KeralaNEWS

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം ഉച്ചകഴിഞ്ഞ് മൂന്നിന്

തിരുവന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആര്‍ഡി ചേംബറില്‍ വര്‍ത്താസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും വാര്‍ത്താസമേളനത്തില്‍ പങ്കെടുക്കും.. 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും .

Signature-ad

ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം….

https://pareekshabhavan.kerala.gov.in

www.prd.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

Back to top button
error: