
നാഗര്‍കോവില്‍: തയ്യല്‍ക്കാരനെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം ഒളിവില്‍പ്പോയ പ്രതി പിടിയില്‍. തൂത്തുക്കുടി സ്വദേശിയും, നാഗര്‍കോവിലിലെ ഹോട്ടല്‍ ജീവനക്കാരനുമായ ചന്ദ്രമണിയാണ്(37) അറസ്റ്റിലായത്.
തിട്ടുവിള സ്വദേശിയും നാഗര്‍കോവില്‍ ഡതി സ്‌കൂളിനു സമീപം തയ്യല്‍ക്കട നടത്തിയിരുന്ന ശെല്‍വമാണ്(60) കൊല്ലപ്പെട്ടത്. പാന്റ്‌സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. കത്രിക ഉപയോഗിച്ചാണ് പ്രതി, ശെല്‍വത്തെ കുത്തിക്കൊന്നത്.

വ്യാഴാഴ്ച രാത്രിയോടെ തയ്യല്‍ക്കടയില്‍ പോയ ആളുകളാണ് ശെല്‍വം കുത്തേറ്റ് മരിച്ചനിലയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വടശ്ശേരി പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ചന്ദ്രമണിയെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചന്ദ്രമണി അറസ്റ്റിലായത്.