CrimeNEWS

കൊല്ലത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന യുവാവിന് കുത്തേറ്റു

കൊല്ലം: തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സുജിന്റെ ഒപ്പമുണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. അഞ്ചംഗസംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുജിനും അക്രമിസംഘവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായിരുന്നു. പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി. കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അനന്ദു പൊലീസിന് കൈമാറി. അനന്ദു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Signature-ad

 

Back to top button
error: