Month: February 2025

  • Kerala

    വയനാട്ടില്‍ വീണ്ടും കാട്ടാനക്കലി; ആദിവാസി യുവാവ് കൊല്ലപ്പെട്ടത് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍

    വയനാട്: കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ വീണ്ടും ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്ണന്‍ (27) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയാണ് അട്ടമല. ചൂരല്‍മലയില്‍ നിന്നുമാണ് അട്ടമലയിലേക്ക് പോകുന്നത്. ദുരന്തത്തിനു ശേഷം അട്ടമലയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇന്നലെയും വയനാട്ടില്‍ ബത്തേരിയില്‍ ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു. ഉരുള്‍പൊട്ടലിനു ശേഷം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.    

    Read More »
  • Social Media

    പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകന്റെ ഭാര്യയെ കൊന്ന് സെപ്ടിക് ടാങ്കിലിട്ടു!

    അഭിനയിച്ചവരെക്കാളും മികവോടെ അഭ്രപാളിയില്‍ താരങ്ങളുടെ ശബ്ദമായി മാറിയവരാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. മലയാള സിനിമാലോകത്തെ താരറാണിമാര്‍ക്ക് ശബ്ദം നല്‍കിയ അതുല്യ കലാകാരിയായ ആന്ദവല്ലിയുടെ ജീവിതവുമായി ബന്ധപ്പെട്ട് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ‘ഒരുകാലത്ത് ഏറ്റവും തിരക്കുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്നു ചന്ദ്രമോഹനും ആനന്ദവല്ലിയും. ഞാന്‍ ആനന്ദവല്ലിയെ ആദ്യമായി കാണുന്നത് ദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെരിലാന്റ് സ്റ്റുഡിയോയില്‍ നടക്കുമ്പോഴാണ്. അന്നത്തെ മെരിലാന്റ് സ്റ്റുഡിയോ മാനേജര്‍ വെളിയം ചന്ദ്രന്റെ ഭാര്യയായിരുന്നു അവര്‍. പിന്നീട് ആ ബന്ധത്തില്‍ എന്തോ താളപ്പിഴകളുണ്ടായി അവര്‍ പിരിഞ്ഞു.പിന്നീട് സംവിധായകന്‍ കെ എസ് ഗോപാലകൃഷ്ണനുമായി അവര്‍ ജീവിതം ആരംഭിച്ചു. മദ്രാസില്‍ ഡബ്ബിംഗിന് ചെല്ലുമ്പോഴാണ് ചന്ദ്രമോഹനെ ഞാന്‍ ആദ്യമായി കാണുന്നത്. ചന്ദ്രമോഹനും ഭാര്യ ജയശ്രിയുമൊക്കെ സന്തോഷത്തോടെ മദ്രാസിലായിരുന്നു താമസിച്ചിരുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകനും നായികയും പ്രണയിക്കുന്നതുപോലെ അവര്‍ക്ക് വേണ്ടി ശബ്ദം നല്‍കിയവരും ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ പരസ്പരം പ്രണയത്തിലായി. രണ്ടുപേരും അവരവരുടെ കുടുംബങ്ങളെ മറന്ന് ഒന്നായി. വലിയ കോളിളക്കം സൃഷ്ടിച്ച…

    Read More »
  • Crime

    ചുമ്മാതിരിക്കുന്നതിന്റെ രസം കളഞ്ഞു! വീടിന്റെ മുന്‍പിലൂടെ മീനേ… എന്ന് വിളിച്ചു കൂവുന്നത് ഇഷ്ടമായില്ല; മത്സ്യവില്‍പ്പനക്കാരന് മര്‍ദനം, യുവാവ് പിടിയില്‍

    ആലപ്പുഴ: വീടിന്റെ മുന്നിലൂടെ മീനേ… എന്ന് വിളിച്ചു കൂവി മത്സ്യ കച്ചവടം നടത്തുന്നത് ഇഷ്ടമായില്ല. മത്സ്യ വില്‍പ്പനക്കാരന് മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നഗരസഭ സക്കറിയാ വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ സിറാജ് (27) ആണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന വെളിയില്‍ വീട്ടില്‍ ബഷീറിനാണ് (50) പട്ടിക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30-നായിരുന്നു സംഭവം. സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡില്‍ക്കൂടി മത്സ്യകച്ചവടക്കാര്‍ എല്ലാ ദിവസവും മീനേ.. മീനേ.. എന്ന് ഉച്ചത്തില്‍ വിളിച്ചാണ് പോവുക. ഇതില്‍ കലിപൂണ്ടാണ് ആക്രമണമെന്ന് പറയുന്നു. ഉച്ചത്തില്‍ കൂവി വിളിക്കുന്നതിനാല്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍നിന്നു ശ്രദ്ധ മാറിപോകുന്നുവെന്നാണ് സിറാജ് പൊലീസിന് നല്‍കിയ മൊഴി. സിറാജിന് ജോലിയൊന്നും ഇല്ലെന്ന് പൊലീസ് പറയുന്നു. സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരിക്കേറ്റ ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.      

    Read More »
  • Crime

    കാസര്‍കോട്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്; വീടിന് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

    കാസര്‍കോട്: ചിത്താരിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതി പിന്നാലെ പൂച്ചക്കാട് ഒരു വീടിന് തീയിട്ടു. ചിത്താരി ഹസീന സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്റെ ആരാധകര്‍ കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദിച്ചുവെന്നാണ് പരാതി. വാക്ക് തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. തെക്കുംപുറം സ്വദേശി റാഫി, ബാസിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൂച്ചക്കാട് റഹ്‌മത്ത് റോഡിലെ കെഎം ഫൈസലിന്റെ വീടിന് ഒരു സംഘം തീയിട്ടു. രണ്ട് ബൈക്കുകളില്‍ എത്തിയ സംഘം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഫര്‍ണീച്ചറുകള്‍ അടക്കം കത്തി നശിച്ചു. സംഭവ സമയത്ത് ഫൈസലിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.    

    Read More »
  • Crime

    സഹപാഠിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി, ഫോണില്‍ പോലീസിന് അസഭ്യം; പ്രതികള്‍ പിടിയില്‍

    തിരുവനന്തപുരം: മംഗലപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ പിടിയില്‍. കുടവൂര്‍ സ്വദേശി ശ്രീജിത്ത്, വേങ്ങോട് സ്വദേശികളായ അഭിരാജ്, അഭിരാം, അശ്വിന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് നാലംഗസംഘം പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കഴിഞ്ഞദിവസം രാത്രി 7.45-ഓടെയാണ് പത്താംക്ലാസുകാരനെ മംഗലപുരത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. പിന്നാലെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് പത്താംക്ലാസുകാരന്റെ മൊബൈല്‍ഫോണിലേക്ക് വിളിച്ചപ്പോള്‍ പ്രതികളാണ് ഫോണെടുത്തത്. ഇവര്‍ പോലീസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞ് ഫോണ്‍ കട്ട്ചെയ്തു. ഇതോടെ പോലീസ് പിന്തുടര്‍ന്നെത്തുകയും പത്താംക്ലാസുകാരനെ കണ്ടെത്തുകയുമായിരുന്നു. ഇതിനിടെ പ്രതികള്‍ കാറുമായി കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളിലൊരാള്‍ക്ക് പത്താംക്ലാസുകാരന്റെ സഹപാഠിയായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയുമായി പത്താംക്ലാസുകാരന്‍ സൗഹൃദം പുലര്‍ത്തിയെന്ന് ആരോപിച്ചാണ് പ്രതികള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസം മുമ്പും ഇതേവിഷയത്തില്‍ പ്രതികള്‍ ബൈക്കിലെത്തി പത്താംക്ലാസുകാരനെ മര്‍ദിച്ചിരുന്നു. എന്നാല്‍, അന്ന് പരാതി നല്‍കിയിരുന്നില്ല.  

    Read More »
  • Kerala

    ”എനിക്കു പേടിയാണ്….” എഴുതി പൂര്‍ത്തിയാക്കാതെ ജോളിയുടെ വിടവാങ്ങല്‍

    കൊച്ചി: ”എനിക്കു പേടിയാണ്. ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്കു ധൈര്യമില്ല” പരസ്യമായി മാപ്പു പറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന്, നിലവിലെ സെക്രട്ടറിക്കു നല്‍കാനായി ജോളി എഴുതി, പാതിയില്‍ നിര്‍ത്തിയ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.’തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍. എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാന്‍ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതില്‍ നിന്നു കരകയറാന്‍ എനിക്കു കുറച്ചു സമയം തരൂ.’ ഇംഗ്ലിഷിലുള്ള, മുഴുമിപ്പിക്കാത്ത കത്തിലെ വരികള്‍ ഇങ്ങനെ പോകുന്നു. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു ജോളി ബോധരഹിതയാകുന്നത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെക്കുറിച്ച് സംസാരിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. കയര്‍ബോര്‍ഡ് സെക്രട്ടറി ജിതേന്ദ്ര ശുക്ലക്ക് തന്നോട് ദേഷ്യമാണെന്നും ക്രമക്കേടുള്ള ഫയല്‍ മടക്കിയതാണ് ഇതിന് കാരണമെന്നും ജോളി പറയുന്നു. അതേസമയം, ജോളിയുടെ സംസ്‌കാരം ഇന്ന് രാവിലെ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലാണ്. കയര്‍ ബോര്‍ഡിലെ സെക്ഷന്‍ ഓഫീസര്‍ ആയിരുന്ന ജോളി തലയിലെ രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ…

    Read More »
  • Kerala

    സിപിഎം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി: 14 ഇടത്തും സെക്രട്ടറിമാരായി, ഇനി മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് സംസ്ഥാന സമ്മേളനം

       ഇന്നലെ കുന്നംകുളത്ത് സമാപിച്ച സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ ഗുരുവായൂർ മുൻ എംഎൽഎ കൂടിയായ കെ വി അബ്ദുൽ ഖാദറിനെ (60) ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതോടെ കേരളത്തിലെ 14 ജില്ലകളിലും സിപിഎമ്മിന് ജില്ലാ സെക്രട്ടറിമാരായി. പാർട്ടിയുടെ വളർച്ചയുടെയും തലമുറ മാറ്റത്തിന്റെയും സൂചന നൽകിയാണ് 14 ജില്ലകളിലും പുതിയ സെക്രട്ടറിമാരെ സമ്മേളനം തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് വി ജോയി, കൊല്ലത്ത് എസ് സുദേവൻ, പത്തനംതിട്ടയിൽ രാജു എബ്രഹാം, ഇടുക്കിയിൽ സി വി വർഗീസ്, ആലപ്പുഴയിൽ ആർ നാസർ, കോട്ടയത്ത് എ വി റസൽ, എറണാകുളത്ത് സി എൻ മോഹനൻ, തൃശൂരിൽ കെ വി അബ്ദുൽ ഖാദർ, പാലക്കാട് ഇ എൻ സുരേഷ് ബാബു, മലപ്പുറത്ത് വി പി അനിൽ, വയനാട്ടിൽ കെ റഫീഖ്, കോഴിക്കോട് എം മെഹബൂബ്, കണ്ണൂരിൽ എം വി ജയരാജൻ, കാസർകോട് എം രാജഗോപാൽ എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിമാർ. ഇവരിൽ 6 പേർ ആദ്യമായാണ് സെക്രട്ടറിമാരാകുന്നത്. 8…

    Read More »
  • Crime

    കേരളത്തിനു ലൈംഗിക ഭ്രാന്തോ…? 10വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു: 15കാരനും 19കാരനും പ്രതികൾ

      അടൂര്‍: അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പത്തു വയസുകാരി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ 2 പേരെ പോലീസ് പിടികൂടി. ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി 10-ാം മൈല്‍ കക്കാട്ടില്‍ വീട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡിലായി. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. രണ്ടാം പ്രതി 15കാരനാണ്. ചേന്നംപുത്തൂര്‍ കോളനിക്ക് സമീപം കഴിഞ്ഞ 9ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഇയാള്‍ കുട്ടിയെ വീടിനു സമീപത്തു നിന്നും കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൗമാരക്കാരനും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് കൗമാരക്കാരന്‍ പീഡിപ്പിച്ചത്. വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. മാതാവിന്റെ സാന്നിധ്യത്തില്‍ എ.എസ്.ഐ മഞ്ജുമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തെളിവുകള്‍ ശേഖരിച്ചു. ജില്ലാ…

    Read More »
  • Local

    മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 2 വര്‍ഷം മുമ്പ് ആദ്യകുട്ടിയും ഇന്നലെ അടപ്പ് കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു; 2 മരണങ്ങളും അസ്വാഭാവികം എന്ന് പിതാവ്

        കോഴിക്കോട്: എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയില്‍ അടപ്പ് കുടുങ്ങി മരിച്ചതില്‍ അസ്വാഭാവികത എന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് ഇന്നലെ രാത്രി മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിസാറിന്റെ ആദ്യത്തെ മകനും രണ്ടു വര്‍ഷം മുന്‍പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. രണ്ടു കുട്ടികളും മരിച്ചത് ഭാര്യവീട്ടില്‍ വച്ചാണ്. ഇതോടെയാണ് ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. 14 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ കുട്ടിയുടെ മരണം. തിങ്കളാഴ്ച രാത്രിയാണ് രണ്ടാമത്തെ കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയ നിലയില്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് കുഞ്ഞിന് മരണം സംഭവിച്ചിരുന്നു  എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പ് ഈ കുട്ടിക്ക് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് പരുക്കേറ്റിരുന്നതായും അന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നുവെന്നും പരാതിയില്‍…

    Read More »
  • Crime

    പൈല്‍സാണെന്നു പറഞ്ഞ് സെന്റി, ബ്ളഡില്‍ കുതിര്‍ന്ന അണ്ടര്‍ വെയര്‍ കാണിച്ചിട്ട് നീ വന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകില്ല എന്നും പറഞ്ഞു; മുക്കത്തെ ഹോട്ടലുടമയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത

    കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി തന്നെയാണ് രംഗത്തെത്തിട്ടുള്ളത്. ദേവദാസ് ഭാര്യയ്‌ക്കൊപ്പം ടൂര്‍ പോയ സമയത്ത് പോലും വളരെ മോശമായ രീതിയില്‍ തനിക്ക് മെസേജുകള്‍ അയച്ചിരുന്നുവെന്ന് അതിജീവിത പറയുന്നു. ജോലി ഉപേക്ഷിച്ച് പോയപ്പോഴെല്ലാം ക്ഷമ ചോദിച്ച് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി. എന്നാല്‍ മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു. ആദ്യവട്ടം എനിക്ക് അയാള്‍ മോശമായി മെസേജ് അയക്കുന്നത് ഭാര്യയ്‌ക്കൊപ്പം ടൂര്‍ പോയ സമയത്താണ്. ഫിസിക്കല്‍ റിലേഷന്‍ഷിപ്പിന് താല്‍പര്യമുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ഞാന്‍ എന്റെ വീട്ടിലേക്ക് പോയി. പിന്നീട് ഒരുപാട് സോറി പറഞ്ഞുകൊണ്ട് പലതവണ സന്ദേശമയച്ചു. പൈല്‍സിന്റെ അസുഖമാണ്. സര്‍ജറി വേണ്ടിവരുമെന്നും, ഞാന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം എന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞതോടെ, ബ്ളഡില്‍ കുതിര്‍ന്ന അണ്ടര്‍ വെയര്‍ കാണിച്ചിട്ട് നീ വന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകില്ല എന്നായി-യുവതി പറഞ്ഞു. എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. തുടര്‍ന്ന് കരഞ്ഞ്…

    Read More »
Back to top button
error: