കൊച്ചി: നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഉമാ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ മക്കളോട് പുതുവത്സരം നേര്‍ന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററില്‍നിന്നു മാറ്റുന്ന കാര്യമാണ് ഇനി ആലോചിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ ഇന്ന് ശരീരമാകെ ചലിപ്പിച്ചു. ഉമാ തോമസിന്റെ ഫെയ്‌സ്ബുക് പേജ് അഡ്മിനാണ് ഇക്കാര്യം പുറത്തുവിട്ടത്. മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടനുണ്ടാകുമെന്നും പോസ്റ്റില്‍ പറയുന്നു. സെഡേഷനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും കുറച്ചുവരികയാണ്.