Month: January 2025

  • India

    കെജ്രിവാളിനെതിരെ രാഹുലിന്റെ തുറന്ന ആക്രമണം; ‘ഇന്ത്യ’യുടെ ഭാവി കരിനിഴലില്‍

    ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിലും പ്രതിപക്ഷത്തിന്റെ ഭാവിയിലും കരിനിഴല്‍ വീഴ്ത്തി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി പോര്. ഇതുവരെ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുന്നയിച്ചിരുന്നെങ്കിലും ദേശീയതലത്തിലുള്ള സഖ്യത്തെ മാനിച്ച് ദേശീയ നേതാക്കള്‍ ഇതില്‍നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍, സീലാംപുരില്‍ തിങ്കളാഴ്ച നടന്ന ആദ്യറാലിയില്‍ എ.എ.പി. കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. കെജ്രിവാളിനെ നേരിട്ട് അക്രമിക്കുന്നതില്‍നിന്ന് വിട്ടുനിന്നിരുന്ന രാഹുലിന്റെ അപ്രതീക്ഷിത നീക്കം ഡല്‍ഹിയിലെ രാഷ്ട്രീയ ഭൂമികയെ മാത്രമല്ല, ഇന്ത്യസഖ്യത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളെയും ബാധിക്കും. ഹരിയാണയിലുള്‍പ്പെടെ എ.എ.പി.യുമായി സഖ്യമുണ്ടാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ബന്ധിച്ച രാഹുലാണ് സാമൂഹികനീതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കെജ്രിവാളും ഒരുപോലാണെന്ന് ആരോപിച്ചത്. രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ ഇന്ത്യ സഖ്യം നിലനിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷം ഇല്ലാതാവുമെന്നും പ്രതിപക്ഷത്തെ ബി.ജെ.പി. നിഷ്‌കാസനം ചെയ്യുമെന്നും ശിവസേന (ഉദ്ധവ് ) നേതാവ് സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കി. പിന്നാക്ക-ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യ സംവരണത്തിന് കെജ്രിവാള്‍ എതിരാണെന്നും മോദിയെപ്പോലെ വ്യാജ വാഗ്ദാനങ്ങളാണ് അദ്ദേഹം…

    Read More »
  • Tech

    ഫോണ്‍ ബാറ്ററി കാലാവധി ഇരട്ടിയാകും, സെറ്റിംഗ്സിലെ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

    നമ്മളോരോരുത്തരുടെയും നിത്യജീവിതത്തിലെ പ്രധാന വസ്തുവാണ് സ്മാര്‍ട്ഫോണുകള്‍. കോള്‍ ചെയ്യാനും മെസേജ് അയക്കാനും വാട്സാപ്പ് നോക്കാനും പണമയയ്ക്കാനും എന്തിന് ബോറഡി മാറ്റാന്‍ റീല്‍സ് കാണാന്‍ വരെ ഫോണ്‍ നമ്മുടെ സന്തത സഹചാരിയാണ്. അത്യാവശ്യ സമയങ്ങളില്‍ ഫോണില്‍ ബാറ്ററി നില്‍ക്കാതെ വരികയോ സ്വിച്ചോഫായി പോകുകയോ ഒക്കെ ചെയ്താല്‍ നമ്മുടെ പകുതി ജീവന്‍ നിലച്ചതുപോലെയാണ് പലപ്പോഴും തോന്നുക. എന്നാല്‍ ഇനി ബാറ്ററി പെട്ടെന്ന് തീരാതെ ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ആപ്പിളാണ് പുതിയ ഐഫോണില്‍ എങ്ങനെ ബാറ്ററി കാലാവധി വര്‍ദ്ധിപ്പിക്കാം എന്ന് വ്യക്തമാക്കുന്നത്. സെറ്റിംഗ്സില്‍ മൂന്നേ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. ആദ്യമായി നോക്കേണ്ടത് ഓട്ടോ ബ്രൈറ്റ്നസ് സംവിധാനം ഓഫാക്കാനാണ്. ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസരിച്ച് ഫോണിന്റെ ബ്രൈറ്റ്നസ് സ്വയം ഫോണ്‍ ക്രമീകരിക്കുന്നതാണ് ഓട്ടോ ബ്രൈറ്റ്‌നസ്. ബില്‍റ്റ് ഇന്‍ ലൈറ്റ് സെന്‍സറുകള്‍ ഉള്ളവയാണ് ഐഫോണുകള്‍. ഇവ ചുറ്റുമുള്ള വെളിച്ചത്തിനനുസരിച്ച് വായനാക്ഷമത വര്‍ദ്ധിപ്പിക്കുകയും കണ്ണുകള്‍ക്ക് ആയാസം കുറയ്ക്കുകയും ചെയ്യും. ഇത് ചെയ്യാന്‍ ആദ്യം സെറ്റിംഗ്സ് അമര്‍ത്തുക. ശേഷം ആക്സസിബിലിറ്റിയില്‍…

    Read More »
  • Kerala

    കാരണഭൂതന് ശേഷം ചെമ്പടയ്ക്ക് കാവലാള്‍; അടുത്ത പിണറായി വാഴ്ത്തുപാട്ട് റെഡി

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘഗാനം. ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ എന്നയാളാണ് പാട്ടെഴുതിയത്. പാട്ടില്‍ ഫിനിക്‌സ് പക്ഷിയായാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ പുകഴ്ത്തി മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു. ‘കാവലാള്‍’ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ടെഴുതിയിരിക്കുന്നത്. ‘ചെമ്പടയ്ക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന വരിയോടെയാണ് പാട്ട് തുടങ്ങുന്നത്. പാടവും പറമ്പും കേരമൊക്കെയും പടക്കളം ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍ പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ… കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍ ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍ പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍’… എന്നിങ്ങനെ പോകുന്നു വരികള്‍. നേരത്തെ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ മെഗാതിരുവാതിരയിലെ പിണറായി സ്തുതിയും ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനേയും പാര്‍ട്ടിയേയും സ്തുതിച്ചുകൊണ്ടുള്ള വരികള്‍ക്കൊപ്പമായിരുന്നു തിരുവാതിര. ”പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേളി കൊട്ടി, മാലോകരെല്ലാരും വാഴ്ത്തിപ്പാടി. ഇന്നീ…

    Read More »
  • Crime

    കാമുകനൊപ്പം ചേര്‍ന്ന് മകളെയും അമ്മായിയമ്മയെയും കൊന്നു; ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ അനുശാന്തിക്കു ജാമ്യം

    ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പാകുന്നതു വരെയാണു ജാമ്യം. ഉപാധികള്‍ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. 2014 ഏപ്രില്‍ 16നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം.

    Read More »
  • India

    കോണ്‍ഗ്രസിന് ഇനില്‍ മുതല്‍ പുതിയ ആസ്ഥാന മന്ദിരം; ‘ഇന്ദിരാഭവന്‍’ ഉദ്ഘാടനം ഇന്ന്

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും. രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ ഓഫീസാണിത്. 2009 ല്‍ 129-ാം വാര്‍ഷിക ആഘോഷ വേളയില്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. രണ്ടേക്കര്‍ സ്ഥലത്ത് ആറു നിലകളുള്ള മന്ദിരത്തിന് ഇന്ദിരാ ഭവന്‍ എന്നാണ് പേരിട്ടിിക്കുന്നത്. പാര്‍ട്ടി ജന്മദിനമായ ഡിസംബര്‍ 28 ന് ഉദ്ഘാടനം നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നതെങ്കിലും, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍, എഎപി, ഡിഎംകെ ഓഫീസുകള്‍ അടുത്തുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്ന് ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് ഐ രൂപീകരിച്ചത് മുതല്‍ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ കെട്ടിടം ആയിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വസതി. കഴിഞ്ഞ 47 വര്‍ഷമായി പാര്‍ട്ടിയുടെ എല്ലാ ഉയര്‍ച്ചയ്ക്കും, താഴ്ചയ്ക്കും സാക്ഷിയായിരുന്നു അക്ബര്‍ റോഡിലെ ‘രാജകീയ വസതി’. ഏഴ് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ…

    Read More »
  • Health

    വിഷാദവും ടെന്‍ഷനും അകറ്റും, മുഖം ചന്ദ്രനെപ്പോലെ തിളങ്ങാനും ഉത്തമം, ഈ ചെറുധാന്യം മാത്രം മതി

    വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി. വിറ്റാമിന്‍ സി, ബി 6, ഫോളിക് ആസിഡ്, ഡയറ്ററി ഫൈബര്‍ പോളിഫിനോള്‍ എന്നിവ ധാരാളമുണ്ട്. കാത്സ്യവും ജീവകം ഡിയും ഉള്ളതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇരുമ്പ് അടങ്ങിയതിനാല്‍ വിളര്‍ച്ച തടയാനും റാഗി നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും റാഗി നല്ലതാണ്. അമിനോ ആസിഡുകളായ ലെസിതിന്‍, മെഥിയോനൈന്‍ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കും. ഇതിലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഉത്കണ്ഠ, ഹൈപ്പര്‍ ടെന്‍ഷന്‍, വിഷാദം, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ഇനി മുഖം പൂപോലെ മൃദുലവും തിളക്കമുള്ളതാക്കാനും റാഗി കൊണ്ടുള്ള ഫേസ്പാക്കിലൂടെ സാധിക്കും. ഇതിനായി മൂന്ന് ടീസ്പൂണ്‍ റാഗി എടുക്കണം, അഞ്ച് ടീസ്പൂണ്‍ പാലും ഒപ്പം എടുക്കുക. റാഗിയില്‍ പാല്‍ ചേര്‍ത്ത് കുതിര്‍ത്ത് രണ്ട് മണിക്കൂര്‍ വയ്ക്കണം. ഇനി അത് അരിച്ചെടുത്ത് ആ മിശ്രിതത്തില്‍ കുറച്ചുകൂടി പാല്‍ചേര്‍ത്ത് കുറുക്കുക. ഇനി ആദ്യം പയര്‍പൊടി പോലെ നാച്ചുറല്‍ വസ്തുക്കള്‍ കൊണ്ട് മുഖം കഴുകുക. ശേഷം ഈ റാഗി ഫേസ്പാക്ക്…

    Read More »
  • Kerala

    പാര്‍ട്ടി അംഗങ്ങള്‍ 500 വീതം നല്‍കണം; പെരിയ കേസില്‍ കോടികള്‍ പിരിക്കാന്‍ സിപിഎം

    കാസര്‍കോട്: പെരിയ കേസില്‍ നിയമപോരാട്ടം നടത്തുന്നതിന് ഫണ്ട് പിരിവുമായി സിപിഎം. സ്‌പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്. പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വീതവും, ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളവും നല്‍കണമെന്നാണ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം. ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികള്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശത്തിലുള്ളത്. 28000ത്തിലേറെ അംഗങ്ങളാണ് സിപിഎമ്മിന് ജില്ലയിലുള്ളത്. ഇവര്‍ക്ക് പുറമെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമുണ്ട്. ഹൈക്കോടതി സ്റ്റേ ലഭിച്ചതിനെ തുടര്‍ന്ന് മോചിതരായ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കമുള്ള പ്രതികളായ നാല് സിപിഎം നേതാക്കള്‍ക്കും വന്‍ സ്വീകരണമാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, മുതിര്‍ന്ന നേതാവ് പി ജയരാജന്‍, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രന്‍ തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും ഇവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. രക്തഹാരമണിയിച്ചാണ് ജയിലിന് പുറത്തെത്തിയ നാലുപേരെയും സ്വീകരിച്ചത്. സിപിഎം നേതാക്കളായതുകൊണ്ടാണ് തങ്ങളെ പ്രതിചേര്‍ത്തതെന്നും നീതിന്യായ…

    Read More »
  • Crime

    നിറത്തിന്റെ പേരില്‍ അവഹേളനം; കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്റെ കബറടക്കം നടത്തി

    മലപ്പുറം: കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കം നടത്തി. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദില്‍ രാവിലെ എട്ട് മണിക്കായിരുന്നു കബറടക്കം. നിറത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തരം നേരിട്ട അവഹേളനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ഏഴ് മാസം മുമ്പാണ് ഷഹാനയും മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും തമ്മില്‍ വിവാഹം കഴിഞ്ഞത്. ഇന്നലെ രാവിലെയാണ് കൊണ്ടോട്ടിയിലെ വീട്ടില്‍ ഷഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഷഹാന. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവ് നിറത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ നിരന്തരം അപമാനിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ഭര്‍തൃമാതാവും അവഹേളിച്ചു. ഇതില്‍ മനം നൊന്താണ് ഷഹാന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് വിദേശത്താണ്.  

    Read More »
  • Kerala

    കേസ് ഒതുക്കാന്‍ പിരിവും ഭീഷണിയും; ഇ.ഡി കൊച്ചി യൂണിറ്റിന്റെ പ്രവര്‍ത്തനം കേന്ദ്ര നിരീക്ഷണത്തില്‍

    കൊച്ചി: കള്ളപ്പണ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂണിറ്റിന്റെ പ്രവര്‍ത്തനം കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാക്കി. യൂണിറ്റിലെ ചില ഉദ്യോഗസ്ഥരെ കുറിച്ചു തുടര്‍ച്ചയായി ലഭിച്ച പരാതികളാണു കാരണം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം(പിഎംഎല്‍എ) രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കി തീര്‍ക്കാന്‍ ഇ.ഡി. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ 2 കോടി രൂപ ആവശ്യപ്പെട്ടു സ്ഥിരമായി ഭീഷണിപ്പെടുത്തുന്നു എന്ന കൊല്ലം സ്വദേശി ജയിംസ് ജോര്‍ജിന്റെ പരാതിയില്‍ കേരള പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇ.ഡി ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ മോഹനന്‍, കൂട്ടാളി ബിബിന്‍, അനില്‍, റെയില്‍വേ ബോര്‍ഡ് അംഗമെന്നു പരിചയപ്പെടുത്തിയ രാഹുല്‍ എന്നിവരെയാണു സാമ്പത്തിക വഞ്ചനക്കുറ്റത്തിനും ഭീഷണിക്കും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. പരാതിക്കാരന് എതിരെ 2018ല്‍ റജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസിന്റെ പേരില്‍ 2024 ജനുവരി മുതലാണു പ്രതികള്‍ ജയിംസ് ജോര്‍ജിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. കഴിഞ്ഞ മേയ് മാസം 29നു ഇ.ഡി. കൊച്ചി ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍…

    Read More »
  • Kerala

    ആരാണ് ബോബി? നാടകം വേണ്ട, ജാമ്യം റദ്ദാക്കാനും അറിയാം! കോടതി വടിയെടുത്തതോടെ വാലുചുരുട്ടി ‘ബോചെ’

    കൊച്ചി: ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി. വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നാടകം വേണ്ടെന്ന് കോടതി ബോബിയുടെ അഭിഭാഷകരോട് പറഞ്ഞു. മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു. ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനായി. രാവിലെ 9.50 ഓടെയാണ് ബോബി കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജാമ്യം കിട്ടിയിട്ടും ബോബി ജയിലില്‍ തുടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി കേസ് വീണ്ടും വിളിപ്പിച്ചതോടെയാണ് രാവിലെ തന്നെ ബോബിയെ പുറത്തിറക്കിയത്. ഇന്നലെ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനായിരുന്നെന്നാണ് ബോബി പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജയിലിനകത്ത്…

    Read More »
Back to top button
error: