Month: January 2025

  • Crime

    ഷെറിന്റെ മോചനത്തിനായി സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല; ശുപാര്‍ശ അയച്ചത് കൂടെയുള്ള ‘കക്ഷി’യെ പിണക്കാതിരിക്കാന്‍; പന്ത് ഇനി ഗവര്‍ണ്ണറുടെ കോര്‍ട്ടില്‍

    തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കരക്കാരണവര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകാനുള്ള സാധ്യത കുറവ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം രാജ്ഭവന്‍ അംഗീകരിക്കാന്‍ ഇടയില്ല. എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും. ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നും സൂചനയുണ്ട്. ചില സമ്മര്‍ദ്ദങ്ങള്‍ അടക്കം ഈ ഫയല്‍ രാജ്ഭവനില്‍ എത്തിയതില്‍ നിര്‍ണ്ണായകമായി. ആര്‍ലേക്കര്‍ എന്തു തീരുമാനിക്കുമെന്നതാണ് നിര്‍ണ്ണായകം. ഷാരോണ്‍ വധക്കേസും ഗ്രീഷ്മയുടെ കൊലക്കയറും ചര്‍ച്ചയാകുന്ന അതേ സമയത്താണ് ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം. ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതല്‍ അനുവദിക്കുന്നതിന് ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കാന്‍ മാത്രമാണ് മന്ത്രിസഭായോഗം തീരുമാനം. കണ്ണൂര്‍ വിമണ്‍ പ്രിസണ്‍ ആന്‍ഡ്…

    Read More »
  • Crime

    അന്ധവിശ്വാസത്തിനും കൂടോത്രങ്ങള്‍ക്കും അടിമ; ആരും സന്തോഷിക്കുന്നത് ഇഷ്ടമല്ലാത്ത കൊടും ക്രമിനല്‍

    പാലക്കാട്: അന്ധവിശ്വാസങ്ങള്‍ക്കും കൂടോത്രങ്ങള്‍ക്കും അടിമയായിരുന്നു കൊടും ക്രമിനലായ ചെന്താമര. സജിതയെ കൊല്ലാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. ചെന്താമരയുടെ ഭാര്യയും മക്കളും പിണങ്ങിപ്പോയത് സജിതയും അയല്‍വാസിയായ പുഷ്പയും ചേര്‍ന്ന് കൂടോത്രം ചെയ്തിട്ടാണെന്ന് ചെന്താമര വിശ്വസിച്ചു. കൂടോത്രം ചെയ്യാന്‍ അവര്‍ക്ക് കൂട്ടുനിന്നത് സജിതയുടെ ഭര്‍ത്താവ് സുധാകരനാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി അന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. തന്റെ ജീവിതം ഇല്ലാതാക്കിയത് ഇവര്‍ മൂന്നുപേരുമാണെന്നായിരുന്നു അയാളുടെ വിശ്വാസം. അതിന്റെ പകയായിരുന്നു നാടിനെ നടുക്കിയ അരുകൊലയിലേക്ക് നയിച്ചത്. സ്ഥിരമായി മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്ന ചെന്താമര ഭാര്യയുമായി സ്ഥിരം വഴക്കിടുമായിരുന്നു. ഭാര്യയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. ഇതു സഹിക്കവയ്യാതെയാണ് 2019ല്‍ ഭാര്യ പിണങ്ങിപ്പോയത്. അയല്‍വാസികള്‍ കൂടോത്രം വച്ചെന്ന കഥ ഭാര്യ അറിഞ്ഞിരുന്നില്ല. അവര്‍ പിണങ്ങിപ്പോയതോടെ, നാട്ടിലുള്ള ആരും സന്തോഷിക്കുന്നത് ചെന്താമരയ്ക്കു സഹിക്കാന്‍ പറ്റിയിരുന്നില്ല. രണ്ടുപേര്‍ കൂടി നിന്ന് എന്തെങ്കിലും സംസാരിച്ചു ചിരിക്കുന്നതു കണ്ടാല്‍ അത് അയാളെക്കുറിച്ചാണെന്ന് കരുതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് അത് അയല്‍ക്കാരുമായുള്ള പരസ്യമായ വഴക്കിലേക്കും കൈയേറ്റങ്ങളിലേക്കും നയിച്ചു. അതിന്റെ…

    Read More »
  • Movie

    എമ്പുരാന് എത്ര ബഡ്ജറ്റായി? ആന്റണിയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

    ആരാധകര്‍ വന്‍പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ – പൃഥ്വിരാജ് കോംബോയില്‍ എത്തുന്ന എമ്പുരാന്‍. ചിത്രത്തിന്റെ ടീസര്‍ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ടീസര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ വന്‍ ആവേശത്തിലാണ്. അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ അരങ്ങു തകര്‍ക്കുകയാണ് ടീസറില്‍. ചിത്രം വന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാന്റെ ബഡ്ജറ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മലയാള സിനിമ എന്നുള്ളതില്‍ നിന്ന് മാറി ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്താന്‍ പാകത്തിലുള്ള സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് എമ്പുരാന്‍. നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല. ഈ സിനിമയ്ക്ക് എന്തു ചെലവായി എന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കള്ളം പറയുന്നതാണ് എന്നു പറയും. ഞാന്‍ ആരോടും പറയുന്നില്ല. പറഞ്ഞിട്ടുമില്ല. ആന്റണി വ്യക്തമാക്കി. രാജുവിന് എന്നെ ഇഷ്ടമാണെന്ന് തോന്നുന്നു. എനിക്കും ഭയങ്കര ഇഷ്ടമാണ്. കുറെ ചെലവൊക്കെ കൂട്ടുന്ന ആളാണ്. പറയുന്ന കാര്യമൊക്കെ ചെയ്യിപ്പിക്കുന്ന ആളാണ്. അണ്ണാ എനിക്ക് ഒന്നും വേണ്ട.…

    Read More »
  • Crime

    വസ്തു തരംമാറ്റുന്നതിന് 5000 രൂപ കൈക്കൂലി; തിരുവനന്തപുരത്ത്‌ വില്ലേജ് ഓഫീസര്‍ പിടിയില്‍

    തിരുവനന്തപുരം: വസ്തു തരം മാറ്റുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ ഡി വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. വില്ലേജ് ഓഫീസിന് സമീപത്തുവച്ച് കൈക്കൂലി വാങ്ങവെ വിജയകുമാറിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. പഴയകുന്നുമ്മേല്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരില്‍ പഴയകുന്നുമ്മേല്‍ വില്ലേജ് പരിധിയില്‍പെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലെയും നടപടികള്‍ക്ക് ശേഷം 2024 ജനുവരി മാസം തന്നെ ഫയല്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസില്‍ എത്തിയെങ്കിലും, വില്ലേജ് ഓഫീസര്‍ കളക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് സഹിതം മടക്കി അയച്ചിരുന്നില്ല. വിവരം അന്വേഷിച്ച് വെള്ളിയാഴ്ച വില്ലേജ് ഓഫീസില്‍ എത്തിയ പരാതിക്കാരനില്‍ നിന്നും വില്ലേജ് ഓഫീസറായ വിജയകുമാര്‍ 2000 രൂപ കൈക്കൂലി വാങ്ങി. ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരില്‍ കണ്ടപ്പോള്‍ 5000…

    Read More »
  • Crime

    51 കാരിയെ കൊലപ്പെടുത്തിയത് 29 കാരനായ ഭര്‍ത്താവ്; കേസ് കേള്‍ക്കുന്നത് ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച ജഡ്ജി

    തിരുവനന്തപുരം: ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരി ശാഖകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ല കോടതി ഇന്നലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഷാരോണ്‍ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും നിര്‍ണ്ണായക വിധി പ്രഖ്യാപിച്ച ജില്ലാ ജഡ്ജി എ. എം. ബഷീര്‍ മുമ്പാകെയാണ് ശാഖകുമാരിയുടെ കേസ് വിചാരണ നടക്കുന്നത്. കൊലപാതകം ചെയ്യാന്‍ ഉപയോഗിച്ച ഇലക്ട്രിക് വയറുകളും ഭര്‍ത്താവ് അരുണിന്റെ വസ്ത്രങ്ങളും ശാഖകുമാരി ധരിച്ചിരുന്ന വസ്ത്രങ്ങളും കോടതിയില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാലപുത്തന്‍വീട്ടില്‍ ഫിലോമിനയുടെ മകള്‍ ശാഖ കുമാരി (51) 2020 ഡിസംബര്‍ 25നാണ് കൊലപ്പെട്ടത്. പ്രായത്തില്‍ കുറവായിരുന്ന ബാലരാമപുരം സ്വദേശി അരുണ്‍ (29) സ്വത്ത് തട്ടിയെടുക്കാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണു ബന്ധുക്കളുടെ ആരോപണം. സംഭവം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അരുണ്‍ അയല്‍ക്കാരെ അറിയിച്ചത്. ആള്‍ക്കാര്‍ എത്തിയപ്പോള്‍ ശാഖ വീടിന്റെ ഹാളില്‍ മരിച്ച നിലയില്‍ നിലത്തു കിടക്കുകയായിരുന്നു. തറയില്‍ രക്തവും കാണപ്പെട്ടു. അലങ്കാരത്തിനായി മീറ്റര്‍ ബോര്‍ഡില്‍ നിന്നെടുത്ത വൈദ്യുത വയറുകളും ഉണ്ടായിരുന്നു. ശാഖയുടെ അമ്മ…

    Read More »
  • Kerala

    സ്ത്രീ-പുരുഷ തുല്യതയെ മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ല; വീണ്ടും വെടിയുതിര്‍ത്ത് സലാം

    മലപ്പുറം: മുസ്ലീംലീഗ് സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ‘ജന്‍ഡര്‍ ഈക്വാളിറ്റിയല്ല. ജന്‍ഡര്‍ ജസ്റ്റിസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ?’ – എടക്കരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി എം എ സലാം പറഞ്ഞു. മുസ്ലീംലീഗ് മതപരമായ അഭിപ്രായം പറയാറില്ല, രാഷ്ട്രീയ അഭിപ്രായമാണ് പറയുന്നത്. സ്ത്രീയും പുരുഷനും തുല്യരല്ല, പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നതെന്നും സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ, ലോകം അംഗീകരിച്ചിട്ടുണ്ടോ, ഒളിംപിക്‌സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണ്. ബസില്‍ പ്രത്യേക സീറ്റല്ലേ, സ്‌കൂളില്‍ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ, ഇതെല്ലാം രണ്ടും വിത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചോദിച്ചു.

    Read More »
  • Crime

    പത്തനംതിട്ടയില്‍ അതിഥിതൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പിന്തുടര്‍ന്നെത്തി മോചിപ്പിച്ച് ഭര്‍ത്താവ്, നാട്ടുകാരായ രണ്ടുപേര്‍ അറസ്റ്റില്‍

    പത്തനംതിട്ട: അതിഥിതൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോന്നി മങ്ങാരം സ്വദേശികളായ അനില്‍കുമാര്‍ (48), ശിവപ്രസാദ് (42) എന്നിവരാണ് അറസ്റ്റിലായത്. ഐരവണില്‍ താമസിക്കുന്ന അസം സ്വദേശിയുടെ ഭാര്യയെ 14-ന് രാത്രി അവരുടെ വീട്ടില്‍കയറി അനില്‍കുമാര്‍ ബലമായി പിടിച്ചിറക്കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. സംഭവം അറിഞ്ഞ ഭര്‍ത്താവ് സഞ്ജയ് മണ്ഡല്‍ എത്തി ഭാര്യയെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം കോന്നി നാരായണപുരം മാര്‍ക്കറ്റിന് സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ സഞ്ജയ് മണ്ഡലിനെ അനില്‍കുമാറും ശിവപ്രസാദും ചേര്‍ന്ന് മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇരുവരേയും പിടികൂടി പൊലീസ് ചോദ്യംചെയ്തപ്പോഴാണ് പീഡനശ്രമം അറിയുന്നത്.  

    Read More »
  • India

    മഹാ കുംഭമേളയ്ക്കിടെ തിക്കും തിരക്കും; 15 മരണം, ഒട്ടേറെ പേര്‍ക്ക് പരുക്ക്

    ലഖ്‌നൗ: മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്. അനിയന്ത്രിതമായ തിരക്കും തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നും മൗനി അമാവാസി ദിനത്തിലെ അമൃത് സ്നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു. അഖാഡ പരിഷത്ത് ജനറല്‍ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് ഗംഗാ നദിയിലെ സ്‌നാനം അവസാനിപ്പിച്ച് മടങ്ങാന്‍ അഭ്യര്‍ഥിച്ചു. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികള്‍ വിലയിരുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍…

    Read More »
  • Crime

    വ്യക്തിവൈരാഗ്യം, മകന്റെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ചു; അച്ഛന്റെ കൂട്ടാളിയും പിടിയില്‍

    വയനാട്: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പച്ചക്കറി കടയില്‍ കഞ്ചാവ് വെച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണാടക എച്ച്ഡി കോട്ട കെ.ആര്‍ പുര സ്വദേശിയുമായ സദാശിവ (25) ആണ് അറസ്റ്റിലായത്. കേസില്‍ കടയുടമ നൗഫലിന്റെ പിതാവും മുഖ്യപ്രതിയുമായ അബൂബക്കറിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് എക്സൈസ് പിടികൂടിയിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് മകന്റെ പച്ചക്കറിക്കടയില്‍ അച്ഛന്‍ അബൂബക്കറും കൂട്ടാളി സദാശിവയും ചേര്‍ന്ന് കഞ്ചാവ് വെച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂര്‍ റോഡിലുള്ള പിഎ ബനാന എന്ന സ്ഥാപനത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തി 2.095 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു വെച്ചത്.

    Read More »
  • Crime

    പൊല്ലാപ്പ് ഒഴിവാക്കാന്‍ പുലിവാല്‍കല്യാണം! പിന്നാലെ പീഡനം, ഭീഷണി; 37 കാരന്‍ സംവിധായകന്റെ പരാതിയില്‍ 52 കാരി നടിക്കെതിരേ കേസ്

    ബംഗളൂരു: മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുത്തതായും ആരോപിച്ച് ഭര്‍ത്താവും സംവിധായകനുമായ ടി.ജെ.ഹര്‍ഷവര്‍ധന്‍ നല്‍കിയ പരാതിയില്‍ കന്നഡ നടി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. 2021ല്‍ സിനിമ ചിത്രീകരണത്തിനിടെയാണ് 37 വയസ്സുകാരനായ ഹര്‍ഷവര്‍ധനും 52 വയസ്സുകാരിയായ ശശികലയും തമ്മില്‍ പരിചയപ്പെടുന്നത്. ഹര്‍ഷവര്‍ധന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാന്‍ ഇടയാക്കി. എന്നാല്‍, ശശികലയുടെ വിവാഹ വാഗ്ദാനം ഹര്‍ഷവര്‍ധന്‍ നിരസിച്ചു. പിന്നാലെ ശശികല നല്‍കിയ പീഡന പരാതിയില്‍ ഹര്‍ഷവര്‍ധനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീര്‍പ്പെന്ന നിലയിലാണ് 2022 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിനു ശേഷവും കേസില്‍ കുരുക്കുമെന്നു ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. സ്വകാര്യ സന്ദേശങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശാരീരികമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.

    Read More »
Back to top button
error: