Month: January 2025

  • India

    കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി; ആന്‍ഡമാന്‍-നിക്കോബാര്‍ സംസ്ഥാന സെക്രട്ടറി ഡി അയ്യപ്പന്‍

    ന്യൂഡല്‍ഹി: കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി. കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ഡി അയ്യപ്പനെ വീണ്ടും തിരഞ്ഞെടുത്തു. പോര്‍ട്ട് ബെ്ളയറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് അയ്യപ്പനെ രണ്ടാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 19 അംഗ സംസ്ഥാന കമ്മിറ്റിയേയും എട്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ആന്‍ഡമാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ ആലപ്പുഴ മുതുകുളം സ്വദേശിയാണ്. നിലവില്‍ സിഐടിയു ആന്‍ഡമാന്‍ നിക്കോബാര്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റാണ്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് അയ്യപ്പന്‍ നിയമബിരുദം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ആന്‍ഡമാന്‍ & നിക്കോബാര്‍ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി യായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ സെക്രട്ടേറിയറ്റില്‍ ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ജോലി രാജിവച്ചതിനു പിന്നാലെയാണു ആദ്യം ഇവിടുത്തെ പാര്‍ട്ടി സെക്രട്ടറിയാകുന്നത്. പാര്‍ട്ടിയുടെ മറ്റൊരു…

    Read More »
  • Crime

    വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പറിച്ചോടി; മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി

    പത്തനംതിട്ട: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പറിച്ച് ഓടിയ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ആശുപത്രിയുടെ എതിര്‍വശം ഡിഡിആര്‍സി ലാബിലേക്ക് പോകുന്ന വഴിയില്‍ തമാസിക്കുന്ന കാഞ്ഞിരക്കാട്ട് വീട്ടില്‍ ജോണിയുടെ ഭാര്യ ഏലിയാമ്മ ( 77)യുടെ കഴുത്തിലെ ഒരു പവന്റെ സ്വര്‍ണമാലയാണ് മോഷ്ടാവ് കവര്‍ന്നു കടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഊന്നുകല്‍ മുള്ളന്‍കുഴിക്കല്‍ വീട്ടില്‍ സോമന്‍ (52) ആണ് വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി മാലപറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഏലിയാമ്മ വെള്ളം ചൂടാക്കാന്‍ അടുപ്പത്ത് വച്ചപ്പോള്‍ ഇയാള്‍ അടുക്കളയിലെത്തി പിന്നിലൂടെ മാല പറിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയില്‍ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കൈയിലിരുന്നു. ബഹളം വച്ചപ്പോള്‍ ഇവരെ തള്ളി താഴെയിട്ട് കൈയില്‍ കിട്ടിയ മാലയുടെ ബാക്കിയുമായി ഇയാള്‍ വീടിന്റെ മുന്‍വാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. ഏലിയാമ്മയുടെ ഇടതു കഴുത്തില്‍ മുറിവുണ്ടായി. വയോധിക ബഹളമുണ്ടാക്കിയപ്പോള്‍ അതുവഴി പോയ യാത്രക്കാര്‍ ഇയാളെ പിടിച്ച് വച്ചു. പോലീസും ഉടനടി സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു. സോമനും ഇയാളുടെ അനുജനും…

    Read More »
  • Kerala

    പള്ളി നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് ബിഷപ്പിനോട് പരാതി പറഞ്ഞത് പ്രകോപനമായി; കുര്‍ബാനമധ്യേ ഇടവകക്കാരെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയില്‍ വികാരിക്കെതിരെ ക്രിമിനല്‍ കേസ്

    കൊല്ലം: പള്ളി നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് ബിഷപ്പിനോട് പരാതി പറഞ്ഞ ഇടവകയിലെ അംഗങ്ങളെ കുര്‍ബാനമധ്യേ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇടവക വികാരിക്കെതിരെ ക്രിമിനല്‍ കേസ്. ലത്തീന്‍ സഭയുടെ കൊല്ലം രൂപതക്ക് കീഴിലുള്ള ചവറ തലമുകില്‍ സെന്റ് അഗസ്റ്റിന്‍ പള്ളി വികാരി ഫാദര്‍ ജോസഫ് കടവില്‍ 2019 ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തത്. ഫാ. ജോസഫ് കടവിലിനെതിരെയാണ് ഇടവക അംഗങ്ങളായ വിശ്വാസിയാണ് പരാതി നല്‍കിയത്. തലമുകില്‍ ഇടവക വികാരിയുടെ നേതൃത്വത്തില്‍ നടന്ന പള്ളി- കെട്ടിടം നിര്‍മ്മാണത്തില്‍ സുതാര്യതയില്ലെന്നും അഴിമതിയും വെട്ടിപ്പുമാണെന്നും ആരോപിച്ചതിന്റെ പേരിലാണ് വൈദികന്‍ കുര്‍ബാന മധ്യേ ഇടവകക്കാരായ ആറുപേരെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപ പ്രസംഗം നടത്തിയത്. ജോസ് വര്‍ഗീസ്, ബ്രൂണോ ജാക്സണ്‍, ജാക്സണ്‍ വിന്‍സന്റ്, കെവിന്‍ ബി.ജാക്സണ്‍, ആന്റണി ജോണ്‍ റോഡ്രിഗ്സ് എന്നിവര്‍ക്കെതിരെയാണ് അള്‍ത്താരയില്‍ നിന്ന് വൈദികന്‍ ആക്ഷേപങ്ങള്‍ ചൊരിഞ്ഞത്. വൈദികന്റെ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതും ആണെന്നും കാട്ടി ഇടവകാംഗമായ…

    Read More »
  • Kerala

    ‘പ്രതിഭയുടെ വികാരത്തെ മാനിക്കണം, പ്രസ്ഥാനം കൂടെ നിന്നില്ല’; ബിജെപിയിലേക്കു ക്ഷണിച്ച് ബിപിന്‍

    ആലപ്പുഴ: മകനെ കഞ്ചാവ് കേസില്‍ പിടികൂടിയ സംഭവത്തില്‍ എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണ അറിയിച്ച് അടുത്തിടെ സിപിഎം വിട്ട ബിജെപി നേതാവ് ബിപിന്‍ സി.ബാബു. പ്രതിഭയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്താണ് ബിപിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. പ്രതിഭയുടെ മണ്ഡലമായ കായംകുളമാണ് ബിപിന്റെയും പ്രവര്‍ത്തന മേഖല. സിപിഎമ്മിലെ ഒരു നേതാവും പ്രതിഭയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. ഇതിനിടെയാണ് പ്രതിഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിപിന്‍ എത്തിയതെന്നതു ശ്രദ്ധേയം. അമ്മ എന്ന നിലയില്‍ പ്രതിഭയുടെ വികാരത്തെ മാനിക്കണമെന്ന് ബിപിന്‍ പറഞ്ഞു. ബിപിന്റെ കുറിപ്പിന്റെ പൂര്‍ണരൂപംപ്രിയമുള്ളവരേ , രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളില്‍ കൂടെ ഒരു അമ്മയെയും മകനെയും തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒന്‍പത് കുട്ടികളുടെ ഭാവി ആണ് ഇതില്‍ കൂടെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യില്‍നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടേല്‍ തന്നെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു. അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു…

    Read More »
  • Crime

    നടിയും മോഡലുമായ ഷഹാനയുടെ മരണം; ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

    കോഴിക്കോട്: നടിയും മോഡലുമായ കാസര്‍കോട് സ്വദേശി ഷഹാന കോഴിക്കോട്ടെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ ഒളിവിലായ പ്രതി ഭര്‍ത്താവ് ചെറുവത്തൂര്‍ വലിയപൊയില്‍ സജാദിനെതിരെ മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹാജരാവാത്തതിനാല്‍ വിചാരണ നടപടി തുടങ്ങാന്‍ കഴിഞ്ഞില്ല. പ്രതി വാടകയ്ക്ക് താമസിച്ച ചെറുകുളം ബസാറിനടുത്ത വീട്ടില്‍ ഇപ്പോള്‍ മറ്റൊരാളാണു താമസിക്കുന്നതെന്നും പ്രതി നിലവില്‍ താമസിക്കുന്നതെവിടെയെന്നു കണ്ടെത്താനായില്ലെന്നുമാണ് ചേവായൂര്‍ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ഫെബ്രുവരി 21 ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണു ഉത്തരവ്. 2022 മേയ് 13 ന് കാസര്‍കോട് ചെറുവത്തൂര്‍ വലിയപൊയില്‍ ഷഹാന (20) പറമ്പില്‍ ബസാറിനടുത്ത് ഗള്‍ഫ് ബസാറിലെ വാടക വീട്ടില്‍ ഭര്‍ത്താവ് ചെറുകുളം സജാദിനൊപ്പം താമസിക്കവെ പുലര്‍ച്ചെ ഭര്‍തൃപീഡനം കാരണം മരിച്ചതായാണു കേസ്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ കാസര്‍കോട്ടെ വീട്ടില്‍ നിന്നു ലഭിച്ച ഡയറിയില്‍ ഭര്‍ത്താവ്…

    Read More »
  • LIFE

    കുളിയില്‍ മലയാളിയെ മറികടന്നത് ആര്? എന്തിനു വേണ്ടി?

    കുളിക്കാത്ത ഒരു ദിവസം… അത് സങ്കല്പിക്കാന്‍ പോലുമാവില്ല. മിക്കവരും ദിവസം ഒന്നില്‍ക്കൂടുതല്‍ തവണ ഉറപ്പായും കുളിച്ചിരിക്കും. അതാണ് മലയാളികളും കുളിയും തമ്മിലുള്ള ബന്ധം. എന്നാല്‍ കുളിയുടെ കാര്യത്തില്‍ മലയാളികളെയും പിന്നിലാക്കി കുതിക്കുകയാണ് ബ്രസീല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കുളിക്കുന്നതും ബ്രസീലുകാര്‍ തന്നെയാണ്. ഇവിടത്തെ ആളുകള്‍ ഒരാഴ്ച ശരാശരി 14 തവണയെങ്കിലും കുളിക്കും എന്നാണ് അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ വ്യക്തമായത്. കുളിക്കണക്കിലെ ആഗോള ശരാശരി അഞ്ചുമാത്രമാണെന്ന് ഓര്‍ക്കണം. കാന്താല്‍ വേള്‍ഡ് പാനലാണ് ഗവേഷണത്തിന് പിന്നില്‍ പ്രര്‍ത്തിച്ചത്. വൃത്തിയുടെ പേരില്‍ വിട്ടുവീഴ്ചയില്ലാത്തതുകൊണ്ടാണ് ബ്രസീലുകാര്‍ കുളിയെ ഇത്രയധികം സ്‌നേഹിക്കുന്നത് എന്ന് വിചാരിക്കരുതേ.കാലാവസ്ഥയാണ് ഇവരെ കുളിക്കാന്‍ പ്രേരിപ്പിക്കുന്നത്. പലപ്പോഴും കടുത്ത ചൂടാണ് ഇവിടെ. രാജ്യത്തെ ശരാശരി താപനില 24.6 ഡിഗ്രി സെല്‍ഷ്യസാണ്. വര്‍ഷത്തിലെ ഒട്ടെല്ലാ മാസത്തിലും ഇത്രയധികം ചൂടുകാണുകയും ചെയ്യും. ബ്രസീലുകാരില്‍ 99 ശതമാനവും കുളിക്കുമ്പോള്‍ ജര്‍മ്മന്‍കാരില്‍ 92 ശതമാനം പേര്‍ മാത്രമാണ് കുളിക്കുന്നത്. അമേരിക്ക 90, ചൈന 85, ബ്രിട്ടണ്‍ 83 ശതമാനം എന്നിങ്ങനെയാണ്…

    Read More »
  • Kerala

    പുതിയ റെയില്‍വേ ടൈം ടേബിള്‍ ഇന്നുമുതല്‍; മലബാര്‍, വഞ്ചിനാട്, വേണാട്, പാലരുവി, ഏറനാട് സമയത്തില്‍ മാറ്റം

    തിരുവനന്തപുരം: രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളുടെ പുതിയ സമയക്രമം രേഖപ്പെടത്തിയുള്ള ടൈംടേബിള്‍ ഇന്ന് നിലവില്‍ വരും. സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ട്. മലബാര്‍, വഞ്ചിനാട്, വേണാട്, പാലരുവി, ഏറനാട് തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. കൂടാതെ നിരവധി ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കും. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലര്‍ച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ നേരത്തേയെത്തും. ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. എന്നാല്‍ രാവിലെ 9.45നു പകരം 10.20നായിരിക്കും ട്രെയിന്‍ ചെന്നൈയില്‍ നിന്നും പുറപ്പെടുക. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസ് 4.50നു പകരം 4.35നാകും കൊല്ലത്തു നിന്നും പുറപ്പെടുക. തിരുനെല്‍വേലി മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍…

    Read More »
  • Kerala

    പാര്‍ട്ടി അച്ചടക്ക നടപടിയില്‍ അതൃപ്തി; നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പി.കെ ശശി

    പാലക്കാട്: പാര്‍ട്ടി അച്ചടക്ക നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി. പുതുവത്സരാശംസ നേര്‍ന്നുകൊണ്ടുള്ള സമൂഹമാധ്യമക്കുറിപ്പിലാണ് പി.കെ ശശി സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കുന്നത്. 2024 പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാന്‍ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവര്‍ക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. ശശി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മദ്യവും അതിനു മുകളില്‍ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയര്‍പ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവര്‍ക്കും ആഹ്ലാദത്തിന് വക നല്‍കില്ല പുതുവര്‍ഷം. ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലര്‍ച്ചക്കു മുമ്പില്‍ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും. സന്മനസ്സുള്ളവര്‍ക്ക് സമാധാനം കിട്ടുന്ന പുതിയ വര്‍ഷത്തെ ആവേശത്തോടെ നമുക്ക് വരവേല്‍ക്കാം. കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും ഖിയാമം നാള്‍ വരെ സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും…

    Read More »
  • Kerala

    ഉമാ തോമസ് ചുണ്ടനക്കി, മക്കള്‍ക്കു പുതുവത്സരം ആശംസിച്ചു; ആരോഗ്യനിലയില്‍ പുരോഗതി

    കൊച്ചി: നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഉമാ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ മക്കളോട് പുതുവത്സരം നേര്‍ന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററില്‍നിന്നു മാറ്റുന്ന കാര്യമാണ് ഇനി ആലോചിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ ഇന്ന് ശരീരമാകെ ചലിപ്പിച്ചു. ഉമാ തോമസിന്റെ ഫെയ്‌സ്ബുക് പേജ് അഡ്മിനാണ് ഇക്കാര്യം പുറത്തുവിട്ടത്. മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടനുണ്ടാകുമെന്നും പോസ്റ്റില്‍ പറയുന്നു. സെഡേഷനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും കുറച്ചുവരികയാണ്.  

    Read More »
  • Crime

    തട്ടിപ്പിലൂടെ കടുത്ത സാമ്പത്തിക ബാധ്യത; ഭാര്യാസഹോദരിയുടെ ആഭരണം കവരാന്‍ ക്രൂരമായകൊലപാതകം

    തൃശൂര്‍: കുന്നംകുളം ആര്‍ത്താറ്റ് വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതം. കൊല്ലപ്പെട്ട സിന്ധുവിന്റെ സഹോദരീ ഭര്‍ത്താവ് കണ്ണന്‍ എത്തിയത് ആയുധവുമായെന്ന് പോലീസ്. പ്രതിക്ക് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ബാധ്യയുണ്ടായിരുന്നുവെന്നും ഇതിന് പരിഹാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. മുതുവറയിലെ വീട്ടില്‍ നിന്ന് പ്രതി കണ്ണന്‍ വൈകിട്ട് ആറ് മണിയോടെ ഇറങ്ങി ആര്‍ത്താറ്റ് സിന്ധുവിന്റെ വീട്ടിലേക്ക് രാത്രി ഏഴുമണിയോടെ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുകയായിരുന്നു. ഭര്‍ത്താവ് മണികണ്ഠന്‍ പുറത്ത് പോയ തക്കം നോക്കി ഇയാള്‍ വീട്ടിലെത്തി സ്വര്‍ണ്ണം കവരുകയായിരുന്നു. ഇതിനിടിയിലാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. അടുക്കളയില്‍ പണിയെടുത്തിരുന്ന സിന്ധുവിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. കൊലപാതകം നടന്ന് ഒരുമണിക്കൂറിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ കണ്ണനെ ആനായ്ക്കല്‍ ചീരംകുളം ക്ഷേത്രത്തിനു സമീപത്തുനിന്ന് പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം പുറത്തറിയുന്നത്. ഭര്‍ത്താവ് മണികണ്ഠനും സിന്ധുവുമാണ് വീട്ടിലുണ്ടായിരുന്നത്. ധാന്യങ്ങള്‍ പൊടിക്കുന്ന സ്ഥാപനവും വീടിനു സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. പണികള്‍ കഴിഞ്ഞ് മണികണ്ഠന്‍ വീട്ടില്‍നിന്ന് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. മണികണ്ഠന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍…

    Read More »
Back to top button
error: