IndiaNEWS

ഹമാസ് അനുകൂല പ്രചാരണം; യുഎസില്‍ ഇന്ത്യന്‍ ഗവേഷകന്‍ അറസ്റ്റില്‍, നാടുകടത്തും

വാഷിങ്ടണ്‍: ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ച് യുഎസില്‍ ഇന്ത്യന്‍ ഗവേഷകന്‍ അറസ്റ്റില്‍. ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ബദര്‍ ഖാന്‍ സൂരിയെയാണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ വീടിന് പുറത്തുവെച്ച് സൂരി അറസ്റ്റിലായതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. സൂരിയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായും നാടുകടത്തല്‍ ഭീഷണി നേരിടുന്നതായും ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി വിര്‍ജീനിയയില്‍ ബാദര്‍ താമസിച്ച വീട്ടില്‍നിന്നാണ് ‘മുഖംമൂടി ധരിച്ചെത്തിയ’ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയില്‍ നിന്നാണെന്നു പറഞ്ഞെത്തിയ സംഘം സര്‍ക്കാര്‍ ബാദറിന്റെ വീസ റദ്ദാക്കിയെന്നും അറിയിച്ചു. ബാദര്‍ ഖാന് ഭീകരബന്ധമുണ്ടെന്നും ആരോപിക്കുന്നു. ഇയാള്‍ ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹമാധ്യമത്തില്‍ യഹൂദ വിരോധം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്ലോക്ലിന്‍ പറഞ്ഞത്.

Signature-ad

വാഷിംഗ്ടണ്‍ ഡിസിയിലുള്ള ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലെ എഡ്മണ്ട് എ. വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസിലെ അല്‍ വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്ലീം-ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോയാണ് ഡോ. ബദര്‍ ഖാന്‍ സൂരി. 2020-ല്‍, ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെല്‍സണ്‍ മണ്ടേല സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് റെസല്യൂഷനില്‍നിന്ന് പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് സ്റ്റഡീസിലാണ് അദ്ദേഹം പിഎച്ച്ഡി കരസ്ഥമാക്കിയത്.

Back to top button
error: