Month: May 2025
-
Crime
വീടിന് മുന്നിലെ റോഡില്‍ മൂത്രമൊഴിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; ഒരാളുടെ ചൂണ്ടുവിരല്‍ അറ്റു, പ്രതിയുടെ അമ്മയക്കും പരുക്ക്
ഇടുക്കി: വീടിനുമുന്‍വശത്തെ റോഡില്‍ മൂത്രമൊഴിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. മൂന്നു യുവാക്കള്‍ക്കും പ്രതിയുടെ അമ്മയ്ക്കും പരിക്കേറ്റു. യുവാക്കളില്‍ ഒരാളുടെ ചൂണ്ടുവിരല്‍ അറ്റു. പുത്തന്‍കുരിശ് സ്വദേശികളായ വിഷ്ണു(26), വിശാല്‍(23), അജിഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിഷ്ണുവിന്റെ ഇടതുകൈയുടെ ചൂണ്ടുവിരലാണ് അറ്റത്. അജിഷിന്റെ കൈയുടെ എല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. പ്രതി മറയൂര്‍ മേലാടി സ്വദേശി മണികണ്ഠനെ(24) മറയൂര്‍ പോലീസ് ഞായറാഴ്ച പയസ് നഗറില്‍നിന്ന് പിടികൂടി. ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. മണികണ്ഠന്റെ അമ്മ കവിതയ്ക്കും സംഭവത്തില്‍ പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്-മറയൂര്‍ മേലാടിയില്‍ ശനിയാഴ്ച രാത്രി 9.30-നാണ് സംഭവം. തൃപ്പൂണിത്തുറ പുത്തന്‍കുരിശില്‍നിന്നും കാന്തല്ലൂരില്‍ താമസിക്കാനെത്തിയതാണ് സഞ്ചാരികളുടെ സംഘം. മേലാടിയിലെ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ ഇവര്‍ക്കൊപ്പമുള്ള സ്ത്രീകള്‍, അവിടെത്തന്നെയുള്ള ശൗചാലയത്തില്‍ പോയി. നാല് യുവാക്കള്‍ റോഡിലേക്കിറങ്ങി. എതിര്‍വശത്തെ വീട്ടിലുണ്ടായിരുന്ന കവിത എത്തി ഇവിടെ മൂത്രം ഒഴിക്കരുതെന്ന് പറഞ്ഞു. തങ്ങള്‍ മൂത്രം ഒഴിച്ചില്ലെന്ന് യുവാക്കളും പറഞ്ഞു. ഇതിനെച്ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന മണികണ്ഠന്‍ വാക്കത്തിയുമായി എത്തി തങ്ങളെ വെട്ടിയെന്നാണ്…
Read More » -
Breaking News
അൻവർ നിലമ്പൂരിൽ നിർണായക ശക്തി, അയാൾക്കൊപ്പം ആളുകളുണ്ട്, ഒപ്പം നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും, സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന ചോദ്യം അദ്ദേഹത്തോട് ചോദിക്കണം- കെ സുധാകരൻ
തിരുവനന്തപുരം: പിവി അൻവറിന്റെ കോൺഗ്രസ് പ്രവേശന വിഷയത്തിൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. അൻവർ നിലമ്പൂരിൽ നിർണായക ശക്തിയാണ്. അയാൾക്കൊപ്പം ആളുകളുണ്ട്, അൻവറിന്റെ വോട്ട് കിട്ടിയില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നും കെ സുധാകരൻ പറഞ്ഞു. അതുപോലെ അൻവർ ഭാവിയിൽ യുഡിഎഫിന് ബാധ്യതയാകുമെന്ന് തോന്നുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. കൂടാതെ അൻവറിൻ്റെ യുഡിഎഫ് പ്രവേശനം സതീശൻ ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനമല്ലെന്നും കെ സുധാകരൻ പറഞ്ഞു. വിഷയം യുഡിഎഫിൽ ചർച്ച ചെയ്ത് കൂട്ടായി തീരുമാനിക്കണമെന്നും സുധാകരൻ പറഞ്ഞു. അതേപോലെ സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന ചോദ്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിനതെിരെ രൂക്ഷ വിമർശനവുമായാണ് പിവി അൻവർ രംഗത്തെത്തിയത്. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും തന്റെ മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം…
Read More » -
Crime
യുവതിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി; മകളുടെ വിവാഹത്തിന് കരുതിയ സ്വര്‍ണവും പണവും കവര്‍ന്നു
ബെംഗളൂരു: സ്ത്രീയെ കൊലപ്പെടുത്തി വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ന്നു. ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് ലത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് പ്രകാശ് ബെംഗളൂരുവിലെ വസ്ത്രവ്യാപാരിയാണ്. ഇദ്ദേഹം കടയിലായിരുന്നു. മകള്‍ ജോലിക്കും മകന്‍ സ്‌കൂളിലും പോയതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ലതയുടെ കൊലപാതകം. മകളുടെ വിവാഹത്തിനായി കുടുംബം സ്വരൂപിച്ച പണവും സ്വര്‍ണവുമാണ് വീട്ടില്‍നിന്ന് നഷ്ടപ്പെട്ടതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവുമായി ബന്ധമുള്ളവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.
Read More » -
Crime
ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകത്തില്‍ പ്രതി വലയില്‍; അമ്മയെ ഫോണ്‍വിളിച്ചത് തുമ്പായി, തൂത്തുക്കുടിയിലേക്ക് പോകുന്നതിനിടെ ആളെ തൂക്കി
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യത്തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലം സ്വദേശിയായ സോളമനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ കൊല്ലം വാടിക്കല്‍ മുദാക്കര ജോസി(35)നെ ഫറോക്ക് എസിപി എ.എം. സിദ്ദീഖിന്റെ കീഴിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡും ബേപ്പൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ആലപ്പുഴയിലെ പുന്നപ്രയില്‍നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്. ശനിയാഴ്ച രാവിലെയാണ് ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജങ്ഷനിലെ ത്രീസ്റ്റാര്‍ ലോഡ്ജിലെ മുറിയില്‍ സോളമനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയായ ജോസ് സ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ സുഹൃത്തായ അനീഷ് എന്നയാളാണ് ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്തിരുന്നത്. അനീഷും ജോസും ഉള്‍പ്പെടെ നാലുപേരാണ് ഇവിടെ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ബാക്കി മൂന്നുപേരും നാട്ടിലേക്ക് പോയെങ്കിലും ജോസ് മാത്രം ലോഡ്ജില്‍ തങ്ങി. തുടര്‍ന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ജോസ് സോളമനെ യാദൃശ്ചികമായി പരിചയപ്പെട്ടത്. കൊല്ലത്ത് മൂന്നുകിലോമീറ്റര്‍ ദൂരത്തിനുള്ളിലായിരുന്നു ഇരുവരുടെയും വീടുകള്‍.…
Read More » -
NEWS
തുര്‍ക്കിയിലേക്ക് യാത്ര പോകുന്നവര്‍ അറിഞ്ഞിരിക്കണം ‘ബേത് മാര്‍ട്ടിന്‍’ ദുരന്തം! ഭാര്യയുടെ ഹൃദയമില്ലാത്ത മൃതദേഹം നാട്ടിലെത്തിക്കാന്‍ പെടാപ്പാട് യുവാവ്; ഭര്‍ത്താവിനെ കൊലക്കുറ്റത്തിന് ജയിലില്‍ കയറ്റാനും ശ്രമം
മലയാളികളുടെയും പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷനായ തുര്‍ക്കിയിലേക്ക് അവധിക്കാല യാത്രയ്ക്ക് പോയ ബ്രിട്ടീഷ് യുവതിയുടെ ദാരുണാന്ത്യം ലോകമെങ്ങും വാര്‍ത്തയാവുകയാണ്. കാര്യമായ അസുഖം ഒന്നും ഇല്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്ലീമൗത്ത് സ്വദേശിനി ബേത് മാര്‍ട്ടിന്‍ (28) ആകസ്മികമായി മരണമടഞ്ഞതോടെ യുകെയില്‍ നിന്നും തുര്‍ക്കിയില്‍ എത്തും മുന്‍പേ കഴിച്ച ഭക്ഷണത്തിലെ വിഷാംശമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് തുര്‍ക്കിഷ് അധികൃതര്‍ നിലപാട് എടുത്തത്. ഇതിനെ തുടര്‍ന്ന് ബേതിന്റെ ഭര്‍ത്താവ് ലുക്ക് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കാനുള്ള നീക്കവും നടന്നു. പ്രിയ ഭാര്യയുടെ മരണത്തില്‍ അഞ്ചും ഏഴും വയസുള്ള പിഞ്ചു കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനാകാതെ തകര്‍ന്നു പോയ മാര്‍ട്ടിന് ആ സാഹചര്യം തരണം ചെയ്യുന്നത് എങ്ങനെ എന്ന് പോലും അറിയാതെ നില്‍ക്കുമ്പോളാണ് തുര്‍ക്കിഷ് അധികാരികളില്‍ നിന്നും ഭയപ്പെടുത്തും വിധമുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത്. ഈ ഘട്ടത്തില്‍ എന്ത് ചെയ്യും എന്നറിയാതെ നില്‍ക്കുമ്പോഴാണ് സുഹൃത്ത് സഹായിക്കാന്‍ കൂടെയെത്തുന്നത്. പ്രാദേശികമായി മാര്‍ട്ടിനെ സഹായിക്കാന്‍ തുടങ്ങിയ ക്രൗഡ് ഫണ്ടിങ്ങില്‍ പ്രാദേശികമായി സഹായം എത്തും എന്ന്…
Read More » -
Crime
മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടി; ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റില്‍
ദുബായ്: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയില്‍ അറസ്റ്റില്‍. ഏകദേശം 5600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ നടത്തിയത്. ലക്ഷക്കണക്കിന് നിക്ഷേപകരെയാണ് ഇവര്‍ വഞ്ചിച്ചത്. ഇതില്‍ ഭൂരിഭാഗവും യുഎഇയിലെ പ്രവാസികളാണ്. 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ജാമ്യമില്ലാത്ത വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്ന് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശ്വേത പറഞ്ഞു. 2024 ഒക്ടോബറില്‍ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവര്‍ കോടതിയില്‍ കീഴടങ്ങാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹീര ടെക്‌സ്‌റ്റൈല്‍സ്, ഹീര ഗോള്‍ഡ്, ഹീര ഫുഡക്‌സ് തുടങ്ങിയ ബിസിനസുകളിലൂടെ ആള്‍ക്കാരില്‍ നിന്നും 36 ശതമാനം വരെ പ്രതിമാസ…
Read More » -
Kerala
അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് സുധാകരന്‍, പറഞ്ഞത് പാര്‍ട്ടിയുടെ തീരുമാനമാനമെന്ന് മറുപടി
മലപ്പുറം: പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്ന് മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ വ്യക്തമാക്കിയതായാണ് സൂചന. അത് പാര്‍ട്ടി നേതാക്കന്‍മാര്‍ കൂട്ടായിരുന്ന് ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. അത്തരത്തില്‍ കൂട്ടായിരുന്ന് തീരുമാനമെടുക്കും. പി വി അന്‍വര്‍ വരുന്നതിന് വിഡി സതീശന് എന്തെങ്കിലും എതിര്‍പ്പുണ്ടോയെന്ന് സതീശനോട് ചോദിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ ഉയര്‍ന്ന നേതാക്കള്‍ കൂട്ടായിരുന്ന് ഒരു ചര്‍ച്ച ഇതേവരെ നടത്തിയിട്ടില്ല. അത് സത്യമാണ്. പുതിയ കെപിസിസി പ്രസിഡന്റ് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് വിശ്വാസം. ഇക്കാര്യം സണ്ണി ജോസഫിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ താല്‍പ്പര്യങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഒരു പാര്‍ട്ടിയ്ക്കകത്ത് പല നേതാക്കന്മാര്‍ക്കും പല തരത്തിലും ഉണ്ടാകാം. അത് അദ്ദേഹം പറയുന്നത് പാര്‍ട്ടിയുടേയോ മുന്നണിയുടേയോ അഭിപ്രായമല്ല. അത് വ്യക്തിപമായ അഭിപ്രായം മാത്രമാണ്. ആ അഭിപ്രായം മാത്രമാണ് വരാന്‍ പോകുന്ന…
Read More » -
Movie
‘കുനിയാന്‍ പോലും പേടിച്ചു! ഞാന്‍ കരഞ്ഞഭിനയിച്ച സിനിമ; ഇറങ്ങിപ്പോകാമെന്ന് ചിന്തിച്ചു’
ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും മഞ്ജു പത്രോസിന് കഴിഞ്ഞിട്ടുണ്ട്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ വേഷം മഞ്ജു പത്രോസ് ചെയ്തു. ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലാണ് നടി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. 2015 ലാണ് ഉട്ടോപ്യയിലെ രാജാവ് റിലീസ് ചെയ്യുന്നത്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മഞ്ജു പത്രോസ്. താന്‍ ഇഷ്ടത്തോടെ ചെയ്ത സിനിമയല്ല അതെന്ന് നടി പറയുന്നു. കൗമുദി മൂവീസിനോടാണ് തുറന്ന് പറച്ചില്‍. ആ സിനിമ അത്ര എന്‍ജോയ് ചെയ്തില്ല. ഒരുപാട് സങ്കടപ്പെട്ട് കരഞ്ഞിട്ടാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. എനിക്കതിന്റെ കോസ്റ്റ്യൂം ഒട്ടും ഓക്കെയായിരുന്നില്ല. ഞാന്‍ വന്ന സമയമാണ്. സിനിമയുടെ കഥ കേള്‍ക്കാന്‍ കാക്കനാട് ഒരു സ്ഥലത്താണ് ഞാനും സുനിച്ചനും ചെല്ലുന്നത്. അന്ന് ഞാന്‍ കഥാപാത്രം ചോദിക്കുന്നതിന് മുമ്പ് കോസ്റ്റ്യൂം എന്താണെന്നാണ്. കാരണം അത്രയൊന്നും ധൈര്യം എനിക്കന്ന് വന്നിട്ടില്ല. ഇന്ന് ചിലപ്പോള്‍ അത് ചെയ്തേക്കും. കാരണം…
Read More » -
Breaking News
ചെറുമീനുകൾക്കായി വലവീശി ബിജെപി, നിലമ്പൂരിൽ മത്സരിക്കാനാഗ്രഹിച്ചിരുന്നു, സ്ഥാനാർഥി വിഷയത്തിൽ ബിജെപിയുമായി ചർച്ചക്കില്ല, അവർ വീണ്ടും സമീപിക്കുമോ എന്ന് അറിയില്ല- ബീന ജോസഫ്, തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ ആവശ്യപ്പെട്ട് വിഡി സതീശൻ
മലപ്പുറം: നിലമ്പൂരിൽ പാർട്ടിക്ക് സ്ഥാനാർഥിയുണ്ടാകില്ലെന്ന് ഏകദേശം വ്യക്തമായതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വതന്ത്രർക്കായി വലവീശിയെറിഞ്ഞ് ബിജെപി. സഖ്യകക്ഷികളായ ബിഡിജെഎസും മത്സരിക്കാൻ വിമുഖത കാണിച്ചതോടെ മറ്റു പാർട്ടികളിലെ മത്സരിക്കാൻ ആഗ്രഹിക്കുന്ന, നേതൃത്വവുമായി അൽപം അകൽച്ചയുള്ള നേതാക്കളെ ബിജെപി കണ്ണുവെച്ചിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞദിവസം ബിജെപി നേതാവ് എംടി രമേശ് ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫിനെ കാണുകയുണ്ടായി. അവർക്കു സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തതായും അവരത് നിരസിക്കുകയും ചെയ്തുവെന്നാണ് സൂചന. മാത്രമല്ല നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എംടി രമേശ് ചർച്ച നടത്തിയിരുന്നുവെന്ന് അഡ്വ. ബീന ജോസഫ് ഇന്ന് മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മറ്റൊരാൾക്കൊപ്പമാണ് എംടി രമേശ് വന്നത്. സ്ഥാനാർഥി ചർച്ച നടന്നില്ലെന്ന് പറയാൻ ആവില്ലെന്നും ബീന ജോസഫ് പ്രതികരിച്ചു. ഇതിവു പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശൻ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെന്ന് ബീന…
Read More »
