Month: March 2025

  • Crime

    പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയത് അമ്മയും കാമുകനും ചേര്‍ന്ന്, നിര്‍ബന്ധിച്ച് കുടിപ്പിച്ചു; ക്ലാസ് ടീച്ചറുടെ നിര്‍ണായക മൊഴി

    എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പംപടി പീഡനത്തില്‍ പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് അമ്മയും കാമുകനും ചേര്‍ന്ന് മദ്യം നല്‍കിയിരുന്നതായി മൊഴി. പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെണ്‍കുട്ടികള്‍ പറഞ്ഞു. കൂട്ടുകാരിക്ക് എഴുതിയ കത്ത് കണ്ട ക്ലാസ് ടീച്ചറോട് പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം പറഞ്ഞിരുന്നു. മദ്യം നല്‍കിയെന്ന് ടീച്ചര്‍ പറഞ്ഞ വിവരം രഹസ്യ മൊഴിയില്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. പീഡന വിവരം മറച്ചു വച്ചതിന് അമ്മക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി. മജിസ്ട്രേറ്റ് കോടതി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. 12,9 വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. മൂന്നു വര്‍ഷം മുന്‍പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം ധനേഷ് കുടുംബവുമായി കൂടുതല്‍ അടുത്തു. പിന്നീട്…

    Read More »
  • Kerala

    ബിജെപി സംസ്ഥാന പ്രസിഡന്റ് തിങ്കളാഴ്ച; അഭ്യൂഹങ്ങളുമായി അരഡസനോളം പേരുകള്‍

    തിരുവനന്തപുരം: ബിജെപി കേന്ദ്രഘടകത്തിന്റെ രഹസ്യപ്പട്ടികയിലെ കേരളഘടകം സംസ്ഥാനപ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവില്‍നിന്ന് ഞായറാഴ്ച പത്രിക സ്വീകരിക്കും. മത്സരം ഒഴിവാക്കാന്‍ ഒരാളില്‍നിന്നേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ. പ്രസിഡന്റാകാന്‍ സാധ്യതയുള്ള അരഡസനോളം നേതാക്കളുടെ പേരുകള്‍ പ്രചരിക്കുന്നതോടെ അഭ്യൂഹങ്ങള്‍ക്കും അറുതിയില്ല. നിലവിലുള്ള പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടരുമോ മറ്റാരുടെയെങ്കിലും കൈകളില്‍ പദവിയെത്തുമോ എന്നതാണ് പാര്‍ട്ടിഘടകങ്ങള്‍ ഉറ്റുനോക്കുന്നത്. ഞായറാഴ്ച രാവിലെ കോര്‍കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സംസ്ഥാനപ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂര്‍ണമായും കേന്ദ്രഘടകത്തിന്റെ തീരുമാനമായതിനാല്‍ ആരാകുമെന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും ഇതുവരെ സൂചനകളൊന്നുമില്ല. കേരളത്തില്‍വെച്ചുതന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കും. 2020 ഫെബ്രുവരിയിലാണ് സുരേന്ദ്രന്‍ പ്രസിഡന്റായത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ന്നത്, തദ്ദേശസ്ഥാപന-നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വിശ്വസിക്കുന്നു. ആര്‍എസ്എസ് പിന്തുണയുണ്ടെന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. എന്നാല്‍, ആദ്യടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രനുപകരം ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശിന് അനുകൂലസാഹചര്യമാണെന്നാണ് പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ പറയുന്നത്. വനിതാപ്രസിഡന്റുമതിയെന്ന് കേന്ദ്രഘടകം…

    Read More »
  • Crime

    ലഹരിക്കടത്തും പോലീസിനെ ആക്രമിച്ചതും അടക്കം കേസുകള്‍; നവവധുവിന് മുന്നിലിട്ട് അക്ഷയിനെ വെട്ടിക്കൊന്നതും കച്ചവടത്തിലെ പങ്കാളികള്‍; മുഖ്യപ്രതിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

    തൃശൂര്‍: പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയില്‍ കൊലപാതകത്തിന് കാരണം ലഹരിമാഫിയാ സംഘാംഗങ്ങള്‍ തമ്മിലുള്ള പക. മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയ് (കൂത്തന്‍-28) ആണ് മരിച്ചത്. കേസിലെ മുഖ്യപ്രതി മുല്ലപ്പിള്ളി നാലുസെന്റ് കോളനിയില്‍ മണ്ടുമ്പാല്‍ വീട്ടില്‍ ലിഷോയ് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. അടുത്തിടെയാണ് അക്ഷയയുടെ വിവാഹം നടന്നത്. ഷബിനാണ് അക്ഷയ്യുടെ പിതാവ്. ഷീജയാണ് അമ്മ. കഞ്ചാവ് കച്ചവടത്തിന് കാര്‍ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അക്ഷയ് ഭാര്യ നന്ദനയുമൊന്നിച്ച് ലിഷോയുടെ വീട്ടിലെത്തുന്നത്. പെരുമ്പിലാവിലെ വീട്ടിലേക്ക് അക്ഷയിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ലിഷോയുടെ സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വീടിനു മുന്നില്‍ ഉണ്ടായിരുന്ന കാര്‍ തല്ലിത്തകര്‍ത്തു. കൊലയ്ക്കുശേഷം ലിഷോയ് പാടത്ത് ഒളിച്ചു. അവിടെനിന്ന് ശനിയാഴ്ച രാവിലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് പിടികൂടി. വെട്ടേറ്റ അക്ഷയ് രക്തത്തില്‍ക്കുളിച്ചാണ് വീടിനു പുറത്തേക്കോടിയത്. വീടിന്റെ പടിയിലും രക്തം തളംകെട്ടിക്കിടപ്പുണ്ട്. ലഹരി കേസില്‍ ജയിലിലായിരുന്ന ലിഷോയ്…

    Read More »
  • Crime

    കൊച്ചിയില്‍ നടുറോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം, ഒരാള്‍ കസ്റ്റഡിയില്‍

    കൊച്ചി: എസ്.ആര്‍.എം. റോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ലഹരിയിലാണ് യുവാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടത്തിയത്. കാറും എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് കാറിലെത്തിയ സംഘം എസ്.ആര്‍.എം. റോഡില്‍വച്ച് യുവാവിനെ ആക്രമിക്കുന്നത്. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ലഹരി ഉപയോഗിച്ചെത്തിയ ഇവരും പ്രദേശവാസികളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ക്ക് നേരെ കാറില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ കത്തി വീശുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരനായ യുവാവിനെ കാറിടിച്ചു വീഴ്ത്താന്‍ ശ്രമിച്ച സംഘം ഇയാളെ ബോണറ്റില്‍ വെച്ച് അര കിലോമീറ്ററോളമാണ് വാഹനമോടിച്ചത്. ഈ റോഡിലുള്ള ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സ്ഥിരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

    Read More »
  • Crime

    പൊലീസിനെ കണ്ടപ്പോള്‍ വിഴുങ്ങി; യുവാവിന്റെ വയറ്റില്‍നിന്ന് എംഡിഎംഎ കണ്ടെത്തി, പരിശോധനയില്‍ സ്ഥിരീകരണം

    കോഴിക്കോട്: എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു. ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്…

    Read More »
  • Crime

    കഞ്ചാവ് കച്ചവടത്തെച്ചൊല്ലി തര്‍ക്കം; തൃശൂരില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

    തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ് (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂര്‍ സ്വദേശിയും നിലവില്‍ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. രാത്രി എട്ടരയോടെയാണ് സംഭവം. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ലിഷോയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • Movie

    ”മമ്മൂക്കയോട് ‘ഡാ ഇവിടെ വാ’ എന്ന് പറയാന്‍ സാധിക്കുക അന്നേരമാണ്! ഞാന്‍ വഴക്ക് പറയുമെന്ന് ആന്റോ കരുതി”

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് രാജമാണിക്യം. വേറിട്ട ഗെറ്റപ്പും ഡയലോഗും തുടങ്ങി രാജമാണിക്യം ഹിറ്റാവാന്‍ ഒത്തിരി ഘടകങ്ങളുണ്ടായിരുന്നു. സിനിമയില്‍ ചെറിയ റോളില്‍ അഭിനയിച്ച താരങ്ങള്‍ പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചതിനെ കുറിച്ച് സായി കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. ആന്റോ ജോസഫ് വിളിച്ചിട്ട് വഴക്ക് പറയരുതെന്ന് പറഞ്ഞാണ് തന്നോട് ഇതിനെ പറ്റി സൂചിപ്പിച്ചത്. എല്ലാവരും കരുതുന്നത് സൂപ്പര്‍താരങ്ങളുടെ അച്ഛനായിട്ടും മറ്റും അഭിനയിക്കാന്‍ പറയുന്നത് താന്‍ ചെയ്യില്ലെന്നും അതിന്റെ പേരില്‍ വഴക്ക് കേള്‍ക്കുമെന്നുമാണ്. പക്ഷേ താന്‍ ചിന്തിച്ചത് അങ്ങനെയല്ലെന്നാണ് മുന്‍പൊരു അഭിമുഖത്തിലൂടെ സായി കുമാര്‍ വ്യക്തമാക്കിയത്. സായി കുമാര്‍ പറയുന്നതിങ്ങനെയാണ്… ‘ഒരു ദിവസം ആന്റോ എന്നെ വിളിച്ചു. എന്നിട്ട് ‘ചേട്ടാ ഞാന്‍ ആന്റോ ജോസഫാണ്. ഒരു കാര്യം പറയാനുണ്ട്. ചേട്ടനത് കേട്ട് വഴക്ക് പറയുമോന്ന്’ ചോദിച്ചു. ഞാനെന്തിനാ വഴക്ക് പറയുന്നത് കാര്യമെന്താണെന്ന് പറയാന്‍ പറഞ്ഞു. രാജമാണിക്യത്തില്‍ ഒരു ക്യാരക്ടര്‍ ചെയ്യാനുണ്ടെന്നാണ് ആന്റോ…

    Read More »
  • Crime

    യാത്രയയപ്പിന് എല്ലാം ഒരുക്കി സഹപ്രവര്‍ത്തകര്‍ കാത്തിരുന്നു; അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോള്‍ എംവിഡി ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

    കോട്ടയം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് താമസിക്കുന്ന എസ്. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എഎംവിഐ ആയ ഗണേഷ്, അടൂര്‍ സ്വദേശിയാണ്. ഗുരുവായൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫിസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഗണേഷ് കുമാര്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അസുഖങ്ങള്‍ ഉള്ള ആളാണ് ഗണേഷ് കുമാര്‍ എന്നും മുന്‍പും തളര്‍ന്നു വീണിട്ടുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം പ്രാഥമികാന്വേഷണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ജൂണ കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഴ്‌സ് ആണ്. മകന്‍: ആഷോ ഗണേഷ് കുമാര്‍. കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം പിന്നീട്.…

    Read More »
  • Crime

    മുസ്‌കാനൊപ്പം റൊമാന്‍സ് മൂഡില്‍ നൃത്തം; ഒടുവിലത്തെ സന്തോഷമെന്ന് അറിയാതെ സൗരഭ്, ഒപ്പം തുള്ളിച്ചാടി മകളും; പരിപാടികള്‍ക്ക് ശേഷം വെട്ടിനുറുക്കി വീപ്പയിലാക്കി…

    ലഖ്‌നൗ: രാജ്യം നടുങ്ങിയ കൊലപാതക വര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം യു.പി മീററ്റില്‍ നിന്നും പുറത്തുവന്നത്. ഇനി ലഹരി ഉപയോഗിക്കാന്‍ പറ്റില്ല എന്ന പേടിയില്‍ സ്വന്തം ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കുത്തികൊലപ്പെടുത്തി വീപ്പയിലാക്കുകയായിരുന്നു. ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാന്‍ ലണ്ടനില്‍നിന്നെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ, ഒരു കണ്ണ് നിറപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദമ്പതികള്‍ ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ ആണ് ചര്‍ച്ചാവിഷയം. മകള്‍ക്കൊപ്പം ഇരുവരും നൃത്തം ചെയ്യുന്നതാണ് വൈറലായ ദൃശ്യത്തില്‍ ഉള്ളത്. മകളുടെ ജന്മദിനത്തിലാണ് സൗരഭ് രജപുത്ത് ഭാര്യ മുസ്‌കാന്‍ റസ്‌തോഗിക്കൊപ്പം നൃത്തം ചെയ്യുന്നത്. മീററ്റിലെ ഒരു ഹോട്ടലില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഇരുവരുടെയും നൃത്തം. ഈ പരിപാടികള്‍ക്ക് ശേഷമാണ് രാജ്യത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. 2016ല്‍ പ്രണയവിവാഹിതരായതാണ് സൗരഭും മുസ്‌കാനും. മുസ്‌കാന്‍ ലണ്ടനിലേക്ക് പോയപ്പോള്‍ അഞ്ചുവയസ്സുള്ള മകള്‍ക്കൊപ്പം മീററ്റിലെ ഫ്‌ലാറ്റിലാണ് മുസ്‌കാന്‍ താമസിക്കുന്നത്. റെസ്റ്റോറന്റിലെ ജന്മദിനാഘോഷ ചടങ്ങില്‍ മകളും…

    Read More »
  • Crime

    കഴുത്തില്‍ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി; ലഹരിക്ക് അടിമയായ മകനെ പൊലീസില്‍ ഏല്പിച്ച് അമ്മ

    കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസില്‍ ഏല്പിച്ച് അമ്മ. കോഴിക്കോട് എലത്തൂര്‍ സ്വദേശി രാഹുലിനെ (26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ ഇയാള്‍ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് മകനെതിരെ അമ്മ മിനി പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ 9 മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് ഇന്ന് രാവിലെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ രാഹുല്‍ കഴുത്തില്‍ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നല്‍കണമെന്നാവശ്യപ്പെട്ട് വീട്ടില്‍ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും മിനി പറഞ്ഞു. മുന്‍പും രാഹുലിനെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മിനി മാധ്യമങ്ങളോട്…

    Read More »
Back to top button
error: