MovieNEWS

പ്രണയ പശ്ചാത്തലത്തില്‍ ഒരു ഫാമിലി ത്രില്ലര്‍; ‘നേരറിയും നേരത്ത്’ മേയ് 30 ന്

വേണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് ചിദംബരകൃഷ്ണന്‍ നിര്‍മ്മിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ‘നേരറിയും നേരത്ത് ‘മേയ് 30 ന് പ്രദര്‍ശനത്തിനെത്തുന്നു.

ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവന്‍ നമ്പ്യാരുടെ മകളുമാണ്, എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ അപര്‍ണ. ഒരു മിഡില്‍ ക്ലാസ്സ് ക്രിസ്ത്യന്‍ കുടുംബത്തിലെ സണ്ണിയുമായി അപര്‍ണ തീവ്രമായ പ്രണയത്തിലാണ്. അതിനെ തുടര്‍ന്ന് പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകുന്നു. പെട്ടെന്ന് അശ്വിന്‍ എന്നൊരു ചെറുപ്പക്കാരന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നെ അവള്‍ നേരിടുന്നത് ഞെട്ടിക്കുന്ന ഒരു ദുരന്തമാണ്. അതിന് കാരണമായവരെ തന്റേതായ പുതിയ രീതികളിലൂടെ അപര്‍ണ നേരിടുന്നിടത്ത് കഥാഗതി കൂടുതല്‍ സങ്കീര്‍ണ്ണവും ഉദ്വേഗവും നിറഞ്ഞതാകുന്നു.

Signature-ad

അഭിറാം രാധാകൃഷ്ണന്‍, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങളെ എസ് ചിദംബരകൃഷ്ണന്‍, രാജേഷ് അഴിക്കോടന്‍, എ വിമല, ബേബി വേദിക, നിഷാന്ത് എസ്എസ്, സുന്ദരപാണ്ഡ്യന്‍, ശ്വേത വിനോദ് നായര്‍, അപര്‍ണ വിവേക്, ഐശ്വര്യ ശിവകുമാര്‍, നിമിഷ ഉണ്ണികൃഷ്ണന്‍, കലസുബ്രമണ്യന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു.

ബാനര്‍- വേണി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- എസ് ചിദംബരകൃഷ്ണന്‍, രചന, സംവിധാനം- രഞ്ജിത്ത് ജിവി, കോ- പ്രൊഡ്യൂസര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- എ വിമല, ഛായാഗ്രഹണം- ഉദയന്‍ അമ്പാടി, എഡിറ്റിംഗ്- മനു ഷാജു, ഗാനരചന- സന്തോഷ് വര്‍മ്മ, സംഗീതം- ടി എസ് വിഷ്ണു, ആലാപനം- രഞ്ജിത്ത് ഗോവിന്ദ്, ഗായത്രി രാജീവ്, ദിവ്യ നായര്‍, പശ്ചാത്തലസംഗീതം- റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കല്ലാര്‍ അനില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ബിനീഷ് ഇടുക്കി, കല- അജയന്‍ അമ്പലത്തറ, കോസ്റ്റ്യും- റാണ പ്രതാപ്, ചമയം- അനില്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ജിനി സുധാകരന്‍, സഹസംവിധാനം- അരുണ്‍ ഉടുമ്പുന്‍ചോല, ബോബി, സംവിധാന സഹായികള്‍- അലക്‌സ് ജോണ്‍, ദിവ്യ ഇന്ദിര, വിതരണം- ശുഭശ്രീ സ്റ്റുഡിയോസ്, ഡിസൈന്‍സ്- റോസ്‌മേരി ലില്ലു, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, പിആര്‍ഓ- അജയ് തുണ്ടത്തില്‍.

 

Back to top button
error: