Month: April 2025

  • Crime

    മുനമ്പത്ത് യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

    കൊച്ചി: മുനമ്പത്ത് വീട്ടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുനമ്പം മാവുങ്കല്‍ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഫോണ്‍ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടതെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. ‘മരിച്ചയാളുടെ മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് മോഷണശ്രമമാണെന്ന് സംശയിക്കുന്നത്. തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. കുറച്ചുകാലമായി യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു’, പ്രദേശവാസി പറഞ്ഞു. അതേസമയം, മുനമ്പം ഭൂമി കൈവശക്കാരുടെ അവകാശം കണ്ടെത്താന്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍നായര്‍ കമ്മിഷനെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി, സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടി. കമ്മിഷനെ നിയമിച്ചത് വഖഫ് ഭൂമിയാണോ എന്ന് കണ്ടെത്താനല്ല , ഭൂമി കൈവശമുള്ളവരെ സഹായിക്കാനാണ്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കേണ്ട കടമ സര്‍ക്കാരിനുണ്ടെന്നും എജി അറിയിച്ചു. ഭൂമിയുമായി…

    Read More »
  • Crime

    റിട്ട. ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

    കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികളെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. കോഴിക്കോട് വടകര സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ എരൂര്‍ അമൃത ലെയ്ന്‍ സ്വപ്നത്തില്‍ ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതികള്‍ക്ക് കംബോഡിയ, ചൈന കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആറ് പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സംഘങ്ങളില്‍ നിന്ന് പ്രതിഫലമായി 30 ലക്ഷം രൂപ ഇവര്‍ക്ക് കിട്ടിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് ഇവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ റിട്ട. ജഡ്ജിയെ അംഗമാക്കിയിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി. ഗ്രൂപ്പില്‍ തന്നെ പങ്കുവെച്ച…

    Read More »
  • Crime

    ‘കൊല്ലപ്പെട്ട’ ഭാര്യ ഒളിച്ചോടിയത്! ഒന്നരവര്‍ഷം ജയിലില്‍കിടന്ന യുവാവിനെ വിട്ടയച്ചു

    ബംഗളൂരു: ‘കൊല്ലപ്പെട്ട’ ഭാര്യ മൈസൂരു സെഷന്‍സ് കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് കൊലപാതകക്കേസില്‍ ഒന്നര വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചയാളെ കോടതി വിട്ടയച്ചു. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 17ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയോട് കോടതി നിര്‍ദേശിച്ചു. 2020 ഡിസംബറില്‍, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാല്‍നഗര്‍ സ്വദേശി സുരേഷ് (38) പൊലീസില്‍ പരാതി നല്‍കി. അതേ കാലയളവില്‍ മൈസൂരുവിലെ പെരിയപട്ടണയില്‍ കാവേരി നദിയില്‍നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചിരുന്നു. തുടര്‍ന്ന്, അതു മല്ലികയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും വരുത്തിത്തീര്‍ത്ത കുശാല്‍നഗര്‍ റൂറല്‍ പൊലീസ് ഡിഎന്‍എ പരിശോധനാഫലം വരുന്നതിനു മുന്‍പേ കുറ്റപത്രം തയാറാക്കുകയായിരുന്നു. അതോടെ, സുരേഷിനു ജയില്‍ശിക്ഷ ലഭിച്ചു. എന്നാല്‍, കഴിഞ്ഞദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിലിരുന്ന ആഹാരം കഴിക്കുന്നതു കണ്ട സുരേഷിന്റെ സുഹൃത്ത് വിഡിയോ ഫോണില്‍ പകര്‍ത്തുകയും കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി. മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കോടതിയില്‍ മൊഴി നല്‍കിയതോടെയാണ്, സുരേഷിനെ…

    Read More »
  • Breaking News

    മലപ്പുറം പ്രത്യേക രാജ്യം; പ്രത്യേക ആളുകളുടെ സംസ്ഥാനം; ഇവിടെ ശ്വസിക്കാൻ പോലും കഴിയുന്നില്ല; പഠിക്കാൻ പളളിക്കൂടം പോലുമില്ല: വിദ്വേഷ പ്രസംഗവുമായി വെള്ളാപ്പള്ളി

    മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷപ്രസംഗവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിലാണ് വിവാദ പ്രസംഗം   ”നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാൻ സാധിക്കുന്നില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എന്തുപറ്റി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്‍റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം?. ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്കൂളുണ്ടോ…എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങൾ. വോട്ടും മേടിച്ച് പോയാൽ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം…

    Read More »
  • Breaking News

    ഗോകുലം ഗോപാലനു പിന്നാലെ പൃഥ്വിരാജിനും ഇഡി കുരുക്ക്? ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു; കടുവയിലും ജനഗണമനയിലും വാങ്ങിയ പ്രതിഫലത്തിൻ്റെ കണക്ക് നൽകണം: എമ്പുരാൻ വിവാദം ഒഴിയുന്നില്ല

    എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ നടൻ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചു. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. കടുവ, ജന​ഗണമന, ​ഗോൾഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളിലാണ് ആദായ വകുപ്പ് വിശദീകരണം തേടിയിരിക്കുന്നത്. ഈ സിനിമകളിൽ അഭിനേതാവ് എന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും എന്നാൽ സഹനിർമ്മാതാവെന്ന നിലയിൽ 40 കോടിയോളം രൂപ വാങ്ങിയിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. മാർച്ച് 29നാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 29 നകം നടന്റെ വരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എമ്പുരാന്‍ ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിൽ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള നീക്കവുമെന്നത് ശ്രദ്ധേയമാണ്. വിദേശ…

    Read More »
  • Breaking News

    റോക്കറ്റ് വേ​ഗത്തിൽ കുതിച്ചുകയറിയ പൊന്നിന് തടയിട്ടത് ട്രംപിന്റെ പകരച്ചുങ്കം, രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 2000 രൂപ, ഇടയ്ക്ക് ചൈന കയറി ​ഗോളടിച്ചില്ലായിരുന്നെങ്കിൽ സ്വർണവില വീണ്ടും ഇടിഞ്ഞേനെ… സ്വർണം പവന് 66,480 രൂപ

    ട്രംപിന്റെ പകരച്ചുങ്കത്തിൽ വീണ്ടും ആടിയുലഞ്ഞ് സ്വർണ വിപണി. കേരളത്തിൽ ഇന്നും സ്വർണവിലയിൽ വമ്പൻ ഇടിവ്. പവന് 720 രൂപയും ഗ്രാമിന് 90 രൂപയും ഒറ്റയടിക്ക് കുറഞ്ഞു. ഇന്നലെ പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ പവന് 2,000 രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് പവന് വില 66,480 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഏപ്രിൽ 3ന് സ്വർണ വില സംസ്ഥാനത്തെ സർവകാല റെക്കോർഡായ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയിലെത്തിയതായിരുന്നു. വീണ്ടും കുതിച്ചുകയറുമെന്ന് കരുതിയിടത്ത് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കം വിവാഹ വിപണിയിൽ നേട്ടമുണ്ടാക്കി. അതേസമയം 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 6810 രൂപയായി. വെള്ളിവില ഗ്രാമിന് 4 രൂപ കുറച്ച് 102 രൂപയായി. രണ്ടുദിവസം മുമ്പ് ഔൺസിന് 3,166.99 ഡോളർ എന്ന സർവകാല ഉയരംതൊട്ട രാജ്യാന്തര വില 3,018 ഡോളർ വരെ താഴ്ന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് കുതിപ്പ് മുതലെടുത്ത് ഗോൾഡ്…

    Read More »
  • Breaking News

    സംഘപരിവാറിന്റെ ബലം കേന്ദ്രത്തിലെ ബിജെപി; ‘ബി കെയര്‍ ഫുള്‍’ എന്നു സുരേഷ് ഗോപി അക്രമികളോടു പറയണം; നിങ്ങളുടെ കാല്‍ച്ചുവട്ടില്‍ ചിതറുന്നത് മതേതര ഇന്ത്യ; സിപിഎമ്മിനും കോണ്‍ഗ്രസിനും പിന്നാലെ മോദി സര്‍ക്കാരിനെ കുടഞ്ഞ് സഭയുടെ മുഖപത്രം

    കൊച്ചി: ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ടതില്‍ ബിജെപിയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാസഭ മുഖപത്രം ദീപിക.ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. അധികാരത്തിലുള്ള ബിജെപിയാണ് സംഘപരിവാറിന്റെ ബലം. സുരേഷ്‌ഗോപി മാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല. അതെന്തോ വീരകൃത്യമാണെന്നു ധരിക്കുന്ന സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ ജബല്‍പൂരിലും പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വൈദികരെയും വിശ്വാസികളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ജബല്‍പുര്‍ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികള്‍ ജൂബിലിയുടെ ഭാഗമായി ജബല്‍പുരിലെതന്നെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് ജോര്‍ജും പ്രൊകുറേറ്റര്‍ ഫാ. ജോര്‍ജ് തോമസും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കണ്‍മുന്നില്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായി. തങ്ങളുടെ മനമറിഞ്ഞു മാത്രം പ്രവര്‍ത്തിക്കുന്നത്ര താഴേക്കിടയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെല്ലാം പൊലീസിനെ നിര്‍ത്തിയിരിക്കുന്നത്. ജബല്‍പുരിലെ പൊലീസിനും അതില്‍നിന്നു മുക്തിയില്ല. 2017ല്‍…

    Read More »
  • Breaking News

    വേറെ വഴിയില്ല; ചെന്നൈ ടീമിന്റെ ‘തല’യായി ധോണിയെത്തും; ഋതുരാജിന്റെ പരിക്ക് മുതലാക്കി ടീം അഴിച്ചു പണിയാന്‍ സിഎസ്‌കെ; ഇതുവരെ നയിച്ചത് 226 മത്സരങ്ങള്‍

    ചെന്നൈ: ഐപിഎലില്‍ എം.എസ്. ധോണി വീണ്ടും ക്യാപ്റ്റന്റെ റോളില്‍ എത്തുമെന്നു സൂചന. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ മാറാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസി അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സത്തിനിടെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനു പന്ത് കയ്യിലിടിച്ചു പരുക്കേറ്റിരുന്നു. അടുത്ത മത്സരത്തില്‍ ഋതുരാജ് കളിക്കുമോയെന്ന കാര്യവും സംശയമാണ്. ഋതുരാജ് ഇറങ്ങിയില്ലെങ്കില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താല്‍ക്കാലിക ക്യാപ്റ്റനാകും. ശനിയാഴ്ച രാത്രി എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ ഡല്‍ഹി പോരാട്ടം. ധോണിയുടെ ക്യാപ്റ്റന്‍സി ഒരിക്കല്‍ കൂടി കാണാമെന്ന മോഹത്തിലാണ് ചെന്നൈയിലെ ധോണിയുടെ ആരാധകര്‍. ഋതുരാജിന്റെ പരുക്ക് ഭേദമാകുന്നത് അനുസരിച്ചാണ് അദ്ദേഹം കളിക്കാനുള്ള സാധ്യതകള്‍. നെറ്റ്‌സില്‍ അദ്ദേഹത്തിന്റെ പരിശീലനം കൂടി കണ്ട ശേഷമാകും തീരുമാനം. ഋതുരാജ് കളിച്ചില്ലെങ്കില്‍ ആരു നയിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല എന്നും ഹസി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. 226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ്…

    Read More »
  • Crime

    വിധവയെ ബസില്‍ കൂട്ടബലാത്സംഗംചെയ്തത് മക്കളുടെ മുന്നിലിട്ട്; ദളിത് യുവതിയെ 2000 രൂപ നല്‍കി പറഞ്ഞുവിട്ടു

    ബംഗളൂരു: കര്‍ണാടകയില്‍ ബസില്‍ മക്കളുടെ മുന്നില്‍വെച്ച് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയില്‍ മാര്‍ച്ച് 31നാണ് സംഭവം നടന്നത്. തുടക്കത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു പൊലീസിന്റെ ശ്രമം. തുടര്‍ന്ന് പ്രദേശത്തെ ദളിത് നേതാക്കള്‍ ഇടപെട്ട് വിജയനഗര എസ്പിക്ക് പരാതി നല്‍കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിജയനഗര സ്വദേശിനിയായ ദളിത് യുവതിയാണ് പരാതിക്കാരി. ഉച്ഛാംഗിദുര്‍ഗ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായാണ് യുവതിയും മക്കളും ദാവണഗെരെയിലുള്ള ഹരപ്പനഹള്ളിയിലെത്തിയത്. ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത ശേഷം യുവതിയും മക്കളും തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനായി ദാവണഗെരെയിലേക്ക് ബസ് കയറി. രാത്രി ഏറെ വൈകിയതിനാല്‍ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഇവര്‍ പലയിടങ്ങളിലായി ഇറങ്ങി. ഒടുവില്‍ ബസില്‍ യുവതിയും മക്കളും മാത്രമായി. ഈ സമയം ബസ് ഛന്നാപുരയിലായിരുന്നു. ഇവിടെ വിജനമായ സ്ഥലത്തുവെച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. മക്കളുടെ വായില്‍ തുണി തിരുകിയെന്നും ഇരുവരേയും കെട്ടിയിട്ട ശേഷം അവരുടെ മുന്നിലിട്ട് പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍ഷകര്‍…

    Read More »
  • Crime

    ഗര്‍ഭഛിദ്രത്തിന് വ്യാജരേഖ തയ്യാറാക്കി, സഹായിച്ചത് മറ്റൊരു യുവതി; സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍

    തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്‌നഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ കൂടുതല്‍ തെളിവുകള്‍. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാനായി ഇയാള്‍ ചില വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന തെളിവ് പൊലീസിന് ലഭിച്ചു. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് തയ്യാറാക്കിയത്. വിവാഹത്തിന്റെ ക്ഷണക്കത്താണ് യുവതിയുടെ ബാഗില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ഗര്‍ഭഛിദ്രം നടത്താനായി സുഹൃത്തായ മറ്റൊരു യുവതിയുടെ സഹായവും ഉണ്ടായിരുന്നുവെന്ന് പൊലീസിന് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചു. വിവാഹത്തിന് താല്‍പ്പര്യമില്ല എന്ന് പറഞ്ഞുകൊണ്ട് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് സുകാന്ത് സന്ദേശം അയച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സുകാന്ത് ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. സംഭവത്തിന് ശേഷം സുകാന്തും കുടുംബവും ഒളിവിലാണ്. ഇവര്‍ എവിടെയെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. ഏകമകനാണ് സുകാന്ത്. കുടുംബത്തിന് നാട്ടുകാരുമായി ബന്ധമില്ലായിരുന്നു. അതിനാല്‍തന്നെ കുടുംബം ഒളിവില്‍ പോയ ശേഷം ഇവരുടെ വീട്ടിലുണ്ടായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയിലായിരുന്നു. ദുരിതം കണ്ട് പഞ്ചായത്ത്…

    Read More »
Back to top button
error: