ബൗണ്ടറികള്‍ മാത്രമായി ആയിരം! അപൂര്‍വ നേട്ടത്തില്‍ കോഹ്ലി; 721 ഫോറുകള്‍, 280 സിക്‌സറുകള്‍; ചരിത്രത്തിലെ ആദ്യ താരം

ഐ.പി.എല്‍ ചരിത്രത്തില്‍ ആയിരം ബൗണ്ടറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവുമായി സൂപ്പര്‍ താരം വിരാട് കോഹ്ലി. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടക്കുന്ന മത്സരത്തിലാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.
രണ്ട് സിക്സറും ഒരു ഫോറുമായി മൂന്ന് ബൗണ്ടറികളാണ് വിരാട് ദല്‍ഹിക്കെതിരെ നേടിയത്. ഇതോടെയാണ് ഐ.പി.എല്‍ ചരിത്രത്തില്‍ വിരാട് കോഹ്ലിയുടെ ബൗണ്ടറികളുടെ എണ്ണം ആയിരമായി ഉയര്‍ന്നത്. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും ഇതോടെ മുന്‍ ആര്‍.സി.ബി നായകന്റെ പേരില്‍ കുറിക്കപ്പെട്ടു.

തന്റെ കരിയറിലെ 249ാം ഇന്നിങ്സിലാണ് വിരാട് ഈ നേട്ടത്തിലെത്തിയത്. ഐ.പി.എല്‍ കരിയറില്‍ 721 ഫോറുകളും 280 സിക്സറുകളുമാണ് വിരാട് അടിച്ചെടുത്തത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ താരങ്ങള്‍:
വിരാട് കോഹ്ലി: 1001
ശിഖര്‍ ധവാന്‍: 920
ഡേവിഡ് വാര്‍ണര്‍: 899
രോഹിത് ശര്‍മ: 855