IndiaNEWS

യൂട്യൂബര്‍ മുതല്‍ സെക്യൂരിറ്റി ഗാര്‍ഡ് വരെ; മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പിടിയിലായത് 11 പാക് ചാരന്മാര്‍

ന്യൂഡല്‍ഹി: പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഹരിയാന ആസ്ഥാനമായുള്ള ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയാണ് അറസ്റ്റിലായവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. അറസ്റ്റിലായ മറ്റ് പ്രതികളില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാ ഗാര്‍ഡും ആപ്പ് ഡെവലപ്പറും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ, ഒന്നിലധികം സംസ്ഥാനങ്ങളിലായി പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 11 പേരെയാണ് അറസ്റ്റ് ചെയ്തത്.

Signature-ad

പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഹരിയാന ആസ്ഥാനമായുള്ള ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയാണ് അറസ്റ്റിലായവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. അറസ്റ്റിലായ മറ്റ് പ്രതികളില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാ ഗാര്‍ഡും ആപ്പ് ഡെവലപ്പറും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു.

സോഷ്യല്‍ മീഡിയ, സാമ്പത്തിക വാഗ്ദാനങ്ങള്‍, മെസേജിംഗ് ആപ്പുകള്‍, പാകിസ്ഥാനിലേക്കുള്ള വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെയാണ് പ്രതികളെ ചാര ശൃംഖലയിലേക്ക് ആകര്‍ഷിച്ചത്. സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവരെയും 20, 30 പ്രായമുള്ള യുവാക്കളെയും ഈ ശൃംഖലയിലേക്ക് ഉപയോഗിച്ചിട്ടുണ്ട്.

 

 

Back to top button
error: