Month: April 2025
-
Breaking News
ബി കെയര്‍ ഫുള്‍, സൗകര്യമില്ല പറയാന്‍; ജബല്‍പൂരില്‍ വൈദികരെ ആക്രമിച്ച സംഭവത്തോടുള്ള ചോദ്യങ്ങള്‍ക്കു പൊട്ടിത്തെറിച്ച് സുരേഷ് ഗോപി; ‘ആക്രമണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സഭവം; പാലാ ബിഷപ്പിനെ കൊല്ലാന്‍ ശ്രമിച്ച നാടാണിത്’
കൊച്ചി: വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും രംഗത്തെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് ബില്‍ ജെപിസിയില്‍ ഇട്ട് കത്തിച്ചുകളയുമെന്നു ചിലര്‍ പറഞ്ഞുവെന്നും മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ എന്തു നടപടി വരുമെന്നു കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ കൊണ്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിനിടെ, ജബല്‍പുരില്‍ മലയാളി വൈദികര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. ”എന്റെ നാവ് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തോളൂ. മനസ്സ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. ജബല്‍പുരില്‍ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാന്‍ നോക്കിയില്ലേ. നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍” സുരേഷ് ഗോപി പറഞ്ഞു. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും…
Read More » -
Kerala
വിപ്പുണ്ടായിട്ടും ലോക്സഭയിലെത്താതെ പ്രിയങ്ക; രാഹുലും ചര്‍ച്ചയ്ക്കില്ല, വിമര്‍ശനം
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിന്നത് ചര്‍ച്ചയാകുന്നു. ലോക്സഭയില്‍ നടന്ന ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക സഭയില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റിലേക്ക് തന്നെയെത്തിയില്ല. വിപ്പു നല്‍കിയെങ്കിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. അസാന്നിധ്യത്തിന്റെ കാരണം പ്രിയങ്കയും കോണ്‍ഗ്രസ് നേതൃത്വവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം പാര്‍ലമെന്റില്‍ എത്തിയെങ്കിലും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തുമില്ല. കോണ്‍ഗ്രസില്‍ നിന്നും ഒമ്പതുപേരാണ് സംസാരിച്ചത്. ലോക്സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സഭയില്‍ ചര്‍ച്ച നടത്തിയപ്പോള്‍, പ്രതിപക്ഷ നേതാവായ രാഹുല്‍ ചര്‍ച്ചയില്‍ വിട്ടുനിന്നതും ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ലോക്സഭയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന രാഹുല്‍ ഗാന്ധി എക്സില്‍ ബില്ലിനെതിരെ കുറിപ്പിട്ടിട്ടുണ്ട്. മുസ്ലീങ്ങളെ അരികുവല്‍ക്കരിക്കാനും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു ആയുധമാണ് വഖഫ് ഭേദഗതി ബില്‍ എന്നാണ്…
Read More » -
Crime
ചാരിറ്റി പ്രവര്‍ത്തകന്റെ ബാഗ് തട്ടിയെടുത്തു; ട്രാഫിക് എസ്.ഐയ്‌ക്കെതിരേ നടപടി ശുപാര്‍ശ
തിരുവനന്തപുരം: യുവാവിന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ട്രാഫിക് ഗ്രേഡ് എസ്.ഐക്ക് എതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ (സൗത്ത് മേഖല) ഗ്രേഡ് എസ്.ഐ: പി.പ്രദീപിനെതിരെ(46)യാണ് വകുപ്പുതല നടപടിയുണ്ടാകുക. ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന കര്‍ണാടക സ്വദേശി വിജയയുടെ ബാഗ് തട്ടിയെടുത്ത് പണം അപഹരിച്ച കേസില്‍ വിഴിഞ്ഞം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എസ്.ഐയെ സിറ്റിപോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ (സൗത്ത് മേഖല) അസി. കമ്മീഷണര്‍ ആര്‍.സുരേഷും സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 31-ന് കഴക്കൂട്ടം കാരാട് ദേശീയപാതയിലെ തിരുവല്ലം ജങ്ഷനില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കയായിരുന്നു എസ്.ഐ. ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍, വൈകിട്ട് 4.30- ഓടെയായിരുന്നു എസ്.ഐ. ഡ്യൂട്ടിയിലെത്തിയത്. ഇതേക്കുറിച്ചുളള വിശദീകരണം അസി.കമ്മീഷണര്‍ എസ്.ഐയില്‍നിന്ന് തേടിയിരുന്നു. ഡ്യൂട്ടിയില്‍ വൈകിയെത്തിനാണ് എസ്.ഐയ്‌ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുക. കഴിഞ്ഞ 31-ന് വൈകിട്ട് മൂന്നരയോടെയായിരുന്നു…
Read More » -
India
നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു; വിട പറഞ്ഞത് ബോളിവുഡിന്റെ ‘ഭാരത് കുമാര്‍’
മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍(87) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ കുറച്ചു നാളുകളായി മനോജ് കുമാറിനെ അലട്ടിയിരുന്നു. ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ഡീകംപെന്‍സേറ്റഡ് ലിവര്‍ സിറോസിസും ഒരു മരണകാരമാണ്. നാളെ രാവിലെയാണ് സംസ്‌കാരം. ദേശസ്‌നേഹം പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ‘ഭാരത് കുമാര്‍’ എന്നും അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ അബോട്ടാബാദില്‍ 1937 ലാണ് ഹരികൃഷ്ണന്‍ ഗോസ്വാമി എന്ന മനോജ് കുമാറിന്റെ ജനനം. 1957ല്‍ ‘ഫാഷന്‍’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഉപ്കാര്‍’ (1967), ‘പുരബ് ഔര്‍ പച്ചിം’ (1970), ‘ക്രാന്തി’ (1981) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തിനു ‘ഭരത് കുമാര്‍’ എന്ന വിളിപ്പേരു നേടിക്കൊടുത്തു. ‘മേരാ നാം ജോക്കര്‍’, ‘ഷഹീദ്’, ‘കാഞ്ച് കി ഗുഡിയ’, ‘ഗുംനാം’ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങളാണ്. 1972ല്‍ ‘ഷോര്‍’ എന്ന ചിത്രം…
Read More » -
Kerala
എമ്പുരാന്‍ ചതിച്ചോ തമ്പുരാനേ! ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ്
കൊച്ചി: എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച മോഹന്‍ലാല്‍- പൃഥ്വിരാജ് സിനിമ ‘എമ്പുരാന്‍’ 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്. എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ തന്നെ ഇടപെട്ട് 24 കട്ടുകള്‍ നടത്തിയിരുന്നു. വിവാദ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കി റീ -സെന്‍സറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. കൈ ഒടിഞ്ഞു, കണ്ണിനും പരുക്ക്; പറഞ്ഞത് വീണു പറ്റിയതെന്ന്; സല്‍മാന്റെ പീഡനം മറച്ചുപിടിച്ച താരറാണി
Read More » -
Breaking News
പന്നി പണ്ടേ ക്രിസ്ത്യൻ, പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല, മൂരി മുസ്‌ലിം ആയിട്ടും…ഭക്ഷണത്തിനുമുണ്ട് മതം!! ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്പാറും സദ്യയും ഹിന്ദുവും, താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്… വർഗീയതയെ പരിഹസിച്ചും വിമർശിച്ചും നടൻ വിനു മോഹൻ
വർഗീയതയ്‌ക്കെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി നടൻ വിനു മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്. മതം തലയ്ക്കുപിടിച്ച മനുഷ്യൻ മൃഗങ്ങളെയും, പൂവിനേയും, നിറങ്ങളെയും, പ്രകൃതിയെയും, കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു. പന്നിക്കും, പശുവിനും മൂരിക്കുമൊക്കെ മതമുണ്ടെന്നും ക്യാൻസറിനും, ഹാർട്ടറ്റാക്കിനും, ട്യൂമറിനും വർഗീയത ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല മൂരി മുസ്‌ലിം ആയിട്ടും… മുസ്‌ലിം ആയതുകൊണ്ടണോ അതോ ഹിന്ദു അകാൻ ശ്രമിക്കുന്നത് കൊണ്ടണോ എന്നറിയില്ല മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്… കുതിരയുടെ മതം ഏതാണാവോ…? ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്യ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും? ആന പള്ളികളിലെ നേർച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്ലിം പേരോ ക്രിസ്ത്യൻ പേരോ ഇടാത്തത്. മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നൽകുന്ന സംഗീതോപകരണങ്ങളിലും ഈ വേർതിരിവ് ഉണ്ട് കേട്ടോ… ഭക്ഷണത്തിനുമുണ്ട് മതം ഇറച്ചിയും പത്തിരിയും മുസ്ലീമും,…
Read More » -
Breaking News
പകരച്ചുങ്കത്തിൽ തകർന്നടിഞ്ഞ് ഓഹരിവിപണി, സ്വർണവിലയിൽ കുത്തനെ ഇടിവ്, ഒറ്റയടിക്കു കുറഞ്ഞത് പവന് 1,280 രൂപ
വാഷിങ്ടൻ: യുഎസിനെ കൂടുതൽ അഭിവൃദ്ധിയിലെത്തിക്കാനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തിൽ തകർന്നടിഞ്ഞ് ഓഹരി വിപണി. ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ ഓഹരിവിപണി 1,600 പോയിന്റിലധികം ഇടിഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു തകർച്ച യുഎസ് ഓഹരി വിപണി നേരിടുന്നതെന്നാണ് വിലയിരുത്തൽ. ഇത് സ്വർണവിലയിലും പ്രതിഫലിച്ചിരിക്കുകയാണ്. സ്വർണം പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇന്നലെ റെക്കോർഡ് വിലയായ 68,480 രൂപയിലാണ് വ്യാപാരം നടന്നതെങ്കിലും ഇന്ന് കുത്തനെ ഇടിയുകയായിരുന്നു. സ്വർണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. അതേസമയം 18 കാരറ്റ് സ്വർണം ഗ്രാമിന് 6880 രൂപയും വെള്ളിക്ക് 106 രൂപയിലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ആയിരം ഡോളറിന്റെ അധികം വില വ്യത്യാസമാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വൻകിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. രൂപ വളരെ കരുത്തായി 84. 90 ലേക്ക് എത്തിയിട്ടുണ്ട്. അതേസമയം ഓഹരിവിപണിയുടെ തകർച്ചയെക്കുറിച്ച് ട്രംപിന്റെ…
Read More » -
Breaking News
പാർട്ടി കോൺഗ്രസിനിടെ ശ്വാസതടസം, എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മധുര: മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചിച്ച എംഎം മണിയുടെ നില തൃപ്തികരമായതോടെ ഐസിയുവിലേക്കു മാറ്റി. മുതിർന്ന സിപിഎം നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനിടെയാണ് എംഎം മണിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് എംഎം മണി. വൈദ്യപരിശോധനയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
Read More » -
Kerala
മലയാളി യാത്രക്കാരെ വലയ്ക്കാൻ വീണ്ടും ഇന്ത്യൻ റെയിൽവേ..!!! സാധാരണക്കാർക്ക് ഉപകാരമുള്ള സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു.. അമൃത എക്സ്പ്രസിൽ ജൂൺ മുതൽ വെട്ടിച്ചുരുക്കും…
തിരുവനന്തപുരം: തിരുവനന്തപുരം – മധുരൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമൃത എക്‌സ്പ്രസില്‍ (16343/16344) വരുത്തിയ മാറ്റം കേരളത്തിലെ സാധാരണ യാത്രക്കാരെ ബാധിക്കും. അമൃത എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കാനാണ് തീരുമാനം. ജൂണ്‍ 5 മുതല്‍ കോച്ചുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പുതിയ മാറ്റമനുസരിച്ച് എസി ഫസ്റ്റ് ക്ലാസ് , എസി ടു ടയര്‍ കോച്ചുകള്‍ ഒന്ന് വീതവും എസി ത്രീ ടയര്‍ കോച്ചുകള്‍ മൂന്നെണ്ണവും സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ 12 എണ്ണവും ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ നാലെണ്ണവും ഭിന്ന ശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഈ ട്രെയിനില്‍ ഉണ്ടാവുക. ജൂണ്‍ 5 മുതല്‍ മാറ്റം നടപ്പില്‍ വരും. സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവരാണ് ട്രെയിനുകളില്‍ കൂടുതലും. പുതിയ മാറ്റം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതുകൊണ്ടു തന്നെ ഏറ്റവും അധികം ബാധിക്കുന്നത് സാധാരണക്കാരെയാണ്. സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളില്‍ ഒരെണ്ണമാണ് കുറയുക. എന്നാല്‍ ആകെ കോച്ചുകളുടെ എണ്ണത്തില്‍…
Read More » -
Breaking News
അവിടം ഭൂമിയിലെ നരകം; ഹമാസിന്റെ തടവിലായ ഇസ്രയേല്‍ യുവതികളെല്ലാം മറ്റുള്ളവര്‍ നോക്കി നില്‍ക്കേ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി; ആണുങ്ങള്‍ക്കു മര്‍ദനമേറ്റ് ഭ്രാന്തിന്റെ വക്കിലായി; ചോര മരവിപ്പിക്കുന്ന കഥകള്‍ പറഞ്ഞ് ബന്ദികള്‍
ടെല്‍അവീവ്: പതിനഞ്ചു മാസം ഹമാസിന്റെ തടവില്‍ കഴിഞ്ഞശേഷം പുറത്തുവന്ന യാര്‍ഡന്‍ ബിബാസ് അടുത്തിടെ പൊതുവായ പ്രസ്താവന നടത്തി. ഗാസയിലെ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടുള്ള അഭ്യര്‍ഥന. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനൊപ്പം തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേല്‍ ഇടുന്ന ഓരോ ബോംബും ഹമാസിന്റെ തടവിലുള്ളവരുടെ ദുരിതം വര്‍ധിപ്പിക്കുകയേയുള്ളൂ എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍നിന്ന് അദ്ദേഹം പറയുന്നത്. ഗാസയിലെ ടണലുകളില്‍ തടവുകാരനായി പീഡനമേറ്റുവാങ്ങേണ്ടി വന്നതിന്റെ കഥകളും അദ്ദേഹം പുറത്തു പറഞ്ഞിരുന്നു. ഇപ്പോള്‍ സിഎസ്ബി ന്യൂസിന്റെ 60 മിനുട്ട് ഓവര്‍ടൈം എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു വിട്ടയയ്ക്കപ്പെട്ട മറ്റു മുന്‍ ഹമാസ് തടവുകാര്‍ക്കൊപ്പം പ്രതികരിക്കുമ്പോഴാണ് തീവ്രവാദികളുടെ തടവില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ തുറന്നു പറഞ്ഞത്. അടുത്തിടെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട ബന്ദികളില്‍ ഒരാളാണ് യാര്‍ഡന്‍. ഹമാസ് തടവുകാര്‍ക്കു ചോര മരവിപ്പിക്കുന്ന ക്രൂരതകളാണു കാണേണ്ടിവരുന്നതെന്നും ഇവരെ മോചിപ്പിക്കാന്‍ വെടിനിര്‍ത്തലല്ലാതെ മറ്റു മാര്‍ഗമില്ലെന്നും…
Read More »