
ഒന്നരക്കോടി മുടക്കിയ ‘ലവ് ഡെയ്ല്‍’ എന്ന സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും കിട്ടിയത് പതിനായിരം രൂപയാണ്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി (75,23,86,049.00) , ഇതില്‍ തിയേറ്റര്‍ ഷെയര്‍ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്.
ഇതുരണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിര്‍മാതാക്കളുടെ അസോസിയേഷന്‍ പുറത്തുവിടുന്നത്. ജനുവരിയില്‍ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു.

സിനിമകളുടെ പേരും ബജറ്റും തിയറ്റര്‍ ഷെയറും (ഫെബ്രുവരി മാസം)
1. ഇഴ, ബജറ്റ്: 63,83,902 (അറുപത്തിമൂന്ന് ലക്ഷം), തിയേറ്റര്‍ ഷെയര്‍: 45,000
2. ലവ് ഡെയ്ല്‍, ബജറ്റ്: 1,60,86,700 (ഒരുകോടി അറുപത് ലക്ഷം), തിയേറ്റര്‍ ഷെയര്‍: 10,000
3. നാരായണീന്റെ മൂന്നാണ്‍മക്കള്‍, ബജറ്റ്: 5,48,33,552 (5 കോടി നാല്‍പത്തിയെട്ട് ലക്ഷം), തിയേറ്റര്‍ ഷെയര്‍: 33,58,147
4. ബ്രൊമാന്‍സ്, ബജറ്റ്: 8,00,00,000 (8 കോടി), തിയേറ്റര്‍ ഷെയര്‍: 4,00,00,000
5. ദാവീദ്, ബജറ്റ്: 9,00,00,000 (9 കോടി), തിയേറ്റര്‍ ഷെയര്‍: 3,50,00,000
6. പൈങ്കിളി, ബജറ്റ്: 5,00,00,000 (5 കോടി), തിയേറ്റര്‍ ഷെയര്‍: 2,50,00,000
7. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ബജറ്റ്: 13,00,00,000 (13 കോടി), തിയേറ്റര്‍ ഷെയര്‍: 11,00,00,000
8. ചാട്ടുളി, ബജറ്റ്: 3,40,00,000 (3 കോടി 40 ലക്ഷം), തിയേറ്റര്‍ ഷെയര്‍: 32,00,000
9. ഗെറ്റ് സെറ്റ് ബേബി, ബജറ്റ്: 9,99,58,43 (9 കോടി), തിയേറ്റര്‍ ഷെയര്‍: 1,40,00,000
10. തടവ്, വിവരങ്ങള്‍ ലഭ്യമല്ല
11. ഉരുള്‍, ബജറ്റ്: 25,00,000 (25 ലക്ഷം), തിയേറ്റര്‍ ഷെയര്‍: 1,00,000
12. മച്ചാന്റെ മാലാഖ, ബജറ്റ് : 5,12,20,460 (5 കോടി 12 ലക്ഷം), തിയേറ്റര്‍ ഷെയര്‍: 40,00,000
13. ആത്മ സഹോ, ബജറ്റ് :1,50,00,000 (ഒരു കോടി 50 ലക്ഷം), തിയേറ്റര്‍ ഷെയര്‍: 30,000
14. അരിക്, ബജറ്റ് : 1,50,00,000 (ഒരു കോടി 50 ലക്ഷം), തിയേറ്റര്‍ ഷെയര്‍: 55,000
15. ഇടി മഴ കാറ്റ്, ബജറ്റ് : 5,74,03,000 (5 കോടി 74 ലക്ഷം), തിയേറ്റര്‍ ഷെയര്‍: 2,10,000
16. ആപ് കൈസേ ഹോ, ബജറ്റ് : 2,50,00,000 (2 കോടി 50 ലക്ഷം), തിയേറ്റര്‍ ഷെയര്‍: 5,00,000
17. രണ്ടാം യാമം, ബജറ്റ് : 2,50,00,000 (2 കോടി 50 ലക്ഷം), തിയേറ്റര്‍ ഷെയര്‍: 80,000