Month: May 2025

  • Breaking News

    തകർത്തടിച്ച് രോ​ഹിത്തും ജോണിയും, അവസാന ഓവറിൽ വിശ്വരൂപം പുറത്തെടുത്ത് പാണ്ഡ്യ, ഒരോവറിൽ പിറന്നത് 22 റൺസ്, മുംബൈ ഇന്ത്യൻസിനെതിരെ ​ഗു​ജറാത്തിന് 229 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം

    മുല്ലൻപുർ: ഓപ്പണർമാരായ രോഹിത് ശർമയും ജോണി ബെയർസ്‌റ്റോയും തിളങ്ങിയ ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 229 റൺസ് വിജയലക്ഷ്യമുയർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 228 റൺസിലെത്തിയത്. അവസാന ഓവറിൽ മുംബൈ ക്യാപ്റ്റൻ തന്റെ വിശ്വരൂപം പുറത്തെടു‌ക്കുക കൂടി ചെയ്തതോടെ ​ഗുജറാത്ത് ടൈറ്റൻസിന് 229 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം. ജെറാൾഡ് കോട്ട്‌സീയെറിഞ്ഞ അവസാന ഓവറിൽ മാത്രം പിറന്നത് 22 റൺസ്. മൂന്നു സിക്സും മൂന്നു വൈഡുമുൾപ്പെടെയായിരുന്നു ഇത്. ഇന്നിങ്‌സിന്റെ തുടക്കത്തിൽ രോഹിത് നൽകിയ രണ്ടു ക്യാച്ചുകൾ കൈവിട്ടതിന് വലിയ വിലയാണ് ഗുജറാത്തിന് നൽകേണ്ടി വന്നത്. 50 പന്തിൽ നിന്ന് 81 റൺസെടുത്ത രോഹിത്താണ് മുംബൈയുടെ ടോപ് സ്‌കോറർ. നാല് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ രോഹിത്- ജോണി ബെയർസ്‌റ്റോ ഓപ്പണിങ് സഖ്യം തകർപ്പൻ തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. 44 പന്തിൽ…

    Read More »
  • Breaking News

    പാക്കിസ്ഥാൻ പറയുന്നതെല്ലാം കല്ലുവച്ച നുണകൾ, ഭീകരർക്കൊപ്പം പാക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത്, വേദിയിൽ പഹൽഗാം സൂത്രധാരൻ സെയ്ഫുള്ള കസൂരിയും

    ന്യൂഡൽഹി: തങ്ങൾക്കു ഭീകരസംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നു ആവർത്തിച്ചു പാക്കിസ്ഥാൻ നിഷേധിക്കുന്നതിനിടെ ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സെയ്ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരരോടൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാക്കിസ്ഥാന്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസൂറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്. പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് (പിഎംഎംഎൽ) നടത്തിയ പരിപാടിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അടുത്ത അനുയായികളും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് നവാസ് നേതാവ് മറിയം നവാസ്, പാക്ക് ഭക്ഷ്യ മന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാൻ, പാക്ക് പഞ്ചാബ് നിയമസഭാ സ്പീക്കർ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ എന്നിവരും ലഷ്കറെ തയിബ നേതാക്കളായ സെയ്ഫുള്ള കസൂരി, തൽഹ സയീദ്, അമീർ ഹംസ എന്നിവരും ഒന്നിച്ചുള്ള ചിത്രമാണ് പുറത്തായത്. അതേസമയം കുപ്രസിദ്ധ ഭീകരൻ ഹാഫിസ് സയീദിന്റെ മകനാണ് തൽഹ സയീദ്. കൂടാതെ മന്ത്രിമാർ ഭീകരരെ…

    Read More »
  • Breaking News

    ദേശീയ അവാർഡിനു പുറമേ തെലങ്കാന സർക്കാരിന്റെ ഗദ്ദർ അവാർഡും, ചരിത്രം തിരുത്തിക്കുറിച്ച് ഐക്കൺ സ്റ്റാർ അല്ലു അർജുൻ

    14 വർഷങ്ങൾക്കു ശേഷം തെലങ്കാന സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി ‘പുഷ്പ 2 ദ റൂളി’ലൂടെ ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ദേശീയ അവാർഡ് നേടുന്ന ആദ്യ തെലുങ്ക് നടനായി ‘പുഷ്പ ദ റൈസി’ലൂടെ ചരിത്രം കുറിച്ച അല്ലു അർജുൻ ഇപ്പോൾ ഗദ്ദർ പുരസ്കാര നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം.‌’പുഷ്പ-2: ദി റൂൾ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അല്ലു അർജുൻ തെലുങ്കിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1900 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ നേടിയ പുഷ്പ 2വിന് ഇത് മറ്റൊരു നാഴികക്കല്ല് കൂടിയാണ്. തെലുങ്കിലും ലോകം മുഴുവനും തൻറെ അസാധാരണമായ അഭിനയ മികവിലൂടേയും ആകർഷണ വ്യക്തിത്വത്തിലൂടേയും ഒട്ടേറെ ആരാധകരെ അല്ലു നേടിക്കഴിഞ്ഞിട്ടുണ്ട്. ‘ഗംഗോത്രി’ മുതൽ ‘പുഷ്പ’ വരെ എത്തി നിൽക്കുന്ന അദ്ദേഹത്തിൻറെ അഭിനയ ജീവിതത്തിൽ ഇതിനകം അഞ്ച് ഫിലിം ഫെയർ പുരസ്കാരങ്ങളും രണ്ട് നന്തി…

    Read More »
  • Breaking News

    അറവുശാലയിൽ ജോലിക്കാരൻ വരാത്തതിനാൽ സഹായിക്കാനെന്ന പേരിൽ വിളിച്ചുകൊണ്ടുപോയി, സംശയരോ​ഗത്തിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി- ഭർത്താവിന് വധശിക്ഷ

    മലപ്പുറം: ജോലിക്കു സഹായിക്കാനെന്ന പേരിൽ ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽ 2017 ജൂലൈ 23നാണ് റഹീനയെ പ്രതി കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്. സംഭവം ഇങ്ങനെ- അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്ബുദ്ദീൻ. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. ഇതിനിടെ ഇരുവരും രമ്യതയിലായി. തുടർന്ന് റഹീനയെ നജ്ബുദ്ദീൻ പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ പിന്നീട് നജ്ബുദ്ദീൻ കാളികാവിൽനിന്നു മറ്റൊരു വിവാഹം കഴിച്ചിരുന്നു. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലും ആദ്യ ഭാര്യയെ വാടക വീട്ടിലുമായിരുന്നു താമസിപ്പിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ ഇടയ്ക്കു തർക്കങ്ങളുണ്ടായിരുന്നു. എന്നാൽ കൊലപാതകം നടന്ന ദിവസം, അറവുശാലയിൽ…

    Read More »
  • Breaking News

    കമലഹാസൻ മാപ്പ് പറഞ്ഞില്ല, ‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്

    ബെംഗളൂരു: നടൻ കമൽഹാസന്റെ പ്രസ്താവനയെ തുടർന്നു പുതിയ സിനിമ ‘തഗ് ലൈഫ്’ റിലീസ് ചെയ്യുന്നതിനു കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ നിരോധനം. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസന്റെ പ്രസ്താവനയാണ് കർണാടകക്കാരെ ചൊടിപ്പിച്ചത്. സംഭവത്തിൽ ക്ഷാമാപണം നടത്തണമെന്നു ആവശ്യപ്പെട്ടെങ്കിലും അതിനു താൻ തയാറല്ലെന്നു കമൽഹാസൻ വ്യക്തമാക്കിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രം ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെ കന്നഡ ഭാഷ തമിഴിൽ നിന്നാണു ജനിച്ചതെന്ന നടൻ കമൽ ഹാസന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് കർണാടകയിൽ പ്രതിഷേധം വ്യാപകമായത്. തമിഴുമായുള്ള ആജീവനാന്ത ബന്ധത്തെക്കുറിച്ച് കമൽ വിശദീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ജീവിതവും കുടുംബവും തമിഴാണെന്നു പറഞ്ഞ അദ്ദേഹം വേദിയിലുണ്ടായിരുന്ന കന്നഡ നടൻ ശിവരാജ്കുമാറിനെ അഭിസംബോധന ചെയ്തു പറഞ്ഞ വാക്കുകളാണു വിവാദമായത്. നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബാംഗമാണ്. നിങ്ങളുടെ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്. അതിനാൽ, നിങ്ങളും എന്റെ കുടുംബത്തിൽ ഉൾപ്പെടുന്നതായാണ് കമൽ വ്യക്തമാക്കിയത്. എന്നാൽ കമലിന് കന്നഡ ഭാഷയുടെ ചരിത്രമറിയാത്തത്…

    Read More »
  • Kerala

    ഇന്ത്യയെ പരിഹസിച്ച ഷാഹിദ് അഫ്രീദിക്ക് ദുബായ് മലയാളി സംഘടനയുടെ ഊഷ്മള സ്വീകരണം

    പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ ചടങ്ങില്‍ അതിഥികളായി. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഓര്‍മചുവടുകള്‍ 2025’ എന്ന പരിപാടിയിലാണ് ഇരുവരും എത്തിയത്. ഇവരെ ചടങ്ങിന്റെ ഭാരവാഹികള്‍ വേദിയിലേക്ക് ക്ഷണിക്കുന്നതിന്റെയും തുടര്‍ന്ന് ഇവര്‍ കേരളത്തെ പുകഴ്ത്തി സംസാരിക്കുന്നതിന്റയെയും ദൃശ്യങ്ങള്‍ ഇതോടകം വൈറല്‍ ആയിക്കഴിഞ്ഞു. സ്വന്തം സാംസ്‌കാരിക പരിപാടി നിര്‍ത്തി വച്ചാണ് ഷാഹിദ് അഫ്രീദിയ്ക്ക് സംഘാടകര്‍ ഊഷ്മള സ്വീകരണം നല്‍കിയത് എന്ന് ഇത് സംബന്ധിച്ച റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊട്ടടുത്ത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഫ് ദുബായ് നടത്തിയ ചടങ്ങില്‍ പങ്കടുക്കാന്‍ എത്തിയ ഇവരെ സംഘാടകര്‍ ക്ഷണിക്കുകയായിരുന്നു എന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള ആരാധകര്‍ക്ക് തന്നോടുള്ള പ്രത്യേകസ്‌നേഹവും അഫ്രീദി വേദിയില്‍ പങ്കിട്ടു. കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ച അഫ്രീദി അവരുടെ ഊഷ്മളമായ ആതിഥ്യമര്യാദയും സമ്പന്നമായ…

    Read More »
  • Breaking News

    പരിഹാസം, വെല്ലുവിളി, ആക്ഷേപം, ഭീഷണി എന്നിവയ്‌ക്കൊന്നും രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണിത്- എം സ്വരാജ്, മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോൺഗ്രസിന് അഭിനന്ദനം- കെആർ മീര

    കൊച്ചി: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരി കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോൺഗ്രസിന് അഭിനന്ദനമെന്ന് കെആർ മീര പ്രതികരിച്ചു. കെആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം. സ്വരാജിനു നന്ദി. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം. കെ ആർ മീര അതേസമയം നിലമ്പൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത ഘട്ടത്തിൽ എൽഡിഎഫിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ‘പ്രമുഖ പാർട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാർത്ഥിയെ അന്വേഷിക്കുന്നു, ചിഹ്നം പ്രശ്നമല്ല’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ ഒഎൽഎക്സിന്റെ ലോഗോയും പോസ്റ്റിനൊപ്പം രാഹുൽ പങ്കുവെച്ചിരുന്നു. മണ്ഡലത്തിൽ സ്വരാജിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നും സിപിഐഎമ്മിനെ വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇതിൽ പരിഹാസം,…

    Read More »
  • Kerala

    ബസ് കാത്തുനില്‍ക്കുമ്പോള്‍ അപകടം; സിമന്റ് ഇഷ്ടിക തെറിച്ച് തലയില്‍ വന്നുവീണു; ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം

    കൊച്ചി: ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് അപകടം. പിന്നാലെ ഗുരുതരമായി പരിക്കേറ്റ വടക്കേക്കര സത്താര്‍ ഐലന്‍ഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ (34) ദാരുണമായി മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മുനമ്പം മാണി ബസാറില്‍ മകള്‍ ശിവാത്മിക (6) യോടൊപ്പം ബസ് കാത്തുനില്‍ക്കുമ്പോള്‍ സമീപത്തെ നിര്‍മാണം നടക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍നിന്നും സിമന്റ് ഇഷ്ടിക ആര്യയുടെ തലയില്‍ വന്ന് വീണത്. കെട്ടിടത്തില്‍ നിര്‍മാണം നടന്ന ഭാഗം മൂടാന്‍ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന സിമന്റ് ഇഷ്ടികയാണ് താഴേക്ക് വീണത്. ഗുരുതരാവസ്ഥയിലായ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിസാര പരിക്കേറ്റ ശിവാത്മികയെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ട് അയച്ചു.  

    Read More »
  • Crime

    അപ്പാര്‍ട്ട്‌മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവര്‍ അമ്പരന്നു; വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകള്‍; നിമിഷങ്ങള്‍ക്കുള്ളില്‍ വിജിലന്‍സിന്റെ എന്‍ട്രി; ഫ്‌ളാറ്റ് പരിശോധനയില്‍ തുമ്പായത് തുറന്നുകിടന്ന ജനാല!

    ഭുവനേശ്വര്‍: അപ്പാര്‍ട്ട്‌മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവര്‍ ഒരു നിമിഷം അമ്പരന്നു. പിന്നാലെ വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ വിജിലന്‍സിന്റെ എന്‍ട്രി തൊട്ട് അടുത്ത നിമിഷം പരിസരവാസികള്‍ അറിയുന്നത് വലിയൊരു അഴിമതി കഥ. ഒഡിഷയിലാണ് കോടികളുടെ അഴിമതി നടന്നത്. വിജിലന്‍സിനെ പേടിച്ച് കള്ളപ്പണം അപ്പാര്‍ട്ട്മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞതാണ് സംഭവം. കേസില്‍ ഒഡിഷ ഗ്രാമവികസന വകുപ്പ് ചീഫ് എഞ്ചിനീയറെ കൈയ്യോടെ പൊക്കി. ബൈകുണ്ഠ നാഥ് സാരംഗി എന്ന ഉദ്യോഗസ്ഥനാണ് കണക്കില്‍പ്പെടാത്ത പണം ജനലിലൂടെ പുറത്തേക്ക് എറിഞ്ഞത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ ആരോപണ വിധേയനായ ഇദ്ദേഹത്തില്‍ നിന്ന് 2 കോടിയിലധികം രൂപ കണ്ടെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാരംഗിയുടെ അങ്കുളിലെ കര്‍ദാഗാഡിയയിലെ രണ്ടാം നിലയുള്ള താമസസ്ഥലം, ഭുവനേശ്വറിലെ ഫ്‌ലാറ്റ്, പുരിയിലുള്ള മറ്റൊരു ഫ്‌ലാറ്റ്, ശിക്ഷ്യകാപാഡയിലുള്ള ബന്ധുവിന്റെ വീട്, അങ്കുളിലെ കുടുംബ വീട്, അങ്കുളിലെ രണ്ടാം നിലയുള്ള കുടുംബവക കെട്ടിടം, ഓഫീസ് ചേംബര്‍ എന്നിവിടങ്ങളില്‍…

    Read More »
  • Kerala

    തീരുമാനമെടുക്കേണ്ടത് അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള നിലപാട് ആദ്യം വ്യക്തമാക്കണം; യുഡിഎഫ് വാതില്‍ തുറന്നിട്ടോ അടച്ചിട്ടോ ഇല്ല; ‘അന്‍വറിസ’ത്തോട് അയവില്ലാതെ സതീശന്‍

    കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറാണ് ആരെ പിന്തുണക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശന്‍. യു ഡി എഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള നിലപാട് ആദ്യം അന്‍വര്‍ വ്യക്തമാക്കണം. അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിലോ യു ഡി എഫിലോ ഭിന്നതയില്ല. അന്‍വറിന് മുന്നില്‍ യു ഡി എഫ് വാതില്‍ തുറന്നിട്ടോ അടച്ചിട്ടോ ഇ ല്ലെന്ന നിലപാട് സതീശന്‍ ആവര്‍ത്തിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉടന്‍ പ്രഖ്യാപിക്കില്ലെന്നും യു ഡി എഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു സതീശന്റെ പ്രതികരണം. ഇന്ന് രാവിലെ പതിനൊന്നു വരെ ഏതെങ്കിലും യു.ഡി.എഫുകാരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റുമോയെന്ന് കഠിനമായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടാണെങ്കിലും സി.പി.എം ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ സന്തോഷമുണ്ട്. നിലമ്പൂരില്‍ രാഷ്ട്രീയ പോരാട്ടമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും…

    Read More »
Back to top button
error: