Breaking NewsIndiaNEWS

ഒരു സഹായി, അതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട!! സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ് ലോക ബാങ്കും

ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് പാക്കിസ്ഥാനോട് വ്യക്തമാക്കി ലോക ബാങ്ക്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ തങ്ങൾ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. കൂടാതെ ഇന്ത്യ– പാക്ക് സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം അജയ് ബംഗ കൂടിക്കാഴ്ച നടത്തിയിരുന്നു.‌ പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂറിന് തൊട്ടടുത്ത ദിവസം നടന്ന ബംഗയുടെ ഇന്ത്യൻ സന്ദർശനം മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാൽ ഉത്തർ പ്രദേശിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലോക ബാങ്ക് പ്രസിഡന്റിന്റെ സന്ദർശനമെന്നാണ് ഇന്ത്യയുടെ വിശദീകരണം. 1960കളിൽ സിന്ധു നദിയിലെയും പോഷക നദികളുടെയും വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിലും തുടർന്ന് ഇരുരാജ്യങ്ങളും നദീജല ഉടമ്പടി ഒപ്പുവയ്ക്കുന്നതിലും ലോക ബാങ്കിന്റെ ഇടപെടലുണ്ടായിരുന്നു. ഇതോടെയാണ് സഹായമഭ്യർഥിച്ച് പാക്കിസ്ഥാൻ ലോക ബാങ്കിനെ സമീപിച്ചത്.

Back to top button
error: