Month: January 2025
-
Crime
യുവാവിനെ കുത്തിമലര്‍ത്തിയ 14കാരനും 16കാരനും സ്വഭാവ ദൂഷ്യത്തിന് സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍, ഇരുട്ടത്ത് പെണ്‍കുട്ടികള്‍ക്കൊപ്പം പോയത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല
തൃശൂര്‍: നഗരമദ്ധ്യത്തില്‍ പുതുവര്‍ഷത്തലേന്ന് കൗമാരക്കാരുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെണ്‍കുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് കണ്ടതോടെ തൃശൂര്‍ പൂത്തോള്‍ സ്വദേശി ലിവിന്‍ ചോദ്യം ചെയ്തു. ഇതിന്റെ പേരില്‍ തര്‍ക്കമായി. ഇതിനിടെയാണ് വിദ്യാര്‍ത്ഥികളിലൊരാള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒറ്റക്കുത്തില്‍ തന്നെ ലിവിന്‍ മരണപ്പെട്ടതായി പൊലീസ് പറയുന്നു. നെഞ്ചത്താണ് കുത്തേറ്റത്. തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് 14 ഉം 15 ഉം വയസുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയില്‍ ജില്ലാ ആശുപത്രിക്ക് മുന്‍വശം തേക്കിന്‍കാട് മൈതാനിയിലാണ് സംഭവം. പാലിയം റോഡില്‍ എടക്കളത്തൂര്‍ വീട്ടില്‍ ടോപ് റസിഡന്‍സിയില്‍ ജോണ്‍ ഡേവിഡിന്റെ മകനാണ് കൊല്ലപ്പെട്ട ലിവിന്‍ (29). പിടിയിലായവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ലിവിനാണ് ആദ്യം കത്തി വീശിയതെന്നാണ്…
Read More » -
Kerala
പുതുവര്‍ഷം ആഘോഷിക്കാനെത്തി; കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ഇടുക്കി: കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസല്‍ (27) ആണ് മരിച്ചത്. 300 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള 11 പേരടങ്ങുന്ന സംഘമാണ് പുതുവത്സരം ആഘോഷിക്കാനായി കുട്ടിക്കാനത്തിന് സമീപം കോക്കാട് ഹില്‍സ് എന്ന സ്ഥലത്ത് എത്തിയത്. ആഘോഷം നടക്കുന്നതിനിടെ ഫൈസല്‍ വാഹനത്തില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് വാഹനം ഉരുണ്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫൈസലിന്റെ കൈ തട്ടി ഗിയര്‍ ന്യൂട്രലായി കാര്‍ ഉരുണ്ട് പോയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Crime
‘കടലില്‍ച്ചാടി ജീവനൊടുക്കിയ’ പോക്‌സോ പ്രതി 2 മാസത്തിനു ശേഷം പിടിയില്‍
കോഴിക്കോട്: ‘കടലില്‍ച്ചാടി ആത്മഹത്യചെയ്ത’ പോക്‌സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയില്‍. ബേപ്പൂര്‍ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പിച്ച് മുങ്ങിയ മാളിയേക്കല്‍ സ്വദേശി പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യാണ് അറസ്റ്റിലായത്. രണ്ടുമാസം മുന്‍പാണ് മുഹമ്മദ് നാഫി വീടുവിട്ടത്. കടപ്പുറത്തെത്തി ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വസ്ത്രങ്ങളടങ്ങിയ ബാഗ് കരയിലുപേക്ഷിച്ച് മുങ്ങി. കടലില്‍ച്ചാടി ആത്മഹത്യചെയ്തുവെന്നു കാണിക്കാനായിരുന്നു ഈ നാടകങ്ങള്‍. തുടര്‍ന്ന് ബേപ്പൂര്‍ പോലീസ് തീരദേശ പോലീസിന്റെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തി. നാഫിയുടെ ഫോണില്‍നിന്ന് എറണാകുളത്തുള്ള ഒരു പെണ്‍സുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ആലപ്പുഴയില്‍നിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവില്‍പ്പോയശേഷം വീട്ടുകാരുമായോ സുഹൃത്തുകളുമായോ ബന്ധപ്പെട്ടിരുന്നില്ല. നാഫി പ്രതിയായ പോക്‌സോ കേസിന്റെ വിചാരണ കോടതിയില്‍ അന്തിമഘട്ടത്തിലാണ്. കേസില്‍നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാനാടകം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. കാളികാവ് പോലീസ് ഇന്‍സ്പെക്ടര്‍ വി. അനീഷ്, എസ്.ഐ. ശശിധരന്‍ വിളയില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. അബ്ദുല്‍സലീം, വി. വ്യതീഷ്, റിയാസ് ചീനി,…
Read More » -
Kerala
‘മാറിനിന്നത് സാമ്പത്തിക പ്രയാസം കാരണം’: മലയാളി സൈനികനെ കണ്ടെത്തി
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ എലത്തൂര്‍ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടില്‍നിന്നു മാറി നിന്നതാണെന്നു വിഷ്ണു മൊഴി നല്‍കി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍നിന്നു കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ബെംഗളൂരുവില്‍ എത്തിയത്. കഴിഞ്ഞ മാസം 17നാണു പുണെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അവധിക്ക് നാട്ടിലേക്കു തിരിച്ച വിഷ്ണുവിനെ കാണാതായത്. വിഷ്ണുവിനെ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം നടന്നു.
Read More » -
Crime
തൃശ്ശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; കുത്തിയത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികള്‍
തൃശ്ശൂര്‍: യുവാവിനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിനാണ്(30). പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് ലിവിനെ കുത്തിയത്. കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പിന്നാലെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപമിരുന്ന കുട്ടികളുടെ അടുത്തേക്ക് ലിവിന്‍ എത്തുകയും തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ലിവിനെ കുത്തി. ഒറ്റ കുത്തിന് ലിവിന്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്.
Read More » -
Kerala
വിരുന്നിന് ഭാര്യ വീട്ടിലെത്തിയ നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു
കോട്ടക്കല്‍: ഭാര്യവീട്ടില്‍ വിരുന്നിനെത്തിയ നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. പേരാമ്പ്ര മേപ്പയൂര്‍ വാളിയില്‍ ബംഷീര്‍റംല ദമ്പതികളുടെ മകന്‍ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. കടലുണ്ടിപ്പഴയില്‍ എടരിക്കോട് മഞ്ഞമാട് കടവില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന പുലർച്ചെയാണ് മരണപ്പെട്ടത്. ചുടലപ്പാറ പത്തൂര്‍ ഹംസക്കുട്ടിയുടെ മകള്‍ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.
Read More » -
NEWS
പ്രതീക്ഷകളുടെ പുതുവർഷം: നാടും നഗരവും ആഘോഷ ലഹരിയിൽ
ആര്‍പ്പുവിളികളും ആഘോഷങ്ങളുമായി പുതുവര്‍ഷത്തെ വരവേറ്റ് ലോകം. നാടുംനഗരവും വ്യത്യാസമില്ലാതെ ജനങ്ങൾ സംഗീതനൃത്ത പരിപാടികളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെയാണ് 2025നെ വരവേറ്റത്. കേരളത്തില്‍ കോവളം, വര്‍ക്കല, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആഘോഷങ്ങളില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു. കോഴിക്കോട് ബീച്ച്, മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഗീത പരിപാടികളും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു. പുതുവത്സര ദിനമെന്നത് നമ്മളെ സംബന്ധിച്ച് കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുധിനമാണ്. ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിക്കുന്നുവെന്നതാണ് പുതുവര്‍ഷരാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിവസം പകരുന്ന മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നിന്ന് നാളെയെ പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നമുക്ക് നല്‍കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത സമയങ്ങളിലാണ് പുതുവര്‍ഷം എത്തുന്നത്. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരിതിമാതി ദ്വീപിലാണ് ലോകത്തില്‍ ആദ്യം…
Read More »