Month: April 2025

  • Crime

    അടിച്ച് കേറിവാടാ മക്കളെ! വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ അധ്യാപകന് സസ്പെന്‍ഷന്‍

    ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ മദ്യം വിളമ്പുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. മധ്യപ്രദേശിലെ കാന്തി ജില്ലയിലുള്ള ലാല്‍ നവീന്‍ പ്രതാപ് സിങ് എന്ന അധ്യാപകനാണ് കുട്ടികള്‍ക്ക് മദ്യം നല്‍കിയത്. ഖിര്‍ഹാനിയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറോട് അധ്യാപകനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഒരു മുറിയില്‍ അരഡസനോളം വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്നാണ് ലാല്‍ നവീന്‍ പ്രതാപ് മദ്യപാനം നടത്തിയത്. മദ്യത്തില്‍ വെള്ളം ചേര്‍ക്കണമെന്നും ഇയാള്‍ കുട്ടികളോട് ഉപദേശിക്കുന്നത് വീഡിയോയില്‍ കാണാം. സ്‌കൂളിലെ മറ്റു ജീവനക്കാരാണ് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നാണ് വിവരം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

    Read More »
  • Crime

    ഓടിയത് പേടിച്ചിട്ട്, അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചു; പോലീസിനോട് ഷൈന്‍!

    കൊച്ചി: സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം, ഷൈനിന്റെ ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പണം അടച്ചതിന്റെ രേഖകളും വാട്‌സാപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോര്‍ത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലില്‍ താമസിച്ചിരുന്ന മുറിയുടെ ജനല്‍ വഴി താഴത്തെ നിലയുടെ…

    Read More »
  • Breaking News

    ഓടിയത് ഗുണ്ടകളെന്ന് കരുതിയെന്ന് ഷൈന്‍ ടോം ചാക്കോ; രക്ഷപ്പെട്ടത് തമിഴ്‌നാട്ടിലേക്ക്; വാട്‌സ്ആപ്പ് ചാറ്റും ഗൂഗിള്‍ പേയും പരിശോധിച്ചു; ചോദ്യം ചെയ്യലിന് ഉന്നത ഉദ്യോഗസ്ഥര്‍

    കൊച്ചി: ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകളെന്ന് കരുതിയെന്ന് നടന്‍ ഷൈന്‍ ടോമിന്റെ മൊഴി. ഹോട്ടലിലെ റൂമില്‍ തട്ടിയത് പൊലീസ് ആണെന്ന് മനസിലായില്ല. തന്നെ അപായപ്പെടുത്തുമെന്ന് ഭയന്നു, രക്ഷപെട്ടത് തമിഴ്‌നാട്ടിലേക്കെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ഷൈന്‍ ടോമിന്റെ വാട്‌സാപ് ചാറ്റും കോളുകളും പരിശോധിച്ച പൊലീസ്, ഗൂഗിള്‍ പേ ഇടപാടുകളും പരിശോധിച്ചു. ചോദ്യം ചെയ്യല്‍ വിഡിയോയില്‍ ചിത്രീകരിക്കുന്നുമുണ്ട്. ലഹരി പരിശോധനയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യംചെയ്യല്‍ രണ്ടാം മണിക്കൂര്‍ പിന്നിട്ടപ്പോഴാണു മൊഴിയുടെ വിവരങ്ങള്‍ പുറത്തുവന്നത്. പത്തുമണിയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈന്‍ ടോമിനെ നാര്‍ക്കോട്ടിക്, സെന്‍ട്രല്‍ എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്. തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്ന് കരുതിയാണ് സുരക്ഷിത സ്ഥലം നോക്കി തമിഴ്നാട്ടിലേക്ക് പോയതെന്നും താരം പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെയാണ് പൊലീസിന് മുന്നില്‍ ഹാജരായത്. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞതിലും അരമണിക്കൂര്‍…

    Read More »
  • Breaking News

    ദിവ്യയെ അധിക്ഷേപിച്ച് മതിവരാതെ സൈബറിടം; ‘കര്‍ത്താവ് ചുമക്കുന്നതിലും വലിയ കുരിശെന്ന്’ ശബരീനാഥിന് ഉപദേശം; നിലപാടില്‍ കടുകിട മാറാതെ ദിവ്യ എസ്. അയ്യര്‍; ‘കസേരയെ എങ്ങനെ ബാധിക്കുമെന്ന് ആലോചിച്ചല്ല തീരുമാനമെടുക്കുന്നത്’

    കൊച്ചി: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ദിവ്യ എസ്. അയ്യര്‍ ഐഎഎസിന്റെ നടപടിയില്‍ രാഷ്ട്രീയ വാക്ക്പോര് കനക്കുന്നതിനിടെ സാമുഹ്യമാധ്യങ്ങളില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും അതിരുവിടുന്നു. ദിവ്യ എസ്. അയ്യരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥന്റെ ഫെയ്സ്ബുക്ക് പേജില്‍ ഉള്‍പ്പെടെയാണ് ദിവ്യക്കെതിരായ പരാമര്‍ശങ്ങള്‍ നിറയുന്നത്.     ദുഃഖവെള്ളി ദിനത്തില്‍ ശബരിനാഥന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് കമന്റായി പോലും നിരവധി പേരാണ് അതിരുവിട്ട അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. ദിവ്യ ശബരിനാഥനെയും തള്ളിപ്പറയുന്ന കാലം വിദൂരത്തല്ലെന്നുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റില്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന നിലയിലാണ് മിക്ക കമന്റുകളും. ശബരിനാഥന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി. കാര്‍ത്തികേയന്റെ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും കമന്റുകള്‍ പറയുന്നു. ‘ദിവ്യ എസ്. അയ്യര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് പാദസേവ ചെയ്യുന്ന നിലപാടാണ് ദിവ്യ സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന…

    Read More »
  • Crime

    പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പഴയ പ്രണം തളിര്‍ത്തു; കാമുകനൊപ്പം ജീവിക്കാന്‍ 3 മക്കളെ വിഷം നല്‍കി കൊന്ന് അമ്മ

    ഹൈദരാബാദ്: സ്‌കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാന്‍ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം. സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെയാണ് 45 വയസ്സുകാരിയായ രജിത കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. ആശുപത്രിയില്‍ ചികിത്സയിലാണ് രജിത. അത്താഴത്തിന് തൈരില്‍ വിഷം ചേര്‍ത്താണ് രജിത മക്കള്‍ക്ക് നല്‍കിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭര്‍ത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ പൊലീസിനു ചെന്നയ്യയെ ആയിരുന്നു സംശയം. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ പ്രതി രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു. കുടുംബജീവിതത്തില്‍ രജിത സന്തോഷവതിയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ പഠിച്ച സ്‌കൂളില്‍ അടുത്തിടെ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നിരുന്നു. ഇവിടെ വച്ചാണ് പഴയ കാമുകനെ കണ്ടുമുട്ടിയത്. പൂര്‍വ വിദ്യാര്‍ഥി…

    Read More »
  • Crime

    ന്യൂനപക്ഷവേട്ട അവസാനിക്കാതെ ബംഗ്ലാദേശ്; ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി

    ധാക്ക: ബംഗ്ലാദേശില്‍ പ്രമുഖ ഹിന്ദുസമുദായനേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച വടക്കന്‍ ബംഗ്ലാദേശിലെ ദിനാജ്പുര്‍ ജില്ലയിലാണ് സംഭവം. ഹിന്ദുസമുദായത്തിലെ പ്രമുഖ നേതാവ് ഭാബേഷ് ചന്ദ്ര റോയി (58) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഒരു ഫോണ്‍കോള്‍ വന്നതായും ഭാബേഷ് വീട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു ആ ഫോണ്‍വിളിയെന്നും അദ്ദേഹത്തിന്റെ ഭാര്യ ശന്തന പറഞ്ഞു. അരമണിക്കൂറിന് ശേഷം രണ്ട് ബൈക്കുകളിലായെത്തിയ നാലുപേര്‍ ബലം പ്രയോഗിച്ച് ഭാബേഷിനെ കൂട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോധരഹിതനായി കണ്ടെത്തിയ ഭാബേഷിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശ് പൂജ ഉദ്ജപന്‍ പരിഷദിന്റെ ബീരാല്‍ ഘടകം വൈസ് പ്രസിഡന്റായിരുന്നു ഭാബേഷ്. പ്രദേശത്തെ പ്രധാന സാമുദായികനേതാവായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി ബീരാല്‍ പോലീസ് ഡെയ്ലി സ്റ്റാറിനോട് പ്രതികരിച്ചു. അതേസമയം, പശ്ചിമബംഗാളില്‍ നടക്കുന്ന സംഘര്‍ഷത്തെ കുറിച്ചുള്ള ബംഗ്ലാദേശ് പ്രതികരണത്തെ ഇന്ത്യ പാടെ തള്ളി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതായി…

    Read More »
  • Breaking News

    ഇനി പാറപോലെ ഉറച്ചു നില്‍ക്കാനാകില്ല! പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്; നടപടി ഡിസിസി ഓഫീസ് ഉദ്ഘാടനം നാണക്കേടായതോടെ; മുന്‍നിരയില്‍ ആരൊക്കെയെന്ന് ഡിസിസി തീരുമാനിക്കും

    തിരുവനന്തപുരം: കോണ്‍ഗ്രസ് പരിപാടികളില്‍ നേതാക്കളുടെ കസേരക്കളിയും ഉന്തുംതള്ളും അവസാനിപ്പിക്കാന്‍ മാര്‍ഗരേഖ വരുന്നു. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ മുന്‍നിരയിലെത്താനുള്ള നേതാക്കളുടെ ഉന്തുംതള്ളും നാണക്കേടായ പശ്ചാത്തലത്തിലാണ് തീരുമാനം. കോഴിക്കോട്ട് കണ്ടത് അസുഖകരമായ കാഴ്ചകളാണെന്നും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ‘പാറപോലെ ഉറച്ച് അബു’ എന്ന തലക്കെട്ടോടെയാണു സോഷ്യല്‍ മീഡിയയില്‍ ഡിസിസി ഓഫീസ് ഉദ്ഘാടനത്തിന്റെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു ചടങ്ങില്‍ ഉദ്ഘാടകന്‍. നാടമുറിച്ച് ഉദ്ഘാടനം ചെയ്യേണ്ട സമയമായപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പോലും മുന്‍ നിരയില്‍ എത്താന്‍ കഴിഞ്ഞില്ല. നേരത്തെ തന്നെ സ്ഥാനം പിടിച്ച കെ.സി. അബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുകിട സ്ഥലം നല്‍കാതിരുന്നതോടെയാണ് ഉദ്ഘാടനം തിക്കിലും തിരക്കിലും കലാശിച്ചത്. പ്രതിപക്ഷ നേതാവിനെ മുന്‍ നിരയിലെത്തിക്കാന്‍ കല്‍പ്പറ്റ എംഎല്‍എ കൂടിയായ ടി. സിദ്ധിഖ് നടത്തുന്ന ശ്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.   മുതിര്‍ന്ന നേതാക്കളുടെ അരികുപറ്റാന്‍ രണ്ടാംനിര നേതാക്കള്‍ കാണിക്കുന്ന തത്രപ്പാടുകളെ കടത്തിവെട്ടുന്നതായിരുന്നു കോഴിക്കോട്…

    Read More »
  • Breaking News

    കളി തോറ്റെങ്കിലും ആര്‍സിബി നായകന്‍ സച്ചിനെ മറികടന്ന് റെക്കോഡ് ഇട്ടു; അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാന്‍; തട്ടകത്തിലെ നാണംകെട്ട തോല്‍വിക്ക് ബാറ്റിംഗ് നിരയെ വിമര്‍ശിച്ച് രജത് പാട്ടീദാര്‍

    ബംഗളുരു: ഐപിഎല്‍ ചരിത്രത്തില്‍ റെക്കോഡുകള്‍ പഴങ്കഥയാകാന്‍ അധിക സമയമൊന്നുംവേണ്ട. ടി20 ക്രിക്കറ്റ് വന്നതിനുശേഷം ഇന്ത്യ കണ്ട പല അതികായന്മാരുടെയും റെക്കോഡുകള്‍ യുവത്വത്തിന്റെ പേരിലേക്കു തിരുത്തിക്കുറിക്കപ്പെട്ടു. ഇപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ് മറികടന്നിരിക്കുകയാണു ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍. ഐപിഎല്ലില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ വേഗമേറിയ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണു രജത്. 30 ഇന്നിംഗ്‌സ് കൊണ്ടാണ് രജത് ആയിരം തികച്ചതെങ്കില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 31 മാച്ചുകളിലാണ് ഈ നേട്ടമുണ്ടാക്കിയത്. വെള്ളിയാഴ്ച പഞ്ചാബിനെതിരേ 18 ബോളില്‍ 23 റണ്‍സ് നേടിയതോടെയാണു സച്ചിന്റെ റെക്കോഡ് പഴങ്കഥയായത്. 150 സ്‌ട്രൈക്കിംഗ് റേറ്റും 35 ആവറേജ് റണ്‍സുമായാണു പാട്ടീദാര്‍ സച്ചിനെ മറികടന്നത്. സമ്മര്‍ദ സമയത്തും അദ്ദേത്തിന്റെ കളിയിലെ നിയന്ത്രണം നഷ്ടപ്പെടാറില്ല. ടി20യിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനായിട്ടാണ് അദ്ദേഹത്തെ വിലയിരുത്തുന്നതും. ഇതിനുമുമ്പ് മുംബൈയുടെ തിലക് വര്‍മ (33 മാച്ചുകള്‍) യും ചെനൈയുടെ റിതുരാജുമാണ് (31 മത്സരങ്ങള്‍) ആയിരം കടന്നത്. പഞ്ചാബിനെതിരായ മത്സരം മഴമൂലം 14…

    Read More »
  • Social Media

    ”സോമേട്ടനെ പോലെ ഒരുത്തനും ഇന്ന് അടിക്കില്ല; ആഹാരത്തിന് മുമ്പ് ഈരണ്ടെണ്ണം വീതം തിലകന് മസ്റ്റ്”

    മലയാള സിനിമാ ലോകവും പ്രേക്ഷകരുമെല്ലാം ഇന്ന് ചര്‍ച്ച ചെയ്യുന്നത് നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ചാണ്. നടി വിന്‍സി അലോഷ്യസ് പരാതിപ്പെട്ടതിന് പിന്നാലെ ഷൈനിനെതിരെ കുരുക്ക് മുറുകുന്നു. ഏറെക്കാലമായി ഷൈന്‍ ടോമിന്റെ ലഹരി ഉപയോഗവും അഭിമുഖങ്ങളിലെ പരാമര്‍ശങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. വിന്‍സിയുടെ പരാതിയോടെ ഇക്കാര്യത്തില്‍ വ്യക്തത വന്നു. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വ്യാപക വിമര്‍ശനം വരുന്നുണ്ട്. മലയാള സിനിമാ ലോകം ലഹരിയുടെ പിടിയിലായെന്ന വാദം ശക്തമാണ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ലഹരി ഉപയോഗം മലയാള സിനിമാ ലോകത്ത് പണ്ട് മുതലേയുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. കടുത്ത മദ്യപാനികളായ താരങ്ങളെ താന്‍ കണ്ടിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലഹരി ഉപയോഗിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ബെപ്പാസ് സര്‍ജറി കഴിഞ്ഞ തിലകന്‍ ചേട്ടനോട് ദിവസം രണ്ട് പെഗ് കഴിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പുള്ളി ഓരോ തവണയും ആഹാരത്തിന് മുമ്പും ബ്രീഫ്‌കെയ്‌സ്…

    Read More »
  • Crime

    വെന്റിലേറ്ററിലായിരുന്ന എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസ്; പ്രതിയായ ആശുപത്രി ടെക്നീഷ്യന്‍ പിടിയില്‍

    ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്‍ പിടിയില്‍. ആശുപത്രിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നല്‍കി അഞ്ച് ദിവസത്തിനുശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. വെന്റിലേറ്ററില്‍ അബോധാവസ്ഥയിലായിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചുവെന്നാണ് 46കാരിയായ എയര്‍ഹോസ്റ്റസ് പൊലീസിന് മൊഴി നല്‍കിയത്. ജോലിയുമായി ബന്ധപ്പെട്ട് ഗുരുഗ്രാമില്‍ പരിശീലനത്തിന് എത്തിയതായിരുന്നു യുവതി. ഹോട്ടലില്‍ താമസിച്ചിരുന്ന യുവതിക്ക് നീന്തല്‍ കുളത്തില്‍ വച്ച് ഒരു അപകടം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിയെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യം വഷളായതോടെ ഭര്‍ത്താവ് ഇടപെട്ട് യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിക്കാരിയുടെ ആരോപണം. പീഡന സമയത്ത് ആരോഗ്യനില മോശമായതുകൊണ്ട് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 13ന് ആശുപത്രി വിട്ടതിനുശേഷമാണ് യുവതി ഭര്‍ത്താവിനോട് സംഭവിച്ചതെല്ലാം പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവാണ് 112 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് അധികൃതരെ വിവരമറിയിച്ചത്.…

    Read More »
Back to top button
error: