Month: March 2025
-
Crime
തുടയിലും ദേഹത്തുമായി കെട്ടിവച്ചത് 17 സ്വര്‍ണബിസ്‌കറ്റുകള്‍; ദുബായ്, യു.എസ്, യൂറോപ്പ്… രന്യയെന്ന ഉലകംചുറ്റും ‘വാലിബത്തി’
ബംഗളൂരു: വിദേശത്തുനിന്ന് 17 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇത്തവണ കടത്തിയതെന്ന് പിടിയിലായ കന്നഡ നടി രന്യ റാവു. തുടയിലും ദേഹത്തും കെട്ടിവച്ചാണ് ഇതുസാധിച്ചത്. റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യ ചെയ്യലിലാണ് രന്യ ഇക്കാര്യം സമ്മതിച്ചത്. ദുബായ്ക്കു പുറമെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കു നടത്തിയ യാത്രകളുടെ വിവരങ്ങളും നടി പറഞ്ഞതായാണ് വിവരം. ഒരു വര്‍ഷത്തിനുള്ളില്‍ 27 തവണയാണ് രന്യ ദുബായ് സന്ദര്‍ശിച്ചത്. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാലു തവണ ദുബായിലെത്തി. കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകള്‍ കൂടിയായ രന്യ, പിതാവിന്റെ സ്വാധീനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുകയാണ് ഡിആര്‍ഐ. ജനുവരിയില്‍ മാത്രം 10 തവണയാണ് രന്യ ദുബായിലും മലേഷ്യയിലുമായി പോയി വന്നത്. രന്യയുടെ യാത്രകളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പല തവണ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ അവര്‍ക്ക് വിഐപി ചാനലിലൂടെ ദേഹപരിശോധനയില്ലാതെ പോയി വരാനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്നത് ഡിആര്‍ഐയുടെ ശ്രദ്ധയില്‍പ്പെട്ടു. തിങ്കളാഴ്ച ദുബായ് യാത്ര കഴിഞ്ഞ് രന്യ ഭര്‍ത്താവിന്റെ കൂടെ മടങ്ങിയെത്തിയപ്പോള്‍…
Read More » -
Kerala
വാടകയ്ക്ക് വീടെടുത്ത് പാര്‍പ്പിച്ചത് അറുപതിലധികം തെരുവുനായകളെ! ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടി നാട്ടുകാരുടെ പ്രതിഷേധം
എറണാകുളം: കുന്നത്തുനാട് വെമ്പിളിയില്‍ ജനവാസമേഖലയില്‍ അറുപതിലധികം തെരുവുനായകളെ വാടകവീട്ടില്‍ പാര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വീട് വളഞ്ഞു. ജനവാസമേഖലയില്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്നതുമൂലമുള്ള ദുര്‍ഗന്ധം സഹിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. വാടകവീടിന് എഗ്രിമെന്റ് എഴുതുമ്പോള്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്ന വിവരം മറച്ചുവെച്ചു എന്ന് വീട്ടുടമസ്ഥന്‍ പറയുന്നു. എന്നാല്‍, നായകളെ പാര്‍പ്പിക്കുന്ന വിവരം ഉടമസ്ഥനെ അറിയിച്ചിരുന്നുവെന്ന് വാടകക്കാരിയും പറയുന്നു. ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ നാട്ടുകാര്‍ വീടിന്റെ മതില്‍ പൊളിച്ചു. എം.എല്‍.എ. ഉള്‍പ്പെടെയുള്ള ആളുകള്‍ വന്നിട്ടും വീട്ടിലേക്ക് കടക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മതില്‍ പൊളിച്ചത്. പ്രദേശവാസികളുടെ സാധാരണജീവിതത്തെ ബാധിച്ചുകൊണ്ട് തെരുവുനായകളെ വളര്‍ത്തിയതില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. പശുഫാമിന് സ്റ്റോപ് മെമ്മോ കൊടുത്ത പഞ്ചായത്തിലാണ് ഇത്രയധികം തെരുവുനായകളെ യാതൊരു കരുതലുമില്ലാതെ വീടിനകത്ത് വളര്‍ത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രൂക്ഷമായ ഗന്ധം മാത്രമല്ല, മതില്‍ വളരെയധികം പൊക്കത്തില്‍ കെട്ടി ഉയര്‍ത്തിയിട്ടും നായകള്‍ മതില്‍ ചാടി വന്നിട്ടുണ്ടെന്നും കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ നേരിടുന്ന ബുദ്ധിമുട്ട്…
Read More » -
Crime
ജനം വടിയെടുത്തു! കണ്ണൂരില്‍ വന്‍ലഹരി വേട്ട; വീടു വളഞ്ഞ് യുവാക്കളെ പിടികൂടി, കൈാര്യം ചെയ്ത് നാട്ടുകാരും
കണ്ണൂര്‍: നാറാത്ത് ടിസി ഗേറ്റില്‍ വന്‍ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എല്‍എസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്‌സൈസ് പിടികൂടിയത്. പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീന്‍ യൂസഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറേക്കാലമായി പ്രതികള്‍ വാടക വീടെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പ്രദേശവാസികള്‍ക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു. കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ഷാബുവിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി മരുന്നുകള്‍. ഇരുനില വീടു കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്‍പ്പന. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാംപും ഹ്രൈബ്രിഡ് കഞ്ചാവും കണ്ടെത്തിയത്. ഇതിന് ലക്ഷങ്ങള്‍ വില വരുമെന്ന് എക്‌സൈസ് അറിയിച്ചു. പ്രതികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാര്‍…
Read More » -
Crime
ഏഴാം ക്ലാസുകാരിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി താലികെട്ടി; വീട്ടുകാരുടെ ഒത്താശ
ബംഗളൂരു: കര്‍ണ്ണാടകയിലെ ഹൊസൂരില്‍ നിര്‍ബന്ധിത ബാലവിവാഹം. പെണ്‍കുട്ടിയെ വിവാഹം കഴിച്ച വ്യക്തിയുടെ അടുക്കലേക്ക് വീട്ടുകാര്‍ പിടിച്ചുവലിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തിമ്മത്തൂരില്‍ നിന്നുള്ള 14കാരിയായ പെണ്‍കുട്ടിയെയാണ് സമീപ ഗ്രാമത്തിലെ യുവാവ് വിവാഹം ചെയ്തത്. മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 29 കാരനായ യുവാവുമായി ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സമ്മതമില്ലാതെ വിവാഹം നടത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതപ്രകാരമായിരുന്നു വിവാഹം. പെണ്‍കുട്ടി എതിര്‍പ്പ് പറഞ്ഞെങ്കിലും ആരും തന്നെ പരിഗണിച്ചില്ല. വിവാഹശേഷം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടി ഭര്‍തൃവീട്ടിലേക്ക് തിരികെ പോവാനായി വിസമ്മതം അറിയിച്ചു. ഈ വിവാഹ ബന്ധം തുടര്‍ന്നുകൊണ്ടുപോവാന്‍ താത്പര്യമില്ലെന്ന് ബന്ധുക്കളോടും പറഞ്ഞു.എന്നാല്‍ പെണ്‍കുട്ടിയെ മുതിര്‍ന്ന സഹോദരന്‍മാരായ മാദേഷും മല്ലേഷും തോളത്തിട്ട് ഭര്‍തൃവീട്ടിലേക്ക് തിരികെ എത്തിച്ചു. ഇവരെ അനുഗമിച്ച് പെണ്‍കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ സഹോദരന്‍മാര്‍ തൂക്കിയെടുത്ത് കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.…
Read More » -
Crime
കോടഞ്ചേരിയില്‍ കാണാതായ വയോധികയുടെ മൃതദേഹം കാട്ടില്‍; മൃഗങ്ങള്‍ ആക്രമിച്ചിട്ടില്ല, ദിവസങ്ങളുടെ പഴക്കം
കോഴിക്കോട്: കോടഞ്ചേരിയില്‍ കാണാതായ വയോധികയുടെ മൃതദേഹം കാട്ടില്‍ കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടില്‍ ജാനുവിന്റെ (75) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ പൊട്ടന്‍കോട് ചവിട്ടിയാനി മലയില്‍ ജാനുവിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ തിരഞ്ഞിരുന്നതാണ്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ജാനുവിനെ കാണാതായത്. ബാലുശ്ശേരി ഡോഗ് സ്‌ക്വാഡ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. ഇന്നു രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്നും വന്യമൃഗം ആക്രമിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക നിഗമനം.
Read More » -
Crime
നീയും മക്കളും പോയി മരിക്ക്! ഇളയകുട്ടി ബലംപിടിച്ചുനിന്നു; ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ച് ഷൈനി
കോട്ടയം: ഏറ്റുമാനൂരില്‍ യുവതിയും രണ്ടുപെണ്‍മക്കളും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൂവരും ആത്മഹത്യ ചെയ്യാന്‍ പുറത്തിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഷൈനിയുടെ വീടിന് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ ഇളയമകള്‍ ബലംപിടിച്ചുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട്, ഷൈനി രണ്ട് മക്കളേയും പിടിച്ച് നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയുള്ള ദൃശ്യങ്ങളാണിത്. അതിനിടെ, മൂവരും മരിക്കുന്നതിന് തലേദിവസം ഷൈനിയുടെ ഭര്‍ത്താവ് നോബി ഫോണ്‍ വിളിച്ച് പ്രശ്‌നമുണ്ടാക്കിയതായി ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറഞ്ഞു. അവസാനം ‘നീയും കുട്ടികളും പോയി മരിക്കൂ’ എന്ന് നോബി പറഞ്ഞു. ഇതുകേട്ടതിലുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ വയ്യാതെയാണ് ഷൈനി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍, ഷൈനിയുടെ ഭര്‍ത്താവ് നോബിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയായിരുന്നു നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് ട്രെയിന്് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍…
Read More » -
LIFE
‘ജാഡയാണെന്നുള്ള തെറ്റിദ്ധാരണകള്‍, എന്നെ വെച്ച് റിസ്‌ക്കെടുക്കാന്‍ ആരും തയ്യാറാകുന്നില്ല’
ഒരു രാത്രികൊണ്ട് ജീവിതം മാറി മറിഞ്ഞ താരസുന്ദരിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയും ചിത്രത്തിലെ മാണിക്യ മലര്‍ എന്ന് തുടങ്ങുന്ന ഗാനത്തിലെ കണ്ണിറുക്കുന്ന രംഗവുമാണ് പ്രിയ ഒരു രാത്രി കൊണ്ട് ഇന്ത്യയാകെ സെന്‍സേഷനായി മാറാന്‍ കാരണമായത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങള്‍ എത്തുകയായിരുന്നു. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ വര്‍ധിച്ചു. പല വലിയ ബ്രാന്റുകളുടേയും മുഖമായും പ്രിയ ദിവസങ്ങള്‍ക്കുള്ളില്‍ മാറി. ഹ്രസ്വ ചിത്രങ്ങളും മ്യൂസിക്ക് വീഡിയോകളിലും നായികയായി അഭിനയിച്ചിരുന്ന പ്രിയയെ തേടി അടാര്‍ ലവ്വിനുശേഷം ബോളിവുഡ് സിനിമകള്‍ വരെ വന്നു. പക്ഷെ ആറ് വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും അവസരങ്ങള്‍ താരത്തിന് കുറവാണ്. ഇതുവരെ വെറും മൂന്ന് മലയാള സിനിമകളില്‍ മാത്രമാണ് പ്രിയ നായികയായി അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമാണ് താരമിപ്പോള്‍ സജീവം. പക്ഷെ അഭിനയത്തില്‍ തന്നെ തുടരാന്‍ താല്‍പര്യപ്പെടുന്ന പ്രിയ മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ തന്നെ തേടി എത്തുന്നതിന്…
Read More » -
India
ഒരു മാസത്തിലേറെയായി പലസ്തീന്‍കാരുടെ പിടിയില്‍; വെസ്റ്റ് ബാങ്കില്‍നിന്ന് ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേല്‍ സൈന്യം
ടെല്‍ അവീവ്: ഒരുമാസത്തിലേറെയായി വെസ്റ്റ് ബാങ്കില്‍ പലസ്തീകാരുടെ തടവിലായിരുന്ന പത്ത് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളെ ഇസ്രയേല്‍ രക്ഷപ്പെടുത്തി. ഒറ്റ രാത്രികൊണ്ടാണ് ഇവരെ രക്ഷപ്പെടുത്തിയതെന്നാണ് ഇസ്രയേല്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഇസ്രയേല്‍ സൈന്യവും നീതീന്യായ മന്ത്രാലയവും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലൂടെയായിരുന്നു രക്ഷപ്പെടുത്തല്‍. തൊഴിലാളികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചത് ഇസ്രയേല്‍ സൈന്യം തിരിച്ചറിഞ്ഞുവെന്നും പിന്നീട് ഇവര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. മോചിതരായവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. തൊഴിലാളികള്‍ ഏതൊക്കെ സംസ്ഥാനത്തുള്ളവരാണെന്ന് വ്യക്തമല്ല. മോചിപ്പിക്കപ്പെട്ട പത്തുപേരെയും ജോലി വാഗ്ദാനം ചെയ്താണ് വെസ്റ്റ് ബാങ്കിലെത്തിച്ചത്. തുടര്‍ന്ന് ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കൈക്കലാക്കി ചിലര്‍ ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ നീക്കങ്ങള്‍ ഇസ്രയേല്‍ സേന തിരിച്ചറിഞ്ഞിരുന്നു. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനുശേഷം പാലസ്തീനില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളെ കൂടുതലായി ഇസ്രയേലിലേക്ക് റിക്രൂട്ട്…
Read More » -
Crime
വഴിയരികില്‍ സ്ത്രീയുടെ അജ്ഞാത മൃതദേഹം; കാലില്‍ ആണി തറച്ച നിലയില്‍, ഒന്നിലധികം മുറിവുകള്‍
പട്ന: കാലില്‍ ഇരുമ്പ് ആണികള്‍ തറച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബിഹാറിലെ നളന്ദ ജില്ലയില്‍ ബഹാദൂര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. റോഡരികില്‍ കിടന്ന മൃതദേഹം ആദ്യം കണ്ടത് നാട്ടുകാരാണ്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാണ്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സ്ത്രീ നൈറ്റ് ഡ്രസ് ധരിച്ച നിലയിലായിരുന്നു. ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ട്. രണ്ട് കാലുകളിലും ആണി തറച്ചിരുന്നു. മൃതദേഹം ബിഹാര്‍ ഷെരീഫ് സദര്‍ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികള്‍ക്കായുള്ള അന്വേഷണവും തുടരുകയാണ്. സ്ത്രീയെ തിരിച്ചറിഞ്ഞാല്‍ അന്വേഷണം എളുപ്പമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കണ്ടതിന്റെ ഞെട്ടലിലാണ് ബഹാദൂര്‍പൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍. ഇതിന് മുമ്പ് ഇത്തരമൊരു സംഭവം നേരില്‍ കണ്ടിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. സ്ത്രീയെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് ആരെയെങ്കിലും കാണാതായെങ്കില്‍ ഉടന്‍ തന്നെ സ്റ്റേഷനിലെത്തി വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.…
Read More »
