Month: March 2025

  • NEWS

    ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങിയത് 15 വര്‍ഷം! കുവൈത്തില്‍ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവ്

    കുവൈത്ത് സിറ്റി: 15 വര്‍ഷമായി കുവൈത്തിന് പുറത്ത് മറ്റൊരു രാജ്യത്ത് താമസം. എന്നാല്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മാസംതോറും കൃത്യമായി ശമ്പളം ബാങ്ക് അക്കൗണ്ട് മുഖേന ലഭിച്ചിരുന്ന കേസില്‍ കുവൈത്ത് സ്വദേശിയായ ഡോക്ടര്‍ക്ക് തടവ് ശിക്ഷ. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയാണ് അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ച് ക്രിമിനല്‍ കോടതി വിധി പുറപ്പെടുവിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ ലീഗല്‍ വിഭാഗമാണ് സംഭവം കണ്ടെത്തിയത്. മന്ത്രാലയത്തിലെ തന്നെ മറ്റൊരു ജീവനക്കാരനുമായി ഒത്തുചേര്‍ന്നാണ് മാസംതോറും മുഴുവന്‍ ശമ്പളം ഡോക്ടര്‍ കരസ്ഥമാക്കിയത്. ലീഗല്‍ വിഭാഗം ഉടന്‍തന്നെ സംഭവം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആഭ്യന്തരമന്ത്രാലയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് വിശദമായ അന്വേഷണം നടത്തി. മുഴുവന്‍ ശമ്പളം കരസ്ഥമാക്കിയ കാലത്തെ ഡോക്ടര്‍ മറ്റൊരു രാജ്യത്ത് താമസിച്ചിരുന്നുവെന്ന് വിമാനത്താവളത്തിലെ രേഖകളില്‍ നിന്നും മനസ്സിലാക്കി. തുടര്‍ന്ന്, കേസ് കോടതിയിലേക്ക് വിടുകയായിരുന്നു. പ്രതി ഇപ്പോഴും കുവൈത്തിന് പുറത്താണ് ഉള്ളത്. തിരികെ മടക്കിക്കൊണ്ടുവരാനുള്ള നിയമനടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്.

    Read More »
  • Crime

    കഞ്ചാവ് വാങ്ങാനായി മോഷണം; ഇരുമ്പ് റാഡ് റെയില്‍വേ ട്രാക്കില്‍ വീണു; പ്രതി പിടിയില്‍

    തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയായ 38കാരന്‍ ഹരിയാണ് പിടിയിലായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4.55നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ സഹായകമായത്. അട്ടിമറി സാധ്യതയെന്ന് കരുതിയ സംഭവത്തില്‍ കഞ്ചാവ് വാങ്ങാനാണ് റാഡ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. റെയില്‍വെ ട്രാക്കിന്റെ പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്നും വഴുതി ട്രാക്കില്‍ വീണു. ഈ സമയം തൃശൂര്‍-എറണാകുളം ട്രാക്കില്‍ ഗുഡ്‌സ് എത്തി. ഇരുമ്പ് റാഡ് തട്ടിതെറിപ്പിച്ചാണ് ഗുഡ്സ് ട്രെയിന്‍ കടന്നുപോയത്. തുടര്‍ന്ന് ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുമ്പു റാഡ് കണ്ടെത്തിയത്. ആദ്യം അട്ടിമറിശ്രമമെന്ന് അഭ്യൂഹമുണ്ടായെങ്കിലും പൊലീസിന് പെട്ടെന്നു തന്നെ പ്രതിയിലേയ്ക്ക് എത്താനായത് ആശ്വാസമായി.

    Read More »
  • India

    ‘ദീര്‍ഘകാലം ഒരുമിച്ച് ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല’

    ന്യൂഡല്‍ഹി: ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ച(Live in Relationship) ശേഷം പങ്കാളി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീക്ക് ആരോപിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളില്‍ ലൈംഗിക ബന്ധത്തിന് കാരണം വിവാഹവാഗ്ദാനം മാത്രമാണോ എന്നതില്‍ വ്യക്തത വരുത്താന്‍ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു.16 വര്‍ഷം ലിവിങ് റിലേഷനില്‍ ഉണ്ടായിരുന്ന പങ്കാളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് അധ്യാപിക നല്‍കിയ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. 16 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു പരാതിക്കാരിയായ അധ്യാപികയും പങ്കാളിയായ ബാങ്ക് ഉദ്യോഗസ്ഥനും. പങ്കാളി തനിക്ക് വിവാഹവാഗ്ദാനം നല്‍കിയെന്നാണ് അധ്യാപികയുടെ പരാതിയില്‍ പറയുന്നത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 16 വര്‍ഷത്തെ ബന്ധത്തിന്റെ ദൈര്‍ഘ്യം, ഇരുവരുടെയും വിദ്യാഭ്യാസ യോഗ്യത തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടികാണിച്ച് കേസ് കോടതി തള്ളി. രണ്ടു പേരും വിദ്യാസമ്പന്നരാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും കോടതി പറയുന്നു. ഇരുവരും വിവിധ നഗരങ്ങളില്‍ താമസിക്കുമ്പോഴും വീടുകളിലെത്തി…

    Read More »
  • Kerala

    പറഞ്ഞതെല്ലാം പച്ചക്കള്ളം; കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

    മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്റെ പരാതിയിലാണ് കരുവാരക്കുണ്ട് പൊലീസിന്റെ നടപടി. കടുവയുടെ പഴയ വീഡിയോ എഡിറ്റ് ചെയ്താണ് യുവാവ് പ്രചരിപ്പിച്ചതെന്ന് നേരത്തെ വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. ജെറിനാണ് ആര്‍ത്തല എസ്റ്റേറ്റിന് സമീപം താന്‍ കണ്ട കടുവയുടേത് എന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിന്റെ നേതൃതത്തില്‍ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിന്‍ സമ്മതിച്ചു. ജനങ്ങളില്‍ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വച്ച് തെറ്റായ ദൃശ്യം പ്രചരിപ്പിച്ചതിനാണ് ജെറിനെതിരെ കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിന് സമീപം കാടുമൂടിക്കിടക്കുന്ന റബര്‍തോട്ടത്തില്‍ വഴിയോട് ചേര്‍ന്നാണ് കടുവയെ കണ്ടതെന്നാണ് ജെറിന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ജെറിന്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. കടുവയുടെ സമീപത്ത് നിന്നുള്ള ദൃശ്യം പ്രചരിച്ചതോടെ സംഭവത്തില്‍ വനംവകുപ്പ്…

    Read More »
  • Crime

    നടി രന്യ ഒരു വര്‍ഷത്തിനിടെ 30 തവണ ദുബായ് യാത്ര നടത്തി; ഓരോ തവണയും സമ്പാദിച്ചത് 13 ലക്ഷം

    ബംഗളൂരു: ദുബായില്‍നിന്ന് സ്വര്‍ണം കടത്തവെ ബെംഗളൂരു വിമനത്താവളത്തില്‍ കന്നഡ നടി രന്യ റാവു കഴിഞ്ഞ ദിവസമാണ് പിടിയിലായത്. 12.56 കോടി രൂപ വില മതിക്കുന്ന 15 കിലോ ഗ്രാം സ്വര്‍ക്കട്ടികളാണ് നടി കടത്തിയത്. ഐ.പിഎസ് ഓഫീസറുടെ മകള്‍ കൂടിയായ രന്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍. രന്യയുടെ വീട്ടിലും ഡി.ആര്‍.ഐ.(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇവിടെനിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വര്‍ണവും കണ്ടെടുത്തു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 തവയാണ് രന്യ ദുബായില്‍ പോയത്. ഓരോ യാത്രയിലും കിലോക്കണക്കിന് തൂക്കം വരുന്ന സ്വര്‍ണം നടി കടത്തുകയും ചെയ്തു. ഓരോ കിലോ ഗ്രാമിനും ഒരു ലക്ഷം രൂപ എന്ന നിലയിലാണ് രന്യയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നതെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ഓരോ യാത്രയിലും 12-13 ലക്ഷം രൂപ വരെയാണ് രന്യ സമ്പാദിച്ചതെന്നും…

    Read More »
  • Social Media

    ‘അച്ഛന്റെ പ്രായമുള്ള മലയാള സംവിധായകന്‍, ബെഡ്‌റൂമില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു’

    മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ മണിച്ചിത്രത്താഴ് കണ്ടവരാരും അല്ലിയെന്ന കഥാപാത്രത്തെ മറക്കില്ല. നടി അശ്വനി നമ്പ്യാറായിരുന്നു അല്ലിയായി ചിത്രത്തില്‍ തിളങ്ങിയത്. ഒട്ടേറെ മലയാള ചിത്രങ്ങളിലും അശ്വനി വേഷമിട്ടിരുന്നു. മലയാളത്തില്‍ ഇടവേളയെടുത്ത താരം ഇപ്പോള്‍ തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമാണ്. തമിഴില്‍ പുറത്തിറങ്ങുന്ന സുഴല്‍ എന്ന വെബ്‌സീരിസിന്റെ രണ്ടാം ഭാഗത്തിലാണ് താരം അഭിനയിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മലയാള സിനിമ സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അശ്വനി. സിനിമാക്കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഒരു മലയാള സംവിധായകന്‍ റൂമില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അശ്വനി വെളിപ്പെടുത്തുന്നത്. സിനിമയില്‍ അഭിനയിച്ച പരിചയം വച്ചാണ് മുറിയിലേക്ക് ചെന്നതെന്നും അയാള്‍ക്ക് അച്ഛന്റെ പ്രായമുണ്ടെന്നും അശ്വനി പറയുന്നു. അശ്വനിയുടെ വാക്കുകളിലേക്ക്.. ‘മലയാള സിനിമ സംവിധായകനില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം ഞാന്‍ ഇതുവരെ എവിടെയും പങ്കുവച്ചിട്ടില്ല. ഇതേക്കുറിച്ച് കഴിഞ്ഞ വര്‍ഷമാണ് ഒരു ടെലിവിഷന്‍ ഷോയില്‍ സംസാരിച്ചത്. അതൊരു കാസ്റ്റിംഗ് കൗച്ച് എന്നൊന്നും എനിക്ക് പറയാന്‍ സാധിക്കില്ല. ആ…

    Read More »
  • Crime

    മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാനില്ല; തെരച്ചില്‍ തുടരുന്നു

    മലപ്പുറം: താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായെന്ന് പരാതി. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് ഇന്നലെ ഉച്ചമുതല്‍ കാണാതായത്. ഇന്നലെ നടന്ന പരീക്ഷയും ഇരുവരും എഴുതിയിട്ടില്ല. ഇരുവര്‍ക്കുമായുള്ള തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ പന്ത്രണ്ട് മണിക്ക് ശേഷമാണ് ഇരുവരെയും കാണാതായത്. ഇവര്‍ കോഴിക്കോട് ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചിരുന്നു. ഈ ഭാഗത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. അശ്വതിയുടെ ഫോണിലേക്ക് വന്ന കോളിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തിവരികയാണ്. സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. പരീക്ഷയ്ക്കെത്താതായതോടെ അദ്ധ്യാപിക വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഇരുവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫാണ്.  

    Read More »
  • NEWS

    വിദേശകാര്യ മന്ത്രിക്ക് നേരെ ലണ്ടനില്‍ ആക്രമണ ശ്രമം; ഖാലിസ്ഥാനികള്‍ ഇന്ത്യന്‍ പതാക കീറിയെറിഞ്ഞു

    ലണ്ടന്‍: ലണ്ടനില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം. ഖാലിസ്ഥാന്‍ വിഘടനവാദി സംഘടനയിലെ അംഗങ്ങളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തില്‍ ഇന്ത്യ, ബ്രിട്ടനെ പ്രതിഷേധം അറിയിക്കും. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അജ്ഞാതനായ ഒരാള്‍ മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ വന്ന് ഇന്ത്യന്‍ പതാക കീറിയെറിയുന്നത് വീഡിയോയില്‍ കാണാം. ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. വേദിക്ക് പുറത്ത് ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മാര്‍ച്ച് നാലിനാണ് ജയ്ശങ്കര്‍ ലണ്ടനില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് സന്ദര്‍ശനം.

    Read More »
  • Crime

    അഫാനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; കൂട്ടക്കൊലയെ പറ്റി മാതാവിനോട് പറയാനൊരുങ്ങി ബന്ധുക്കള്‍

    തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ അന്വേഷണസംഘം വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ ചികിത്സയില്‍ക്കഴിയുന്ന അഫാനെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. അന്വേഷണസംഘം നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ ബുധനാഴ്ച നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ എത്തിച്ചശേഷമാകും പാങ്ങോട് പോലീസ് കസ്റ്റഡിയില്‍ വാങ്ങുക. വിശദമായ ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന. ആദ്യം റിപ്പോര്‍ട്ട് ചെയ്ത, പാങ്ങോട്ട് കുടുംബവീട്ടില്‍ പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തുന്നത്. ഈ കേസില്‍ അഫാന്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് കേസുകളില്‍ വെവേറെ ദിവസങ്ങളിലാകും തെളിവെടുപ്പു നടത്തുക. തെളിവെടുപ്പ് നടത്തുമ്പോള്‍ എടുക്കുന്ന കനത്ത സുരക്ഷയുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മൂന്ന് പോലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. അതേസമയഗ, മകന്‍ അഫാന്‍ ചെയ്ത കൂട്ടക്കൊലയെപ്പറ്റിയുള്ള വിവരങ്ങള്‍ ചികിത്സയില്‍ക്കഴിയുന്ന മാതാവ് ഷെമിയോടു പറയാനൊരുങ്ങുകയാണ് ബന്ധുക്കള്‍. അഫാന്റെ…

    Read More »
  • Crime

    വിവാഹമോചനത്തിന് നോബി തയാറായില്ല, ജോലിയില്ല, കടുത്ത മാനസികസമ്മര്‍ദം; ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്

    കോട്ടയം: പാറോലിക്കലില്‍ യുവതിയും മക്കളായ രണ്ട് പെണ്‍കുട്ടികളും ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്ന വാട്‌സാപ് ശബ്ദ സന്ദേശം പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് നോബി ലൂക്കോസുമായി പിണങ്ങിയ ഷൈനി (43) മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍, പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നതല്ലാതെ വിവാഹ മോചനത്തിന് നോബി തയാറാകാത്തതിനാല്‍ ഷൈനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് വെളിവാക്കുന്നതാണ് ശബ്ദ സന്ദേശം. ജോലി കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പ്രശ്‌നങ്ങളും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ വൈകുന്നേരം ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത നോബിയെ ഏറെ നേരം ചോദ്യംചെയ്യലിന് വിധേയനാക്കി. ഷൈനി മരിക്കുന്നതിന് മുന്‍പ് നോബി ഒരു വാട്‌സാപ് സന്ദേശം അയച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന വിവരം ലഭ്യമായിട്ടില്ല.…

    Read More »
Back to top button
error: