Month: April 2025

  • Crime

    കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ മരിച്ചനിലയില്‍

    കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലിരുന്ന 17കാരന്‍ മരിച്ച നിലയില്‍. ഒബ്സര്‍വേഷന്‍ റൂമില്‍ താമസിപ്പിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റൂമില്‍ പതിനേഴുകാരന്‍ ഒറ്റയ്ക്കായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പതിനേഴുകാരന്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Crime

    മദ്യലഹരിയില്‍ കാറോടിച്ച് പൊലീസുകാരന്റെ പരക്കം പാച്ചില്‍; 2 വാഹനങ്ങളില്‍ ഇടിച്ചു, ഒടുവില്‍ പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു

    തൃശൂര്‍: മാളക്കു സമീപം മേലഡൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജാണ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റു രണ്ടു വാഹനങ്ങളില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് കാര്‍ പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പ്രതി മദ്യപിച്ചതായി സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് അനുരാജിനെതിരെ കേസെടുത്തിരിക്കുന്നത്.

    Read More »
  • Life Style

    ഈ വർഷത്തെ വിഷുഫലം അറിയാം…

    അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും വിഷുഫലമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. എല്ലാ ഫലങ്ങളും ആശ്രയിച്ചിരിക്കുന്നത് അവരവരുടെ ജാതകസംബന്ധിയായ ഫലങ്ങളുമായാണ്. അതിനാല്‍ ഓരോ കാലത്തെയും കാര്യങ്ങള്‍ അറിയുന്നതിന് ജാതകം വിശകലനം ചെയ്യുക. അശ്വതി: തൊഴിലില്‍ ഉത്തരവാദിത്വങ്ങളേറും, അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും, സന്താനങ്ങളെ ചൊല്ലി മനസ് വിഷമിക്കും, ക്ഷേത്രകാര്യങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുമെങ്കിലും ഉദാസീന മനോഭാവം പുലര്‍ത്തും, ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടാകും. ഭരണി: സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ അനുയോജ്യമായ ബന്ധങ്ങള്‍ വന്നുചേരും, ഉറ്റ സുഹൃത്തുക്കളഉമായി പിണങ്ങുന്നതിനിട വരും, ഓര്‍മക്കുറവ് അനുഭവപ്പെടാം, എല്ലാക്കാര്യങ്ങളും കൃത്യതയോടും ആസൂത്രണത്തോടും ചെയ്തു തീര്‍ക്കാന്‍ പ്രയാസിപ്പെടും, ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. കാര്‍ത്തിക: അസൂയാലുക്കളെ ശ്രദ്ധിക്കണം, വ്യാപാര കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കും, കുടുംബസംബന്ധമായി ചില വിഷമതകളുണ്ടാകും, അനാരോഗ്യമുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുമെങ്കിലും അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ക്ഷേത്രക്കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. രോഹിണി: ധനപരമായ ഇടപാടുകള്‍…

    Read More »
  • Breaking News

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 5 വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി, പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി സംഘത്തിലുണ്ടായിരുന്ന വനിതാ എസ്ഐ!! നടപടി പോലീസിനെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയെന്നു റിപ്പോർട്ട്

    ബംഗളുരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു. തെളിവെടുപ്പിനിടെ ഇയാൾ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക് നേരെ വെടിവയ്ക്കുകയായിരുന്നു എന്നുമാണ് കർണാടക പോലീസ് അറിയിച്ചത്. സംഭവത്തിൽ രണ്ട് പോലീസുകാരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് വെടിയേറ്റ് മരിച്ചത്. ഒരു വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ സൗഹൃദം നടിച്ച് എടുത്തുകൊണ്ട് പോവുകയും പീഡനത്തിനൊടുവിൽ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ കുട്ടിയെ എടുത്തുകൊണ്ടു പോകുന്നത് വ്യക്തമായിരുന്നു. കർണാടകയിലെ കൊപ്പാൾ സ്വദേശിയായ ഈ പെൺകുട്ടിയുടെ അച്ഛൻ പെയിന്റിങ് തൊഴിലാളിയും അമ്മ വീട്ടുജോലികൾ ചെയ്യുന്നയാളുമാണ്. അമ്മ ജോലിക്ക് പോയ വീടിന്റെ മുന്നിൽ നിന്ന് കളിച്ചുകൊണ്ടിരിക്കുന്നതിനെയാണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടു പോയത്. പിന്നീട് കുട്ടിയെ കാണാതായെന്ന് മനസിലായപ്പോൾ നാട്ടുകാർ ഒന്നാകെ അന്വേഷിച്ചിറങ്ങി. ഇതിനിടെ തൊട്ടടുത്തുള്ള ഷീറ്റിട്ട ഒരു കെട്ടിടത്തിന്റെ…

    Read More »
  • Breaking News

    പഞ്ചാബിനെതിരായ വെടിക്കെട്ട് മത്സരം ഒത്തുകളിയായിരുന്നോ? സണ്‍റൈസേഴ്‌സിന്റെ തിരിച്ചുവരവിന് പണമൊഴുക്കിയെന്ന് ആരാധകര്‍ക്കു സംശയം; അഭിഷേക് കുറിപ്പ് ഉയര്‍ത്തുമെന്ന് മുന്‍കൂര്‍ തീരുമാനിച്ചു? ട്രാവിസ് ഹെഡിന്റെ മറുപടിയില്‍ മറുവാദവും ശക്തം

    ഹൈദരാബാദ്: അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് പ്രകടനത്തിലൂടെ കളിയിലേക്കു തിരിച്ചെത്തിയെങ്കിലും ഹൈദരാബാദും പഞ്ചാബും തമ്മിലുള്ള മത്സരം ഒത്തുകളിയെന്ന ആരോപണവുമായി ആരാധകര്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് വെടിക്കെട്ടു പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നാലെയെത്തിയ അഭിഷേകും സംഘവും അതിനപ്പുറമുള്ള പ്രകടനമാണു പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ട് വിക്കറ്റിന് 247 റണ്‍സെടുത്ത് എട്ട് വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. ഒമ്പത് പന്ത് ബാക്കിയാക്കിയാണ് ഹൈദരാബാദിന്റെ ജയം. അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ടാണ് ഹൈദരാബാദിനെ റെക്കോഡ് ജയത്തിലേക്ക് നയിച്ചത്. മോശം ഫോമിലായിരുന്ന യുവ ഓപ്പണര്‍ 55 പന്തില്‍ 141 റണ്‍സാണ് അടിച്ചെടുത്തത്. 14 ഫോറും 10 സിക്സും ഉള്‍പ്പെടെയാണ് അഭിഷേക് കത്തിക്കയറിയത്. ട്രാവിസ് ഹെഡ് 37 പന്തില്‍ 66 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഭിഷേകും ഹെഡും ചേര്‍ന്ന് സൃഷ്ടിച്ചത്. എന്നാല്‍, ഹൈദരാബാദിനെ ജയിപ്പിക്കാനുള്ള മത്സരമായിരുന്നെന്നും ടീം ഉടമ കാവ്യ മാരനെ സന്തോഷിപ്പിക്കാന്‍…

    Read More »
  • Breaking News

    വഖഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി നടന്‍ വിജയ്; നിയമം ഭരണഘടനാ വിരുദ്ധം; കോടതിയെ സമീപിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍; വാദം കേള്‍ക്കാതെ തീരുമാനം പാടില്ലെന്ന് കേന്ദ്രം

    ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് സുപ്രീംകോടതിയെ സമീപിച്ചു. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരും ഡിഎംകെയും നിയമത്തിനെതിരെ ഹരജി നല്‍കിയിട്ടുണ്ട്. വഖഫ് ബില്ലിനെതിരെ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിജയ് കോടതിയെ സമീപിക്കുന്നത്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഈ മാസം 16ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ 15 ഓളം പരാതികളാണ് സുപ്രീംകോടതിക്ക് ലഭിച്ചിട്ടുള്ളത്. വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ്, ആര്‍ജെഡി, ഡിഎംകെ, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ…

    Read More »
  • Breaking News

    സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ്- ബിജെപി വിമര്‍ശനം കടുത്തു; യുഎഇയില്‍നിന്ന് വധഭീഷണിയെന്ന് മുന്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി; പാണക്കാട് കുടുംബത്തെയും മുസ്ലിംകളെയും അവഹേളിച്ചെന്നും സന്ദീപ്

    പാലക്കാട്: തനക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വാട്‌സ്ആപ്പ് വഴി യുഎഇ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചെന്ന് പരാതി. രണ്ടു മാസത്തിനിടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെ മതവിദ്വേഷം വിളമ്പിയവര്‍ക്കെതിരേയും അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരേയും വരും ദിവസങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും സന്ദീപ് പറഞ്ഞു. ബിജെപി വിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാറിനെതിരേ രൂക്ഷ വിമര്‍ശനമാണു സന്ദീപ് വാര്യര്‍ നടത്തുന്നത്. അടുത്തിടെ പാലക്കാട് നഗരസഭയില്‍ കെട്ടിടത്തിന് ആര്‍എസ്എസ് സ്ഥാപകന്റെ പേരു നല്‍കുന്നതിനെതിരേ വന്‍ പ്രതിഷേധം കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സന്ദീപ് ഉയര്‍ത്തിയിരുന്നു. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന വ്യക്തിത്വങ്ങളുടെ പേരുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നല്‍കരുത് എന്ന പൊതുമാനദണ്ഡത്തിന്റെ നഗ്‌നമായ ലംഘനമാണ് പാലക്കാട് നടന്നത് എന്നാണു കോണ്‍ഗ്രസിന്റെ നിലപാടെന്നും കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യ ഭരിക്കുന്ന…

    Read More »
  • Breaking News

    ഇതു ടെസ്റ്റല്ല, ട്വന്റി20; രണ്ടാം തോല്‍വിയില്‍ സഞ്ജുവിനെ പഴിച്ച് ആരാധകര്‍; ദ്രാവിഡിനും വിമര്‍ശനം; ഹോം ഗ്രൗണ്ടില്‍ ടീമിന്റെ തന്ത്രങ്ങള്‍ അമ്പേ പാളി; നിതീഷ് റാണയെ വൈകിപ്പിച്ചതും തിരിച്ചടിയായി

    ജയ്പൂര്‍: രണ്ടു തുടര്‍ വിജയങ്ങള്‍ക്കു പിന്നാലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്കു രാജസ്ഥാന്‍ പതിച്ചതിനു പിന്നാലെ സഞ്ജുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. കോച്ച് ദ്രാവിഡിന്റെ കീഴില്‍ തന്ത്രങ്ങള്‍ അമ്പേ പാളിയെന്നും വെടിക്കെട്ടു ക്രിക്കറ്റില്‍ ടെസ്റ്റ് ബാറ്റിംഗ് പുറത്തെടുത്താല്‍ വേറെ നിവൃത്തിയില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു ഒമ്പതു വിക്കറ്റിന്റെ കനത്ത പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും നേരിട്ടത്. സഞ്ജുവിന്റെ സാന്നിധ്യംകൊണ്ട് നിരവധി മലയാളി ആരാധകരും രാജസ്ഥാനൊപ്പമുണ്ട്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലകളിലും പൊളിഞ്ഞുപോയ ടീമിനു മറ്റാരിലും പരാജയത്തിന്റെ കാരണം ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ആര്‍സിബിയോടാണ് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയത്. ഇക്കാര്യത്തില്‍ വില്ലന്‍ സഞ്ജു തന്നെയാണെന്നു ചൂണ്ടിക്കാട്ടുന്നു. ഓപ്പണറായി ഇറങ്ങി വെടിക്കെട്ടു പുറത്തെടുക്കുന്നതിനു പകരം ടെസ്റ്റ് ശൈലിയിലായിരുന്നു ബാറ്റിംഗ്. 19 ബോളുകള്‍ നേരിട്ട സഞ്ജു ഒരു ബൗണ്ടറിയടക്കം നേടിയത് വെറും 15 റണ്‍സ് മാത്രമാണ്. ഇതു ടീമിന്റെ സ്‌കോറിംഗിനെ ആകെ ബാധിച്ചു. ജെയ്‌സ്വാളിനൊപ്പം…

    Read More »
  • Breaking News

    തുണി കുറച്ചിട്ടാണോ സ്‌ട്രോങ് വുമണ്‍ ആകുന്നത്? കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരേ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം; വിമര്‍ശനം വിഷു ഫോട്ടോഷൂട്ട് വൈറലായതോടെ; പിന്തുണച്ചും നിരവധിപ്പേര്‍

    കൊല്ലം: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരില്‍, നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബര്‍ ആക്രമണം. രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കാണ് വലിയ രീതിയിലുള്ള വിമര്‍ശനം ഉയരുന്നത്. അടുത്തിടെ ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ രേണു അഭിനയിച്ചിരുന്നു. അവരുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും, വസ്ത്രധാരണവും മുന്‍നിര്‍ത്തിയാണ് ചിലര്‍ മോശം കമന്റുകളുമായെത്തുന്നത്. വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ ഉണ്ടായത്. വിഷു ആശംസ അറിയിച്ചു കൊണ്ടാണ് രേണു ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ലോങ് സ്‌കര്‍ട്ടും ബ്ലൗസുമായിരുന്നു രേണുവിന്റെ ഔട്ട്ഫിറ്റ്. കല്ലുകള്‍ പതിച്ച നെക്ലസും കമ്മലും ഹിപ്‌ചെയിനുമാണ് ആക്‌സസറീസ്. ‘ശക്തരായ സ്ത്രീകള്‍ക്ക് ആറ്റിറ്റിയൂഡ് അല്ല, അവര്‍ക്ക് മാനദണ്ഡങ്ങളുണ്ട്.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെല്ലാം ഇത്തരം ഫോട്ടോകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. നിങ്ങളെ അവര്‍ മാര്‍ക്കറ്റ് ചെയ്യുകയാണ്.’ എന്നാണ് ചിത്രത്തിന് വന്ന ഒരു കമന്റ്. ‘തുണി കുറച്ചിട്ടാണോ സ്‌ട്രോങ് വുമണ്‍ ആകുന്നത്’ എന്നാണ് മറ്റൊരു കമന്റ്. പെട്ടുപോയാല്‍ സ്വയം…

    Read More »
  • Breaking News

    ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ പാസ്റ്റര്‍; പോക്‌സോ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ മൂന്നാറില്‍ പിടിയില്‍; പ്രാര്‍ഥന ചടങ്ങിനെത്തിയ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; പാസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകവൃന്ദം

    ചെന്നൈ: പോക്സോ കേസ് പ്രതിയായ യുവ പാസ്റ്റര്‍ പിടിയില്‍. കോയമ്പത്തൂര്‍ കിംഗ്‌സ് ജനറേഷന്‍ ചര്‍ച്ച് പാസ്റ്ററായ ജോണ്‍ ജെബരാജ് ആണ് മൂന്നാറില്‍ നിന്ന് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്നതാണ് കേസ്. പൊലീസ് പോക്‌സോ കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ന്യൂജന്‍ ആരാധന രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു പ്രതി. 2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ ഒരു വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിനെത്തിയ രണ്ടുപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്സുള്ള ജെബരാജ് ന്യൂ ജന്‍ ആരാധന രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു.

    Read More »
Back to top button
error: