്റെ പേരില്‍ ആക്ഷേപിച്ചതിനാല്‍ വിവാഹത്തിനു താത്പര്യമില്ലെന്ന് പെണ്‍കുട്ടി പറയുകയായിരുന്നു. പിന്മാറുന്നതായി പെണ്‍കുട്ടിയില്‍നിന്ന് പോലീസ് എഴുതിവാങ്ങുകയും ചെയ്തു. വരന്റെ…

    Read More »
  • Kerala

    കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന പാപ്പ; ആലുവയിലെത്തിയത് രണ്ടുവട്ടം

    കൊച്ചി: അഗസ്റ്റീനിയന്‍ സന്ന്യാസസഭയുടെ തലവനായിരുന്ന കാലത്ത് പുതിയ പാപ്പ കേരളത്തില്‍ രണ്ടുവട്ടമെത്തി. രണ്ടുവട്ടവും ആലുവ തായിക്കാട്ടുകരയിലെ മരിയാപുരം പള്ളി സന്ദര്‍ശിച്ചിരുന്നു. 2002 മുതല്‍ ബിഷപ്പാകുന്ന 2014 നവംബര്‍വരെയാണ് ലിയോ പതിനാലാമന്‍ പാപ്പ അഗസ്റ്റീനിയന്‍ സഭയുടെ തലവനായിരുന്നത്. 2004 ഏപ്രില്‍ 22-ന് അദ്ദേഹം കലൂര്‍ സെയ്ന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ 6 ഡീക്കന്‍മാരെ വൈദികരായി അഭിഷേകം ചെയ്തിരുന്നു. അന്ന് ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പിലായിരുന്നു ചടങ്ങില്‍ മുഖ്യകാര്‍മികനായിരുന്നത്. ഫാ. ജോണ്‍ ബോസ്‌കോ, ഫാ. അഗസ്റ്റിന്‍, ഫാ. റോബര്‍ട്ട് റോയി, ഫാ. ഷിജു വര്‍ഗീസ് കല്ലറയ്ക്കല്‍, ഫാ. അലോഷ്യസ് കൊച്ചീക്കാരന്‍, ഫാ. ജിബി കട്ടത്തറ എന്നിവരാണ് അന്ന് വൈദികരായി അഭിഷിക്തരായത്. ഇടക്കൊച്ചി, തലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ അഗസ്റ്റീനിയന്‍ സന്ന്യാസ ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കേരളത്തിനെ ഏറെ ഇഷ്ടപ്പെടുന്ന സൗമ്യനായ പിതാവാണ് ലിയോ പതിനാലാമനെന്ന് അഗസ്റ്റീനിയന്‍ സഭയുടെ ഭാരതത്തിലെ തലവനായ ഫാ. വില്‍സണ്‍ ഒഎസ്എ അനുസ്മരിച്ചു. മിതഭാഷിയാണ്, എന്നാല്‍ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ എത്രവര്‍ഷം കഴിഞ്ഞുകണ്ടാലും നമ്മളെ…

    Read More »
  • Crime

    ചുരിദാര്‍ ധരിച്ചെത്തി അയല്‍വീട്ടിലെ സിസിടിവി കാമറ തകര്‍ത്തു; മുന്‍കൂര്‍ ജാമ്യം തേടി ‘അയല്‍ക്കാരന്‍’ ഹൈക്കോടതിയില്‍

    കൊച്ചി: വേഷം മാറിയെത്തി അയല്‍ വീട്ടിലെ സിസിടിവി കാമറ നശിപ്പിച്ച സംഭവത്തില്‍ അയല്‍ക്കാരനെതിരെ കേസ്. എറണാകുളം മുളന്തുരുത്തിയില്‍ ആണ് സംഭവം. മുളന്തുരുത്തിക്ക് സമീപമുള്ള വെട്ടിക്കുളത്ത് 55 കാരിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജ്യം വിട്ട പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2024 ഒക്ടോബര്‍ 23 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ച ഒരാളാണ് വീട്ടില്‍ അതിക്രമിച്ച് കയറി പുല്‍ത്തകിടിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയ്ക്ക് കേടുപാടുകള്‍ വരുത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു. ദൃശ്യത്തിലുള്ളത് സ്ത്രീയല്ല മറിച്ച് വേഷംമാറിയെത്തിയ അയല്‍ക്കാരനാണെന്നും വ്യക്തമായി. എന്നാല്‍, സംഭവത്തിന് പിന്നാലെ ഇയാള്‍ രാജ്യം വിട്ടിരുന്നു. ഇതോടെ മറ്റ് നടപടികള്‍ തടസപ്പെട്ടു. വിഷയത്തില്‍ പൊലീസ് കേസെടുത്തതോടെ ജാമ്യം നേടാനുള്ള ശ്രമങ്ങളും പ്രതി ആരംഭിക്കുകയായിരുന്നു. സ്ത്രീയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ അത് തന്റെ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സ്വകാര്യതയെ…

    Read More »
  • Crime

    മലപ്പുറത്ത് ഗൃഹപ്രവേശമടുത്ത വീടടക്കം കണ്ടുകെട്ടി; ലഹരിക്കടത്ത് സംഘത്തലവനെതിരെ നടപടി കടുപ്പിച്ച് പോലീസ്

    മലപ്പുറം: അന്തഃസംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയുടെ അരീക്കോട്ടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി അറബി അസീസ് എന്ന പൂളക്കചാലില്‍ അസീസ് (43) എന്നയാളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മഗ്ളേഴ്സ് ആന്റ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോരിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരമാണ് അസീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച എംഡിഎംഎ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അസീസ് പിടിയിലായത്. ഇയാള്‍ ലഹരി വില്‍പനയിലൂടെ സമ്പാദിച്ച സ്വത്തുവകകളും, ബന്ധുക്കളുടെ പേരില്‍ സമ്പാദിച്ച സ്വത്തുവകകളും അവരുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയവയില്‍ പെടുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് അരീക്കോട് തേക്കിന്‍ചുവടുവെച്ച് 196.96 ഗ്രാം എംഡിഎംഎയുമായി അസീസിനേയും കൂട്ടാളി എടവണ്ണ സ്വദേശി കൈപ്പഞ്ചേരി റിയാസ് ബാബുവിനേയും ഡാന്‍സാഫ് സംഘവും അരീക്കോട് പോലീസും ചേര്‍ന്ന് പിടികൂടിയത്. തുടരന്വേഷണത്തില്‍ പൂവത്തിക്കല്‍ സ്വദേശി ഷിബില മന്‍സില്‍ അനസ് (30), കണ്ണൂര്‍ കോലഞ്ചേരി സ്വദേശി ഫാത്തിമ മന്‍സില്‍ സുഹൈല്‍ (27), ഒരു ഉഗാണ്ട സ്വദേശിനി എന്നിവരടക്കം മൂന്നുപേരെ…

    Read More »
  • India

    കേരളത്തിലടക്കം ‘സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക്’; വിമാനയാത്രികര്‍ 3 മണിക്കൂര്‍ മുന്‍പ് എത്തണം

    കൊച്ചി: ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ത്രിതല സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ദേഹപരിശോധനയും ഐഡി പരിശോധനയും കര്‍ശനമാക്കും. നിലവില്‍ പ്രവേശന സമയത്തും വിമാനത്താവളത്തില്‍ കടന്നതിനുശേഷവുമുള്ള സുരക്ഷാ പരിശോധനകള്‍ക്കു (സെക്യൂരിറ്റി ചെക്ക്) പുറമേ ‘സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് (എസ്എല്‍പിസി)’ കൂടിയാണ് ഏര്‍പ്പെടുത്തിയത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയില്‍ പരിശോധന ആരംഭിച്ചു. ഇതു പ്രകാരം ബോര്‍ഡിങ് ഗേറ്റിനു സമീപം ഒരിക്കല്‍ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിന്‍ ബാഗും അടക്കം ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം. സുരക്ഷ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 3 മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ എത്തണമെന്ന്…

    Read More »
  • Kerala

    എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം ഉച്ചകഴിഞ്ഞ് മൂന്നിന്

    തിരുവന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആര്‍ഡി ചേംബറില്‍ വര്‍ത്താസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും വാര്‍ത്താസമേളനത്തില്‍ പങ്കെടുക്കും.. 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും . ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം…. https://pareekshabhavan.kerala.gov.in www.prd.kerala.gov.in https://sslcexam.kerala.gov.in www.results.kite.kerala.gov.in https://examresults.kerala.gov.in https://kbpe.kerala.gov.in https://results.digilocker.kerala.gov.in

    Read More »
Back to top button
error: