
കോഴിക്കോട്: മലപ്പുറത്തെക്കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോ?ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്ന കവിതയുമായി കവി സച്ചിദാനന്ദന്‍. ”ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങിനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവു കൊണ്ട് എങ്ങിനെ ചൊല്ലും?”- എന്നാണ് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെ വെള്ളാപ്പള്ളിക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു. വെള്ളാപ്പള്ളി ഈഴവര്‍ക്ക് ആത്മാഭിമാനം പകര്‍ന്നുനല്‍കിയ വ്യക്തിത്വമാണ്. അസാധാരണ കര്‍മശേഷിയും നേതൃപാടവവുമാണ് കാണിച്ചിട്ടുള്ളത്. കേരളത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ട് വെള്ളാപ്പള്ളി പൂര്‍ത്തിയാക്കി.

നമ്മുടെ സമൂഹത്തില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ ഇങ്ങനെ അവസരം ലഭിക്കുകയുള്ളൂ. സാക്ഷാല്‍ കുമാരനാശാന്‍ പോലും 16 വര്‍ഷം മാത്രമാണ് എസ്എന്‍ഡിപിയുടെ നേതൃത്വത്തിലിരുന്നത്. എസ്എന്‍ ട്രസ്റ്റിന്റെയും അമരക്കാരനായി അദ്ദേഹം തുടരുകയാണ്. രണ്ട് സുപ്രധാന പദവികളില്‍ ഒരേസമയം എത്തിനില്‍ക്കുകയാണ്. കൂടുതല്‍ വളര്‍ച്ചയിലേക്ക് സംഘടനയെ നയിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.