IndiaNEWS

അഭിമാനദിനത്തില്‍ പിറന്ന കുഞ്ഞിന് പേര് ‘സിന്ദൂര്‍’; വളരുമ്പോള്‍ മനസിലാകുമെന്ന് പിതാവ്

മ്മുകശ്മീരിലെ പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനെതിരേ ഇന്ത്യ സ്വീകരിച്ച സൈനിക നടപടിയാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ ജനിച്ച കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരു നല്‍കിയിരിക്കുകയാണ് പിതാവ്. പാകിസ്ഥാനെതിരേ ഇന്ത്യ നടത്തിയ പ്രതികാര നടപടികള്‍ക്ക് ഇന്ത്യക്കാര്‍ കൈയ്യടിച്ച ദിവസമായിരുന്നു മേയ് 7. ഇതില്‍ വളരെധികം സന്തോഷവനായ പിതാവ് കുന്ധന്‍ കുമാര്‍ മണ്ഡല്‍ അന്നു ജനിച്ച തന്റെ മകള്‍ക്ക് ‘സിന്ദൂര്‍’ എന്ന പേര് നല്‍കുകയായിരുന്നു.

നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്തിയ, രാജ്യത്തെ ആക്രമിക്കാന്‍ ശ്രമിച്ച തീവ്രവാദികളെ ലക്ഷ്യമിട്ട് പ്രതികാരം ചെയ്ത ഇന്ത്യന് സൈനികരുടെ പ്രവര്‍ത്തിയില്‍ താന്‍ അഭിമാനം കൊള്ളുന്നതായി മണ്ഡല്‍ പറഞ്ഞു. കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേര് നല്‍കിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബന്ധു പറഞ്ഞു. ഇപ്പോള്‍ തന്റെ പേരിന്റെ പ്രധാന്യം മനസ്സിലാക്കാന്‍ കുഞ്ഞിന് കഴിയില്ലെങ്കിലും വളരുമ്പോള്‍ അതിന്റെ പൂര്‍ണമായ അര്‍ത്ഥം അവള്‍ മനസ്സിലാക്കുമെന്ന് മണ്ഡലും കുടുംബവും വ്യക്തമാക്കി.

Signature-ad

വിവാഹിതരായ സ്ത്രീകള്‍ നെറ്റിയില്‍ ധരിക്കുന്ന പരമ്പരാഗത അടയാളമാണ് സിന്ദൂരം. പഹല്‍ഗാമില്‍ ഹിന്ദുക്കളായ പുരുഷന്മാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. മതം ചോദിച്ചുകൊണ്ടാണ് ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പഹല്‍ഗം ആക്രമണത്തില്‍ ഭര്‍ത്താക്കന്മാര്‍ മരിച്ച സ്ത്രീകളെ മനസ്സില്‍വെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സൈനിക നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിടുകയായിരുന്നുവെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: