Month: May 2025

  • Breaking News

    എസ്എസ്എൽസി പരീക്ഷ എഴുതിച്ചത് ജുവനയിൽ ബോർഡ് അനുവദിച്ചതുകൊണ്ട് മാത്രം!! ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല, ഡീബാർ ചെയ്തത് മൂന്ന് വർഷത്തേക്ക്- പൊതുവിദ്യാഭ്യാസ ഡയറക്ടർ

    തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌. കേസിൽപ്പെട്ട വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞെന്ന് എസ് ഷാനവാസ്‌ വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു. അതേസമയം ജുവനയിൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് വിദ്യാർഥികൾക്കു പരീക്ഷ എഴുതാൻ അവസരം നൽകിയത്. മാത്രമല്ല കേസിൽപ്പെട്ട കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. 61,449 പേർ ഫുൾ എ പ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്.…

    Read More »
  • Breaking News

    ഒരു സഹായി, അതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട!! സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ് ലോക ബാങ്കും

    ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് പാക്കിസ്ഥാനോട് വ്യക്തമാക്കി ലോക ബാങ്ക്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ തങ്ങൾ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. കൂടാതെ ഇന്ത്യ– പാക്ക് സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം അജയ് ബംഗ കൂടിക്കാഴ്ച നടത്തിയിരുന്നു.‌ പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂറിന് തൊട്ടടുത്ത ദിവസം നടന്ന ബംഗയുടെ ഇന്ത്യൻ സന്ദർശനം മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാൽ ഉത്തർ പ്രദേശിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലോക ബാങ്ക് പ്രസിഡന്റിന്റെ സന്ദർശനമെന്നാണ് ഇന്ത്യയുടെ വിശദീകരണം. 1960കളിൽ സിന്ധു നദിയിലെയും പോഷക നദികളുടെയും വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിലും തുടർന്ന് ഇരുരാജ്യങ്ങളും നദീജല ഉടമ്പടി ഒപ്പുവയ്ക്കുന്നതിലും…

    Read More »
  • Breaking News

    പാക്കിസ്ഥാൻ ഇപ്പോൾ നടത്തുന്നത് തരംതാഴ്ന്ന നടപടി!! ലക്ഷ്യം ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ, കോൺവെന്റുകൾ- വിദേശകാര്യ സെക്രട്ടറി, ഇന്ത്യൻ പ്രതിരോധം പരീക്ഷിക്കാൻ പാക് ശ്രമം, സൈന്യം വർഷിച്ച ഡ്രോണുകളിൽ ആയുധമില്ലാത്തവയും!!

    ന്യൂഡൽഹി: പാക് സേന ഇന്ത്യയിലേക്കു വർഷിച്ച ഡ്രോണുകളിൽ പലതും ആയുധമല്ലാത്തവയായിരുന്നെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങും. ഇത്തരം ഡ്രോണുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ പ്രതിരോധം പാക്കിസ്ഥാൻ പരീക്ഷിച്ചു നോക്കിയതാവാമെന്നാണ്. മാത്രമല്ല ചില ഡ്രോണുകൾ പാക്കിസ്ഥാനിലെ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ദൃശ്യങ്ങൾ അയച്ചുകൊടുക്കാൻ കഴിയുന്ന വിധത്തിൽ ക്യാമറകൾ ഘടിപ്പിച്ചവയായിരുന്നെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം നൂറുകണക്കിന് പാക് ഡ്രോണുകൾ വെടിവച്ചിട്ടു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഇവയെല്ലാം തടയുകയോ നിർവീര്യമാക്കുകയോ ചെയ്തു. ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലായി ശ്രീനഗർ മുതൽ ജയ്‌സാൽമീർ, പത്താൻകോട്ട് വരെയുള്ള 36 പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇന്നലെ രാത്രി വൈകി പാക്കിസ്ഥാൻ 300 മുതൽ 400 വരെ തുർക്കി ഡ്രോണുകൾ തൊടുത്തുവെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ലഡാക്കിലെ സിയാച്ചിൻ ഗ്ലേസിയർ ബേസ് ക്യാമ്പിലും ഗുജറാത്തിലെ കച്ച് പ്രദേശത്തും പാക് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇവ രണ്ടും ഏകദേശം 1,400 കിലോമീറ്റർ…

    Read More »
  • Breaking News

    ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള ദേശീയ അംഗീകാരം

    കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്ക് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് ദേശീയ പുരസ്‌കാരം. പശ്ചിമഘട്ടത്തിലെ വനഭൂമികളിൽ നിന്ന് അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്തും തദ്ദേശീയ ജൈവവൈവിധ്യം പ്രോത്സാഹിപ്പിച്ചും പുനഃസ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്റെ ശ്രദ്ധേയമായ ശ്രമങ്ങൾക്കാണ് 2025 ലെ കാലാവസ്ഥാ പ്രവർത്തനം & സുസ്ഥിരതാ പുരസ്‌കാരത്തിൽ ജൈവവൈവിധ്യ സംരക്ഷണ വിഭാഗത്തിലെ മികച്ച പദ്ധതിക്കുള്ള അവാർഡ് ലഭിച്ചത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDG-15) ഒന്നായ ഭൂമിയിലെ ജീവൻ എന്ന ലക്ഷ്യവുമായി ചേർന്നുനിൽക്കുന്നതാണ് ഫൗണ്ടേഷന്റെ പശ്ചിമഘട്ട സംരക്ഷണ പദ്ധതി. എൻഎസ്ഡിസി ഇംപാക്ട് ഫിനാൻസ് വൈസ് പ്രസിഡന്റ് വിനീത ജെയിൻ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ പ്രതിനിധി ജോർജ്ജിന് പുരസ്‌കാരം സമ്മാനിച്ചു.

    Read More »
  • Breaking News

    യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന  ‘ജോറ കയ്യെ തട്ട്ങ്കെ’ ചിത്രം മെയ് 16ന് തിയേറ്ററിലേക്ക്, ചിത്രത്തിൽ മലയാളി നടൻ ഹരീഷ് പേരടിയും

    യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന, വിനീഷ് മില്ലെനിയം സംവിധാനം ചെയ്യുന്ന ജോറ കയ്യെ തട്ട്ങ്കെ എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു. വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി ശരവണയാണ് കോ പ്രൊഡ്യൂസർ. രചന വിനീഷ് മില്ലെനിയം &പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഡിഓപി മധു അമ്പാട്ട്. ശ്രീനിവാസനെ നായകനാക്കി കല്ലായി എഫ്എം എന്ന മലയാള ചിത്രത്തിനുശേഷം വിനീഷ് മില്ലേനിയം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നായിക ശാന്തി റാവു. മറ്റ് അഭിനേതാക്കൾ- ഹരീഷ് പേരടി, വാസന്തി ( വേട്ടയാൻ ഫെയിം,ഏജന്റ് ടീന ), കൽക്കി, മൂർ (കള ഫെയിം ), സാക്കിർ അലി, മണിമാരൻ, അരുവി ബാല,നൈറ നിഹാർ, അൻവർ ഐമർ, ടി കെ വാരിജാക്ഷൻ, ശ്രീധർ ഗോവിന്ദരാജ്. ഡ്രീം ബിഗ് ഫിലിംസിൽ മെയ് 16 മുതൽ ‌ കേരളത്തിലെ തിയേറ്ററുകളിലും, തമിഴ്നാട്ടിൽ പിവിആർ സിനിമാസും…

    Read More »
  • Breaking News

    ഇന്ത്യയെ ലക്ഷ്യമിട്ട് എത്തിയത് 400 ഡ്രോണുകള്‍; 36 ഇടങ്ങളില്‍ ആക്രമണം; എല്ലാം തകര്‍ത്തു; ഷെല്‍ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ഇന്ത്യയുടെ പ്രതിരോധ ശക്തി പരീക്ഷിക്കാനെന്ന് സൈന്യം; കൂടുതല്‍ തുര്‍ക്കിയുടെ ഡ്രോണുകള്‍

    ന്യൂഡല്‍ഹി: മേയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശ കാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 36 ഇടങ്ങളില്‍ 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമണ ശ്രമം നടത്തി. ഇന്ത്യന്‍ സൈന്യം കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെ ഈ ഡ്രോണുകളില്‍ ഭൂരിഭാഗവും തകര്‍ത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക്കിസ്ഥാന്‍ ഡ്രോണുകളെ തകര്‍ത്തു. നിയന്ത്രണരേഖയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും…

    Read More »
  • Breaking News

    ജിയോ- പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ ഡാറ്റ പുറത്തുവിട്ട് ട്രായ്, മാർച്ചിലെ പുതുവരിക്കാർ 2.17 ദശലക്ഷം

    കൊച്ചി‌: 2025 മാർച്ച് മാസത്തിൽ 2.17 ദശലക്ഷം പുതിയ വരിക്കാരെ കൂട്ടിച്ചേർത്ത് റിലയൻസ് ജിയോ. മാർച്ചിൽ മൊത്തം കമ്പനികൾക്ക് കൂട്ടിച്ചേർക്കാനായത് 2.93 മില്യൺ വരിക്കാരെയാണെന്ന് ട്രായ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. പുതിയ വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ 74 ശതമാനം വിപണി വിഹിതമാണ് ഇപ്പോൾ ജിയോ കൈയ്യാളുന്നത്. മേഖലയുടെ വിവിധ വിഭാഗങ്ങളിലായി 70 ശതമാനം വിപണി വിഹിതത്തോടെ ജിയോ മേധാവിത്തം തുടരുകയാണ്. വിവിധ വിഭാഗങ്ങളിലായി എയർടെലിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് കൂടുതലാണ് ജിയോയുടെ പുതിയ സബ്‌സ്‌ക്രൈബർമാർ. വിഎൽആർ സബ്‌സ്‌ക്രൈബേഴ്‌സ്, വയർലെസ്, വയർലൈൻ, 5ജി എയർഫൈബർ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. പുതിയ വിഎൽആർ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ 86 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. 5.03 മില്യൺ വരിക്കാരെയാണ് ഈ വിഭാഗത്തിൽ കൂട്ടിച്ചേർത്തത്. കണക്റ്റിവിറ്റി ഇൻഡസ്ട്രിയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായ 5ജി എഫ്ഡബ്ല്യുഎ മേഖലയിൽ ജിയോയ്ക്ക് 82 ശതമാനം വിപണി വിഹിതമുണ്ട്. 5.57 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് 2025 മാർച്ചിലെ കണക്കനുസരിച്ച് ഈ മേഖലയിലുള്ളത്.

    Read More »
  • Breaking News

    വാതില്‍ വലിച്ചടച്ച് ആന്റോ; ഷാനിമോളെ തഴഞ്ഞ് ഷാഫി; അമര്‍ഷത്തില്‍ മുതിര്‍ന്ന നേതാക്കളും വനിതകളും; അവസാനം വരെ പോരാടി സുധാകരന്‍; ലാല്‍സലാം പറഞ്ഞ് സ്ഥാനമൊഴിയല്‍; എട്ട് കെപിസിസി പ്രസിഡന്റുമാരുടെ വിധി സുധാകരനും; ആഘോഷം പുറത്ത്; അടിത്തട്ടില്‍ പുകഞ്ഞ് കോണ്‍ഗ്രസ് രാഷ്ട്രീയം

    തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുത്തതിന്റെ ആവേശത്തില്‍ കോണ്‍ഗ്രസിലെ ‘പവര്‍ ഗ്രൂപ്പ്’ സമവാക്യങ്ങള്‍ മാറിയെങ്കിലും പുറത്താക്കപ്പെട്ടവരുടെ അമര്‍ഷത്തില്‍ പുകഞ്ഞ് അടിത്തട്ട്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് തഴയപ്പെട്ട ആന്റോ ആന്റണി പരസ്യമായി രംഗത്തു വന്നതും മുതിര്‍ന്ന നേതാക്കളെയും വനിതകളെയും വ്യാപമായി ഒഴിവാക്കിയതും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു തലവേദനയാകും. പ്രതീക്ഷയോടെ കാത്തിരുന്ന പലരുടെയും തലകള്‍ ഉരുണ്ടത് അപ്രതീക്ഷിതമായാണ്. സമൂഹ മാധ്യമങ്ങളില്‍ കെ.സി. വേണുഗോപാലിനെതിരേയും വന്‍ വിമര്‍ശനം ഉയരുന്നു. പ്രസിഡന്റിനെ മാറ്റിയേ തീരുവെന്ന ദീപദാസ്മുന്‍ഷി നല്‍കിയ റിപ്പോര്‍ട്ടാണ് കെ. സുധാകരന് തിരിച്ചടിയായത്. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ സുധാകരനെ മാറ്റുന്നത് ഗുണംചെയ്യില്ലെന്നു മുന്നറിയിപ്പു നല്‍കിയ കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ അഭിപ്രായങ്ങള്‍ നേതൃത്വം പാടേ തള്ളിക്കളഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെ പേരുവെട്ടി ഷാഫി പറമ്പിലിനെ നേതൃത്വത്തിലെത്തിച്ചതും ചര്‍ച്ചയായി. ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റാക്കുമെന്ന് പറഞ്ഞ് നാണംകെടുത്തിയതിനും നേതൃത്വം മറുപടി പറയേണ്ടിവരും. ഒന്നാംപേരുകാരനായി ആന്റോ ആന്റണിയെയാണു പരിഗണിക്കുന്നതെന്ന് പുറത്തുവിട്ടത് ഹൈക്കമാന്‍ഡാണ്. അബ്കാരി എന്ന മേല്‍വിലാസം…

    Read More »
  • Crime

    ഗൂഗിള്‍ ജീവനക്കാരന്‍ ചമഞ്ഞ് മാട്രിമോണിയല്‍ തട്ടിപ്പ്; യുവതിയില്‍നിന്നു തട്ടിയെടുത്തത് 27.4 ലക്ഷം

    മുംബൈ: ഗൂഗിള്‍ ജീവനക്കാരനെന്ന് ചമഞ്ഞ് മാട്രിമോണി സൈറ്റില്‍ പരിചയപ്പെട്ട യുവതിയുടെ കയ്യില്‍ നിന്നും 27.4 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ നിഖില്‍ ദീപക് ദാല്‍വി എന്ന യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ‘രണ്ട് വര്‍ഷം മുമ്പ് ഒരു സ്വകാര്യ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ദാല്‍വി യുവതിയെ പരിചയപ്പെടുന്നത്, കാലക്രമേണ ഇരുവരും പതിവ് ചാറ്റുകളിലൂടെയും കോളുകളിലൂടെയും പരസ്പരം അടുത്തു.താന്‍ മുംബൈയിലെ ഘാട്‌കോപ്പറിലാണ് താമസിക്കുന്നതെന്നും ഗൂഗിളിലാണ് ജോലി ചെയ്യുന്നതെന്നും ഒരു കോടി രൂപയാണ് വാര്‍ഷിക പാക്കേജെന്നുമാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്” പൊലീസ് പറയുന്നു. ഗ്രാമത്തിലെ വീടിനടുത്തുള്ള റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട അടിയന്തര ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതി സ്ത്രീയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്.ഒരു ഓണ്‍ലൈന്‍ തട്ടിപ്പ് കാരണം തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്നും ദാല്‍വി യുവതിയോട് പറഞ്ഞു. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി തന്റെ അക്കൗണ്ടില്‍ 78 ലക്ഷത്തിലധികം രൂപ ബാലന്‍സ് കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടും ഒരു ഗൂഗിള്‍ ജീവനക്കാരന്റെ ഐഡിയും കാണിച്ചു. ഇത്…

    Read More »
  • Breaking News

    ആക്രമണം ഒന്നുമായിട്ടില്ല കൂടുതൽ വ്യാപിപ്പിക്കും- പാക്കിസ്ഥാൻ, ഇങ്ങ് വന്നാൽ മതി, ഏത് ഹീന നീക്കത്തേയും ചെറുത്ത് ശക്തമായി തിരിച്ചടിക്കും- ഇന്ത്യൻ സൈന്യം!! ഇന്ത്യ ഒന്നും രണ്ടുമല്ല 78 യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ചാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത് പാക് പ്രതിരോധമന്ത്രി

    ന്യൂഡൽഹി: ഇന്ത്യയ്ക്കുനേരായ ആക്രമണം തുടങ്ങിയിട്ടേയുള്ളു, വീണ്ടും വ്യാപിപ്പിക്കുമെന്ന ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് അൽ ജസീറ ചാനൽ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഇന്ത്യ 78 യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതെന്നും കാജാ ആസിഫ് അഭിമുഖത്തിൽ ആരോപിച്ചു. എന്നാൽ പാക്കിസ്ഥാൻറെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തനാക്കി. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആർമി എക്സിൽ കുറിച്ചു. കൂടാതെ നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി. അതേസമയം ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ച വരെയും പടിഞ്ഞാറൻ അതിർത്തി മേഖലകളിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുകൊണ്ട് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകർത്തുവെന്നും സൈന്യം എക്സിൽ കുറിച്ചു. ആക്രമണത്തിന് പുറമെ ജമ്മു കശ്മീരിൽ വിവിധ ഭാഗങ്ങളിൽ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും…

    Read More »
Back to top button
error: