ഓർമകൾക്കെന്തു സുഗന്ധം… ഗൃഹാതുരത്വം ഉണർത്തുന്ന ചില ഓർമച്ചെപ്പുകൾ

ചിത്രം കാണുമ്പോൾ…എന്താണ് താങ്കളുടെ മനസ്സിൽ ഉണ്ടായ വികാരം….
നമ്മുടെ….
ആ…. പഴയ കാലം…
ഓർമ്മയിൽ തെളിഞ്ഞു വരുന്നു…
അല്ലേ…
അതേ….

മിക്സിയും ഗ്രൈൻഡറും വന്നതോടെ..
വീടുകളിൽ നിന്നും അപ്രത്യക്ഷമായ ഒരു വീട്ടുപകരണം…
വീടിന്റെ അടുക്കള ഭാഗത്തുള്ള വരാന്തകളിലോ…
ചായ്പ്പിലോ….
കളിയിലിലോ…
കിടന്നിരുന്ന ഈ ആട്ടുകല്ലിനെ ഉപേക്ഷിച്ചുള്ള ഒരു ജീവിതം…
അന്നാർക്കും ചിന്തിക്കാൻ കഴിയില്ലായിരുന്നു…
വല്ലപ്പോഴും ഒരിക്കൽ…
രാവിലെ കാപ്പികുടിക്കാൻ….
പലഹാരം കിട്ടണമെങ്കിൽ…
ഇവൻ കറങ്ങണമായിരുന്നു…
ഉഴുന്നും അരിയും വെള്ളത്തിലിട്ടു കുതിർത്തു…
സന്ധ്യയാകുമ്പോൾ അമ്മയോ…
സഹോദരിയോ….
ആട്ടുകല്ലിനടുത്തേയ്ക്ക് പോകുന്നത് കാണുമ്പോഴോ…
അവർ ആ കുഴവിയിൽ ഒരു കൈകൊണ്ട് പിടിച്ചു കറക്കുന്നത് കാണുമ്പോഴോ…
കുട്ടികളായ നമ്മുടെ മനസ്സിൽ…
ലഡു പൊട്ടും….
‘നാളെ രാവിലെ ദോശയോ…
ഇഡലിയോ….
ഉറപ്പായും ഉണ്ടാകും…’
എന്ന ചിന്ത….
ഉറങ്ങുമ്പോഴും നമ്മുടെ മനസ്സിനെ മദിച്ചുകൊണ്ടിരിക്കും…
ആട്ടുകല്ലിൽ അരച്ചെടുക്കുന്ന മാവിൽ…
രാവിലെ അമ്മയുണ്ടാക്കി തന്ന ഇഡ്ഡലിയും….
അമ്മിക്കല്ലിൽ അരച്ചെടുത്ത….
തേങ്ങയിൽ ഉണ്ടാക്കിയ….
കടുകുവറുത്ത ആ ചമ്മന്തിക്കറിയും….
നാലഞ്ചു ഇഡ്ഡലി എടുത്ത് പ്ളേറ്റിൽ ഇട്ട്….
അതിനു മുകളിൽ ആ ചമ്മന്തി ഒഴിച്ചു….
‘അമ്മ നമ്മുടെ മുന്നിലേയ്ക്ക് വയ്ക്കുമ്പോൾ….
കടുകുകളെല്ലാം ഒരു പൊട്ടുപോലെ ഇഡ്ഡലിയുടെ അങ്ങുമിങ്ങും പറ്റിപ്പിടിച്ചിരിക്കുന്നു….
ആർത്തിയോടെ അതു കഴിക്കുമ്പോൾ…
വയറും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു…
ദോശയായാലും ഇതു തന്നെ….
അതുകൊണ്ടു തന്നെ…
നമ്മുടെയൊക്കെ….
ഒരു പ്രതീക്ഷാകേന്ദ്രമായിരുന്നു…
ഈ ആട്ടുകല്ലും കുഴവിയും….
എവിടേയും സൂക്ഷിക്കാവുന്ന ഒരു വീട്ടുപകരണം….
എന്ന പ്രത്യേകതയും ഉണ്ടായിരുന്നു ഇതിനു….
വീട്ടിനകത്തോ…
പുറത്തോ….
വരാന്തയിലോ….
മുറ്റത്തോ….
എവിടേയും….
ഒരു കള്ളനേയും പേടിക്കേണ്ട…
ആണ്ടിലൊരിക്കൽ ഇടവഴിയിൽ നിന്നും കേൾക്കുന്ന ഒരു ശബ്ദമുണ്ട്….
‘കല്ല് കൊത്താനുണ്ടോ….
കല്ല്…
അമ്മിക്കല്ല്…
ആട്ടുകല്ല്……
കൊത്താനുണ്ടോ……’
അതു കേൾക്കുമ്പോൾ….
‘അമ്മ മുറ്റത്തിറങ്ങി വന്നു…
അയാളെ വീട്ടിലേക്ക് ക്ഷണിക്കുന്നു….
പിന്നെ…
കുറച്ചു നേരം….
അയാൾ….
ഒരു ഉളിയും ചുറ്റികയും ഉപയോഗിച്ച്….
ആട്ടുകല്ലിനകവും…
ആ കുഴവിയും…
കൊത്തുന്ന ശബ്ദവും….
കല്ല് പൊടിഞ്ഞു അന്തരീക്ഷത്തിൽ നിറയുന്നതും….
മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു…
ഇപ്പോഴും…
കല്ലുകൊത്തു കഴിയുമ്പോൾ….
‘അമ്മ….
അലമാരയിൽ നിന്നും….
‘നാലണ’ എടുത്തുകൊണ്ടുവന്നു അയാൾക്ക് കൊടുക്കും….
ഒപ്പം ഒരു പാത്രം നിറയെ കഞ്ഞിവെള്ളവും…
കഞ്ഞിവെള്ളത്തിൽ…
പുളിങ്കറിയോ…
രസമോ…
മാങ്ങ അച്ചാറോ കൂടി ചേർത്തിരിക്കും…
അയാൾ….
സന്തോഷത്തോടെ കൈനീട്ടി വാങ്ങി അതു കുടിക്കുന്നതും…
അതിന്റെ നന്ദി അറിയിക്കുന്നതും…
പിന്നെ കയ്യിലുണ്ടായിരുന്ന ചെറിയ ചാക്കിൽ….
ഉളിയും ചുറ്റികയും…
എല്ലാം പെറുക്കിയിട്ട്….
തലയിൽ വച്ചുകൊണ്ടു തിരികെ പോകുന്നതും….
അയാളുടെ…
‘കല്ല് കൊത്താനുണ്ടോ………..’
എന്ന ശബ്ദം നേർത്തു നേർത്തു വന്നു….
അവസാനം അയാളും…
ആ ശബ്ദവും….
നമ്മിൽ നിന്നും അകലുന്നതും…
ഒരു കാലഘട്ടത്തിന്റെ ഓർമ്മയായി…
ഇപ്പോഴും മനസ്സിൽ കിടക്കുന്നു….
ഓർക്കുന്നുണ്ടോ…
അതൊക്കെ…
കന്നുകാലികൾ ഉള്ള വീടുകളിൽ…
അതിനു കൊടുക്കാൻ….
പരുത്തിക്കുരുവും…
പുളിയരിയും….
അരച്ചെടുക്കുന്നതിനും ഈ ആട്ടുകല്ലു വേണ്ടിവരുമായിരുന്നു….
വർഷത്തിലൊരിക്കൽ…
എന്റെ ഗ്രാമത്തിൽ വരുന്ന സൈക്കിൾ യജ്ഞക്കാർക്ക്…
നെഞ്ചിലോ….
തുടയിലോ…
കയറ്റിവച്ചു….
നെല്ല് കുത്തുന്ന അഭ്യാസ പ്രകടനത്തിനും….
ഇവനെ ഉപയോഗിക്കുമായിരുന്നു….
നമ്മുടെ കുട്ടിക്കാലത്തിന്റെ അടയാളമായിരുന്നു….
ഇതു…
ഇന്നോ….
മൊബൈലെടുത്ത്….
ഓൺലെയിനിൽ ഓർഡർ ചെയ്യുമ്പോൾ…
പായ്ക്കറ്റിൽ വരുന്ന ഇഡ്ഡലിയും ചമ്മന്തിയും കഴിക്കുന്ന….
നമ്മുടെ മക്കൾക്ക്….
ഈ ചിത്രം കണ്ടാൽ…..
ഒരു വൈകാരിക ചിന്തയും ഉണ്ടാകാൻ പോകുന്നില്ല….
ഇതുപോലെ കുറിപ്പെഴുതാനും അവർക്ക് മനസ്സുണ്ടാകില്ല…
അല്ലേ…
മാറിയ കാലത്തോടൊപ്പം….
അല്പനാൾ കൂടി സഞ്ചരിക്കാൻ സമയം കിട്ടിയാൽ….
ഈ ഓർമ്മകളും സൂക്ഷിക്കാൻ കഴിയും….
അതിനു കഴിയട്ടെ….
എന്നാശിക്കുന്നു….നേരുന്നു….
