Month: January 2025
-
Crime
സംശയരോഗം: ഭാര്യയെയും മകളെയും മരുമകളെയും കോലപ്പെടുത്തി ഹോം ഗാര്‍ഡ് പൊലീസിൽ കീഴടങ്ങി, സംഭവം ബെംഗളൂരുവിൽ
അവിഹിത ബന്ധമെന്ന സംശയത്തിൻ്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തുടർന്ന്, തടസം പിടിക്കാനെത്തിയ മകളേയും അനന്തരവളേയും കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട വടിവാളുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി 42കാരൻ. ബെംഗളൂരുവിലെ ജാലഹള്ളിയിലാണ് സംഭവം. ഇന്നലെ(ബുധൻ)യാണ് രക്തം ഇറ്റുവീഴുന്ന വടിവാളുമായി ഹോം ഗാർഡായി ജോലി ചെയ്തിരുന്ന ഗംഗാ രാജു താൻ ജോലി ചെയ്യുന്ന ഹൈബ്ബാഗോഡി പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഭാര്യ ഭാഗ്യ(36), മകള്‍ നവ്യ(19), അനന്തരവള്‍ ഹേമാവതി(23) എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയത്. പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴേയ്ക്കും മൂന്ന് യുവതികളും മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഭാഗ്യയുടെ സഹോദരിയുടെ മകളായ ഹേമാവതി ഗംഗാ രാജുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. നിരവധി തവണ മർദ്ദിച്ചതിന് പിന്നാലെയാണ് ഇവരെ 42കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജാലഹള്ളി ക്രോസിലുള്ള വീട്ടിന്റെ തറയിലാണ് മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്. കഴിഞ്ഞ 6 വർഷമായി ഈ വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഭാര്യയെ മികച്ച രീതിയില്‍…
Read More » -
Kerala
മലയാളികളുടെ ഹൃദയസ്വരം: ഭാവഗായകൻ പി.ജയചന്ദ്രൻ വിട പറഞ്ഞു
ആറു പതിറ്റാണ്ട് മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രൻ (80) വിട വാങ്ങി. അമല ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മലയാള ചലച്ചിത്രഗാനശാഖയിലെ ഒട്ടേറെ മികച്ച ഗാനങ്ങൾ പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തിൽ പ്രണയവും വിരഹവും ഭക്തിയുമൊക്കെ ഉജ്വലമായ ഭാവപൂർണതയോടെ തെളിഞ്ഞു. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ദിനനാഥൻ ഗായകനാണ്. തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രൻ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും…
Read More » -
India
ജയിലിൽ 25 വർഷം: ഒടുവിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിക്ക് മോചനം, കോടതിക്കു തെറ്റുപറ്റിയെന്നു ഖേദം
ന്യൂഡൽഹി: കോടതികൾക്കാണു തെറ്റു പറ്റിയതെന്നു സ്ഥിരീകരിച്ചും നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചു നൽകാൻ കഴിയില്ലെന്നു ഖേദം പ്രകടിപ്പിച്ചും 25 വർഷം തടവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ സുപ്രീം കോടതി മോചിപ്പിച്ചു. ഉത്തരാഖണ്ഡ് സ്വദേശി ഓം പ്രകാശിനാണ് വൈകിയാണെങ്കിലും നീതിപീഠത്തിത്തിൻ്റെ കാരുണ്യം ലഭിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ല എന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 1994ൽ കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് 14 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും കോടതി കണ്ടെത്തി. ഓം പ്രകാശ് ശിക്ഷിക്കപ്പെട്ടത് 1994 ൽ ഒരു കൊലപാതക കേസിലാണ്. പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം വിചാരണ ഘട്ടത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും വിചാരണക്കോടതി അംഗീകരിച്ചില്ല; വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. രാഷ്ട്രപതിക്ക് ദയാഹർജി കൊടുത്താണ് 2012ൽ ശിക്ഷ ജീവപര്യന്തമാക്കിയത്. ഇതിനിടെ, പ്രായം നിർണയിക്കൽ പരിശോധനയ്ക്കു വിധേയനായ ഓം പ്രകാശിന് അനുകൂല റിപ്പോർട്ട് വന്നു. ഇതും ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇയാളുടെ പുനരധിവാസം ഉറപ്പാക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോടും നിയമസഹായ…
Read More » -
Kerala
ബോബിക്കു ജ്യാമ്യമില്ല, 14 ദിവസം റിമാൻഡിൽ: ജയിലിലേയ്ക്കു മാറ്റി
നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്ന് (വ്യാഴം) രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തെറ്റൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണ്. മാത്രമല്ല, നടി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും ബോബി ചെമ്മണൂരിനായി ഹാജരായ അഡ്വ. ബി.രാമന്‍പിള്ള കോടതിയില്‍ വാദിച്ചു. പരാതിക്കടിസ്ഥാനമായ ഉദ്ഘാടന ചടങ്ങിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരും പിന്നീട് മറ്റൊരു പരിപാടിയിലും ഒരുമിച്ച് പങ്കെടുത്തു. പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യമാകാം. പ്രസ്തുത പരിപാടിയുടെ വീഡിയോ തെളിവുകളുണ്ട്. നടി തന്നെ ഈ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോകള്‍ കോടതി കാണണമെന്നും പാസ്പോർട്ട് ഹാജരാക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.…
Read More » -
നോട്ട് ഒണ്‍ലി ബട്ട് ആള്‍സോ! എച്ച്എംപിവി അപകടകാരിയല്ലെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് ഹ്യുമന്‍ മെറ്റന്യൂമോ വൈറസെന്നും (എച്ച്എംപിവി) ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം. സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്വി), ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി), മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയവ അപകടകാരികളല്ലാത്ത സ്ഥിരം ശൈത്യകാല രോഗങ്ങളാണ്. അപൂര്‍വം ചില കേസുകളില്‍ മാത്രമാണ് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളിലേക്ക് ഇവ എത്തുന്നത്. എന്നാല്‍, ഇത്തവണ അത്തരം അസാധാരണ വ്യാപനം ആഗോളതലത്തില്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയില്‍ എച്ച്എംപിവി വ്യാപകമായി പടരുന്നുവെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നുമുള്ള സമൂഹമാധ്യമ റിപ്പോര്‍ട്ടുകളും ലോകാരോഗ്യസംഘടന തള്ളി. ചൈനയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും സംഘടന അറിയിച്ചു.
Read More » -
Kerala
തോട്ടപ്പുഴശ്ശേരിയില്‍ സിപിഎമ്മിന് തിരിച്ചടി; പാര്‍ട്ടി സസ്പെന്റ് ചെയ്തയാള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു
പത്തനംതിട്ട: തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി. സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ആര്‍ കൃഷ്ണകുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങളും സിപിഎമ്മില്‍നിന്നു സസ്പെന്‍ഡ് ചെയ്ത നാലുപേരും ഒന്നിച്ചതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. വിമതനായി വിജയിച്ച ബിനോയി പ്രസിഡന്റായതോടെ, സിപിഎമ്മിലെ അംഗങ്ങള്‍ക്കിടയില്‍ അതൃപ്തി നിലനിന്നിരുന്നു. ഒടുവില്‍ ബിനോയിയെ പുറത്താക്കാന്‍ അവിശ്വാസം കൊണ്ടു വരാന്‍ തീരുമാനിച്ചു. അതിനിടെ, എതിര്‍പ്പുള്ള പാര്‍ട്ടി അംഗങ്ങളോട് ആലോചിക്കാതെ ബിനോയിയെ പാര്‍ട്ടിയിലേക്ക് എടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ശ്രമം നടത്തി. ഇതേത്തുടര്‍ന്ന് സിപിഎമ്മിന്റെ വിപ്പ് ലംഘിച്ച് കഴിഞ്ഞമാസം 19 ന് ബിനോയിയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കി. അതിനുശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്ന് നിര്‍ദേശിച്ച് അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത നാലുപേരും ഈ വിപ്പ് അനുസരിച്ചില്ല. കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നതോടെ, 7 പേരുടെ പിന്തുണയില്‍ സിപിഎമ്മില്‍…
Read More » -
Crime
പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു, പൊലീസിനെ അറിയിച്ചില്ല; വാളയാര്‍ കേസില്‍ മാതാപിതാക്കളും പ്രതികള്‍
കൊച്ചി:വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്‌സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തല്‍. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സിബിഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി അടക്കം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളെ അടക്കം പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. കോടതി ഇത് തള്ളിയിരുന്നു. ഇതിന് ശേഷമാണ് കോടതി വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. കൊച്ചിയിലെ സിബിഐ കോടതി 3ല്‍ കേസിന്റെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് വാളയാര്‍ കേസിലെ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കിയിരിക്കുന്നത്. 2017…
Read More » -
India
തിരുപ്പതി ക്ഷേത്രത്തിലെ അപടകം: മരിച്ച ആറുപേരില്‍ പാലക്കാട് സ്വദേശിനിയും
പാലക്കാട്: തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ടു മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52) ആണ് മരിച്ചത്. ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്. തിരുപ്പതി വൈകുണ്ഠ ഏകാദശിയ്ക്കായി ടോക്കണ്‍ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. നിര്‍മല മരിച്ചെന്ന കാര്യം ബന്ധുക്കള്‍ വൈകിയാണ് അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച ആറുപേരില്‍ ഉള്‍പ്പെട്ടിരുന്ന നിര്‍മല കര്‍ണാടക സ്വദേശിനിയാണെന്നായിരുന്നു പൊലീസ് ആദ്യം നല്‍കിയ വിവരം. പിന്നീട് ഈ വിവരം തിരുത്തി നല്‍കുകയായിരുന്നു. അതേസമയം, തിരുപ്പതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് താഴെ തിരുപ്പതിയില്‍ കൂപ്പണ്‍ വിതരണ കൗണ്ടറില്‍ അപകടമുണ്ടായത്. ഇന്ന് രാവിലെ മുതലാണ് കൂപ്പണ്‍ വിതരണം ആരംഭിക്കാനിരുന്നത്. ഇതിനു മുന്നോടിയായി തന്നെ ആയിരകണക്കിന് പേര്‍ കൂപ്പണ്‍ വിതരണ കൗണ്ടറിലെ ക്യൂവിലേക്ക് ഇടിച്ചുകയറിയതോടെയാണ് അപകടമുണ്ടായത്.
Read More » -
Kerala
തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിച്ചയാളുടെ കഴുത്തില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന ആളുടെ കഴുത്തില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി. വെള്ളനാട് കടിയൂര്‍ക്കോണം സി എന്‍ ഭവനില്‍ സി. ഷാജി (51) എന്നയാളുടെ കഴുത്തിലാണ് മൂര്‍ഖന്‍ പാമ്പ് ചുറ്റിയത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. കാരിക്കോണം സെന്റ് ജോസഫ് പള്ളിക്ക് സമീപമുള്ള പറമ്പിലെ തൊഴിലുറപ്പ് ജോലിക്കിടെ ഉച്ച ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുമ്പോഴായിരുന്നു പാമ്പ് കഴുത്തില്‍ ചുറ്റിയത്. കഴുത്തില്‍ തണുപ്പ് അനുഭവപ്പെട്ട ഷാജി എഴുന്നേറ്റപ്പോഴാണ് മൂര്‍ഖന്‍ പാമ്പ് കഴുത്തില്‍ ചുറ്റിയത് കാണുന്നത്. ഉടന്‍തന്നെ കൈകൊണ്ട് ഷാജി പാമ്പിനെ വലിച്ചെറിഞ്ഞു. പാമ്പ് സമീപത്തുണ്ടായിരുന്നവരുടെ നേര്‍ക്ക് ഇഴഞ്ഞതോടെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ പാമ്പിനെ അടിച്ചു കൊല്ലുകയായിരുന്നു.
Read More » -
ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് 80,000 രൂപ സഹായം !
മോസ്‌കോ: ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി റഷ്യ. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഒരുലക്ഷം റൂബിള്‍ (ഏകദേശം 81,000 രൂപ) നല്‍കുമെന്നാണ് കരേലിയ പ്രവിശ്യാ ഭരണകൂടത്തിന്റെ വാഗ്ദാനം. ജനുവരി ഒന്ന് മുതലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മാതാവ് ഏതെങ്കിലും യൂണിവേഴ്സിറ്റിയിലോ കോളജിലോ മുഴുവന്‍ സമയ വിദ്യാര്‍ഥിനിയായിരിക്കണം, പ്രായം 25 വയസ്സില്‍ താഴെയാവണം, കരേലിയയില്‍ സ്ഥിരതാമസക്കാരിയാവണം എന്നിവയാണ് നിബന്ധനകള്‍. ഗര്‍ഭത്തിലിരിക്കെ മരിച്ച കുഞ്ഞിന് ജന്മം നല്‍കുന്ന മാതാവിന് ഈ ആനുകൂല്യം ലഭിക്കില്ല. സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം (ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അപ്രതീക്ഷിത മരണം) മൂലം കുട്ടി മരിച്ചാല്‍ പണം അസാധുവാക്കുമോ എന്ന് നിയമത്തില്‍ വ്യക്തമാക്കുന്നില്ല. വൈകല്യമുള്ള കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ ധനസഹായത്തിന് അര്‍ഹരാണോ എന്നതും ശിശു സംരക്ഷണത്തിനും പോസ്റ്റ്പാര്‍ട്ടം സിന്‍ഡ്രോം മറികടക്കാനും അധിക ധനസഹായം നല്‍കുമോ എന്നതും നിയമത്തില്‍ വ്യക്തമല്ല. റഷ്യയില്‍ പ്രസവം പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമല്ല കരേലിയ.…
Read More »