CrimeNEWS

ചാരിറ്റി പ്രവര്‍ത്തകന്റെ ബാഗ് തട്ടിയെടുത്തു; ട്രാഫിക് എസ്.ഐയ്‌ക്കെതിരേ നടപടി ശുപാര്‍ശ

തിരുവനന്തപുരം: യുവാവിന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ട്രാഫിക് ഗ്രേഡ് എസ്.ഐക്ക് എതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ (സൗത്ത് മേഖല) ഗ്രേഡ് എസ്.ഐ: പി.പ്രദീപിനെതിരെ(46)യാണ് വകുപ്പുതല നടപടിയുണ്ടാകുക.

ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന കര്‍ണാടക സ്വദേശി വിജയയുടെ ബാഗ് തട്ടിയെടുത്ത് പണം അപഹരിച്ച കേസില്‍ വിഴിഞ്ഞം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എസ്.ഐയെ സിറ്റിപോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ (സൗത്ത് മേഖല) അസി. കമ്മീഷണര്‍ ആര്‍.സുരേഷും സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Signature-ad

കഴിഞ്ഞ മാര്‍ച്ച് 31-ന് കഴക്കൂട്ടം കാരാട് ദേശീയപാതയിലെ തിരുവല്ലം ജങ്ഷനില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കയായിരുന്നു എസ്.ഐ. ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍, വൈകിട്ട് 4.30- ഓടെയായിരുന്നു എസ്.ഐ. ഡ്യൂട്ടിയിലെത്തിയത്. ഇതേക്കുറിച്ചുളള വിശദീകരണം അസി.കമ്മീഷണര്‍ എസ്.ഐയില്‍നിന്ന് തേടിയിരുന്നു. ഡ്യൂട്ടിയില്‍ വൈകിയെത്തിനാണ് എസ്.ഐയ്‌ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുക.

കഴിഞ്ഞ 31-ന് വൈകിട്ട് മൂന്നരയോടെയായിരുന്നു വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡില്‍ വച്ച് എസ്.ഐ കര്‍ണാടക സ്വദേശിയുടെ ബാഗ് പിടിച്ചെടുത്ത് പണവുമായി കടന്നുകളഞ്ഞത്. പരാതിക്കാരനായ വിജയ് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിലെ നമ്പര്‍ പ്ലേറ്റ് ചീപ്പുകൊണ്ട് മറച്ചിരുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് എസ്.ഐ. ചോദ്യം ചെയ്തത്. അഗതി മന്ദിരങ്ങളിലുളള അന്തേവാസികള്‍ക്ക് നല്‍കുന്നതിന് വീടുകളില്‍ നിന്ന് സ്വീകരിക്കുന്ന പഴയവസ്ത്രങ്ങളും സംഭാവനകളും വാങ്ങി എത്തിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നുവെന്നും വിജയ് അറിയിച്ചു. എന്നാല്‍, എസ്.ഐ. തന്റെ ബാഗ് തട്ടിയെടുത്ത് കടന്നുവെന്ന് കാട്ടി വിഴിഞ്ഞം പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലായിരുന്നു എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: