Month: January 2025

  • Crime

    വയനാട്ടില്‍ റിസോര്‍ട്ടിനു സമീപം പുരുഷനും സ്ത്രീയും തൂങ്ങി മരിച്ച നിലയില്‍

    വയനാട്: വൈത്തിരിയില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ റിസോട്ടിന്റെ പരിസരത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓര്‍ക്കിഡ് ഹൗസില്‍ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിന്‍സി (34) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇന്നു രാവിലെയാണ് റിസോര്‍ട്ടിലെ ജീവനക്കാര്‍ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    ഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ചു; വീട്ടമ്മ ഭിക്ഷക്കാരനൊപ്പം ഒളിച്ചോടി

    ലഖ്‌നൗ: തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. രാജേശ്വരി (36) എന്ന സ്ത്രീയാണ് പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം പോയത്. യുവതിയുടെ ഭര്‍ത്താവ് രാജു (45) പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 87 പ്രകാരം കേസെടുത്ത പോലീസ് യുവതിക്കായി തിരച്ചില്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയില്‍ പറയുന്നത് പ്രകാരം; ഭാര്യ രാജേശ്വരിക്കും ആറുമക്കള്‍ക്കും ഒപ്പം ഹര്‍ദോയ് ജില്ലയിലെ ഹര്‍പല്‍പുരിലാണ് രാജു താമസിച്ചിരുന്നത്. പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് എന്നയാളുമായി രാജേശ്വരി സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഇരുവരും ഫോണില്‍ സംസാരിക്കാനും ആരംഭിച്ചു. ജനുവരി മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ രാജേശ്വരി മകള്‍ ഖുഷ്ബുവിനോട് ചന്തയിലേക്ക് എന്നുപറഞ്ഞാണ് വീടുവിട്ടത്. വൈകുന്നേരമായിട്ടും രാജേശ്വരി തിരിച്ചുവരാതിരുന്നതോടെ രാജു അവരെ അന്വേഷിച്ചിറങ്ങി. എന്നാല്‍ യുവതിയെ എവിടെയും കണ്ടെത്താനായില്ല. വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ താന്‍ എരുമയെ വിറ്റുകിട്ടിയ വകയില്‍…

    Read More »
  • Crime

    13കാരിയെ ഗര്‍ഭിണിയാക്കി, ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; പിതാവിന് മരണംവരെ തടവ്

    കണ്ണൂര്‍: 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനു മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ സംഭവത്തിലാണു പ്രവാസിയായ പിതാവിനു മരണംവരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയും തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷ വിധിച്ചത്. 2 വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പില്‍ 47 വര്‍ഷം തടവുമാണു ശിക്ഷ. 2019 മുതല്‍ ഇയാള്‍ മകളെ പീഡിപ്പിച്ചു തുടങ്ങിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ സമീപത്തുള്ള 15കാരന്റെ പേര് മകളെക്കൊണ്ട് പിതാവ് പറയിപ്പിച്ചു. പൊലീസ് അന്വേഷണത്തില്‍ പിതാവാണു പ്രതി എന്ന് കണ്ടെത്തി. റിമാന്‍ഡിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി വിദേശത്തേക്കു പോയി. കഴിഞ്ഞ ജൂലൈയില്‍ കേസ് വിധി പറയേണ്ടതായിരുന്നു എങ്കിലും പ്രതി സ്ഥലത്തില്ലാതിരുന്നതിനാല്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം ഇയാള്‍ സ്ഥലത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് ഇന്നു വിധി പറഞ്ഞത്. പ്രതിക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.…

    Read More »
  • India

    ഡല്‍ഹിയില്‍ വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിന്, വോട്ടെണ്ണല്‍ എട്ടിന്

    ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഒരൊറ്റഘട്ടമായാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജനുവരി 18-ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില്‍ 12 എണ്ണം സംവരണസീറ്റുകളാണ്. ആകെ 13,033 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലും ക്യാമറസംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യംചെയ്യുക. 2.08 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 2020-ല്‍ 70-ല്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തിലെത്തിയത്. ബി.ജെ.പിക്ക് എട്ടുസീറ്റുകള്‍ ലഭിച്ചു.  

    Read More »
  • Kerala

    പി.ജെയുടെ പിന്‍ഗാമിയാകാന്‍ മകന്‍ അപു; കേരള കോണ്‍ഗ്രസ് തലപ്പത്ത് നിയമനം

    കോട്ടയം: കേരള കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്ററായി പി.ജെ.ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിനെ തിരഞ്ഞെടുത്തു. ഇതോടെ പാര്‍ട്ടിയില്‍ സംഘടനാ ഭാരവാഹികളില്‍ അപു ആറാം സ്ഥാനത്തായി. കോട്ടയത്തുചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിലാണു തീരുമാനം. പാര്‍ട്ടിയുടെ പ്രഫഷനല്‍ ആന്‍ഡ് ഐടി വിങ്ങിന്റെ ചെയര്‍മാനായിരുന്നു. ഇതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു പിന്‍ഗാമി കൂടി. ചീഫ് കോഓര്‍ഡിനേറ്ററായിരുന്ന ടി.യു.കുരുവിളയെ ഡപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തു. ജോണി നെല്ലൂര്‍ രാജിവച്ചു പോയതോടെ ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിവുണ്ടായിരുന്നു. മുന്‍ മന്ത്രി കെ.എം.മാണിയുടെ മരുമകന്‍ എം.പി.ജോസഫിനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു.

    Read More »
  • India

    വിസി പദവിയിലേക്ക് ഇനി വ്യവസായ പ്രമുഖരും; ഗവര്‍ണര്‍മാര്‍ക്ക് പൂര്‍ണ അധികാരം നല്‍കി യുജിസിയുടെ കരട് ചട്ടം

    ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍മാര്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്ന പുതിയ പരിഷ്‌കാരവുമായി യുജിസി. 2018ലെ യുജിസി നിയമഭേദഗതി അനുസരിച്ച് 10 വര്‍ഷം പ്രൊഫസറായി സേവനം ചെയ്തവരും ഗവേഷണരംഗത്ത് ഗൈഡായി പ്രവര്‍ത്തിച്ചവര്‍ക്കും മാത്രമേ വിസിമാരാവാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖര്‍ക്കും പൊതുഭരണരംഗത്ത് കഴിവ് തെളിയിച്ചവര്‍ക്കും വിസിമാരാവാം. ഉന്നത വിദ്യാഭ്യാസരംഗത്ത് അധ്യാപകരും അക്കാദമിക് സ്റ്റാഫും ആവാനുള്ള മിനിമം യോഗ്യത പരിഷ്‌കരിക്കുന്ന കരട് ചട്ടം കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്തിറക്കിയത്. പുതിയ ഭേദഗതി പ്രകാരം 55 ശതമാനം മാര്‍ക്കോടെ എംഇ, എംടെക് ബിരുദം നേടിയവര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരാവം. യുജിസി നെറ്റ് പരീക്ഷ പാസാവേണ്ട ആവശ്യമില്ല. നിലവില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരാവാന്‍ നെറ്റ് നിര്‍ബന്ധമാണ്. കരട് ചട്ടങ്ങള്‍ക്ക് യുജിസി ഡിസംബറില്‍ തന്നെ അംഗീകാരം നല്‍കിയിരുന്നു. ഈ പരിഷ്‌കാരങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും നവീകരണവും ഉള്‍ക്കൊള്ളലും ചലനാത്മകതയും കൊണ്ടുവരും. അധ്യാപകരെയും അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ശാക്തീകരിക്കുകയും അക്കാദമിക് നിലവാരം ശക്തിപ്പെടുത്തുകയും…

    Read More »
  • Kerala

    അന്‍വര്‍ യുഡിഎഫിലേക്ക്? മുന്നണി ചര്‍ച്ച ചെയ്യുമെന്ന് തങ്ങള്‍; ഉചിതമായ സമയത്ത് തീരുമാനമെന്ന് സതീശന്‍

    മലപ്പുറം: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് വഴിതെളിയുന്നു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം രാഷ്ട്രീയമായ കാര്യമാണ്. യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്‍വര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രശ്നങ്ങളില്‍ യുഡിഎഫിന് എതിര്‍പ്പൊന്നുമില്ല. വന നിയമഭേദഗതി കുറച്ച് സങ്കീര്‍ണമാണ്. അവിടെ മനുഷ്യത്വപരമായ സമീപനം ഉണ്ടായിരിക്കണം. നിയമഭേദഗതി നടപ്പില്‍ വന്നാല്‍ സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് തോന്നുന്നത്. അതുകൊണ്ട് നിയമഭേദഗതി സര്‍ക്കാര്‍ പുനരാലോചിക്കണം. സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് അന്‍വര്‍ മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനു വേണ്ടതെല്ലാമാണോ അതെല്ലാം യുഡിഎഫ് ചെയ്യും. അത് യുഡിഎഫിന്റെ കടമയാണ്. പത്തു വര്‍ഷമായി യുഡിഎഫ് അധികാരത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇനിയും അധികാരത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധിക്കില്ല.…

    Read More »
  • NEWS

    വത്തിക്കാന്‍ ചുമതലയില്‍ ആദ്യമായി വനിത; സിസ്റ്റര്‍ സിമോണ ബ്രാംബില്ല ചരിത്രം സൃഷ്ടിക്കുമ്പോള്‍

    റോം: കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന കാര്യാലയത്തിന്റെ മേധാവിയായി വനിതയെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ലയാണ് ഈ തസ്തികയില്‍ നിയമിതയായത്. സഭാ ഭരണത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. വിവിധ കാര്യാലയങ്ങളുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മാത്രമാണ് ഇതുവരെ വനിതകള്‍ എത്തിയിരുന്നത്. എന്നാല്‍, അധ്യക്ഷസ്ഥാനമായ പ്രിഫെക്ട് ആയി നിയമിക്കപ്പെടുന്നത് ആദ്യമാണ്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ് (പ്രിഫെക്ട്) സിസ്റ്റര്‍ ബ്രാംബില്ലക്ക്. ദൈവ ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിസ്റ്റര്‍ ബ്രാംബില്ലയെ സഹായിക്കാന്‍ കര്‍ദിനാള്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയെയും നിയമിച്ചു. ദിവ്യബലി ഉള്‍പ്പെടെ ചില കൂദാശാകര്‍മങ്ങള്‍ പ്രിഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവില്‍ ഇതിന് പുരോഹിതന്‍മാര്‍ക്ക് മാത്രമേ അധികാരമുള്ളൂ. അതുകൊണ്ട് കൂടിയാണ് കര്‍ദിനാള്‍ ആര്‍ട്ടിമെയുടെ നിയമനം. ചര്‍ച്ച് ഭരണവുമായി ബന്ധപ്പെട്ട ഉന്നത സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കുക എന്ന പോപ് ഫ്രാന്‍സിസിന്റെ നയത്തിന്റെ ഭാഗമായാണ് സിസ്റ്റര്‍ ബ്രാംബില്ലയുടെ നിയമനം. ചില വത്തിക്കാന്‍…

    Read More »
  • Crime

    നാട്ടുക്കൂട്ടം നാടുകടത്തിയ യുവാവ് രാത്രി കാമുകിയുടെ വീട്ടിലെത്തി; ഇരുവരേയും വീട്ടുകാര്‍ കഴുത്തുഞെരിച്ച് കൊന്നു

    ലഖ്നൗ: ഉത്തര്‍പ്രദേശ് ലളിത്പുരില്‍ പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ജനുവരി ഒന്നിന് അര്‍ധരാത്രിയാണ് മിഥുന്‍ കുശവാഹ(22), കാമിനി സാഹു(19) എന്നിവരെ കാമിനിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ ലളിത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബിഗയിലെ ജഗൗര എന്ന പ്രദേശത്താണ് സംഭവം നടന്നത്. മിഥുനുമായുള്ള കാമിനിയുടെ പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടില്‍ അംഗീകരിച്ചിരുന്നില്ല. ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പഞ്ചായത്ത് ചര്‍ച്ചയില്‍ പെണ്‍കുട്ടി വിവാഹിതയാകുന്നതുവരെ മിഥുന്‍ ഗ്രാമംവിട്ട് പുറത്ത് താമസിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം തൊട്ടടുത്ത ഗ്രാമത്തില്‍ തന്റെ അമ്മാവന്റെ കൂടെയാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകി മിഥുന്‍ പെണ്‍കുട്ടിയെ കാണാനെത്തുമായിരുന്നു. കാമിനിയുടെ കുടുംബത്തിന് ഈ സന്ദര്‍ശനങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ജനുവരി ഒന്നിന് പെണ്‍കുട്ടിയുടെ ജന്മദിനമായതിനാല്‍ മിഥുന്‍ വരുമെന്ന് അവര്‍ ഉറപ്പിച്ചു. പ്രതീക്ഷ തെറ്റിക്കാതെ വീട്ടിലെത്തിയ മിഥുനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടികൂടുകയും കൈകള്‍…

    Read More »
  • Kerala

    വിധികര്‍ത്താക്കളായി സിനിമാ സംവിധായകര്‍; മന്ത്രി ശിവന്‍കുട്ടിക്ക് അതൃപ്തി, അടിയന്തരയോഗം

    തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക, മിമിക്രി മത്സരങ്ങളില്‍ ചലച്ചിത്ര സംവിധായകര്‍ വിധികര്‍ത്താക്കളായതു സംബന്ധിച്ചു വിവാദമുയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. കലോത്സവം മികച്ച രീതിയില്‍ മുന്നേറുന്നതിനിടയില്‍ ഇത്തരം കല്ലുകടിയുണ്ടായതില്‍ മന്ത്രി കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരില്‍നിന്നു കൃത്യമായ വിശദീകരണം ആവശ്യപ്പെട്ടാണു മന്ത്രി യോഗം വിളിച്ചത്. വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതിലെ മാനദണ്ഡം കൂടുതല്‍ കര്‍ശനമാക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. നാടകമത്സരത്തിലും മിമിക്രയിലും സംവിധായകന്‍ എം.എ.നിഷാദും, മിമിക്രിയില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകനായ ചലച്ചിത്ര സംവിധായകന്‍ സോഹന്‍ സീനുലാലും മാര്‍ക്കിട്ടതാണു വിവാദമായത്. നാടകമത്സരത്തിന് എം.എ.നിഷാദിനെ വിധികര്‍ത്താവാക്കിയതിനെതിരെ നാടകപ്രവര്‍ത്തകര്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഇന്നു നടക്കുന്ന എച്ച്എസ് നാടകമത്സരത്തിലും നിഷാദിനെ വിധികര്‍ത്താവായി നിശ്ചയിച്ചിരുന്നുവെങ്കിലും നാടകപ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ ഒഴിവാക്കിയെന്നാണു സൂചന. ആദിവാസി, ഗോത്ര കലാരൂപങ്ങളുടെ മത്സരങ്ങളിലെ വിധികര്‍ത്താക്കള്‍ക്കു മറ്റിനങ്ങളിലെ വിധികര്‍ത്താക്കളെ അപേക്ഷിച്ച കുറവ് പ്രതിഫലമാണു നല്‍കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇക്കാര്യവും മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. എച്ച്എസ്…

    Read More »
Back to top button
error: