Month: March 2025
-
LIFE
22 കാരി വിദ്യാര്‍ത്ഥിനി ഹോളിവുഡ് താരത്തിന് കന്യകാത്വം വിറ്റത് 18 കോടി രൂപയ്ക്ക്!
സ്വന്തം കന്യകാത്വം 18 കോടി രൂപയ്ക്ക് ഹോളിവുഡ് താരത്തിന് വിറ്റ് 22-കാരി. യുകെ മാഞ്ചസ്റ്ററിലുള്ള ലോറ എന്ന വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ ലേലത്തിലൂടെ തന്റെ കന്യകാത്വം 8 കോടി രൂപയ്ക്ക് (ഏകദേശം 1.7 മില്യണ്‍ പൗണ്ട്) വിറ്റ് ഞെട്ടിച്ചത്. ഒരു എസ്‌കോര്‍ട്ട് ഏജന്‍സിയുടെ വെബ്‌സൈറ്റ് വഴിയാണ് ലോറ വില്പന നടത്തിയത്. രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പെടെ ഉന്നത വ്യക്തികളാണ് ഈ ലേലത്തിന് പങ്കെടുത്തത്. ഒടുവില്‍, ഏറ്റവും ഉയര്‍ന്ന ലേലം ഒരു ഹോളിവുഡ് താരത്തില്‍ നിന്നാണ് ലഭിച്ചത്. സാമ്പത്തികമായി ഉയര്‍ച്ച നേടുന്നതിനാണ് തന്റെ കന്യകാത്വം വിറ്റതെന്നും ഇതില്‍ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് 22-കാരി വെളിപ്പെടുത്തി. പല പെണ്‍കുട്ടികളും പ്രതിഫലം ഒന്നും നേടാതെ കന്യകാത്വം നഷ്ടപ്പെടുത്തുമ്പോള്‍ തനിക്ക് കുറഞ്ഞ പക്ഷം ഭാവിയെങ്കിലും സുരക്ഷിതമാക്കാന്‍ കഴിഞ്ഞുവെന്നാണ് ലോറ പറയുന്നത്. ലേലം ഉറപ്പിച്ചതിന് ശേഷം രണ്ട് വ്യക്തികളുടെയും വൈദ്യപരിശോധനയും ഏജന്‍സി നടത്തി. ഹോളിവുഡ് താരത്തിന്റെ വിവരങ്ങള്‍ രഹസ്യമായി തന്നെ ഏജന്‍സി സൂക്ഷിച്ചിട്ടുണ്ട്. പണത്തെ കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടാതെ തന്റെ…
Read More » -
Crime
ഷൈനി വായ്പയെടുത്തത് അമ്മായിയച്ഛന്റെ ചികിത്സയ്ക്ക്; തിരിച്ചടയ്ക്കാന്‍ തുനിയാതെ നോബിയും കുടുംബവും; നട്ടംതിരിഞ്ഞ് കുടുംബശ്രീ അംഗങ്ങള്‍
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയ്ക്ക് കാരണമായത് ഭര്‍ത്താവ് നോബിയുടേയും കുടുംബത്തിന്റേയും ക്രൂരത തന്നെ. ഷൈനി വായ്പ എടുത്തത് ഭര്‍ത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ തിരിച്ചടയ്ക്കാന്‍ നോബിയും കുടുംബവും തയാറായില്ല. ഷൈനിയുടെ ആവശ്യത്തിനാണ് പണം എടുത്തതെന്ന് പറഞ്ഞ് നോബിയും കുടുംബവും കയ്യൊഴിയുകയായിരുന്നെന്നും കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. ഇതോടെ എല്ലാ അര്‍ത്ഥത്തിലും ഷൈനിയെ അവര്‍ ചതിച്ചു. ഇതിന്റെ പ്രതിഫലനമായിരുന്നു ആ ആത്മഹത്യകള്‍. ഇതോടെ പോലീസില്‍ പരാതി നല്‍കിയത് കുടുംബ ശ്രീക്കാരാണെന്നും വ്യക്തമായി. ”ഷൈനി കുടുംബശ്രീയില്‍ നിന്ന് പണം വായ്പയെടുത്തത് ഭര്‍ത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കും വീട് പുതുക്കാനുമായിരുന്നു. ജൂണ്‍ വരെ പണം തിരിച്ചടച്ചിരുന്നു. വീട്ടില്‍ നിന്ന് പോയതോടെ പണം അടയ്ക്കാതെയായി. വായ്പ മുടങ്ങിയതോടെ നിക്ഷേപത്തില്‍ നിന്നെടുത്ത് കുടുംബശ്രീ അംഗങ്ങളാണ് പണം തിരിച്ചടച്ചത്. നോബിയും കുടുംബവും പണം തിരിച്ചടയ്ക്കില്ലെന്നു പറഞ്ഞു. ഷൈനിയുടെ പേരിലുള്ള രണ്ട് വാഹനങ്ങളുടെ ഉടമസ്ഥതയും ഇന്‍ഷുറന്‍സും കൈമാറാന്‍…
Read More » -
Kerala
വളര്‍ന്നിട്ടും വളരാതെ മത്തി, മാസങ്ങളായി ഒരേ വലുപ്പം; വിലയില്ലായ്മയില്‍ വലഞ്ഞ് മത്സ്യത്തൊഴിലാളികള്‍, കാരണം തേടി സിഎംആര്‍എഫ്ഐ
തൃശ്ശൂര്‍: കേരളതീരത്തെ കടലില്‍നിന്ന് കിട്ടുന്ന മത്തിക്ക് മാസങ്ങളായി ഒരേ വലുപ്പം. മാസങ്ങള്‍ക്ക് മുമ്പ് മത്തി കൂട്ടമായി കരയിലേക്ക് വന്നുകയറിയിരുന്നു. അന്നത്തെ വലുപ്പത്തില്‍നിന്ന് ആറുമാസമായിട്ടും വലിയ വ്യത്യാസമുണ്ടായിട്ടില്ല. സാധാരണ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോള്‍ വലുപ്പം കൂടിവരാറുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇത്തരത്തില്‍ ഒരേ വലുപ്പത്തില്‍ മത്തി തുടരുന്നത് മുമ്പ് കണ്ടിട്ടില്ലെന്ന് ചേറ്റുവ ഹാര്‍ബറിലെ തരകന്‍ അസോസിയേഷന്‍ സെക്രട്ടറി പവിത്രന്‍ കല്ലുമഠത്തില്‍ പറഞ്ഞു. നേരത്തേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും സുലഭമായി കിട്ടിക്കൊണ്ടിരുന്ന മത്തിലഭ്യത കുറഞ്ഞതോടെ നിലവില്‍ ട്രോളിങ് ബോട്ടുകാരാണ് മുഖ്യമായും പിടിക്കുന്നത്. ലഭ്യത കുറഞ്ഞെങ്കിലും വലുപ്പമില്ലാത്തതിനാല്‍ വില കൂടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ചെറുകിട കച്ചവടക്കാര്‍പോലും കിലോഗ്രാമിന് നൂറുരൂപ നിരക്കിലാണ് വില്‍പ്പന. വലുതിന് കിലോഗ്രാമിന് 200 രൂപയ്ക്കു മുകളില്‍ വില ലഭിക്കാറുണ്ട്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചെറിയ തോതില്‍ വലിയ മത്തി എത്തുന്നുണ്ടെങ്കിലും നാടന്‍ മത്തിയുടെ രുചി ഇതിനില്ലെന്നു പറയുന്നു. അതേസമയം, മത്തി വളരാത്തതിന് കാരണം തേടിയുള്ള പഠനം നടത്തുന്നുണ്ടെന്നും വൈകാതെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും കൊച്ചി…
Read More » -
Crime
എന്തൊക്കെയാ ഈ കൊച്ചുകേരളത്തില്‍ നടക്കുന്നത്!!! ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം, രണ്ട് പേര്‍ അറസ്റ്റില്‍
കൊച്ചി: മറൈന്‍ഡ്രൈവ് ക്വീന്‍സ് വോക്വേയില്‍ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശികളായ അബ്ദുല്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി കുടുംബസമേതം വോക്വേയില്‍ എത്തിയപ്പോഴായിരുന്നു യുവാക്കള്‍ മോശമായി പെരുമാറിയത്. യുവതിയുടെ ദേഹത്ത് സ്പര്‍ശിക്കുകയും എതിര്‍ത്തപ്പോള്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ചേര്‍ത്തുനിര്‍ത്തി സെല്‍ഫി എടുക്കാനും മറ്റും തുടങ്ങിയതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം നഗരത്തില്‍ ഡി ഹണ്ട് ലഹരി പരിശോധനയിലുണ്ടായിരുന്ന സെന്‍ട്രല്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും പിടികൂടി. പിടികൂടിയ യുവാക്കളെ പൊലീസ് വാഹനത്തില്‍ കൊണ്ടുവരുന്ന വഴി ഇവര്‍ വാഹനത്തിന്റെ ചില്ല് ഇടിച്ചു പൊട്ടിച്ചു. പൊതുഇടത്തില്‍ സ്ത്രീകളോടു മോശമായി പെരുമാറിയതിനും പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തതിനുമാണ് ഇരുവര്‍ക്കുമെതിരെ കേസ്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണു സൂചന. പ്രതികളായ അബ്ദുല്‍ ഹക്കീമിന് കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ അടിപിടി…
Read More » -
Kerala
ഇന്ന് മഴയ്ക്ക് സാദ്ധ്യത; രണ്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കൂടാതെ അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കന്‍ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.
Read More » -
India
ഒരു ലോക്കോ പൈലറ്റിന് എന്ത് കിട്ടും? റെയില്‍വേയുടെ കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേയുടേത്. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്ന് കൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. ജനങ്ങളുമായി ഇത്രയും അധികം ചേര്‍ന്ന് നില്‍ക്കുന്ന സംരംഭമായതിനാല്‍ തന്നെ ഇന്ത്യന്‍ റെയില്‍വേയിലേയും അതിലെ ജീവനക്കാരുടേയും കാര്യങ്ങള്‍ അറിയാന്‍ പൊതുജനത്തിന് എല്ലായ്പ്പോഴും വലിയ താത്പര്യമാണ്. റെയില്‍വേയില്‍ ജോലി നേടുകയെന്നത് പോലും രാജ്യത്തെ നല്ലൊരു പങ്ക് യുവാക്കളുടേയും സ്വപ്നമാണ്. തൊഴില്‍ സുരക്ഷ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം എന്നിവയൊക്കെയാണ് ഇതിന് അടിസ്ഥാനം. റെയില്‍വേയില്‍ വിവിധ ജോലി ചെയ്യുന്നവരുടെ ശമ്പള സ്‌കെയിലിനെ കുറിച്ച് ആളുകള്‍ക്ക് അറിയാം. ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റിന് എത്ര രൂപ പ്രതിമാസം ലഭിക്കും എന്നത് വളരെ കൗതുകത്തോടെ ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ലോക്കോ പൈലറ്റുമാര്‍ക്ക് രണ്ട് പാക്കേജ് ആയിട്ടാണ് ശമ്പളം ലഭിക്കുക. ബേസിക് പേമെന്റിന് പുറമേയാണ് ഒരാള്‍ എത്ര കിലോമീറ്റര്‍ ട്രെയിന്‍ ഓടിച്ചു എന്നതിലെ കണക്ക് ചേര്‍ക്കുന്നത്. ഇതിന് കിലോമീറ്റര്‍ അലവന്‍സ് അഥവാ റണ്ണിംഗം…
Read More » -
Crime
യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം; 33 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
കൊച്ചി: യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവാവിന്റെ പക്കല്‍ നിന്ന് പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. മലപ്പുറം വേങ്ങര വൈദ്യര്‍വീട്ടില്‍ മുജീബ് റഹ്‌മാനെയാണ് (45) ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിച്ച് ഓണ്‍ലൈനിലൂടെ 33 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്. പരാതിക്കാരന് മാട്രിമോണിയല്‍ പരസ്യം വഴിയാണ് ഫോണ്‍ നമ്പര്‍ ലഭിച്ചത്. വാട്‌സാപ് വഴി ബന്ധപ്പെട്ടപ്പോള്‍ പേര് ശ്രുതി എന്നാണെന്നും ബംഗളൂരുവില്‍ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി. വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓണ്‍ലൈന്‍ ആപ്പുകള്‍ യുവാവിനെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിച്ചു. ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്‌റ്റോ കറന്‍സി വാങ്ങിച്ച് മറ്റൊരു ആപ്പില്‍ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 32,93,306 രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ…
Read More » -
Crime
ചേട്ടത്തിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി വിഷം ഉള്ളില്‍ച്ചെന്നനിലയില്‍, സംഭവം ചങ്ങനാശ്ശേരിയില്‍
കോട്ടയം: ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതിയെ വിഷം കഴിച്ചനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പറാല്‍ പ്രിയനിവാസില്‍ വേണുഗോപാലിന്റെ ഭാര്യ പ്രസന്നയ്ക്ക് (62) നേരേയാണ് ആക്രമണമുണ്ടായത്. വേണുഗോപാലിന്റെ അനുജന്‍ രാജുവാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. വേണുഗോപാലിന്റെ വീട്ടിലെത്തിയ രാജു കൈയില്‍ കരുതിയിരുന്ന ദ്രാവകം പ്രസന്നയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തുണ്ടായിരുന്ന വേണുഗോപാല്‍, പ്രസന്നയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇദ്ദേഹത്തിനും പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രസന്നയെ ആശുപത്രിയിലെത്തിച്ചത്. വിഷം ഉള്ളില്‍ച്ചെന്ന രാജു അപകടനില തരണംചെയ്താല്‍ മാത്രമേ ചോദ്യംചെയ്യാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു. രാജുവിന് വേണുഗോപാലിന്റെ കുടുംബവുമായി മുന്‍വൈരമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുടുംബത്തര്‍ക്കവുമുണ്ടായിരുന്നു. കോട്ടയത്ത് താമസിക്കുന്ന രാജു അവിടെ ലോട്ടറിക്കച്ചവടം നടത്തിവരുകയായിരുന്നു.
Read More » -
Crime
ചവിട്ടേറ്റ് കരള് കലങ്ങി, തലനിലത്തടിച്ചു; ഇരിക്കൂരിലെ യുവതിയുടെ മരണം കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍
കണ്ണൂര്‍: ഇരിക്കൂര്‍ പടിയൂര്‍ ഊരത്തൂരില്‍ കശുവണ്ടി പെറുക്കാനെത്തിയ വയനാട് പേര്യ ഇരുമനത്തൂര്‍ കാലിമന്ദം ഉന്നതിയിലെ രജനിയുടെ (40) മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ രജനിയുടെ ഭര്‍ത്താവ് പേര്യ മടത്തില്‍ ഉന്നതിയിലെ എ.കെ.ബാബുവിനെ (41) ഇരിക്കൂര്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടന്‍ അറസ്റ്റ് ചെയ്തു. രജനിയുടെ ശരീരത്തില്‍ പതിമൂന്നോളം പരുക്കുണ്ടെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചവിട്ടേറ്റ് കരളിനു ക്ഷതമേറ്റിരുന്നു. തലച്ചോറിനും പരുക്കുണ്ട്. ചവിട്ടിയും തല നിലത്തടിച്ചുമാണു കൊലപ്പെടുത്തിയത്. നേരത്തേ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ബാബുവിനെതിരെ കൊലക്കുറ്റം ചുമത്തിയത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കശുമാവിന്‍തോട്ടത്തിലെ കെട്ടിടത്തില്‍ യുവതി മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍ ഞായറാഴ്ച രാത്രി മദ്യപിച്ച ബാബുവും രജനിയും തമ്മില്‍ വഴക്കുണ്ടായെന്നും ഇതാണ് കൊലപാതകത്തിലെത്തിയതെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് കശുമാവിന്‍ തോട്ടത്തിലെ മുറിയില്‍ രജനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് ഇരുവരും ഊരത്തൂരില്‍ എത്തിയത്. ബ്ലാത്തൂര്‍ സ്വദേശി പാട്ടത്തിനെടുത്ത തോട്ടത്തില്‍ തൊഴിലാളികളായിരുന്നു…
Read More »
