Month: May 2025

  • Breaking News

    നിലമ്പൂരില്‍ പി.വി അന്‍വര്‍ മത്സരിക്കും; നിര്‍ണായക തീരുമാനവുമായി തൃണമൂല്‍

    മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇനി യുഡിഎഫിന്റെ ഭാഗമാകാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ടിഎംസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.എ സുകു പറഞ്ഞു. ‘കോണ്‍ഗ്രസ് ഞങ്ങളെ അപമാനിച്ചു. ഇനിയും ഞങ്ങളെ മുന്നണിയില്‍ എടുക്കുമോ എന്ന് ചോദിച്ച് വാതില്‍ മുട്ടി നടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗൊക്കെ തൃണമൂല്‍കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്.എന്നാല്‍ കോണ്‍ഗ്രസ് അതിനെ വാതിലടക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.. ഈ സാഹചര്യത്തില്‍ അങ്ങോട്ട് ചെന്ന് വാതില്‍ മുട്ടേണ്ട എന്ന തീരുമാനമാണ് തൃണമൂലെടുക്കുന്നത്. അഞ്ചുമാസമായി നിരുപാധികമായ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അതൊന്നും പരിഗണിക്കിച്ചില്ല. മത്സരം എന്നുപറയുമ്പോള്‍ കടുത്ത മത്സരമായിരിക്കണം.ആര് ജയിക്കണം ആര് തോല്‍ക്കണം എന്നതില്ല,പ്രസക്തി. അന്‍വറിന് കിട്ടുന്ന ഓരോ വോട്ടും പിണറായിസത്തിനെതിരെയുള്ള വോട്ടാണ്’. സുകു പറഞ്ഞു. അതേസമയം, മുന്നണി സഹകരണ കാര്യത്തില്‍ പി.വി അന്‍വര്‍ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് യുഡിഎഫ്. കോണ്‍ഗ്രസ്, ലീഗ് ഉള്‍പ്പെടെ നേതാക്കള്‍ ഇനി അന്‍വറുമായി സംസാരിക്കില്ല. അന്‍വര്‍ എടുക്കുന്ന തീരുമാനമനുസരിച്ച് പ്രതികരിച്ചാല്‍ മതിയെന്നും…

    Read More »
  • Crime

    ഭാര്യയുടെ അയല്‍വാസി പെണ്‍കുട്ടിയുമായി ശ്രീജിത്തിന് അടുപ്പം; ദേവിക വീട്ടില്‍നിന്നു പോയത് ഷാംപൂ വാങ്ങാനെന്നു പറഞ്ഞ്; ഗേറ്റ് കീപ്പര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും…

    ആലപ്പുഴ: കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിന്‍ ഇടിച്ചു മരിച്ചു. ചെറുതന കണ്ണോലില്‍ കോളനിയില്‍ മുരളീധരന്‍ നായര്‍ -അംബിക ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (38), ഹരിപ്പാട് നടുവട്ടം കാട്ടില്‍ചിറയില്‍ രവീന്ദ്രന്‍ നായര്‍ -വിമല ദമ്പതികളുടെ മകള്‍ ദേവിക (17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ന് കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബൈക്കില്‍ ദേശീയപാത വഴി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇരുവരും പ്ലാറ്റ് ഫോമിന്റെ വടക്കുഭാഗത്ത് അരമണിക്കൂറോളം സംസാരിച്ചു നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ട്രെയിന്‍ വരുന്ന ശബ്ദംകേട്ട് ഇരുവരും ഒന്നാം നമ്പര്‍ ഫ്‌ലാറ്റ്‌ഫോമില്‍ കയറി നില്‍ക്കുന്നത് സമീപമുള്ള ഗേറ്റ് കീപ്പര്‍ ശ്രദ്ധിച്ചു. കരുവാറ്റയില്‍ സ്റ്റോപ് ഇല്ലാത്ത ട്രെയിനായതിനാല്‍ വേഗത്തില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു. ഇതോടെ ഇരുവരും ചെരിപ്പ് അഴിച്ചു വയ്ക്കുന്നത് കണ്ട ഗേറ്റ് കീപ്പര്‍ ചാടരുത് എന്ന് ഉറക്കെ വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രെയിന്‍ അടുത്ത് വന്നതോടെ…

    Read More »
  • Breaking News

    അൻവറിനെ ഒരുമിച്ച് കൊണ്ടുപോകും, ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിൽക്കും, ഷൗക്കത്തിന്റെ വിജയം സുനിശ്ചിതമെന്ന് രമേശ് ചെന്നിത്തല

    മലപ്പുറം: പി വി അൻവറിനെ കൂടെ നിര്‍ത്തുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല. കെസി വേണുഗോപാലുമായി അൻവര്‍ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെസി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കെസി വേണുഗോപാലും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അൻവര്‍ വിഷയമടക്കം പരസ്പരം സംസാരിച്ചിരുന്നു.അൻവറിനെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് എല്ലാവരുടെയും നിലപാട്. കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താൻ നിലമ്പൂരിൽ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വമ്പിച്ച ഭൂരിപക്ഷത്തോടെ ഷൗക്കത്തിനെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. നിലമ്പൂരിൽ മണ്ഡലം കണ്‍വെൻഷനുകളിൽ പങ്കെടുക്കും.എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഷൗക്കത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലുള്ളത്. ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. മഴക്കാലമാണ് തെരഞ്ഞെടുപ്പ് വേണ്ടയെന്ന് വേണമെങ്കിൽ സര്‍ക്കാരിന് ആവശ്യപ്പെടമായിരുന്നല്ലോ. പരാജയഭീതികൊണ്ടാണ് എംവി ഗോവിന്ദന്‍റെ ഈ ജ്വൽപ്പനങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    Read More »
  • Breaking News

    എന്റെ സമയം അവസാനിച്ചു… യുഎസ് സർക്കാരിൽ നിന്നും രാജിവച്ച് ഇലോൺ മസ്ക്, തീരുമാനം ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ച്

    വാഷിങ്ടൻ: യുഎസ് സർക്കാരിന്റെ പ്രത്യേക ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്ന് പടിയിറങ്ങി ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക്. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചുവെന്നും അറിയിച്ചാണ് മസ്കിന്റെ പടിയിറക്കം. ട്രംപിന് നന്ദി അറിയിച്ചാണ് മസ്ക് ഡോജ് തലപ്പത്ത് നിന്ന് മടങ്ങുന്നത്.‘‘ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കാന്‍ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും’’ – അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഫുമായി ബന്ധപ്പെട്ട നിയമനിർമാണം, ഫെഡറൽ കമ്മി വർദ്ധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്ക് വിലയിരുത്തിയിരുന്നു. ബില്ലിനെ മനോഹരമാണെന്നാണ് ട്രംപ്…

    Read More »
  • Crime

    കുട്ടി പോയത് സീരിയല്‍ ഷൂട്ടിങ് കാണാന്‍; വീട്ടിലെത്തിക്കാമെന്ന് കൈനോട്ടക്കാരന്‍, പക്ഷേ…

    കൊച്ചി: തൊടുപുഴയില്‍ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ഉപദ്രവിച്ച കൈനോട്ടക്കാരനുമായി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍നിന്ന് എളമക്കര പൊലീസാണ് കൈനോട്ടക്കാരന്‍ ശശികുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. മറ്റൊരു വാഹനത്തില്‍ വിദ്യാര്‍ഥിയും പിതാവും ഇവരെ അനുഗമിക്കുന്നുണ്ട്. കൊച്ചിയില്‍ എത്തിച്ച ശേഷം കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. തൊടുപുഴയ്ക്കടുത്ത് വാഴക്കാലായില്‍ നടക്കുന്ന ഒരു മലയാളം സീരിയലിന്റെ ഷൂട്ടിങ് കാണാനാണ് കുട്ടി കൊച്ചിയില്‍നിന്നു പോയതെന്നാണ് വിവരം. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ ഇന്നലെ രാവിലെ എട്ടിന് കുട്ടി സേ പരീക്ഷ എഴുതാന്‍ പോയി. ഒന്‍പതരയോടെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. ഇതിനു ശേഷം തൊടുപുഴയ്ക്ക് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അതിനു മുന്‍പു തന്നെ വീട്ടുകാര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയിരുന്നു. കൊച്ചിയില്‍നിന്നു പോയ കുട്ടി, ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. ഇരുട്ടു വീഴാന്‍ തുടങ്ങിയതോടെ ഭയം തോന്നിയ കുട്ടി, അടുത്തുകണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച്…

    Read More »
  • Breaking News

    തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതായി നെതന്യാഹു, കൊല്ലപ്പെട്ടത്‌ യഹ്യ സിൻവറിന്റെ സഹോദരൻ

    ടെൽ അവീവ്: ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഈ മാസം ആദ്യം തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഇസ്രയേൽ ഡ‍ിഫൻസ് ഫോഴ്സ് കൊലപ്പെടുത്തിയ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവർ. യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുഹമ്മദ് സിൻവറിനെ ഗാസയിലെ ഹമാസ് തലവനായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദിനെയും ഇസ്രയേൽ വധിച്ചത്. മുഹമ്മദിനെ സൈന്യം വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആണ് പ്രഖ്യാപിച്ചത്. അതേസമയം ഗാസയിലെ ഖാൻ യൂനിസ് അഭയാർഥി ക്യാംപിലാണ് മുഹമ്മദ് ഇബ്രാഹിം ഹസ്സൻ സിൻവർ ജനിച്ചത്. 2006ൽ, ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപങ്കാളിയായിരുന്നു മുഹമ്മദ് സിൻവർ. 1991ലാണ് ഹമാസിന്റെ സൈനിക വിഭാഗത്തിൽ മുഹമ്മദ് സിൻവർ ചേരുന്നത്. തുടർന്ന് ഹമാസ് ഉന്നത നേതാക്കളുമായി…

    Read More »
  • Breaking News

    സംസ്ഥാനത്ത് മഴ ശക്തം, 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി, പരീക്ഷകളിൽ മാറ്റമില്ല

    സംസ്ഥാനത്തു കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. അതേസമയം നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. കണ്ണൂർ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. കാസർകോട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അതേസമയം റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ക്വാറികൾ മേയ് 29, 30 തീയതികളിൽ പ്രവർത്തിക്കുവാൻ പാടില്ല. ഈ ദിവസങ്ങളിൽ റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുന്നതല്ല. മലയോരങ്ങളിലേക്കുള്ള രാത്രികാല യാത്രകൾ ഒഴിവാക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു. ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മദ്രസകൾ, ട്യുഷൻ സെന്ററുകൾ,…

    Read More »
  • Breaking News

    സൂപ്പർ ലീഗ് കേരളയും ജർമൻ ഫുട്ബോൾ അസോസിയേഷനും സഹകരണക്കരാറിൽ ഒപ്പുവെച്ചു

    കൊച്ചി: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച്, സൂപ്പർ ലീഗ് കേരളയും (SLK) ജർമൻ ഫുട്ബോൾ അസോസിയേഷനും (DFB) തമ്മിൽ സഹകരണക്കരാർ ഒപ്പുവെച്ചു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ചടങ്ങിൽ സൂപ്പർ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടർ ഫിറോസ് മീരാനും ജർമൻ ഫുട്ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്‌സ് ഡയറക്ടർ കേ ഡാംഹോൾസും 3. ലീഗ, ഫുട്സൽ-ബുണ്ടസ്ലിഗ മേധാവി ഫിലിപ്പ് മെർഗെന്തലറും കരാറിൽ ഒപ്പുവെച്ചു. ജർമനിയുടെ ലോകോത്തര ഫുട്ബോൾ പശ്ചാത്തല സൗകര്യങ്ങളും പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള അവരുടെ തനത് രീതികളും കേരള ഫുട്ബോളിന് വലിയ മുതൽക്കൂട്ടാകും. സാങ്കേതിക സഹകരണം, കളിക്കാരുടെ കൈമാറ്റം, വിജ്ഞാനം പങ്കിടൽ എന്നിവയിലൂടെ ഫുട്ബോൾ വികസനം സാധ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. സൂപ്പർ ലീഗ് കേരള കളിക്കാർക്ക് ജർമനിയിൽ ഉന്നതനിലവാരത്തിലുള്ള പരിശീലനം നേടാൻ ഇതു വഴി അവസരം ലഭിക്കും. കൂടാതെ, പരിചയസമ്പന്നരായ ജർമൻ ഫുട്ബോൾ പ്രഫഷണലുകൾക്കും കോച്ചുമാർക്കും സൂപ്പർ ലീഗ് കേരളയുടെ…

    Read More »
  • Kerala

    കരുവന്നൂരില്‍ സിബിഐ വരുമെന്നു പേടി; അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്

    തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം സിബിഐക്കു വിടാനുള്ള സാധ്യത തടയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. റജിസ്റ്റര്‍ ചെയ്ത 20 കേസുകളിലും കുറ്റപത്രങ്ങള്‍ അതിവേഗം തയാറാകുന്നുവെന്നാണു സൂചന. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിനു വിടാനുള്ള സാധ്യത സജീവമായി തുടരുന്നതു സിപിഎമ്മിനെ ആശങ്കയിലാക്കുന്നു. ഇ.ഡി അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും കള്ളപ്പണ ഇടപാടുകള്‍ മാത്രമാണ് എന്നതിനാല്‍ മറ്റു കുറ്റകൃത്യങ്ങളെല്ലാം സിബിഐ അന്വേഷിക്കണമെന്നാണു പരാതിക്കാരന്‍ എം.വി. സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി. ക്രൈംബ്രാഞ്ച് അന്വേഷണം ഏതാനും പേരിലൊതുങ്ങിയെന്ന പരാതിക്കാരന്റെ വാദം സ്വീകരിക്കപ്പെട്ടാല്‍ സിബിഐ അന്വേഷണം വന്നേക്കും. ബാങ്കില്‍ നിന്നു തട്ടിയെടുത്ത പണം ഏതൊക്കെ കൈകളിലെത്തിയെന്നും ഗൂഢാലോചനയില്‍ ആരൊക്കെ പങ്കാളിയായെന്നും ഉന്നത നേതാക്കളുടെ പങ്കു കണ്ടെത്തണമെന്നുമടക്കം സുരേഷിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങാതെ അന്വേഷണം നടത്തണമെന്നും ജൂലൈയ്ക്കുള്ളില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അന്വേഷണ സംഘത്തോടു നിര്‍ദേശിക്കുയും ചെയ്തു. 20 കേസുകളിലെയും അന്തിമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം…

    Read More »
  • Kerala

    അന്‍വറിനെ മാറ്റി നിര്‍ത്തണമെന്ന വികാരം യുഡിഎഫില്‍ ആര്‍ക്കുമില്ല; സംസ്ഥാന നേതൃത്വവുമായി സംസാരിക്കും; പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നു കെ.സി

    ന്യൂഡല്‍ഹി: പിവി അന്‍വറിനെ മാറ്റിനിര്‍ത്തണമെന്ന വികാരം യുഡിഎഫില്‍ ആര്‍ക്കുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിക്കും. സംസ്ഥാന നേതൃത്വത്തിന് അന്‍വറിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമില്ല. ആശയവിനിമയത്തില്‍ എന്താണ് പാളിച്ച വന്നതെന്ന് പരിശോധിക്കും. ഇടതുപക്ഷത്തിന്റെ നെറികെട്ട ഭരണം കാരണമാണ് അന്‍വര്‍ പുറത്തുവന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെ താഴെ ഇറക്കാനാണ് അന്‍വര്‍ രാജിവെച്ചതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുന്നണിയുടെ ഭാഗമാകാത്തതിലുള്ള അതൃപ്തി തുറന്നു പറഞ്ഞ പിവി അന്‍വര്‍ ഇനി കെസി വേണുഗോപാലിലാണ് പ്രതീക്ഷയെന്നും ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു.  

    Read More »
Back to top button
error: