
ഭോപ്പാല്‍: കൊച്ചുമകന്റെ ചിതയില്‍ചാടി ജീവനൊടുക്കി വയോധികന്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. രാമാവതാര്‍ എന്നയാളാണ് കൊച്ചുമകന്‍ അഭയ്രാജ് യാദവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച, അഭയ്‌രാജ് യാദവ് (34), ഭാര്യ സവിത യാദവി(30)നെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരുടേയും അന്ത്യകര്‍മങ്ങള്‍ വെള്ളിയാഴ്ച നടത്തുകയും ചെയ്തു

അഭയ്‌രാജിന്റെ മരണം രാമവതാറിനെ കടുത്ത മാനസിക പ്രയാസത്തിലാക്കിയിരുന്നു. ശനിയാഴ്ച രാവിലെയോടെ ഇദ്ദേഹവും ചിതയില്‍ ചാടി ആത്മഹത്യചെയ്തതായി വിവരം ലഭിച്ചു. രാമാവതാറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്, ഡി.എസ്.പി. ഗായത്രി തിവാരി അറിയിച്ചു.
അതേസമയം, അഭയ്രാജ്, സവിതയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണം ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും നടന്ന മരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഎസ്പി പറഞ്ഞു.