Month: March 2025
-
Crime
രന്യ സ്വര്‍ണം കടത്തിയത് പ്രമുഖ രാഷ്ട്രീയ നേതാവിനായി? നടിയെ കുടുക്കിയത് ഈ ഒരബദ്ധം
ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവു അറസ്റ്റിലായത് വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കെ അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്കും നീളുന്നു. രന്യ രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത് രാഷ്ട്രീയനേതാവിന്റെ നിര്‍ദ്ദേശത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 2.1 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.7 കോടി രൂപയും സംബന്ധിച്ച അന്വേഷണമാണ് നേതാവിലേക്കെത്തിയത്. എന്നാല്‍, നേതാവ് ആരാണെന്നോ കൂടുതല്‍ വിവരങ്ങളോ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. ഒരു ജൂവലറി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം സ്വര്‍ണക്കടത്തിന് പിടിയിലായതിന് പിന്നാലെയാണ് നടിയുടെ ബംഗളൂരുവിലെ വീട്ടില്‍ ഡി.ആര്‍.ഐ സംഘം പരിശോധന നടത്തിയത്. തിങ്കളാഴ്ച ദുബായില്‍ നിന്ന് 12.86 കോടി രൂപ വിലയുള്ള 14.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് രന്യ പിടിയിലാകുന്നത്. ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെയും ഏറെനാളായുള്ള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സംഘം നടിയെ പരിശോധിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍…
Read More » -
Kerala
കൊല്ലം നഗരം നിറയെ കൊടിയും ഫ്‌ളക്‌സും; സിപിഎമ്മിന് മൂന്നര ലക്ഷം പിഴചുമത്തി നഗരസഭ
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തില്‍ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചതിന് കൊല്ലം കോര്‍പറേഷന്‍ സിപിഎമ്മിന് വന്‍ പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി. നഗരത്തില്‍ അനധികൃതമായി 20 ഫ്‌ളക്‌സ് ബോര്‍ഡുകളും 2500 കൊടിയും കെട്ടിയതിനാണ് നാലു ദിവസങ്ങള്‍ക്ക് മുന്‍പ് പിഴ നോട്ടീസ് നല്‍കിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ സിപിഎം അപേക്ഷ നല്‍കിയെങ്കിലും കോര്‍പറേഷന്‍ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയില്‍ പോകണോ എന്നതില്‍ സിപിഎം തീരുമാനമെടുത്തിട്ടില്ല. കൊല്ലം വഴി കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
Read More » -
Kerala
അമ്പുക്കയുടെ ആദ്യ വിക്കറ്റ്! ആറു മാസത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞു; മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു
മലപ്പുറം: മുന്‍ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു. ആറു മാസത്തെ സസ്‌പെന്‍ഷനു ശേഷമാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്. പി.വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. സുജിത് ദാസിന് പുതിയ തസ്തിക നല്‍കിയിട്ടില്ല. പി.വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത് വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. വിവാദ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോര്‍ട്ട്.
Read More » -
Crime
വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു. ആരോ?ഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞു വീഴാന്‍ കാരണമെന്നു കണ്ടെത്തി. കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച ഇയാളെ പരിശോധനയ്ക്കു ശേഷം കാര്യമായ മറ്റു പ്രശ്‌നങ്ങളിലെന്നു കണ്ടെത്തി. പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനില്‍ തിരിച്ചെത്തിച്ചു. കസേരയില്‍ ഇരിക്കുകയായിരുന്ന അഫാന്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. അഫാന്‍ മനഃപൂര്‍വം ചെയ്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ അഫാനുമായി തെളിവെടുപ്പിനു പോകാനിരിക്കെ ഇന്ന് ആറരയോടെയാണ് സംഭവം. ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ സല്‍മാ ബീവിയുടെ വീട്ടിലേക്കാണ് തെളിവെടുപ്പിനായി ആദ്യം എത്തിക്കാന്‍ തീരുമാനിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാളെ ഇന്നലെയാണ് മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്റ്റേഷനിലെത്തി മൊഴിയെടുത്തപ്പോവും അഫാന്‍ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിനോടു പറഞ്ഞത്.
Read More » -
Crime
ഒരേസമയം രണ്ടുകാമുകിമാര്‍; ഒരാളെ കൊന്ന് ചുരത്തില്‍ തള്ളിയത് രണ്ടാമത്തവളുടെ സഹായത്തോടെ
ചെന്നൈ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം യേര്‍ക്കാട് ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കാമുകനും രണ്ടുയുവതികളും അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സ്വദേശി കെ. ലോകനായകി(22)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ പേരാമ്പലൂര്‍ സ്വദേശി അബ്ദുള്‍ ഹഫീസ്(22), ഇയാളുടെ മറ്റൊരു കാമുകി ആവഡി സ്വദേശി താവിയ സുല്‍ത്താന(22), സുല്‍ത്താനയുടെ സുഹൃത്ത് മോനിഷ എന്നിവരെ സേലം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മോനിഷ വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. മാര്‍ച്ച് ഒന്നാംതീയതിയാണ് മൂവരും ചേര്‍ന്ന് ലോകനായകിയെ കൊലപ്പെടുത്തി മൃതദേഹം യേര്‍ക്കാട് ചുരത്തില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശിനിയായ ലോകനായകി സേലത്തെ സ്വകാര്യ കോച്ചിങ് സെന്ററില്‍ അധ്യാപികയായിരുന്നു. സേലത്തെ ഹോസ്റ്റലിലായിരുന്നു യുവതിയുടെ താമസം. മാര്‍ച്ച് ഒന്നാംതീയതി മുതല്‍ യുവതിയെ കാണാതായതോടെ ഹോസ്റ്റല്‍ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊബൈല്‍ഫോണും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും അബ്ദുള്‍ ഹഫീസും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ലോകനായകിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് ഹഫീസിലേക്ക് അന്വേഷണമെത്തിയത്.…
Read More » -
India
താനൂരിൽ കാണാതായ പെൺകുട്ടികളെ ഇന്ന് നാട്ടിൽ എത്തിക്കും: മൊബൈലിൽ രാത്രി പുതിയ സിം ഇട്ടത് സൂചനയായി, ഒപ്പം യാത്ര ചെയ്ത റഹീമിന്റെ സഹായവും നിർണായകം
മുംബൈ: മലപ്പുറത്തെ താനൂരിൽ നിന്നു കാണാതായ പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി. ലോണാവാലയിൽ ട്രെയിൻ യാത്രയ്ക്കിടയിലാണ് റെയിൽവേ പൊലീസ് ഇവരെ പിടികൂടിയത്. മുംബൈ സിഎസ്‌എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. രാത്രിയോടെ പെൺകുട്ടികൾ ഫോണിൽ പുതിയ സിം ഇട്ടതാണു മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന് സഹായകരമായത്. അപ്പോൾ തന്നെ കേരള പൊലീസിനു ടവർ ലൊക്കേഷൻ ലഭിച്ചു. മുംബൈ ഛത്രപതി ശിവാജി ടെർമിനൽ റെയിൽവെ സ്റ്റേഷനാണെന്നു മനസ്സിലാക്കിയ പൊലീസ് മലയാളി അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ അവിടെ തിരച്ചിൽ ആരംഭിച്ചു. പുലർച്ചെ 1.45ന് ചെന്നൈ എഗ്മോർ എക്സ്പ്രസ് ലോണാവാലയിൽ എത്തിയപ്പോഴാണു വിദ്യാർഥിനികളെ റെയിൽവെ പൊലീസ് പിടികൂടിയത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താൽപര്യമില്ല എന്നും വിദ്യാർഥിനികൾ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പെണ്‍കുട്ടികള്‍ മുംബൈ ഛത്രപതി ശിവാജി ടെർമിനസിനു സമീപമുള്ള മലയാളിയുടെ ബ്യൂട്ടി പാര്‍ലറിൽ എത്തി. മാസ്‌ക് ധരിച്ചാണ് ബ്യൂട്ടി പാര്‍ലറിൽ എത്തിയതെന്നും ഇന്‍സ്റ്റഗ്രാം വഴി…
Read More » -
India
താനൂരിൽ കാണാതായ പെൺകുട്ടികൾ മുംബൈയിലെ ബ്യൂട്ടി പാര്‍ലറിൽ എത്തി, പിന്നാലെ പൊലീസും
മലപ്പുറം താനൂരിൽനിന്നു കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവര്‍ ട്രെയിന്‍ മാര്‍ഗം മുംബൈയിലേക്ക് പോയത്. എടവണ്ണ സ്വദേശിയായ യുവാവും പെൺകുട്ടികൾക്കൊപ്പം പോയതായി പൊലീസിനു വിവരം ലഭിച്ചു. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളാണ് ഇരുവരെയും ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്നു സ്‌കൂളിലേക്കു പോയ ശേഷം കാണാതാവുകയായിരുന്നു. അശ്വതിയും ഫാത്തിമയും പരീക്ഷയ്ക്കു എത്താതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെയാണ് താനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയോടെ ഇരുവരും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സ്‌കൂള്‍ യൂണിഫോമിലല്ല മറ്റൊരു വസ്ത്രം ധരിച്ച നിലയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാർഥിനികളെ കണ്ടത്. ഇതിനിടെ കാണാതായ പെണ്‍കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറിൽ എത്തിയതായി വിവരം ലഭിച്ചു. മാസ്‌ക് ധരിച്ചാണ് ബ്യൂട്ടി പാര്‍ലറിൽ എത്തിയതെന്നും ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തായ ഒരാളുടെ കല്യാണത്തിനാണ്…
Read More » -
Crime
100 രൂപ ചോദിച്ച് വീട്ടിലെത്തി; കഴുത്തില്‍ കത്തിവച്ച് സ്വര്‍ണവും പണവും കവര്‍ന്നു: കോട്ടയത്ത് വീട്ടമ്മയെ ബന്ദിയാക്കിയത് 5 മണിക്കൂര്‍
കോട്ടയം: 65 വയസ്സുകാരിയെ ലഹരിക്കടിമയായ യുവാവ് 5 മണിക്കൂര്‍ ബന്ദിയാക്കി. കത്തി കഴുത്തില്‍വച്ചു മൂന്നു പവന്റെ മാലയും 1250 രൂപയും കവര്‍ന്നെന്നു പരാതി. മള്ളുശേരി പരേതനായ കോയിത്തറ കെ.സി.ജോസിന്റെ ഭാര്യ സോമ ജോസിനെയാണു യുവാവ് ആക്രമിച്ചത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ അരുണ്‍ ബാബുവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 7 മുതല്‍ രാത്രി 12 വരെയാണ് അരുണ്‍ വീട്ടമ്മയെ ബന്ദിയാക്കിയത്. സംഭവത്തെക്കുറിച്ചു സോമ പറയുന്നതിങ്ങനെ ഭര്‍ത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് താമസം. രണ്ടു പെണ്‍മക്കളും ജര്‍മനിയിലാണ്. ഇന്നലെ വൈകിട്ട് 100 രൂപ ചോദിച്ചാണ് അരുണ്‍ വീട്ടിലെത്തിയത്. മുന്‍പ് അരുണും കുടുംബവും പ്രദേശത്തു താമസിച്ചിരുന്ന പരിചയമുള്ളതിനാല്‍ 50 രൂപ നല്‍കാമെന്നു പറഞ്ഞു. മോട്ടര്‍ നിര്‍ത്താനായി വീട്ടിനുള്ളിലേക്ക് കയറി, ശുചിമുറിയിലെ പൈപ്പ് തുറക്കുന്നതിനിടെ പിന്നാലെയെത്തിയ യുവാവ് കഴുത്തില്‍ കത്തിവച്ചു. കരഞ്ഞപ്പോള്‍ ഇരുകരണത്തും തല്ലി. വലതു കയ്യില്‍ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പിച്ചു. തുടര്‍ന്ന് അകത്തെ മുറിയിലെത്തിച്ചു. തുണി കൊണ്ട് കഴുത്തിന്റെ ഭാഗത്തുകെട്ടി. വായില്‍ പ്ലാസ്റ്റര്‍…
Read More » -
Crime
പ്രണയത്തകര്‍ച്ച പുറത്തുപറഞ്ഞു; പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ചുതകര്‍ത്ത് പ്ലസ്ടു വിദ്യാര്‍ഥികള്‍
എറണാകുളം: തൃപ്പൂണിത്തുറയില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ പത്താം ക്ലാസുകാരന്റെ മൂക്കിടിച്ച് തകര്‍ത്തു. സുഹൃത്തിന്റെ പ്രണയത്തകര്‍ച്ചയുടെ വിവരം പുറത്തു പറഞ്ഞതിന്റെ പകയിലാണ് വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. ഈ മാസം മൂന്നിനാണ് ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ കാഞ്ഞിരമറ്റം സ്വദേശിയെ 5 പ്ലസ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. ആക്രമണത്തില്‍ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട 5 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ ആളാണ്. സ്‌കൂളിലെ ഒരു പ്ലസ്ടു വിദ്യാര്‍ഥിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും തമ്മിലുണ്ടായിരുന്ന അടുപ്പം അടുത്തിടെ അവസാനിപ്പിച്ചിരുന്നു. മര്‍ദനമേറ്റ വിദ്യാര്‍ഥി ഇക്കാര്യം തന്റെ മറ്റൊരു സുഹൃത്തിനോട് പറഞ്ഞു. പ്രണയ നഷ്ടം സംഭവിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ ഒരു സുഹൃത്ത് ഈ വിവരം അറിഞ്ഞതോടെ തന്റെ മറ്റു സുഹൃത്തുക്കളെയും കൂട്ടി പത്താം ക്ലാസുകാരനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മൂക്കിന് ഇടിയേറ്റതിനെ തുടര്‍ന്ന് ചോരയൊലിപ്പിച്ചിരുന്ന കുട്ടിയെ മാതാപിതാക്കള്‍ എത്തിയതിനു ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത് എന്നും…
Read More » -
NEWS
കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശിയ അധ്യക്ഷന്‍ എംകെ ഫൈസിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ കേന്ദ്രങ്ങളിലെ പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു. എസ്ഡിപിഐയ്ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്നും രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇഡി പറയുന്നു. രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം 2022 സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം…
Read More »