NEWSPravasi

‘കുരിശിന്റെ വഴിയിൽ’: ഈസ്റ്ററിനെ ഭക്തിസാന്ദ്രമാക്കി കുവൈറ്റ് മലയാളി കുടുംബക്കൂട്ടം പുറത്തിറക്കിയ ഗാനം ഹിറ്റ്റ്റായി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുടുംബ സൗഹൃദക്കൂട്ടം പാടിയ ഈസ്റ്റർ ഗാനം സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്‌തു. ‘പ്രവാസഗീതം’ എന്നറിയപ്പെടുന്ന സൗഹൃദസംഘമാണ് പാട്ടിന് പിന്നിൽ. കുരിശിന്റെ വഴിയിൽ എന്ന് പേരിട്ടിരിക്കുന്ന പാട്ടിന്റെ ഗാനരചന സോബൻ ജെയിംസ്. സംഗീതം സുനിൽ കെ ചെറിയാൻ. സംവിധാനം ലീന സോബൻ. ഗായകർ പാടുന്നതും ഈസ്റ്റർ സംബന്ധവുമായ ചിത്രങ്ങളുമാണ് വീഡിയോയിൽ.

ലീന സോബൻ, അജിമോൾ സുനിൽ, ഡെയ്‌സി ജോഷി, സിൽവി റിതു, കാരൾ ബിനോ, സെറാഫിൻ ഫ്രഡി, റെജി മാത്യു, ജോഷി പോൾ, ബൈജു ജോസഫ്, ജോൺ പറമ്പൻ, സുനിൽ കെ ചെറിയാൻ എന്നിവരാണ് ഗായകർ.

Signature-ad

മലയാളികൾ ഏറെ താമസിക്കുന്ന അബ്ബാസിയയിലുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ ഏറെയും. ഗാനരചയിതാവ് സോബൻ ജയിംസിന്റെ ഫ്ളാറ്റിലായിരുന്നു റെക്കോഡിങ്ങ്. അബ്ബാസിയയിൽത്തന്നെയുള്ള ഷിബു മൈലപ്രയുടെ ഫ്ളാറ്റിലെ സ്റ്റുഡിയോയിൽ സൗണ്ട് മിക്‌സിങ്ങ്, എഡിറ്റിങ്ങ് എന്നിവ നടത്തി. പശ്ചാത്തലസംഗീതം ഒരുക്കിയത് അനൂപ് വാഴക്കുളമാണ്. കാമറയും വീഡിയോ എഡിറ്റിങ്ങും നടത്തിയത് തോമസ് വെട്ടുകാട്.

ഓണം, ക്രിസ്‌തുമസ്‌, ഈസ്റ്റർ എന്നീ വിശേഷാവസരങ്ങളിൽ പാട്ടുകളും മറ്റുമായി വീഡിയോ നിർമ്മിക്കുന്നത് ഗൾഫ് മലയാളികളുടെ ഇടയിൽ പതിവാണ്. പ്രവാസഗീതം കുടുംബ സൗഹൃദസംഘം, കഴിഞ്ഞ 4 വർഷമായി പതിവ് തെറ്റാതെ ഇത്തരത്തിൽ വീഡിയോ സൃഷ്‌ടിച്ച്‌ പോരുന്നു.

Back to top button
error: