Month: March 2025
-
Crime
പൊലീസിനെ കണ്ട് എംഡിഎംഎ മൊത്തമായി വിഴുങ്ങി; കോഴിക്കാട് യുവാവ് മരിച്ചു
കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് എംഡിഎംഎ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു. സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളില്‍ 2 ചെറിയ പ്ലാസ്റ്റിക് പൊതികള്‍ സ്ഥിരീകരിച്ചു. ഈ പൊതികളില്‍ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു.
Read More » -
Kerala
യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു; കണ്ടക്ടര്‍ ഇല്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റര്‍
പത്തനംതിട്ട: കണ്ടക്ടറില്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റര്‍. പത്തനംതിട്ട കരിമാന്‍തോട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് സംഭവം. ബസ് പുനലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് യാത്രക്കാരില്‍ ആരോ ഡബിള്‍ ബെല്ലടിച്ചത്, ശേഷം ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. എന്നാല്‍ വാഹനം കരവാളൂര്‍ എത്തിയപ്പോഴാണ് കണ്ടക്ടര്‍ ബസില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നെടുങ്കണ്ടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മറ്റൊരു ബസില്‍ കയറി കണ്ടക്ടര്‍ കരവാളൂരില്‍ എത്തുകയായിരുന്നു.
Read More » -
Kerala
താനൂര്‍ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍; വിദ്യാര്‍ഥികളെ ഇന്ന് നാട്ടിലെത്തിക്കും
മലപ്പുറം: താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലം പൊലീസ് കസ്റ്റഡിയില്‍. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് റഹിം അസ്ലം. എടവണ്ണ സ്വദേശിയാണ് ഇയാള്‍. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം അസ്ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ റഹിം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. അതേസമയം, പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ മുംബൈയില്‍നിന്ന് ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. താനൂരില്‍നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ട് ആറോടെ ഗരീബ്രഥ് എക്‌സ്പ്രസില്‍ പന്‍വേലില്‍നിന്നു യാത്രതിരിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് തിരൂരില്‍ എത്തും. കോടതിയില്‍ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ…
Read More » -
Kerala
രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്കോ
തിരുവനന്തപുരം: രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ സമയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്.
Read More » -
Crime
ഇസ്രയേലി വനിതയെയും ഹോം സ്റ്റേ ഉടമയേയും ബലാത്സംഗം ചെയ്തു; ഒപ്പമുള്ളവരെ കനാലില്‍ തള്ളിയിട്ടു
ബെംഗളൂരു: കര്‍ണാടകയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി ഇസ്രയേല്‍ വിനോദ സഞ്ചാരിയും ഹോംസ്റ്റേ ഉടമസ്ഥയും. വ്യാഴാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ കൊപ്പലിലാണ് സംഭവം. കൊപ്പലിലെ ഒരു കനാലിന് അടുത്ത് രാത്രി 11.30ന് നക്ഷത്രങ്ങളെ നിരീക്ഷിക്കാനെത്തിയതായിരുന്നു ഇരുവരും. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. ഇവരെയല്ലാം കനാലിലേക്ക് തള്ളിയിട്ടാണ് മൂന്ന് പേര്‍ ചേര്‍ന്ന സംഘം ഇസ്രയേല്‍ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ബിബാഷിനെ ഇതുവരെ കനാലില്‍നിന്ന് കണ്ടെത്താനായിട്ടില്ല. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. ‘സനാപൂരിനടുത്ത് വെച്ച് അഞ്ച് പേര്‍ – മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും – ആക്രമിക്കപ്പെട്ടു. അവരില്‍ രണ്ട് പേര്‍ വിദേശികളാണ് – ഒരു അമേരിക്കക്കാരനും മറ്റൊരാള്‍ ഇസ്രായേലില്‍ നിന്നുള്ള സ്ത്രീയുമാണ്. മര്‍ദിച്ചതിനു പുറമേ, രണ്ട് സ്ത്രീകളെയും പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞു,’ കൊപ്പല്‍ പോലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു. അത്താഴത്തിനുശേഷം…
Read More » -
Crime
കഴിക്കുന്നത് പൊറോട്ടയും ചിക്കനും, വെറും തറയില്‍ കിടക്കില്ല! അഫാന്റെ കുഴഞ്ഞുവീഴല്‍ നാടകം പൊളിച്ച് പോലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ കുഴഞ്ഞുവീഴല്‍ നാടകം പോലീസ് പൊളിച്ചു. ശാരീരികപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ തെളിവെടുപ്പ് തുടരുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നെടുമങ്ങാട് കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി പാങ്ങോട് പോലീസ് സ്റ്റേഷനിലെത്തിച്ച അഫാനെ ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച രാവിലെ ഏഴിനു തെളിവെടുപ്പിനായി താഴേപാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തിക്കുമെന്നായിരുന്നു വിവരം ലഭിച്ചത്. രാവിലെ ആറരമണിയോടെ പ്രഭാതകൃത്യത്തിനായി പോകണമെന്ന് അഫാന്‍ ആവശ്യപ്പെടുകയും പോലീസ് വിലങ്ങഴിച്ചു കൊടുക്കുകയുമായിരുന്നു. എന്നാല്‍, സെല്ലിനകത്തെ ശൗചാലയത്തില്‍പോയ അഫാന്‍ തലകറക്കം ഉണ്ടെന്നു പറയുകയും ബോധക്ഷയം അഭിനയിച്ചു വീഴുകയുമായിരുന്നു. ഉടന്‍തന്നെ പാങ്ങോട് പോലീസ് കല്ലറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു നടത്തിയ പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നു കണ്ടെത്തുകയായിരുന്നു. പിന്നീട് തെളിവെടുപ്പുവരെ സെല്ലില്‍ തലങ്ങും വിലങ്ങും നടന്ന അഫാന്‍ ഉച്ചയൂണ് നല്‍കിയപ്പോള്‍ മീന്‍കറി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, അഫാന്‍ പാങ്ങോട് സ്റ്റേഷനില്‍ ഭക്ഷണം കഴിക്കുന്നതിനു വിമുഖത പ്രകടിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നു പൊലീസ് ചോദിച്ചപ്പോള്‍ താന്‍ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനു ബുദ്ധിമുട്ട്…
Read More » -
Kerala
റഹിം അസ്‌ലം പറയുന്നത് നുണ: പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോയത് അയാൾ, ഇന്ന് ഉച്ചക്ക് വിദ്യാർഥിനികൾ നാട്ടിലെത്തും
മലപ്പുറം താനൂരിലെ പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോയ റഹിം അസ്ലം പൊലീസ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശിയായ ഇയാളോടൊപ്പം ഒരേ ട്രയിനിലാണ് പെൺകുട്ടികൾ കോഴിക്കോടു നിന്ന് മുംബൈയ്ക്കു പോയത്. റഹീം അസ്‌ലമിനെ തിരൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെൺകുട്ടികളുടെയും സുഹൃത്താണ് റഹിം അസ്‌ലം. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം അസ്ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണത്രേ റഹിം കൂടെ പോയത്. പക്ഷേ കേവലം 16 വയസുമാത്രമുള്ള 2 പെൺകുട്ടികളെ മുംബൈയിലേക്കു കൂട്ടിക്കൊണ്ടു പോയതിനു പിന്നിൽ ദുരൂഹതകൾ ഏറെയുണ്ട്. അതേസമയം, പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽനിന്ന് ഇന്ന് (ശനി) നാട്ടിലെത്തിക്കും. താനൂരിൽനിന്നുള്ള പൊലീസ് സംഘം പെൺകുട്ടികളെയും കൂട്ടി…
Read More » -
India
‘കോമയിലായിരുന്ന’ രോഗി ഐസിയുവില്‍ നിന്ന് ഇറങ്ങിപ്പോയി! സ്വകാര്യ ആശുപത്രിയിലെ തട്ടിപ്പ് വൈറല്‍
ന്യൂഡല്‍ഹി: ആശുപത്രി അധികൃതര്‍ ‘കോമയിലാണെന്ന്’ പറഞ്ഞ രോഗി ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവില്‍ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ തട്ടിപ്പ് നടന്നത്. ലക്ഷങ്ങള്‍ ചെലവ് വരുമെന്ന ആശുപത്രി അധികൃതരുടെ വാക്കുകള്‍ കേട്ട് ബന്ധുക്കള്‍ പണം സംഘടിപ്പിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തേക്ക് യുവാവ് നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയത്. സംഭവത്തിന്റെ വിഡിയോ വൈറലാണ്. നാട്ടിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ദീന്‍ദയാല്‍ നഗറിലെ താമസക്കാരനായ ബന്തി നിനാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്നും, കോമയിലായെന്നുമായിരുന്നു (അബോധാവസ്ഥയില്‍) ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പറഞ്ഞത്. അടിയന്തരവും ചെലവേറിയതുമായ ചികിത്സ ആവശ്യമാണെന്നും പറഞ്ഞു. ചികിത്സക്കായി ഒരു ലക്ഷം രൂപ ഉടനടക്കണമെന്നും പറഞ്ഞു. സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിടുന്ന കുടുംബം പണത്തിനായി നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തിരുന്ന ബന്ധുക്കള്‍ക്ക് മുന്നിലേക്ക് രോഗി ഇറങ്ങി വന്നത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയില്‍, ‘അബോധാവസ്ഥയിലായിരുന്ന’ നിനാമ ഐസിയുവില്‍ നിന്ന് പുറത്തേക്ക് നടന്നു വരുന്നത് കാണാം. ഡോക്ടര്‍മാര്‍…
Read More » -
Crime
ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണി; ‘പ്രവാചകന്‍ ബജീന്ദര്‍’ക്കെതിരെ പരാതിയുമായി യുവതി
ചണ്ഡീഗഡ്: സ്വയം പ്രഖ്യാപിത ‘പ്രവാചകന്‍’ പഞ്ചാബ് ജലന്ദറിലെ പാസ്റ്റര്‍ ബജീന്ദര്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ പരാതികള്‍ ഉന്നയിച്ച് യുവതിയും കുടുംബവും രംഗത്ത്. തനിക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും സംഭവം പുറത്തറിയിച്ചപ്പോള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. 2017 മുതല്‍ 2023 വരെ ഗ്ലോറി ആന്‍ഡ് വിസ്ഡം ചര്‍ച്ചിന്റെ പാസ്റ്ററായിരുന്നു ബജീന്ദര്‍. ഞായറാഴ്ചകളില്‍ സിങ് യുവതിയെ പള്ളിയില്‍ അനാവശ്യമായി ഇരുത്തുകയും ആലിംഗനം ചെയ്യുകയും ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും ചെയ്തു എന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോളേജില്‍ പോകുമ്പോള്‍ പിന്നാലെ കാറുകള്‍ അയയ്ക്കുകയും വീട്ടിലേക്ക് പോകുമ്പോള്‍ പിന്തുടരുകയും ചെയ്തുവെന്ന് യുവതി പറയുന്നു. മാതാപിതാക്കളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് ബജീന്ദറിന്റെ സംഘം യുവതിയെ മാനസികമായി സംഘര്‍ഷത്തിലാക്കിയത്. പാസ്റ്റര്‍ അടിയ്ക്കടി സിംകാര്‍ഡുകള്‍ മാറ്റിക്കൊണ്ടേയിരിക്കുകയും ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു. ബജീന്ദറിന് കറുപ്പ് കച്ചവടമുണ്ടായിരുന്നതായും ഡല്‍ഹി ജി.ബി റോഡിലെ ബ്രദേഴ്സ് ഹൗസിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നതായും യുവതി…
Read More » -
Crime
ബസ് സ്റ്റോപ്പില്‍നിന്ന് ആളെ കയറ്റി; ബസ് കുറുകെയിട്ട് കണ്ടക്ടറുടെ മര്‍ദനം, പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു
മലപ്പുറം: തിരൂരില്‍ സ്വകാര്യബസ് ജീവനക്കാരന്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ചികിത്സ തേടിയെത്തിയിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് മര്‍ദിച്ചത്. ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ബസ് കുറുകെയിട്ട് ഓട്ടോയില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറിക്കിയ ശേഷമായിരുന്നു മര്‍ദനമെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ താനൂരില്‍ ഭാര്യയെ ഓട്ടോറിക്ഷയില്‍ കയറ്റിയ ഡ്രൈവര്‍ക്കും മര്‍ദനമേറ്റിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം പതിവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.
Read More »