പൊലീസിനും രക്ഷയില്ല! അമ്പലമേട് സ്റ്റേഷനില്‍ പ്രതികളുടെ പരാക്രമം; ലോക്കപ്പ് തകര്‍ത്തു, മേശയുടെ ഗ്ലാസ് ഉടച്ചു

കൊച്ചി: അമ്പലമേട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പും മേശയുടെ ഗ്ലാസും ഉള്‍പ്പെടെ തല്ലിത്തകര്‍ത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികളുടെ പരാക്രമം. കരിമുകള്‍ സ്വദേശികളായ അജിത്ത് ഗണേശന്‍ (28), അഖില്‍ ഗണേശന്‍ (26), ആദിത്യന്‍ (23) എന്നിവരാണ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ അമ്പലമേട് പൊലീസ് പിടികൂടിയത്. വേളൂരില്‍ അടഞ്ഞു കിടക്കുന്ന ഫ്ലാറ്റില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ലോക്കപ്പിനുള്ളിലെ പൈപ്പുകളും ഗ്രില്ലുകളും പ്രതികള്‍ തകര്‍ത്തുവെന്നാണു പൊലീസ് പറയുന്നത്. മേശയുടെ മുകളിലെ ഗ്ലാസും … Continue reading പൊലീസിനും രക്ഷയില്ല! അമ്പലമേട് സ്റ്റേഷനില്‍ പ്രതികളുടെ പരാക്രമം; ലോക്കപ്പ് തകര്‍ത്തു, മേശയുടെ ഗ്ലാസ് ഉടച്ചു