Month: January 2025
-
Crime
ലോക്കപ്പില്‍ പ്രതി ആവശ്യപ്പെട്ടത് ചിക്കനും ചോറും; ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വൈകിട്ട് നാലിന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന് 35 മണിക്കൂറിനുശേഷമാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. ചൊവ്വാഴ്ച രാത്രി 10.30-ഓടെ ബോയന്‍ കോളനിയിലെ വീട്ടിലേക്കുവരുന്ന വഴിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനില്‍ നിന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. സുധാകരനുമായി തലേ ദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരന്റെ കൊലയിലേക്ക് നയിച്ചതെന്നും ഇയാള്‍ പറഞ്ഞു. തലേ ദിവസം സുധാകരനുമായി തര്‍ക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരന്‍ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി. ലോക്കപ്പില്‍ പ്രതി ചിക്കനും ചോറും ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ ചെന്താമര വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. തുറന്ന കോടതിയില്‍ പ്രതിയെ ഹാജരാക്കേണ്ടതില്ലെന്നാണ് തീരുമാനം. പ്രത്യേക അനുമതി…
Read More » -
Crime
ചോറ്റാനിക്കരയിലെ വീട്ടില്‍ കഴുത്തില്‍ കയര്‍ മുറുക്കി, അര്‍ധനഗ്‌നയായി യുവതി; പോക്‌സോ അതിജീവിതയുടെ നില ഗുരുതരം, തലയോലപ്പറമ്പ് സ്വദേശിയായ കാമുകന്‍ കസ്റ്റഡിയില്‍
എറണാകുളം: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പോക്‌സോ അതിജീവിതയായ 20 വയസുകാരി ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മര്‍ദനത്തിലാണോ ഗുരുതരമായി പരുക്കേറ്റത് എന്നാണ് സംശയം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് യുവതി ഇപ്പോള്‍. ഞായറാഴ്ച ഉച്ചയോടെയാണ് അടുത്ത ബന്ധു യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നത്. മാതാവ് ഒരു വിവാഹ ചടങ്ങിനു പോയതിനാല്‍ യുവതി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കഴുത്തില്‍ കയര്‍ മുറുകി പരുക്കേറ്റ നിലയിലായിരുന്നു യുവതി. കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു. അര്‍ധനഗ്‌നയായയാണ് യുവതി കിടന്നിരുന്നത്. തുടര്‍ന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ ശനിയാഴ്ച രാത്രി തന്നെ യുവതിയുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും ക്രൂരമായി…
Read More » -
Crime
കാപ്പാ കേസിലെ പ്രതി വീണ്ടും എം.ഡി.എം.എയുമായി പിടിയില്‍
കണ്ണൂര്‍: കാപ്പാ കേസിലെ പ്രതി രണ്ടാമതും MDMA യുമായി പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാല്‍ IPS ന്റെ നിര്‍ദേശനുസരണം ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുഴക്കുന്നു പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്നലെ പുലര്‍ച്ചെ തില്ലങ്കേരി ചാളപറമ്പില്‍ സ്വദേശി കിഴക്കോട്ടില്‍ ഹൌസില്‍ ജിനേഷ് (30) 2.7 ഗ്രാം MDMA യുമായി പിടിയിലായത്. KL 58 Y 6412 നമ്പര്‍ മോട്ടോര്‍ സൈക്കിളും പോലീസ് പിടിച്ചെടുത്തു. മട്ടന്നൂര്‍, ഉളിയില്‍ ഭാഗങ്ങളില്‍ വ്യാപകമായി MDMA വില്പന നടത്താറുണ്ടെന്നു പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. കാപ്പ കേസിലെ പ്രതിയായ ജിനേഷ് ഇരിട്ടി പോലീസ് സ്റ്റേഷനിലെ 75 ഗ്രാം MDMA പിടികൂടിയ കേസിലെ പ്രതിയാണ്. മേല്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും MDMA വില്പന തുടരുകയായിരുന്നു. മുഴക്കുന്നു SI വിപിന്‍. എന്‍, ഷാജി, സീനിയര്‍ സിവില്‍…
Read More » -
Kerala
ആരോഗ്യം തകർക്കും: ജിമ്മുകളിൽ ഉത്തേജക മരുന്നുകൾ വ്യാപകം, ലക്ഷങ്ങളുടെ മരുന്നുകൾ പിടിച്ചെടുത്തു
കേരളത്തിലെ ജിമ്മുകളിൽ ഉത്തേജക മരുന്നുകളും സ്റ്റീറോയ്ഡുകളും വ്യാപകമായി ഉപയോഗിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തി. 50 ഓളം ജിമ്മുകളിൽ നടത്തിയ റെയ്ഡിൽ ലക്ഷങ്ങളുടെ മരുന്നുകളാണ് പിടിച്ചെടുത്തത്. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകൾക്കെതിരെ കേസെടുത്ത് കർശന നിയമ നടപടികൾ സ്വീകരിച്ചതായും മന്ത്രി വീണാ ജോർജ് അറിയിച്ചു. ജിമ്മുകളിൽ നിന്നും പിടിച്ചെടുത്ത മരുന്നുകളിൽ പല രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഈ മരുന്നുകൾ എല്ലാം തന്നെ സ്റ്റിറോയ്ഡുകൾ അടങ്ങിയവയാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണ്…
Read More » -
Crime
കൊലയാളി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും: ഭാര്യയെയും മകളെയും മരുമകനെയും കൊല്ലാന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തൽ
സ്വന്തം ഭാര്യ ഉൾപ്പെടെ 3 പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഭാര്യയെയും മകളെയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ഒളിത്താവളത്തില്‍ നിന്നിറങ്ങി വന്നത് ശേഷിക്കുന്നവരെ കൂടി വകവരുത്താനായിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് സുധാകരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ചെന്താമര മൊഴി നല്‍കി. ഒളിവില്‍ കഴിയവെ വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം തേടി പുറത്തേയ്ക്കു വരുമ്പോഴായിരുന്നു പൊലീസിന്റെ വലയിലായത്. കൃത്യം നടന്നതിന് തലേന്ന് സുധാകരനുമായി വാക്കുതര്‍ക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചുതരാമെന്ന് സുധാകരന്‍ ചെന്താമരയെ വെല്ലുവിളിച്ചു. ഇതാണ് പെട്ടെന്നുളള ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. ആകെ 6 പേരെ കൊലപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്. 2019 ല്‍ കൊല്ലപ്പെട്ട സജിത, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുധാകരന്‍, ലക്ഷ്മി എന്നിവരായിരുന്നു അതില്‍ 3 പേർ. 2019ല്‍ അയല്‍വാസിയായ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര ജയിലില്‍ പോകുന്നത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ്…
Read More » -
Crime
ചെന്താമരയെ പേടിച്ച് വീടിനു പുറത്തെ ടോയ്ലറ്റില്‍ പോകാന്‍ പോലും പേടിയെന്ന് അയല്‍വാസി; ഫോണ്‍ സിം ഓണ്‍ ആയി, ലൊക്കേഷന്‍ തിരുവമ്പാടി
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയെ പേടിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് അയല്‍വാസികള്‍. ചെന്താമരയെ ഭയന്ന് വീടിനു പുറത്തെ ടോയ്ലറ്റില്‍ പോലും പോകാറില്ലെന്ന് അയല്‍വാസി പുഷ്പ പറഞ്ഞു. പ്രതി തയ്യാറാക്കിയ കൊല്ലാനുള്ളവരുടെ പട്ടികയില്‍ താന്‍ കൂടി ഉണ്ടെന്നും എപ്പോഴും മരണഭയത്തിലായിരുന്നെന്നും പോത്തുണ്ടി സ്വദേശി പുഷ്പ പറഞ്ഞു. നിരവധി തവണ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തിയെന്നും പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് പുഷ്പ പറഞ്ഞത്. തന്നെ വകവരുത്തുമെന്ന് അയല്‍വാസികളോട് ചെന്താമര പറഞ്ഞെന്നുമാണ് പുഷ്പയുടെ വെളിപ്പെടുത്തല്‍. അതേസമയം, ചെന്താമരയുടെ ഫോണ്‍ സിം ഓണ്‍ ആയി. കോഴിക്കോട് തിരുവമ്പാടിയില്‍ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. പ്രതി തിരുവമ്പാടിയില്‍ ക്വാറിയില്‍ ജോലി ചെയ്തതായുള്ള വിവരങ്ങള്‍ ഉണ്ടെങ്കിലും സിം ഓണ്‍ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയുമുണ്ട്. ക്വാറിയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊരുവിവരവും കണ്ടെത്താനായില്ലെന്നാണ് വിവരം. പോലീസ് കഴിഞ്ഞ ദിവസവും കോഴിക്കോട് ഉള്‍പ്പെടെ വ്യാപക പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പ്രതിയുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍…
Read More » -
Kerala
”വിധികര്‍ത്താവിനെ എസ്എഫ്ഐക്കാര്‍ തടഞ്ഞുവച്ചു, ബാത്ത്റൂമില്‍ പോകാന്‍ നാപ്കിന്‍ കാണിക്കേണ്ടി വന്നു”
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ എസ്എഫ്ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ നിധിന്‍ ഫാത്തിമ. പ്രചരിക്കുന്നത് ഒരുഭാഗത്തിന്റെ വീഡിയോ മാത്രമെന്നും നിതിന്‍ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം യൂണിയന്‍ നഷ്ടമായതിന്റെ അരിശം തീര്‍ക്കുകയായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് നിതിന്‍ ഫാത്തിമ ആരോപിച്ചു. ഇത്തവണ യൂണിയന്‍ എംഎസ്എഫ് – കെഎസ് യു സഖ്യം പിടിച്ചതോടെ കലോത്സവം നടാത്താന്‍ കഴിയാത്തതിന്റെ അമര്‍ഷം അവര്‍ക്കുണ്ടായിരുന്നു. കലോത്സവം തുടങ്ങി ആദ്യദിവസം മുതല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാരെയും സംഘാടകരെയും പ്രകോപിപ്പിച്ചിരുന്നതായും ഫാത്തിമ പറഞ്ഞു. കലോത്സവം കലക്കാന്‍ എസ്എഫ്ഐക്കാര്‍ നേരത്തെ പദ്ധതിയിട്ടതിന്റെ ഭാഗമായാണ് പെണ്‍കുട്ടികളായ വളണ്ടിയര്‍മാരെയും വിധികര്‍ത്താക്കളെ അക്രമിക്കുകയും പൂട്ടിയിടുകയും ചെയ്തത്. ഒരു വനിത വിധികര്‍ത്താവിനെ ബാത്ത്റൂമില്‍ പോകാന്‍ അനുവദിക്കാതെ തടഞ്ഞവച്ചു. അവസാനം പിരീഡ്സ് ആണെന്ന് പറഞ്ഞ് നാപ്കിന്‍ കാണിച്ചപ്പോള്‍ മാത്രമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അവരെ ബാത്ത്റൂമിലേക്ക് കടത്തിവിട്ടതെന്നും നിധിന്‍ ഫാത്തിമ പറഞ്ഞു. വിധി കര്‍ത്താക്കളെ ഇടിക്കട്ടകൊണ്ട് അടിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ്…
Read More » -
Crime
കലൂരില്‍ പോലീസുകാരനെ മര്‍ദിച്ച് കൗമാരക്കാരന്‍; ലഹരി സംഘവുമായി ബന്ധം
കൊച്ചി: കലൂരില്‍ പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കൗമാരക്കാരന് ലഹരിമാഫിയ സംഘവുമായി ബന്ധമെന്ന് പോലീസ്. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ലഹരിമാഫിയ സംഘങ്ങളുടെ ദൃശ്യങ്ങളുള്ളതായും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. പോലീസിനെ അക്രമിച്ച ശേഷം രക്ഷപ്പെടുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് കലൂരിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എ.എസ്.ഐ മധുവിനെ കൗമാരക്കാരന്‍ അക്രമിച്ചത്. കലൂര്‍ മാര്‍ക്കറ്റിന് സമീപത്ത് ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്ത് കൗമാരക്കാരനേയും പെണ്‍കുട്ടിയേയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് യുവാവിനെ പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. ഇതിന് ശേഷം രണ്ട് പേരും അവിടെ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഏകദേശം പതിനഞ്ച് മിനിറ്റിന് ശേഷം കൗമാരക്കാരന്‍ തിരികെ വരുകയും മെറ്റല്‍ വസ്തു ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ തലക്ക് മര്‍ദ്ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് തലയിലെ മുറിവില്‍ ഏഴ് സ്റ്റിച്ചുകളുണ്ട്. സംഭവത്തില്‍ കൗമാരക്കാരന്റെ പേരില്‍ പോലീസ് വധ ശ്രമത്തിന് കേസെടുക്കുകയായിരുന്നു. 17 വയസ് മാത്രമാണ്…
Read More »

