CrimeNEWS

കാമുകനുമായുള്ള ബന്ധം ചോദ്യംചെയ്തതിന് മാനസിക പീഡനം; യുവാവിന്റെ മരണത്തില്‍ ഭാര്യയ്ക്കെതിരേ കേസെടുക്കും

ആലപ്പുഴ: പുന്നപ്രയില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ഭാര്യയെയും കാമുകനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേട്ട് കോടതിയുടേതാണ് നിര്‍ദേശം. ആത്മഹത്യ ചെയ്ത റംഷാദിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മകന്റെ ആത്മഹത്യയില്‍ മരുമകളെയും കാമുകനെയും മരുമകളുടെ അമ്മയെയും പ്രതിയാക്കി ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് റംഷാദിന്റെ പിതാവ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പുന്നപ്ര ഷജീന മന്‍സിലില്‍ റംഷാദിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മനോജ് എന്ന യുവാവുമായി ഭാര്യ സമീനയുടെ സൗഹൃദം ചോദ്യം ചെയ്ത് ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് റംഷാദിന്റെ പിതാവ് മുഹമ്മദ് രാജ ആരോപിക്കുന്നത്. മാനസിക പീഡനങ്ങളില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Signature-ad

2020ലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി സമീനയും റംഷാദും വിവാഹിതരായത്. സമീനയുടെ കാമുകനുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. കോടതി ഉത്തരവ് പ്രകാരം കേസെടുത്ത് തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു.

Back to top button
error: