MovieNEWS

എമ്പുരാന് എത്ര ബഡ്ജറ്റായി? ആന്റണിയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

രാധകര്‍ വന്‍പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ – പൃഥ്വിരാജ് കോംബോയില്‍ എത്തുന്ന എമ്പുരാന്‍. ചിത്രത്തിന്റെ ടീസര്‍ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ടീസര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ വന്‍ ആവേശത്തിലാണ്. അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ അരങ്ങു തകര്‍ക്കുകയാണ് ടീസറില്‍. ചിത്രം വന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ എമ്പുരാന്റെ ബഡ്ജറ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

Signature-ad

മലയാള സിനിമ എന്നുള്ളതില്‍ നിന്ന് മാറി ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്താന്‍ പാകത്തിലുള്ള സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് എമ്പുരാന്‍. നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല. ഈ സിനിമയ്ക്ക് എന്തു ചെലവായി എന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കള്ളം പറയുന്നതാണ് എന്നു പറയും. ഞാന്‍ ആരോടും പറയുന്നില്ല. പറഞ്ഞിട്ടുമില്ല. ആന്റണി വ്യക്തമാക്കി. രാജുവിന് എന്നെ ഇഷ്ടമാണെന്ന് തോന്നുന്നു. എനിക്കും ഭയങ്കര ഇഷ്ടമാണ്. കുറെ ചെലവൊക്കെ കൂട്ടുന്ന ആളാണ്. പറയുന്ന കാര്യമൊക്കെ ചെയ്യിപ്പിക്കുന്ന ആളാണ്. അണ്ണാ എനിക്ക് ഒന്നും വേണ്ട. സിനിമയ്ക്ക് മാത്രം മതി. സ്വന്തമായി ഒന്നും വേണ്ട എന്നുപറയും ആന്റണി കൂട്ടിച്ചേര്‍ത്തു.

 

 

 

Back to top button
error: