Month: April 2025

  • India

    പ്രണയിച്ച് വിവാഹം കഴിച്ചു, ഭാര്യയും വീട്ടുകാരും മതംമാറാന്‍ ഭീഷണിപ്പെടുത്തുന്നു; പൊലീസ് സംരക്ഷണം തേടി യുവാവ്

    ലക്നൗ: ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് തന്നെയും കുഞ്ഞിനെയും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി യുവാവ്. ഉത്തര്‍പ്രദേശിലെ ബുദൗണില്‍ നിന്നുള്ള ഇരുപത്തിനാലുകാരനായ രാജ്കുമാര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പൊലീസും സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് രാജ്കുമാര്‍ അഭ്യര്‍ത്ഥിച്ചു. മീര സരായിയില്‍ താമസിക്കുന്ന രാജ്കുമാര്‍ വ്യാപാരിയാണ്. ഇയാള്‍ ഷേഖുപൂരില്‍ നിന്നുള്ള അഫ്രോസ് എന്ന സ്ത്രീയുമായി പ്രണയത്തിലായി. തുടര്‍ന്ന് രാജ്കുമാറിന്റെ മാതാപിതാക്കളെ അറിയിക്കാതെ, അഫ്രോസിന്റെ കുടുംബം ഒരുക്കിയ സ്റ്റാമ്പ് പേപ്പര്‍ കരാര്‍ വഴിയാണ് വിവാഹം നടന്നത്. എന്നിരുന്നാലും വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക് ശേഷം ഭാര്യയുടെ വീട്ടുകാര്‍ മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയെന്ന് രാജ്കുമാര്‍ അവകാശപ്പെടുന്നു. ‘അവര്‍ എന്നെ പള്ളിയിലേക്ക് കൊണ്ടുപോയി, നിര്‍ബന്ധിച്ച് നമസ്‌കരിപ്പിക്കുകയും മാംസം കഴിപ്പിക്കുകയും ചെയ്തു, മതം മാറ്റാന്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ ഞാന്‍ വിവാഹമോചനം നേടി’ – യുവാവ് ആരോപിച്ചു. ഭാര്യയുമായി പിന്നീട് അനുരഞ്ജനത്തിലെത്തുകയും ഹിന്ദു ആചാര പ്രകാരം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്ന്…

    Read More »
  • Crime

    തൃശൂരില്‍ ട്രെയിനില്‍നിന്ന് ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോയി; തമിഴ്നാട് സ്വദേശി പിടിയില്‍

    തൃശൂര്‍: ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തൃശൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി വെട്രിവേല്‍ (32) ആണ് പാലക്കാട് നിന്നും പൊലീസിന്റെ പിടിയിലായത്. കുഞ്ഞ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ആലുവയില്‍ നിന്ന് ഒഡീഷയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദമ്പതികള്‍ അറിയാതെ കുഞ്ഞിനെ വെട്രിവേല്‍ തട്ടിയെടുത്തത്. ഉടന്‍തന്നെ കുഞ്ഞിനെ കാണാതായ വിവരം ദമ്പതികള്‍ തൃശൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ കിട്ടിയ വിവരമറിഞ്ഞ് ദമ്പതികളെ പാലക്കാട് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ആലുവയില്‍ ജോലി ചെയ്യുകയാണ് ഒഡീഷ ദമ്പതികള്‍.

    Read More »
  • Crime

    ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടില്‍ നടത്തിച്ചു! കൊച്ചിയില്‍ ടാര്‍ഗെറ്റിന്റെ പേരില്‍ പീഡനം

    കൊച്ചി: ടാര്‍ഗെറ്റിന്റെ പേരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കടുത്ത തൊഴില്‍ പീഡനം. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെപ്പോലെ മുട്ടില്‍ നടത്തിച്ചു. കാലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാതെ മുട്ടുകാലില്‍ നടത്തി, നിലത്തുനിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇവിടെയുള്ള ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് നേടാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്. സംഭവത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പരിശോധന നടത്തുമെന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഫോര്‍ട്ടുകൊച്ചി, പെരുമ്പാവൂര്‍ ശാഖകളിലും പരിശോധന നടത്തുമെന്നാണ് വകുപ്പ് അറിയിച്ചിരക്കുന്നത്.  

    Read More »
  • Breaking News

    ക്ഷേത്രത്തിനു മുന്നില്‍ ചെന്ന് വൃത്തികേടു കാണിച്ചാല്‍ ചിലപ്പോള്‍ അടിവാങ്ങും; ജബല്‍പൂരില്‍ കത്തോലിക്ക വൈദികരെ സംഘപരിവാര്‍ ആക്രമിച്ചതു ന്യായീകരിച്ച് പി.സി. ജോര്‍ജ്; എംപുരാന് അനുമതി കിട്ടിയത് എങ്ങനെയെന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും ആവശ്യം

    കോട്ടയം: ജബൽപൂരിൽ ക്രിസ്ത്യൻ വൈദികന് നേരെയുണ്ടായ അതിക്രമത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി ജോർജ്. ക്ഷേത്രത്തിനു മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങുമെന്നാണ് ജോർജിന്‍റെ ന്യായീകരണം. ഒരു സമുദായത്തെ അപമാനിക്കുന്ന സിനിമക്ക് അനുമതി നൽകാൻ പാടില്ലായിരുന്നുവെന്ന് എമ്പുരാൻ സിനിമയെ പരാമര്‍ശിച്ച് പി.സി ജോര്‍ജ് പറഞ്ഞു. സെൻസർ ബോർഡ് നടപടി ശരിയായില്ല. കേന്ദ്രസർക്കാർ പരിശോധിക്കണം. കുഴപ്പമുണ്ടെന്ന് സംവിധായകനും നിർമാതാവും തന്നെ സമ്മതിച്ചത് കൊണ്ടാണ് വെട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെ ബജ്‌രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് പരാതി.ഫാ. ഡേവിസ് ജോർജ് തൃശൂർ കുട്ടനെല്ലൂർ മരിയാപുരം സ്വദേശിയും ഫാ. ജോർജ് തോമസ് എറണാകുളം സ്വദേശിയുമാണ്. 2025 ജൂബിലി വര്‍ഷത്തിന്‍റെ ഭാഗമായി മണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക…

    Read More »
  • Crime

    തിരുവനന്തപുരത്ത് ഐടിഐ വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ ആശുപത്രിയില്‍

    തിരുവനന്തപുരം: ധനുവച്ചപുരത്ത് വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ഥിനികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകില്‍വെച്ചായിരുന്നു സംഭവം. ധനുവച്ചപുരം ഐടിഐയിലെ മൂന്നുവിദ്യാര്‍ഥിനികള്‍ തമ്മിലാണ് കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായത്. ഹോളി ആഘോഷദിവസം ഈ വിദ്യാര്‍ഥിനികള്‍ തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് വെള്ളിയാഴ്ച കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചതെന്നാണ് വിദ്യാര്‍ഥിനികളുടെ മൊഴി. സംഘര്‍ഷത്തിനിടെ വിവരമറിഞ്ഞെത്തിയ സഹപാഠികളും അധ്യാപകരുമാണ് വിദ്യാര്‍ഥിനികളെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ഗോകുലം ഗ്രൂപ്പ് 593 കോടി സമാഹരിച്ചു; നടന്നത് ചട്ട ലംഘനമെന്നും ഇ.ഡി

    കൊച്ചി: ചിട്ടിക്ക് എന്ന പേരില്‍ ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിയമവിരുദ്ധമായി പ്രവാസികളില്‍നിന്നു നേരിട്ട് 593 കോടി രൂപ സമാഹരിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിന്നീട് ഈ പണം അക്കൗണ്ട് വഴി കൈമാറിയെന്നും വിദേശത്തേക്കു പണമയച്ചെന്നും ഇത് ആര്‍ബിഐ, ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇ.ഡി അധികൃതര്‍ അറിയിച്ചു. പ്രവാസികള്‍ക്ക് പണമായി തിരികെ നല്‍കിയതും ചട്ടലംഘനമാണ്. കോഴിക്കോട്ടും ചെന്നൈയിലും ഗോകുലത്തിന്റെ ഓഫിസുകളിലും വീടുകളിലുമായി നടത്തിയ പരിശോധനയില്‍ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും 1.50 കോടി രൂപയും പിടിച്ചെടുത്തതായും ഇഡിയുടെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഇന്നലെ കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫിസ്, ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സിന്റെ കോര്‍പറേറ്റ് ഓഫിസ്, ഗോകുലം ഗോപാലന്റെ മകനും എംഡിയുമായ ബൈജുവിന്റെ നീലാങ്കരയിലെ വസതി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈയിലെ റെയ്ഡ് ഇന്നു പുലര്‍ച്ചെയാണ് അവസാനിച്ചത്. ആദ്യം കോഴിക്കോട്ടും പിന്നീട് ചെന്നൈയിലുമാണ് ഗോകുലം ഗോപാലനെ ഏഴര മണിക്കൂറിലേറെ ചോദ്യം ചെയ്തത്. ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം (ഫെമ)…

    Read More »
  • Breaking News

    ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന് എതിരേ നടപടിയെടുക്കുമെന്ന് കെ. സുധകരന്‍; വി.ഡി. സതീശനും അതൃപ്തി; നേതാവിനെ പുറത്താക്കിയാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും ഭയം; ആശ സമരത്തില്‍ യഥാര്‍ഥ പ്രതിസന്ധി കോണ്‍ഗ്രസില്‍

    കണ്ണൂര്‍: ആശാ സമരത്തിനെതിരെ നിലാപടെടുത്ത ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്് ആര്‍. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ചന്ദ്രശേഖരന്റെ നിലപാട് പാര്‍ട്ടിയുടേതോ ഐഎന്‍ടിയുസിയുടെതോ അല്ലെന്നും ആശമാരുടെ സമരത്തോട് സര്‍ക്കാരിന് നിഷ്‌ക്രിയത്വമാണെന്നും സുധാകരന്‍ പറഞ്ഞു. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നത് പഠിക്കാന്‍ കമ്മിറ്റി ആകാമെന്ന ചന്ദ്രശേഖരന്റെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. കമ്മറ്റി വേണം എന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സമരത്തോട് ഐഎന്‍ടിയുസി അനീതി കാണിക്കുന്നതായി ആശമാര്‍ കുറ്റപ്പെടുത്തി. ഐഎന്‍ടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തോട് അനീതി കാണിച്ചു എന്നാണ് സെക്രട്ടറിയേറ്റ് മെഡിക്കല്‍ സമരം നടത്തുന്ന ആശ മാരുടെ പൊതുവികാരം. ഓണറേറിയം വര്‍ധിപ്പിക്കുന്നത് പഠിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഐഎന്‍ടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ പിന്തുണച്ചത് വഞ്ചനാപരമാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. ഉചിതമായ മാര്‍ഗം വരുമ്പോള്‍ അത് സ്വീകരിക്കാന്‍ ആശമാര്‍ തയാറാകണം എന്നായിരുന്നു ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റിന്റെ മറുപടി. സര്‍ക്കാര്‍ നിര്‍ദേശമായ പഠനസമിതി എന്ന ആവശ്യത്തെ ഐഎന്‍ടിയുസി പിന്തുണച്ചതിനോട്…

    Read More »
  • Breaking News

    ബസൂക്കയ്ക്ക് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്

    തിരുവനന്തപുരം:മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക . മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് .ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കുംമലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്.ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക .ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മറ്റൊരു…

    Read More »
  • Crime

    അന്നദാനത്തിനിടെ അച്ചാര്‍ കൊടുത്തില്ല; ആലപ്പുഴയില്‍ ക്ഷേത്രഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനം

    ആലപ്പുഴ: എല്‍ഐസി ഓഫിസിനടുത്തുള്ള ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനം. തുടരെ തുടരെ അച്ചാര്‍ ചോദിച്ച് അലോസരപ്പെടുത്തിയ യുവാവിന് അച്ചാര്‍ കൊടുക്കാത്തതിനെത്തുടര്‍ന്ന് ക്ഷേത്രഭാരവാഹിയെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യയുടെ മുതുകിനും ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചതായാണ് പരാതി. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് അത്തിപ്പറമ്പ് വീട്ടില്‍ രാജേഷ് ബാബു, ഭാര്യ അര്‍ച്ചന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി അരുണ്‍ എന്ന യുവാവിന് എതിരെ സൗത്ത് പോലീസ് കേസെടുത്തു  

    Read More »
  • Breaking News

    മാധ്യമങ്ങൾക്കു നേരെ സുരേഷ് ​ഗോപിയുടെ ഷോ ഓഫ്!! ‘ഞാൻ പുറത്തിറങ്ങുമ്പോൾ ഒറ്റ മാധ്യമങ്ങൾ പുറത്തുണ്ടാകരുത്’, ​ഗൺമാന് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം

    കൊച്ചി: എറണാകുളം ഗെസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങൾക്കു നേരെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഷോ ഓഫ്. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്നു മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ‌ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, താൻ പുറത്തിറങ്ങുമ്പോൾ ഒറ്റ മാധ്യമങ്ങളെ കണ്ടുപോകരുതെന്ന് ​ഗൺമാന് നിർദ്ദേശം നൽകി. തുടർന്ന്, മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു.‌ താൻ പുറത്തിറങ്ങുമ്പോൾ ഗെസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായി ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടക്കമുള്ളവർ കൊച്ചിയിൽ എത്തുമ്പോൾ താമസിക്കാറുള്ളത് എറണാകുളം ഗെസ്റ്റ് ഹൗസിലാണ്. ഇവിടെയെത്തുന്നവരുമായി മാധ്യമപ്രവർത്തകർ കൂടിക്കാഴ്ച നടത്താറുമുണ്ട്. ശനിയാഴ്ച രാവിലെ എത്തിയ സുരേഷ് ഗോപിയോടും പതിവു പോലെ പ്രതികരണം തേടിയെങ്കിലും ഒന്നും മിണ്ടാതെ അദ്ദേഹം മുറിയിലേക്കു പോയി. ഇതിനു ശേഷമാണ് മാധ്യമങ്ങളെ ഗെസ്റ്റ് ഹൗസിന്റെ ലോബിയിൽനിന്നു പുറത്താക്കണമെന്ന് ഗൺമാൻ വഴി റിസപ്ഷനിസ്റ്റിനെ…

    Read More »
Back to top button
error: