Month: May 2025

  • Breaking News

    ഭർത്താവിന്റെ സുഹൃത്തുമായി വഴിവിട്ട സൗഹൃദം… ഒഴിവാക്കാൻ ശ്രമിച്ചത് വൈരാഗ്യത്തിന് കാരണമായി, നീതുവിനെ കൊല്ലാൻ ദിവസങ്ങൾക്ക് മുൻപേ പദ്ധതിയിട്ടു

    കറുകച്ചാൽ : വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിൽ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണു പ്രതികൾ നടപ്പാക്കിയതെന്നു പൊലീസ്. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) കൊല്ലപ്പെട്ട കേസിൽ കാഞ്ഞിരപ്പള്ളി മേലേറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), കാഞ്ഞിരപ്പള്ളി ചാവിടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരാണു പ്രതികൾ. ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്. എന്നാൽ, ഇരുവരും കാറുമായി കാത്തുകിടന്നതു പ്രദേശവാസി കണ്ടതും കാറിന്റെ പിന്നിലെ നമ്പർ ക്യാമറയിൽ പതിഞ്ഞതും പ്രതികൾ കുടുങ്ങാൻ കാരണമായി. 16 വർഷം മുൻപാണു നീതുവും കാഞ്ഞിരപ്പള്ളി സ്വദേശിയുമായി വിവാഹം നടന്നത്. 7 വർഷം മുൻപ് ഇവർ പിരിയാൻ തീരുമാനിച്ചു. വിവാഹമോചനക്കേസ് നടന്നുവരികയാണ്. പിന്നീടു മക്കളോടൊപ്പം നീതു സ്വന്തം വീടായ കൂത്രപ്പള്ളിയിലെത്തി. നീതുവിന്റെ ഭർത്താവിന്റെ സുഹൃത്തായിരുന്നു അൻഷാദ്. നീതുവും അൻഷാദും തമ്മിൽ പിന്നീടു സൗഹൃദത്തിലായി. അൻഷാദ് നീതുവിനു വലിയ തോതിൽ പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.പിന്നീട് അൻഷാദുമായി പിണങ്ങിയതോടെ നീതു ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. 3 മാസം മുൻപു നീതുവിന്റെ…

    Read More »
  • Breaking News

    കോഹ്‌ലിയും അനുഷ്‌കയും വിവാഹ മോചനത്തിലേക്കോ ? അവ്‌നീത് കൗർ വിഷയത്തിന് പിന്നാലെ കൊഹ്‌ലിയെ അവഗണിച്ച് അനുഷ്ക ശർമ

    ബംഗളൂരു: നടി അവ്‌നീത് കൗറിന്റെ ഹോട്ട് ചിത്രങ്ങള്‍ വിരാട് കോഹ്‌ലി ലൈക്ക് ചെയ്തത് ചൂടേറിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ അവ്‌നീത് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം കാണാന്‍ വാംഖഡെ സ്റ്റേഡിയത്തില്‍ എത്തിതും ചര്‍ച്ചയായിരുന്നു. കോഹ്‌ലി ലൈക്ക് പിന്‍വലിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. അവ്‌നീതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയെയും ബാധിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് വിരാടും അനുഷ്‌ക്കയും പ്രത്യക്ഷ്യപ്പെട്ടത്. ഇരുവരും കാറില്‍ നിന്നും ഇറങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്. ആദ്യം പുറത്തിറങ്ങി കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്ന കോഹ്‌ലി അനുഷ്‌ക്കയ്ക്കായി കൈ നീട്ടുന്നുണ്ട്. എന്നാല്‍ അനുഷ്‌ക്ക കോഹ്‌ലിയുടെ കൈ പിടിക്കാതെ ഹോട്ടലിലേക്ക് നടന്ന് കയറുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അനുഷ്‌ക പിണക്കത്തിലാണ് എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

    Read More »
  • Crime

    നമ്പര്‍ ബ്ലോക്ക് ചെയ്തത് പകയായി; കൊല്ലുമെന്ന് പലതവണ ഭീഷണി; നീതുവിന്റെ ജീവനെടുത്തത്…

    കോട്ടയം: കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ പൂവന്‍പാറപ്പടി റോഡില്‍ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കൃത്യമായ ആസൂത്രണത്തോടെയാണു പ്രതികള്‍ നടപ്പാക്കിയതെന്നു പൊലീസ്. കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു ആര്‍.നായര്‍ (35) കൊല്ലപ്പെട്ട കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശികളായ മേലേറ്റുതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് കബീര്‍ (37), ചാവിടിയില്‍ ഉജാസ് അബ്ദുല്‍ സലാം (35) എന്നിവരാണു പ്രതികള്‍. ഇരുവരും ഓട്ടോ ഡ്രൈവര്‍മാരാണ്. എന്നാല്‍, ഇരുവരും കാറുമായി കാത്തുകിടന്നതു പ്രദേശവാസി കണ്ടതും കാറിന്റെ പിന്നിലെ നമ്പര്‍ ക്യാമറയില്‍ പതിഞ്ഞതും പ്രതികള്‍ കുടുങ്ങാന്‍ കാരണമായി. സുഹൃത്തായിരുന്ന അന്‍ഷാദുമായി പിണങ്ങിയതോടെ നീതു ഇയാളെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. 3 മാസം മുന്‍പു നീതുവിന്റെ വാടകവീട്ടിലെത്തി അന്‍ഷാദ് ബഹളമുണ്ടാക്കിയിരുന്നു. നീതുവിനെ കൊലപ്പെടുത്തുമെന്നു പലതവണ ഭീഷണിയും മുഴക്കിയിരുന്നു. തുടര്‍ന്നു നീതു കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതിയും നല്‍കി. സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ ഇനി പ്രശ്‌നം ഉണ്ടാക്കില്ലെന്ന് അന്‍ഷാദ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീടും പല തവണ അന്‍ഷാദ് കറുകച്ചാലില്‍ എത്തിയിരുന്നു. ശല്യം രൂക്ഷമായതോടെ നീതുവിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ നായര്‍ സ്‌കൂട്ടറിലാണു നീതുവിനെ…

    Read More »
  • Breaking News

    ഏറ്റവും അടുപ്പമുള്ളയാളും കാശിനുവേണ്ടി തന്നെ വഞ്ചിച്ചു… ആരുടെയും പേര് പറയാനില്ല, ആകെ തകർന്ന അവസ്ഥയിൽ, നിറ കണ്ണുകളോടെ ബാല

    തിരുവനന്തപുരം: കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നു തെളിയിക്കുന്ന റിപ്പോർട്ട് ലഭിച്ചെന്ന് നടൻ ബാല. മനസ്സിൽ വിചാരിക്കാത്തൊരാളും കാശിനുവേണ്ടി തനിക്കെതിരെ പ്രവർത്തിച്ചെന്നും നടന്‍ വെളിപ്പെടുത്തുന്നു. അവരുടെ പേര് പറയാൻ സാധിക്കില്ലെന്നും തന്റെ വാക്കുകളായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ബാല വിഡിയോയിലൂടെ പറഞ്ഞു. ഞാൻ പണ്ടേ ഒരുകാര്യം പറഞ്ഞിരുന്നു. ഇതൊരു കൂട്ടായ ആക്രമണമാണ്, കാശിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു. മൂന്നാം തിയതി ഒരുകാര്യം കണ്ടപ്പോൾ തകര്‍ന്നുപോയി. ഒരിക്കലും വിചാരിച്ചില്ല, പക്ഷേ പേരു പറയാൻ പറ്റില്ല, അവരും കാശിനു വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായിരുന്നു.പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താന്‍ ഇല്ല. നമ്മൾ കഷ്ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടുേവണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്.’’–ബാലയുടെ വാക്കുകൾ.

    Read More »
  • Breaking News

    ഭീകരർക്ക് ആക്രമണത്തിന് വഴിതുറന്നിട്ട് പാക്കിസ്ഥാൻ, സാംബ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു, രക്ഷപ്പെട്ടവരെ തിരഞ്ഞുപിടിക്കാൻ നീക്കം

    ശ്രീനഗർ: അതിർത്തിയിൽ ഷെൽ ആക്രമണം തുടരുമ്പോളും ഭീകരരെ ഉപയോഗിച്ച് വീണ്ടും ആക്രമണം കനപ്പിക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. പാക് റേഞ്ചേഴ്‌സിന്റെ പിന്തുണയോടെ ശ്രീനഗർ ജമ്മുവിലെ സാംബ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ 7 ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. സുരക്ഷാസേനയുടെ കയ്യിൽ നിന്നും രക്ഷപെട്ട 5 ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി. ഇന്നലെ രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു. ജമ്മു, പഠാൻകോട്ട്, ഉദംപുർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമവുമായി ഭീകരരെത്തിയത്. 12 ഓളം പേർ നുഴഞ്ഞ് കയറാൻ ശ്രമിച്ച സംഘത്തിലുണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേർ രക്ഷപ്പെട്ടെന്നുമാണ് വിവരം. അതേസമയം ധൻധർ പോസ്റ്റിൽ നിന്ന് വെടിയുതിർത്ത് പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് നുഴഞ്ഞുകയറാൻ ഭീകരരെ സഹായിച്ചുവെന്നും സുരക്ഷസേന അറിയിച്ചു. മെയ് 8, 9 തീയതികളിൽ രാത്രിയിൽ സാംബ സെക്ടറിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് നിരീക്ഷണ ഗ്രിഡ് തീവ്രവാദികളുടെ സംഘത്തെ കണ്ടെത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു.‌

    Read More »
  • Breaking News

    ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി; രാജ്യം യുദ്ധസമാനമായ സാഹചര്യത്തില്‍; മത്സരങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്ന് ബിസിസിഐ; നടക്കാനുള്ളത് 12 ലീഗ് റൗണ്ട് മത്സരങ്ങള്‍

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം കനത്ത സാഹചര്യത്തില്‍, ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തീരുമാനിച്ചു. ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതു മുതല്‍ ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഐപിഎല്‍ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്‌ക്കേണ്ടി വന്നത്. ഈ ഐപിഎല്‍ സീസണിലെ 58ാം മത്സരമാണ് ഇന്നലെ ധരംശാലയില്‍ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുന്‍പ് 12 ലീഗ് റൗണ്ട് മത്സരങ്ങള്‍കൂടി നടക്കാനുണ്ട്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട…

    Read More »
  • Breaking News

    ‘ശത്രുവുമായുള്ള യുദ്ധത്തില്‍ വന്‍ നഷ്ടം, കൂടുതല്‍ വായ്പ തന്നു സഹായിക്കണം’: പാകിസ്താന് നാണക്കേടായി ധനകാര്യ വിഭാഗത്തിന്റെ അഭ്യര്‍ഥന; വിവാദമായതോടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നു പറഞ്ഞു തടിയൂരി; ഐഎംഎഫുമായുള്ള യോഗം നടക്കാനിരിക്കെ വന്‍ വിവാദം; പണം നല്‍കരുതെന്ന് ഇന്ത്യ

    ഇസ്ലാമാബാദ്: യുദ്ധത്തില്‍ നിരന്തരം തിരിച്ചടികള്‍ നേരിടുന്നതിനിടെ പാകിസ്താനു നാണക്കേടായി ട്വിറ്ററില്‍ വന്ന സാമ്പത്തിക സഹായ അഭ്യര്‍ഥന. ഐഎംഎഫ് എക്‌സിക്യുട്ടീവുകളുമായി ഇന്നു (വെള്ളി) കൂടിക്കാഴ്ച നടക്കാനിരിക്കെയാണു എക്‌സില്‍ (ട്വിറ്റര്‍) യുദ്ധത്തെത്തുടര്‍ന്നുള്ള സാമ്പത്തിക നഷ്ടവും മറ്റു പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയുള്ള അഭ്യര്‍ഥന പ്രത്യക്ഷപ്പെട്ടത്. ഇതു വ്യാപക പരിഹാസത്തിന് ഇടയാക്കിയതോടെ ആരോ ഹാക്ക് ചെയ്തതാണെന്നു ചൂണ്ടിക്കാട്ടി പിന്‍വലിക്കുകയും ചെയ്തു. ലോകബാങ്കിന്റെ എക്‌സ് അക്കൗണ്ടിനെയടക്കം ടാഗ് ചെയ്തായിരുന്നു പ്രസ്താവന. ‘ശത്രുക്കള്‍ മൂലമുണ്ടായ കനത്ത നഷ്ടത്തിന് ശേഷം പാകിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര പങ്കാളികളോട് കൂടുതല്‍ വായ്പകള്‍ അഭ്യര്‍ത്ഥിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന യുദ്ധത്തിനും ഓഹരി വിപണി തകര്‍ച്ചയ്ക്കും ഇടയില്‍, അന്താരാഷ്ട്ര പങ്കാളികള്‍ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ സഹായിക്കണമെന്നും’ പാകിസ്ഥാന്റെ സാമ്പത്തിക കാര്യ വിഭാഗത്തില്‍ നിന്നുള്ള ഒരു പോസ്റ്റ് പറഞ്ഞു. ഇതു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. അക്കൗണ്ട് ഡീ-ആക്ടിവേറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്നു റോയിട്ടേഴ്‌സിനോടു പറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഇതു കാണാന്‍ കഴിയും. നിലവില്‍ എട്ടു ബില്യണ്‍ ഡോളറിന്റെ വന്‍…

    Read More »
  • Kerala

    കുറച്ചു ദിവസം മുന്‍പ് കോഴികള്‍ കൂട്ടത്തോടെ ചത്തു; നിപ ബാധിച്ചത് വീട്ടില്‍നിന്നു പുറത്തിറങ്ങാത്ത 42കാരിക്ക്

    മലപ്പുറം: വളാഞ്ചേരിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ലെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശങ്ക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 42 കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. നിപ രോഗബാധ സ്ഥിരീകരിച്ച സ്ത്രീ അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടിലെ കോഴികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതായി കുടുംബം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. പുതിയ രോഗബാധയ്ക്ക് പിന്നില്‍ ഇതിനു ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്. വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാത്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമേ ഇവര്‍ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂവെന്നാണ് വിവരം. രോഗം ബാധിച്ച സ്ത്രീയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴു പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവാണ്. അതേസമയം, നിപ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ മറ്റ് രണ്ട് കുടുംബാംഗങ്ങളില്‍ സമാനമായ…

    Read More »
  • Kerala

    പാര്‍ട്ടി വിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം; നഗരസഭ ചെയര്‍മാനെതിരെ കേസെടുത്തതില്‍ ജില്ലാ നേതൃത്വത്തിന് അമര്‍ഷം; പത്തനംതിട്ട സി.പിഎമ്മില്‍ വീണ ജോര്‍ജ്-സക്കീര്‍ ഹുസൈന്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്

    പത്തനംതിട്ട: സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവത്തില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ഹുസൈനെ അടക്കം പ്രതിയാക്കി വധശ്രമത്തിന് കേസെടുത്തതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അമര്‍ഷം. ഇതു സംബന്ധിച്ച അതൃപ്തി സിപിഎം സംസ്ഥാന സമിതി അംഗം കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം എന്നിവര്‍ ജില്ലാ പോലീസ് മേധാവിയെ ധരിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസില്‍ നിന്നും ഇടപെട്ടാണ് സക്കീര്‍ ഹുസൈനെ പ്രതിയാക്കിയതെന്നാണ് ആരോപണം. ഇതോടെ വീണ ജോര്‍ജ്-സക്കീര്‍ ഹുസൈന്‍ ഏറ്റു മുട്ടല്‍ പുതിയ തലത്തിലേക്ക് എത്തി. കഴിഞ്ഞ ആറിന് രാത്രി ഒമ്പതരയോടെ വീടിന് സമീപം വച്ച് സി.പി.എം കൊടുന്തറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വിളവിനാല്‍ ഗ്രേസ് ഭവനില്‍ ജോണിന്റെ മകന്‍ റോബിന്‍ ജോണ്‍ എന്ന റോബിന്‍ വിളവിനാലി(39)നാണ് വെട്ടേറ്റത്. റോബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ ആര്‍. സാബു, സി.പി.എം പ്രാദേശിക നേതാക്കളായ നവീന്‍ വിജയന്‍, അജിന്‍,…

    Read More »
  • Breaking News

    ഇന്ത്യക്കെതിരേ വ്യാജ വാര്‍ത്തകളുടെ പ്രളയം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍; പഴയ വീഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചാരണം പാകിസ്താന്‍ കേന്ദ്രമാക്കിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍

    ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴിയും പാകിസ്ഥാനിലെ മുഖ്യധാരാ മാധ്യമങ്ങളും വഴി ആക്രമണങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി പ്രെസ് ഇൻഫോർമേഷൻ ബ്യൂറോ. ഇന്ത്യക്കാരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇവയുടെ സാധുത നിരന്തരം പരിശോധിച്ച് വരികയാണെന്നും പിഐബി പറഞ്ഞു. ഇന്ത്യയിലെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയും വസ്തുതാ വിരുദ്ധമായ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇവയെല്ലാം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.   സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏഴ് വീഡിയോകളാണ് പരിശോധനയ്ക്ക് വിധേയമായത്. ജലന്ധറിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റേതെന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഇത് ഒരു കൃഷിയിടത്തിലെ തീപിടുത്തത്തിന്റെ ദൃശ്യങ്ങളാമെന്ന് പരിശോധനയിൽ വ്യക്തമായി. ഒരു ഇന്ത്യൻ പോസ്റ്റ് പാകിസ്ഥാൻ സൈന്യം തകർത്താതായാണ് മറ്റൊരു വീഡിയോ പ്രചരിച്ചത്. നിരവധി വ്യാജവും സ്ഥിരീകരിക്കാത്തതുമായ അക്കൗണ്ടുകൾ ഈ വീഡിയോ ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സൈന്യത്തിൽ “20 രാജ് ബറ്റാലിയൻ” എന്നൊരു യൂണിറ്റ് ഇല്ലാത്തതിനാൽ ഈ…

    Read More »
Back to top button
error: